രാ​ഹു​ലി​നോ​ട് ആ​രും ഒ​രു സീ​റ്റും ചോ​ദി​ക്കി​ല്ല; ജോ​സ് കെ. ​മാ​ണി​ക്ക് ബെ​ന്നി ബെ​ഹനാ​ന്‍റെ മ​റു​പ​ടി

കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണു​മെ​ന്ന ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബെ​ഹനാ​ൻ. രാ​ഹു​ലി​നോ​ട് ആ​രും ഒ​രു സീ​റ്റു​പോ​ലും ചോ​ദി​ക്കി​ല്ല. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ ച​ർ​ച്ച​ക​ളും കേ​ര​ള​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന നി​ല​വി​ലെ സീ​റ്റി​നെ കൂ​ടാ​തെ ഒ​രു സീ​റ്റു​കൂ​ടി വേ​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ഏ​തു സീ​റ്റു ന​ൽ​കി​യാ​ലും സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​തി​നു പി​ന്നാ​ലേ​യാ​ണ് ഇ​തേ ആ​വ​ശ്യ​വു​മാ​യി ജോ​സ് കെ. ​മാ​ണി​യും രം​ഗ​ത്തെ​ത്തി​യ​ത്.

കോ​ട്ട​യ​ത്തെ കൂ​ടാ​തെ ഇ​ടു​ക്കി​യോ ചാ​ല​ക്കു​ടി​യോ വേ​ണമെന്നും ഇ​ക്കാ​ര്യം രാ​ഹു​ൽ ഗാ​ന്ധി​യെ അ​റി​യി​ക്കു​മെ​ന്നുമായിരുന്നു ജോ​സ് കെ. ​മാ​ണി വ്യക്തമാക്കിയിരുന്നത്.

Related posts