നിലമ്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ജൂണ് 23ന് വോട്ടെണ്ണുമ്പോള് യുഡിഎഫിന് ജോയ്ഫുള് ഡേ ആയിരിക്കുമെന്ന് പി. വി. അന്വര്. വന് ഭൂരിപക്ഷത്തില് യുഡിഎഫ് നിലമ്പൂരില് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമതും പിണറായി വരുമെന്ന നരേഷന് സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന്റെ വസ്തുത ബോധ്യപ്പെടുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കുമിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോഗ്രസ് റിപ്പോര്ട്ടിനെ കുറിച്ച് പ്രത്യേകമായി പറയും. ആളുകളുടെ കണ്ണില് പൊടിയിടുന്ന പ്രോഗ്രസ് റിപ്പോര്ട്ടാണിത്. ഏത് പ്രശ്നമാണ് ഈ സര്ക്കാര് ശ്രദ്ധിച്ചത്. പാലം, റോഡ്, എയര്പോര്ട്ട് എന്ന് പറഞ്ഞ് മറിമായം നടത്തുന്നു. അതിനപ്പുറമുള്ള പ്രശ്നങ്ങള് ഇവിടെയുണ്ടെന്നും അന്വര് വ്യക്തമാക്കി.