പത്തനംതിട്ട: മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി കൊകോളത്തി തടത്തില്‍ വീട്ടില്‍ ലിബിന് ചന്ദ്രനെയാണ് (36) ട്രാഫിക് പോലീസ് എസ്ഐ അജി സാമൂവലിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. സീനിയർ എസ്പിഒ ജയപ്രകാശ് പിന്നീട് സ്കൂള്‍ വാഹനം ഓടിച്ച് കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ചു. അടുത്ത ട്രിപ്പിലുള്ള വിദ്യാർഥികളെയും ജയപ്രകാശ് തന്നെ വാഹനം ഓടിച്ച് സ്കൂളിലാക്കി. ഇന്നലെ രാവിലെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലാണ് വാഹനപരിശോധനയ്ക്കിടെ ഇലന്തൂരിലെ സ്വകാര്യ സ്കൂള്‍ ബസ് ഡ്രൈവര്‍ കുടുങ്ങിയത്. ബ്രീത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് റിപ്പോര്‍ട്ട് നല്‍കും. പത്തനംതിട്ട എസ്ഐ ഷിജു പി. സാം, സിപിഒ ശരത് ലാല്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Read MoreDay: June 21, 2025
തിരുവിതാംകൂർ പോലീസ് തലമുറയിലെ അവസാന കണ്ണി വിടവാങ്ങി
മരണംവരെയും രാഷ്ട്രസേവനവും ജോലി ചെയ്ത വകുപ്പിനോടുള്ള ആത്മാർഥതയും ഉള്ളിൽ സൂക്ഷിച്ച തോമസ് കുഞ്ഞുകുഞ്ഞ് വിട പറഞ്ഞു. എല്ലാദിവസവും വീട്ടുമുറ്റത്ത് ദേശീയ പതാക ഉയർത്തി അതിനെ വന്ദിക്കുകയും വൈകുന്നേരം അതു താഴ്ത്തിവയ്ക്കുകയും ചെയ്ത ദേശാഭിമാനിയായിരുന്നു കുളനട തറയിൽ ജോസ് ഭവനിൽ തോമസ് കുഞ്ഞൂകുഞ്ഞ് എന്ന റിട്ടയേഡ് പോലീസുകാരൻ. തിരുവിതാംകൂർ പോലീസിൽ ഉദ്യോഗപർവ്വം ആരംഭിച്ച അദ്ദേഹം വിടവാങ്ങിയത് 95 ാം വയസിലാണ്. ആ പരന്പരയിലെ ഏറ്റവും അവസാനത്തെ കണ്ണിയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയിലെ ഏറ്റവും മുതിർന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന തോമസ് കുഞ്ഞൂകുഞ്ഞിന് നാളെ സേന പ്രത്യേകമായ അന്തിമോപചാരം അർപ്പിക്കും. ചന്ദനത്തോപ്പ് വെടിവയ്പ് കേസിലെ സാക്ഷിയായിരുന്ന അദ്ദേഹം ആ നിരയിലും അവസാനത്തെ ആളായിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിൽ അധികാരമേറ്റ ആദ്യ കമ്യൂണിസ്റ്റ് ഭരണത്തിൽ നടന്ന കിരാത വെടിവയ്പിൽ സാക്ഷിയായിരുന്നു ഇദ്ദേഹം. 1958 ജൂലൈ 26 നു വൈകുന്നേരം 4.…
Read Moreമറിയുന്നത് ലക്ഷങ്ങൾ… മരച്ചില്ലകള്‍ വെട്ടിമാറ്റാനുള്ള ഉത്തരവ് മറയാക്കി മരങ്ങള്‍ വെട്ടി കടത്തുന്നതായി ആക്ഷേപം; പിന്നില്‍ തടികടത്തുകാരും വനംവകുപ്പ് അധികൃതരും
നെടുങ്കണ്ടം: പൊതുസ്ഥലങ്ങളില്‍ നില്ക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങളുടെ ചില്ലകള്‍ വെട്ടിമാറ്റാനുള്ള ഉത്തരവ് മറയാക്കി തടികടത്തുകാരും വനംവകുപ്പ് അധികൃതരുമടങ്ങുന്ന ലോബി ലക്ഷങ്ങള്‍ വില മതിക്കുന്ന മരങ്ങള്‍ മുറിച്ചുകടത്തിയതായി പരാതി. പാതയോരങ്ങളിലും ബസ് സ്റ്റാൻഡുകളിലും സ്കൂള്‍, കോളജ്, ആശുപത്രികള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വളപ്പുകളിലുംനിന്ന് നിരവധി വന്മരങ്ങളാണ് ഇത്തരത്തില്‍ വെട്ടിയത്. വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി മാറിയേക്കാവുന്ന ചില്ലകള്‍ മുറിച്ചുമാറ്റുന്നതിനുപകരം തടികടത്തുകാര് അവര്‍ക്ക് വന്ലാഭമുണ്ടാക്കാനുതകുന്ന മരങ്ങളുടെ ലിസ്റ്റ് തയാറാക്കി നല്‍കുകയും അവ മൂടോടെ വെട്ടിമാറ്റുവാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുകയുമായിരുന്നു. പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഭാഗമായി വനംവകുപ്പ് മുന്‍കൈയെടുത്ത് നട്ടുപിടിപ്പിച്ചുതും നാട്ടുകാര്‍ പരിപാലിച്ചതുമായ മരങ്ങള്‍ മുറിച്ചുമാറ്റുകയാണ്. കൊടുംവേനലില്‍ തണലായി നിന്നിരുന്ന നിരവധി മരങ്ങളാണ് ഇത്തരത്തില്‍ വെട്ടിമാറ്റപ്പെട്ടത്. ഇതുസംബന്ധിച്ച് വനംവകുപ്പ് ഉന്നതതല അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എസ്. യശോധരന് ആവശ്യപ്പെട്ടു.
Read Moreപ്രായം വെറും നമ്പർ മാത്രം… എഴുപത് പിന്നിട്ടിട്ടും ലതികയ്ക്ക് യോഗയുടെ കരുത്തില്‍ ചെറുപ്പം
ഈ എഴുപത്തൊന്നുകാരി ഇന്നും പതിനെട്ടിന്റെ ചെറുപ്പത്തിലാണ്. രഹസ്യം തിരക്കിയപ്പോള്‍ അതു യോഗമൂല മാണത്രേ. മാവേലിക്കര കൊറ്റാര്‍കാവ് പാറയില്‍ നാട്ടകത്ത് ലതികാ രാജനാണ് നാലു പതിറ്റാണ്ടു കാലത്തെ യോഗചര്യകൊണ്ട് മറ്റു പലര്‍ക്കും അദ്ഭുതം തോന്നത്തക്ക വിധത്തില്‍ ചുറുചുറുക്കോടെ നടക്കുന്നത്. 31-ാം വയസില്‍ അഞ്ചാം ക്ലാസുകാരനായ മൂത്തമകന് രാജേഷില്‍നിന്നാണ് ലതിക യോഗാഭ്യാസം പഠിച്ചുതുടങ്ങുന്നത്. രാജേഷ് അന്ന് പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കേ അവിടുത്തെ പാഠ്യപദ്ധതിയില്‍ യോഗ പരിശീലനവുമുണ്ടായിരുന്നു. അന്നുമുതല്‍ ഇന്നുവരെ ലതികയുടെ ദിനചര്യയുടെ ഭാഗമാണ് യോഗ. പിന്നീട് പല മാധ്യമങ്ങള്‍ വഴിയും ലതിക യോഗയെക്കുറിച്ച് കൂടുതല്‍ അറിയുകയും തന്റെ യോഗചര്യയെ മെച്ചപ്പെടുത്തുകയും ചെയ്തു. യോഗ കൂടാതെ ഒരു ജിംനേ ഷ്യം ട്രെയിനികൂടിയാണ് ലതിക. പുന്നമൂട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കു മാത്രമായി സജ്ജീകരിച്ചിരിക്കുന്ന ജിമ്മില്‍ ചെറുപ്പക്കാരികളേക്കാള്‍ വലിയ പ്രകടനമാണ് എഴുപതിന്റെ കരുത്തില്‍ ലതിക കാഴ്ചവയ്ക്കുന്നത്. ഇരുപത് പുഷ് അപ്,…
Read Moreപുഞ്ചനെല്ലിന്റെ പണം കിട്ടിയില്ല; ഇനിയുമൊരു നഷ്ടക്കൃഷി എന്തിന് ?
കോട്ടയം: നെല്‍ കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് അപ്പര്‍ കുട്ടനാട്ടിലെ ഒട്ടേറെ കര്‍ഷകര്‍ അടുത്ത വിത ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. ഫെബ്രുവരി മുതല്‍ മേയ് വരെ സംഭരിച്ച പുഞ്ച നെല്ലിന്റെ വില സര്‍ക്കാര്‍ കൊടുക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ഇനിയൊരു നഷ്ടക്കൃഷി എന്തിനെന്നാണ് കര്‍ഷകരുടെ ചോദ്യം. 89 കോടി രൂപയുടെ നെല്ല് സപ്ലൈകോ സംഭരിച്ചതില്‍ ഇതുവരെ കര്‍ഷകര്‍ക്ക് കൊടുത്തത് 27 കോടി രൂപ മാത്രം. ശേഷിക്കുന്ന 62 കോടി രൂപ അടുത്ത വിതയും കൊയ്ത്തും കഴിഞ്ഞാലും കൊടുത്തു തീര്ക്കാനിടയില്ല. കൃഷിച്ചെലവും താങ്ങാനാവാത്ത വിധം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വളം, കീടനാശിനി വില വര്‍ധനയും തൊഴില്‍ കൂലിയും താങ്ങാനാവാതെ വന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പുഞ്ച സംഭരണത്തില്‍ ഈര്‍പ്പത്തിന്റെ പേരില്‍ 30 കിലോ വരെ മില്ലുകള്‍ക്ക് കിഴിവു കൊടുക്കേണ്ടി വന്നതും ബാധ്യതയായി. സംഭരിച്ച നെല്ലിന് വില നല്കുന്നതില് വരുത്തുന്ന വീഴ്ച പോലെ കര്‍ഷകരെ…
Read Moreകെഎസ്ആർടിസി: ഡിപ്പോകളിൽ ലാന്‍ഡ് ഫോൺ ശബ്ദം നിലയ്ക്കുന്നു
കോട്ടയം: കെഎസ്ആര്‍ടിസിയുടെ 93 ഡിപ്പോകളില്‍ ജൂലൈ ഒന്നു മുതല്‍ ലാന്‍ഡ് ഫോണ്‍ ശബ്ദിക്കില്ല. ആശയവിനിമയത്തിന് എല്ലാ ഡിപ്പോകളിലും മൊബൈല്‍ ഫോണുകള്‍ വരും. അടുത്തയാഴ്ച മൊബൈല്‍ നമ്പറുകള്‍ അറിയാനാകും. സ്മാര്‍ട്ട് ഫോണ്‍ സംവിധാനമായതിനാല്‍ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ഇതില്‍നിന്ന് ലഭിക്കും. വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് കെഎസ്ആര്‍ടിസി എല്ലാ ഡിപ്പോകളിലും ഔദ്യോഗിക സിം ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍ നല്‍കും. നിലവില്‍ ചില ഡിപ്പോകളിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയും കൃത്യമായി മറുപടി നല്‍കാതെയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായ പരാതികള്‍ക്ക് ഇതോടെ പരിഹാരമാകുകയാണ്. ചില ഡിപ്പോകളിലെ ലാന്‍ഡ് നമ്പറുകള്‍ മാസങ്ങളായി പ്രവര്ത്തനരഹിതമാണുതാനും. മൊബൈല്‍ ഫോണ്‍ വന്നുകഴിഞ്ഞാല്‍ അന്വേഷണങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി നല്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ കോള്‍ ഡേറ്റ ഷീറ്റ് ദിവസേന പരിശോധിക്കും. മൊബൈലുകളുടെ ഉത്തരവാദിത്വം സ്റ്റേഷന് മാസ്റ്റര്‍മാര്‍ക്കായിരിക്കും. അന്വേഷണങ്ങളും അടിയന്തര കാര്യങ്ങളും ഏത് സമയത്തും പരിഹരിക്കാന്‍ കഴിയുംവിധം മൊബൈല്‍ 24 മണിക്കൂറും…
Read Moreഇനി ചില്ലറ പ്രശ്നം ഇല്ല..! കെഎസ്ആർടിസിയിലും ട്രാവല്‍ കാര്‍ഡ്; കുറഞ്ഞ റീ ചാര്‍ജ് തുക 50 രൂപ; കാര്‍ഡുകള്‍ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ യാത്രാവേളയില്‍ കൈമാറാം
കോട്ടയം: കോട്ടയം ജില്ലയില്‍ കെഎസ്ആര്‍ടിസിയുടെ ട്രാവല്‍കാര്‍ഡ് അടുത്തമാസം എത്തും.തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്കു പിന്നാലെ എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്നലെ മുതല്‍ ട്രാവല്‍ കാര്‍ഡ് വിതരണം തുടങ്ങി. ഈ ജില്ലകളില്‍നിന്ന് വാങ്ങിയ കാര്‍ഡുകള്‍ ചില യാത്രക്കാര്‍ കോട്ടയം ജില്ലയിലെ ബസുകളില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ എല്ലാ ടിക്കറ്റ് മെഷീനുകളിലും കാര്‍ഡ് ഉപയോഗിക്കാനുള്ള ഓപ്ഷനുണ്ട്. നൂറു രൂപ വില നല്കി ഡിപ്പോകളില്‍നിന്നും കണ്ടക്ടര്‍മാരില്‍നിന്നും കാര്‍ഡ് വാങ്ങാം. തുടക്കത്തില്‍ സീറോ ബാലന്‍സ് ആയിരിക്കും. യാത്ര ചെയ്യാന്‍ ചാര്‍ജ് ചെയ്യണം. കുറഞ്ഞ റീ ചാര്‍ജ് തുക 50 രൂപയാണ്. മൂവായിരം രൂപവരെ ഒരേ സമയം റീചാര്‍ജ് ചെയ്യാം. കാര്‍ഡുകള്‍ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ യാത്രാവേളയില്‍ കൈമാറുകയും ചെയ്യാം. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷം കാലാവധിയുണ്ടാകാം. കാര്‍ഡ് ഒരു വര്‍ഷം തുടരെ ഉപയോഗിക്കാതിരുന്നാല്‍ അടുത്ത വര്‍ഷം ആക്ടിവേറ്റ് ചെയ്യണം. ആയിരം രൂപയ്ക്ക് റീചാര്‍ജ്…
Read Moreപാട്ടിൽ ഈ പാട്ടിൽ… മുണ്ടുപാലത്തെ ബഥേല്‍ വീട് പാട്ടു വീടാക്കി ഷിബു വില്‍ഫ്രഡ്
വീട്ടില്‍ നൂറിലധികം കുട്ടികള്‍ക്ക് സംഗീത പരിശീലനം, സംഗീതരചനയ്ക്കും പാട്ടുപാടാനുമായി വീട്ടില്‍ തന്നെ റിക്കാര്‍ഡിംഗ് സ്റ്റുഡിയോയും പാട്ടും, നഗരത്തില്‍ സംഗീത ഉപകരണങ്ങള്‍ വില്‍ക്കുന്നതിനും പരിചയപ്പെടുന്നതിനുമായി കടയും. വീട്ടിലും നാട്ടിലും പാട്ടിന്റെ പാലാഴി തീര്‍ക്കുകയാണു പാലാ സ്വദേശി ഷിബു വില്‍ഫ്രഡ് എന്ന സംഗീത സംവിധായകന്. നീണ്ടകാലത്തെ പ്രവാസ ജീവിത്തിനുശേഷം നാട്ടിലെത്തിയ ഷിബു പാലാ നഗരത്തോടു ചേര്‍ന്നുള്ള മുണ്ടുപാലത്തെ ബഥേല്‍ വീട് ഒരു പാട്ടു വീടാക്കിയിരിക്കുകയാണ്. തിരുവനന്തപുരം വലിയതുറ സ്വദേശിയായ ഷിബു ഇടവക പള്ളിയായ സെന്റ് സേവ്യേഴ്സ് പള്ളിയിലെ ചര്‍ച്ച് ക്വയറിലൂടെയാണ് സംഗീത ജീവിതം ആരംഭിക്കുന്നത്. 1996ല്‍ സൗദിയില്‍ ജോലി ലഭിച്ചു. പ്രവാസ ജീവിതത്തിനിടയിലും മണലാരണ്യത്തില്‍ ഭക്തിയുടെ സംഗീതമഴ ഒരുക്കി ഷിബു പ്രശസ്തനായി. 24 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ 48 ഗാനങ്ങള്‍ക്കാണ് സംഗീത സംവിധാനവും ഓര്‍ക്കസ്ട്രയും നിര്‍വഹിച്ചത്. സൗദിയിലെ ദമാം നാടക വേദിയില്‍ അഭിനേതാവായി പ്രവര്‍ത്തിച്ച് രണ്ടു നാടകങ്ങള്‍ക്കായും സംഗീതം ഒരുക്കി.…
Read Moreഇന്ന് യോഗ ദിനം: സിസ്റ്റർ ഇൻഫന്റ് ട്രീസയുടെ പിൻമുറക്കാരിയായി ശശികല
ശരീരത്തിനും മനസിനും ആരോഗ്യം പ്രദാനം ചെയ്യുന്ന യോഗായിലൂടെ നൂറുകണക്കിനാളുകൾക്ക് ആശ്വാസം പകരുകയാണ് യോഗാ പരിശീലകയായ തൊടുപുഴ ചുങ്കം പുത്തൻവീട്ടിൽ എ.എസ്. ശശികല. പത്തു വയസു മുതൽ 85 വയസു വരെ പ്രായമുള്ളവരാണ് ശശികലയുടെ കീഴിൽ യോഗാ അഭ്യസിക്കുന്നത്. തൊടുപുഴ സെന്റ് അൽഫോണ്‍സ യോഗാ സെന്ററിൽ യോഗ ഗുരുവായ സിസ്റ്റർ ഇൻഫന്റ് ട്രീസയ്ക്കു കീഴിൽ 2013- മുതൽ പരിശീലനം നേടിയ ശശികല ഇപ്പോൾ ഒട്ടേറെ പേർക്ക് യോഗായുടെ പാഠങ്ങൾ പകർന്നു നൽകുന്നു. യോഗാ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കിയ ശേഷം ഇപ്പോൾ കോലാനി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലെ യോഗാ പരിശീലകയാണ്. ഭർത്താവിനെ ബിസിനസിൽ സഹായിച്ചിരുന്ന ശശികല യോഗായോടുള്ള ആഭിമുഖ്യം മൂലമാണ് ഇതിന്റെ പരിശീലകയും പ്രചാരകയുമായി മാറിയത്. ആയിരക്കണക്കിന് പേർക്ക് യോഗാ പരീശിലനം നൽകിയ ഗുരുവാണ് എഫ്സിസി സഭാംഗമായ സിസ്റ്റർ ഇൻഫന്റ് ട്രീസ. ഇപ്പോൾ മൂവാറ്റുപുഴയിൽ സേവനമനുഷ്ഠിക്കുന്ന…
Read More