കരുതലോടെ… കാലിടറി വീണ കുതിരയെ എയർലിഫ്റ്റ് വഴി ആശുപത്രിയിലേക്ക് മാറ്റി; കൗതുകമായി ദൃശ്യങ്ങൾ

മൃഗങ്ങളെ സഹായിക്കുന്ന മനുഷ്യരും മനുഷ്യരെ സഹായിക്കുന്ന മൃഗങ്ങളും സമൂഹ മാധ്യമത്തിലെ കൗതുകകരമായ കാഴ്ചയാണ്. അപകട സാഹചര്യത്തില്‍ തന്‍റെ ഉടമസ്ഥനെ സഹായിക്കുന്ന വളര്‍ത്തു മൃഗങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുള്ളതാണ്.

എന്നാല്‍ മൃഗങ്ങള്‍ എന്തെങ്കിലും അപകടത്തിലായാല്‍ മനുഷ്യനെപ്പോലെ തന്നെ അവയെ രക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്ന മനുഷ്യരുമുണ്ട്. തെക്കന്‍ കാലിഫോര്‍ണിയയിൽ നിന്നുള്ളൊരു കാഴ്ചയാണ് ഇപ്പോൾ വൈറലാകുന്നത്. കാല്‍ വഴുതി വീണ ഒബെ എന്ന 25 വയസുള്ള കുതിരയെ എയർലിഫ്റ്റ് വഴിയാണ് ആശുപത്രിലേക്ക് മാറ്റിയത്.

സംഭവം നടക്കുന്ന സമയത്ത് ഉടമയോടൊപ്പം നടക്കുകയായിരുന്നു ഈ കുതിര. വീണുകിടന്ന ഒബെ തനിച്ച് എഴുനേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് എഴുനേല്‍ക്കാന്‍ പാടുപെടുന്ന ഒബെയെ ഹാര്‍നെസ് ഘടിപ്പിക്കുന്നതിന് മുൻപ് മയക്കത്തിലാക്കി. തുടര്‍ന്ന് എയർലിഫ്റ്റ് വഴിയാണ് കുതിരയെ കൊണ്ടുപോയത്.

അതേസമയം ഒബെയ്ക്ക് ഒടുവില്‍ എഴുനേറ്റ് നിന്ന് മറ്റ് കുതിരകളെ അഭിവാദ്യം ചെയ്യാന്‍ കഴിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം.

Related posts

Leave a Comment