കാസര്‍ഗോഡ്: മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 167 വര്‍ഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിനതടവ് അനുഭവിക്കണം. ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാന് എന്ന ഉക്കംപെട്ടി ഉസ്മാനെയാണ് (63) കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. 2021 ജൂണ്‍ 25നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും 14 വയസുള്ള കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഓട്ടോറിക്ഷയില്‍ കയറ്റി ചെര്‍ക്കള ബേവിഞ്ചയിലെ കാട്ടില്‍ കൊണ്ടുപോയി ആയിരുന്നു പീഡനം. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം വിവിധ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. കാസർഗോഡ് വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്പെക്ടറായിരുന്ന സി.…
Read MoreDay: May 30, 2025
എംപ്ലോയ്മെന്റ് ഓഫീസർ ബസിടിച്ചുമരിച്ചു: മരണം നാളെ വിരമിക്കാനിരിക്കേ
മണ്ണാർക്കാട്: നാളെ ജോലിയിൽനിന്നു വിരമിക്കാനിരിക്കേ മണ്ണാർക്കാട് താലൂക്ക് എംപ്ലോയ്മെന്റ് ഓഫീസർ പി.കെ. പ്രസന്നകുമാരി (56) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽവച്ചായിരുന്നു അപകടം. ബസിടിച്ചുവീണ പ്രസന്നകുമാരിയുടെ ദേഹത്തുകൂടി ടയർ കയറിയിറങ്ങി. പത്തിരിപ്പാല മണ്ണൂർ വെസ്റ്റ് പനവച്ചപറന്പിൽ പരേതനായ കേശവൻ-അംബുജാക്ഷി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ചെന്താമര, പ്രേമകുമാരി, രത്നകുമാരി, ലളിതകുമാരി. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് മണ്ണാർക്കാട് സിവിൽ സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ചു. വൈകുന്നേരം അഞ്ചരയോടെ വീട്ടിലേക്കു കൊണ്ടുപോയി.
Read Moreമുറച്ചെറുക്കനെ പ്രണയിച്ചിട്ടും… പതിനാറുകാരിക്ക് പ്രണയം അമ്മാവന്റെ മകനോട്; എല്ലാം തുറന്ന് പറഞ്ഞിട്ടും വീട്ടുകാർ പ്രണയത്തെ എതിർത്തു; വീടിന്റെ മേൽക്കൂരയിൽ തൂങ്ങിമരിച്ച് പെൺകുട്ടി
മുംബൈ: മുറച്ചെറുക്കനുമായുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് 16കാരിയെ ജീവനൊടുക്കി.ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഡോംബിവ്ലി പ്രദേശത്തെ ഖംബല്പാഡയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. താനെയിലെ ഉല്ലാസ്നഗറില്‍ താമസിക്കുന്ന തന്റെ അമ്മാവന്റെ 25 കാരനായ മകനുമായി പ്രണയത്തിലാണെന്ന് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഈ ബന്ധത്തില്‍നിന്ന് പിന്തിരിയാനും ഉപദേശിച്ചു. എന്നാൽ, പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പെണ്‍കുട്ടിയെ വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് തിലക് നഗര്‍ പോലീസ് അറിയിച്ചു. കുടുംബാംഗങ്ങള്‍ ഉടന്‍തന്നെ പെണ്‍കുട്ടിയ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Read Moreസെറ്റ് സാരിയും മുല്ലപ്പൂവും ചൂടി മലയാളി മങ്കപോലെ ജ്യോതിയെത്തി തെയ്യം കാണാൻ: വീഡിയോ യൂട്യൂബിൽ; പാക് ചാരവനിത കണ്ണൂരിലെ ക്ഷേത്രത്തിലുമെത്തി
കണ്ണൂര്‍: പാക് ചാര വനിത ഹരിയാനയിലെ യുട്യൂബ് ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലുമെത്തി. പയ്യന്നൂരിനു സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ ജ്യോതി മല്‍ഹോത്ര എത്തിയതായാണു തെയ്യത്തിന്റെ വീഡിയോ ബ്ലോഗ് ചെയ്തതില്‍നിന്ന് വ്യക്തമാകുന്നത്. ശിവനോടൊപ്പം സ്വയംഭൂവായി വനശാസ്താവ് പ്രത്യക്ഷപ്പെട്ടുവെന്നു വിശ്വസിക്കുന്ന പുരാതന ക്ഷേത്രമാണ് ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായിരുന്ന കാശിപുരം വനശാസ്താ ക്ഷേത്രം. ഇവിടെ കഴിഞ്ഞ ജനുവരിയിലെത്തിയിരുന്നതായാണു ചിത്രം വ്യക്തമാക്കുന്നത്. കൊച്ചി മട്ടാഞ്ചേരി കപ്പല്‍ശാലയുള്‍പ്പെടെ കേരളത്തില്‍ നടത്തിയ ഏഴുദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് ജ്യോതി ഈ ക്ഷേത്രത്തിലെത്തിയതെന്നാണു കരുതുന്നത്. ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാനു ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ ഇപ്പോള്‍ കോടതി 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പോലീസ് പിടിച്ചെടുത്ത ജ്യോതിയുടെ മൊബൈല്‍ഫോൺ, ലാപ്ടോപ്പ് എന്നിവയിൽനിന്നു വീണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്യല്‍. ഇതിനിടെ ജ്യോതി തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ…
Read Moreതള്ളിമാറ്റിയ ശേഷം പോലീസുകാരന്റെ നെഞ്ചിൽ കൈമുട്ടുകൊണ്ട് ഇടിച്ചു; അമ്പത്തിരണ്ടുകാരന്റെ അതിക്രമം പെൺകുട്ടിയെ ശല്യം ചെയ്തതിനു സ്റ്റേഷനിൽ വിളിച്ചുവരുത്തിയതിന്
കോഴിക്കോട്: പെൺകുട്ടിയുടെ പരാതിയിൽ എലത്തൂർ പോലീസ് വിളിച്ചുവരുത്തിയ മധ്യവയസ്കൻ പോലീസിനെ ആക്രമിച്ച കേസിൽ പിടിയിലായി. കക്കോടി കൂടത്തുംപൊയിൽ സ്വദേശി ഗ്രേസ് വില്ലയിൽ എബി ഏബ്രഹാമിനെ (52) ആണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുവണ്ണാമൂഴി സ്വദേശിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിൽ ഇയാളെ എലത്തൂർ പോലീസ് വിളിച്ചുവരുത്തി. സ്റ്റേഷനിൽ വച്ച് ഇയാൾ പരാതിക്കാരിയുമായി തർക്കം ഉണ്ടായി. അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ച എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിനെ ഇയാൾ പിടിച്ചു തള്ളി നെഞ്ചിൽ കൈമുട്ട് കൊണ്ട് ഇടിച്ചു. അക്രമം തടയാൻ ശ്രമിച്ച സീനിയർ സിവിൽ പോലീസ് ഓഫിസർ രൂപേഷ്, സിവിൽ പോലീസ് ഓഫിസർമാരായ സനോജ്, മിഥുൻ എന്നീ പോലീസുകാർക്ക് നേരെയും അക്രമം നടത്തി. സ്റ്റേഷൻ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന എഎസ്ഐ രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫിസർ ആശ്രയ് എന്നീ പോലീസുകാരുടെ സഹായത്തോടെ പിന്നീട് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പോലീസിനെ…
Read Moreവിദ്യകൊണ്ട് നേടണം…മകളെ പഠിപ്പിക്കണമെന്ന ആവശ്യം നിഷേധിച്ച് ഭർത്താവും കുടുംബവും; ചോദ്യം ചെയ്തപ്പോൾ ക്രൂരമർദനം; പോലീസിൽ പരാതി നൽകി യുവതി
ലക്നോ: പത്താം ക്ലാസിനുശേഷം മകളെ പഠിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന് ഭർത്താവും ബന്ധുക്കളും മർദിച്ചെന്ന് ആരോപിച്ച് യുവതി. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം.യുവതി ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസിൽ പരാതി നൽകി. 2008 ൽ വിവാഹിതയായതു മുതൽ ഭർത്താവ് ഹേമന്ത് തന്നെ ഉപദ്രവിച്ചു വരികയായിരുന്നുവെന്ന് ഗൗര നഗർ കോളനിയിൽ താമസിക്കുന്ന റാണി സൈനി പരാതിയിൽ ആരോപിച്ചു. എന്നാൽ 16, 10, ഒൻപത് വയസുള്ള മൂന്ന് കുട്ടികൾക്കുവേണ്ടിയാണ് താൻ പീഡനം സഹിച്ചതെന്ന് ഇവർ പോലീസിനോടു പറഞ്ഞു. മേയ് 21 ന് പത്താം ക്ലാസ് പരീക്ഷ പാസായ മൂത്ത മകളെ കൂടുതൽ പഠിക്കാൻ അനുവദിക്കണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവ് ആവശ്യം നിരസിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ഭർത്താവ് റാണിയെ മർദിച്ചു. അമ്മായിയമ്മ, അമ്മായിയപ്പൻ, സഹോദരൻ എന്നിവരുൾപ്പെടെയുള്ള ഭർതൃവീട്ടുകാർ ഹേമന്തിനെ പിന്തുണച്ചതായും തന്നെ മർദിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പരാതിയിൽ പറഞ്ഞു.…
Read More