ദിവസവും റെഡിറ്റിൽ ധാരാളം പോസ്റ്റുകൾ വൈറലാകാറുണ്ട്. ജോലി അന്വേഷിച്ച് കൊണ്ടിരിക്കുന്ന ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. തന്നെ ജോലിക്കെടുക്കാതെ, തനിക്ക് ലഭിച്ച റിജക്ഷൻ മെയിലാണ് സോഷ്യൽ മീഡിയയിൽ യുവാവ് പങ്കുവച്ചിരിക്കുന്നത്. ‘സീനിയർ ഫ്രണ്ട്-എൻഡ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിച്ചതിന് നന്ദി. നിങ്ങളുടെ അപേക്ഷ പരിശോധിച്ച ശേഷം, നിങ്ങൾ ഒരു റോബോട്ട് ആണെന്നാണ് ഞങ്ങൾ മനസിലാക്കിയിരിക്കുന്നത്. നിങ്ങളുടെ അപേക്ഷയുമായി ഞങ്ങൾ മുന്നോട്ട് പോകുന്നില്ല’ എന്നായിരുന്നു യുവാവിന് ലഭിച്ച റിജക്ഷൻ മെയിൽ. ‘ഞാനൊരു റോബോട്ടല്ല എന്ന് ഞാൻ ഉറപ്പ് തരാം. എന്തുകൊണ്ടാണ് ഞാനൊരു റോബോട്ടാണ് എന്ന് നിങ്ങൾക്ക് തോന്നിയത്. നിങ്ങളൊരു റോബോട്ടല്ല എന്ന് നിങ്ങൾക്കുറപ്പുണ്ടോ’ എന്ന് ചോദിച്ചു കൊണ്ടാണ് യുവാവ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് ഇതിന് കമന്റ് ചെയ്തത്. എന്തുകൊണ്ടാണ് നിങ്ങളെ അവർ ഒരു റോബോട്ട് ആയി കണ്ടതെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ലന്നാണ് പലരും അഭിപ്രായപ്പെട്ടത്.
Read MoreDay: May 25, 2025
പറന്നുയർന്ന് ലൗലി…
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്റെ പുത്തന്‍പടം ‘ലൗലി’. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഇടുക്കി ഗോള്‍ഡ്, മായാനദി തുടങ്ങിയ രചനകളിലൂടെ ഹിറ്റായ ദീലീഷ് കരുണാകരന്, തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടാമതു ചിത്രം. ഓ ഫാബിക്കുശേഷം മലയാളത്തിന്റെ സ്വന്തം ഹൈബ്രിഡ് ത്രീഡി. യുവതാരം മാത്യു തോമസാണു നായകന്. “അനിമേഷന്‍ ചെയ്ത കഥാപാത്രത്തിലേക്കു ലൈവ് ആക്്ഷന്‍ ചേര്‍ത്താണു ഹൈബ്രിഡ് ത്രീഡി ഒരുക്കിയത്. ഏറെ സമയവും പണവും ചെലവഴിക്കണം എന്നതായിരുന്നു ചലഞ്ച്. നിലവാരം കുറയ്ക്കാനുമാവില്ലല്ലോ. മലയാളം കാന്‍വാസെന്ന പരിമിതിയുണ്ടെങ്കിലും മികച്ച അനിമേഷന്‍, അഭിനേതാക്കളുടെ പ്രകടനം എന്നിവയിലൂടെ അതു മറികടന്നു’ – ദിലീഷ് കരുണാകരന് രാഷ്ട്രദീപികയോടു പറഞ്ഞു. ലൗലിയില്‍ എത്തിയത്..?എന്റെയൊരു സുഹൃത്ത് മൂന്നാലു വര്‍ഷം മുമ്പു പറഞ്ഞ ഒരു ഷോര്‍ട്ട് ഫിലിം ആശയത്തില്‍നിന്നാണു ലൗലിയുടെ തുടക്കം. കഥാപാത്രങ്ങള്‍ രൂപപ്പെട്ടു വന്നപ്പോള്‍ സിനിമാസാധ്യത തേടി. 2023 ഏപ്രിലില്‍ തുടങ്ങി ഓഗസ്റ്റ്…
Read Moreകുട്ടിക്ക് കൂട്ടായ് ഇനി ഇവർ … തെരുവ് നായകളുമായി ചങ്ങാത്തം കൂടി പെൺകുട്ടി; വീഡിയോ കാണാം
നായശല്യം കാരണം പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് നാട്ടിൽ. പേവിഷബാധ മൂലം കുഞ്ഞുങ്ങൾ ഉൾപ്പെടെയുളളവർ മരണപ്പെട്ടതോടെ ആളുകളുടെ പേടിയും വർധിച്ചു. ദൂരത്ത് നിന്നു പോലും നായ വരുന്നത് കാണുന്പോൾ ഓടി ഒളിക്കുന്ന സാഹചര്യമാണ്. ഇപ്പോഴിതാ തെരുവ് നായകളോട് ചങ്ങാത്തം കൂടുന്ന നാടോടി പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാകുന്നത്. tivvvvy എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കൊച്ചു പെൺകുട്ടി കുറേ നായകളുമായി കളിക്കുന്നതാണഅ വീഡിയോയിൽ. അവൾ നായകളുടെ പുറത്ത് കയറി ഇരിക്കുന്നത് കാണാം. അവയുടെ ചെവിയിൽ പിടിച്ച് വലിക്കുന്നതും കളിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാൻ സാധിക്കും. യാതൊരു പേടിയും ഇല്ലാതെയാണ് അവൾ നായകളുടെ പുറത്ത് കയറി ഇരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പെൺകുട്ടിക്ക് സുരക്ഷ നൽകാൻ ഇനി മറ്റാരും വേണ്ട. ഇവളെ ആരും ഉപദ്രവിക്കുമെന്ന് വിചാരിക്കണ്ട എന്നാണ് മിക്ക ആളുകളും പറഞ്ഞിരിക്കുന്നത്.…
Read Moreമലങ്കര ഡാമിന്റെ ഷട്ടര്‍ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തിയെന്നത് തെറ്റായ പ്രചാരണം: സംസ്ഥാനത്തെ ഡാമുകളില്‍ ആശങ്കകരമായ അളവില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല; റോഷി അഗസ്റ്റിൻ
കോട്ടയം: മലങ്കര ഡാമിന്റെ ഷട്ടര്‍ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തിയെന്നത് തെറ്റായ പ്രചാരണമെന്ന് മന്ത്രി റോഷി അറസ്റ്റിന്. ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ഡാമുകളില്‍ ആശങ്കകരമായ അളവില്‍ ജലനിരപ്പ് നിലവില്‍ ഉയര്‍ന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഭരണ ശേഷിയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് മിക്ക ഡാമുകളിലും ജലനിരപ്പ്. പ്രതീക്ഷിക്കുന്നതിൽ കൂടുതൽ ജലമാണ് നിലവിലെ മഴയെ തുടർന്ന് ഡാമുകളിലേക്ക് എത്തുന്നത്. അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ റവന്യൂ വകുപ്പും ഇറിഗേഷന്‍ വകുപ്പും സംയുക്തമായി സംസ്ഥാനത്തെ എല്ലാ ഡാമുകളുടെയും നിലവിലുള്ള സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ആറു ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നു എന്നാണ് നേരത്തേ പുറത്ത് വന്ന റിപ്പോർട്ട്. ഇതോടെ, തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരുന്നു.…
Read Moreജൂണ്‍ 23ന് വോട്ടെണ്ണുമ്പോള്‍ യുഡിഎഫിന് ജോയ്ഫുള്‍ ഡേ ആയിരിക്കും: പി. വി. അന്‍വര്‍
നിലമ്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ജൂണ്‍ 23ന് വോട്ടെണ്ണുമ്പോള്‍ യുഡിഎഫിന് ജോയ്ഫുള്‍ ഡേ ആയിരിക്കുമെന്ന് പി. വി. അന്‍വര്‍. വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് നിലമ്പൂരില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമതും പിണറായി വരുമെന്ന നരേഷന് സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന്റെ വസ്തുത ബോധ്യപ്പെടുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കുമിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോഗ്രസ് റിപ്പോര്‍ട്ടിനെ കുറിച്ച് പ്രത്യേകമായി പറയും. ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടാണിത്. ഏത് പ്രശ്നമാണ് ഈ സര്‍ക്കാര്‍ ശ്രദ്ധിച്ചത്. പാലം, റോഡ്, എയര്‍പോര്‍ട്ട് എന്ന് പറഞ്ഞ് മറിമായം നടത്തുന്നു. അതിനപ്പുറമുള്ള പ്രശ്നങ്ങള്‍ ഇവിടെയുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.
Read Moreദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നാടു വിട്ടു: 15 വർഷത്തിനു ശേഷം പ്രതി പിടിയിൽ
തിരുവനന്തപുരം: പ്രായ പൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നാടുവിട്ട കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിൽ. തിരുവനന്തപുരം വഴയില സ്വദേശി മണികണ്ഠൻ നായർ (44) ആണ് അറസ്റ്റിലായത്. 2010ൽ നെടുമങ്ങാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്. 15 വർഷമായി കേരളത്തിന്റെ പല ഭാഗങ്ങളിൽ ഇയാൾ ഒളിവിൽ താമസിക്കുകയായിരുന്നു. അതിനിടയിൽ വീട്ടുകാരുമായി നിരന്തരം ഫോണിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നു. ഈ വിവരം മനസിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടാൻ വഴി തെളിഞ്ഞത്. ഏറ്റവും ഒടുവിൽ പോലീസ് നിരീക്ഷണം നടത്തിയപ്പോൾ മണികണ്ഠൻ നായർ മലപ്പുറം, വയനാട് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വേഷം മാറി കഴിയുകയാണെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആ മേഖലയിൽ തെരച്ചിൽ നടത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreസ്കൂൾ പാഠ്യപദ്ധതിയിൽ ‘ഓപ്പറേഷൻ സിന്ദൂർ’ വേണം
മധ്യപ്രദേശ് സ്കൂൾ പാഠ്യപദ്ധതിയിൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടുത്തണമെന്ന് ആവശ്യം. ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോർഡ്, പാഠ്യപദ്ധതിയിൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടുത്തുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മധ്യപ്രദേശിലെ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഈ ആവശ്യമുയർത്തിയത്. സ്കൂൾ പാഠ്യപദ്ധതിയിൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടുത്തുന്നതു ശരിയായ നടപടിയാണെന്നും സംസ്ഥാന സർക്കാർ അതിനെക്കുറിച്ച് പരിഗണിക്കണമെന്നും ഇരുപക്ഷവും ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളും പരിശീലന കേന്ദ്രങ്ങളും ഇന്ത്യൻ സായുധ സേന 30 മിനിറ്റിനുള്ളിൽ നശിപ്പിച്ചുവെന്നും ഇത് ചരിത്രപരമാണെന്നും എല്ലാ ഇന്ത്യക്കാരെയും സന്തോഷിപ്പിക്കുമെന്നും ബിജെപി എംഎൽഎ രാമേശ്വർ ശർമ പറഞ്ഞു.
Read Moreഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടു, കാമുകന്റെ ഔഡി കാർ കണ്ടപ്പോൾ ഫ്ലാറ്റ്; കാണാൻ വിളിച്ച് വരുത്തി കാറും പണവും സ്വർണാഭരണങ്ങളും കവർന്നു; പരാതിയുമായി യുവാവ്
തിരുവനന്തപുരം: ഹണി ട്രാപ്പിലൂടെ യുവാവിന്റെ ഔഡി കാറും പണവും സ്വർണാഭരണങ്ങളും കവർന്നു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കാട്ടാക്കട മാറനല്ലൂർ രാജ് ഭവനിൽ അനുരാജാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ ആസിഫ്, ആഷ്ന, ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന എട്ട് പേർ എന്നിവർക്കെതിരെ കേസെടുത്തു. ഇൻസ്റ്റഗ്രാമിലൂടെ അനുരാജുമായി അടുപ്പത്തിലായ യുവതി ഇയാളെ കഴക്കൂട്ടത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു. യുവതിയുടെ നിർദേശ പ്രകാരം അവിടെയെത്തിയ യുവാവിനൊപ്പം ഇവർ കാറിൽ കയറുകയും ലൊക്കേഷൻ തട്ടിപ്പ് സംഘത്തിന് അയച്ച് കൊടുക്കുകയും ചെയ്തു. അനുരാജിന്റെ കാർ പിന്തുടർന്ന തട്ടിപ്പ് സംഘം ബൈപാസ് ജംഗ്ഷനിലെത്തിയപ്പോൾ കാർ തടഞ്ഞ് നിർത്തുകയും തുടർന്ന് കഴുത്തിൽ കത്തി വച്ച് മാല പൊട്ടിച്ചെടുത്ത ശേഷം അനുരാജിനെ മർദ്ദിക്കുകയുമായിരുന്നു. മർദനം സഹിക്കാതെ വന്നപ്പോൾ കാർ ഉപേക്ഷിച്ച് അവിടെ നിന്നും അനുരാജ് ഓടി രക്ഷപെട്ടു. പിന്നീട് കഴക്കൂട്ടം പോലീസിൽ പരാതി കൊടുക്കുകയുമായിരുന്നു.
Read Moreടിവി കാണുന്നതിനിടെ സഹോദരി റിമോട്ട് തട്ടിയെടുത്തു; പിണങ്ങി പോയ 10വയസുകാരി വീടിനു പിന്നിലെ മരത്തില്‍ തൂങ്ങിമരിച്ചു
മുംബൈ: ടിവി കാണുന്നതിനിടെ സഹോദരി റിമോട്ട് തട്ടിയെടുത്തതിനെത്തുടർന്ന് പത്തുവയസുകാരി ജീവനൊടുക്കി. മഹാരാഷ്ട്ര ഗഡ്ചിരോളി ജില്ലയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ടിവി കാണുന്നതിനിടെ തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ പെൺകുട്ടി ആവശ്യപ്പെട്ടു. എന്നാല്‍, സഹോദരി സമ്മതിച്ചില്ല. തുടര്‍ന്ന്, ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും സഹോദരി റിമോട്ട് തട്ടിയെടുക്കുകയുംചെയ്തു. ഇതില്‍ പ്രകോപിതയായി വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടി വീടിനു പിന്നിലെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
Read Moreജലനിരപ്പ് ഉയരുന്നു; മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു, മുന്നറിയിപ്പില്ലാതെയെന്ന് വിമർശനം
തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ആറു ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നു. ഇതോടെ, തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരുന്നു. അതേസമയം, ആറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകാതെയാണ് ഷട്ടറുകൾ തുറന്നതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. എന്തുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കാതെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് എന്നത് വ്യക്തമല്ല. ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് പിആര്‍ഡിക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അണക്കെട്ട്. വാർത്തയ്ക്ക് പിന്നാലെ, തൊടുപുഴ – മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്. അതേസമയം, ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് ഒരാൾ മരിച്ചു. മരംവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്. രാമക്കല്‍മേട്ടിലെ തോവാളപടിയിൽ ശക്തമായ മഴയില്‍ കാര്‍ നിയന്ത്രണം വൈദ്യുതി പോസ്റ്റിലിടിച്ച്…
Read More