ഹൈദരാബാദ്: ഇറാനിലെ ആണവനിലയങ്ങൾക്കുമേൽ അമേരിക്ക കനത്ത ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ, ട്രംപിന് നൊബേൽ നൽകാനുളള പാക്കിസ്ഥാൻ ശിപാർശയെ വിമർശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഇറാനിൽ ബോംബിടാനാണോ അസിം മുനീർ, ട്രംപിനെ പോയി കണ്ടതെന്ന് ചോദിച്ച ഒവൈസി ഇനിയും ട്രംപിന് നൊബേൽ നൽകണമോയെന്ന് പാക്കിസ്ഥാനികളോട് ചോദിക്കണമെന്നും പരിഹസിച്ചു. ഇറാഖിലും ലിബിയയിലും അമേരിക്ക ഇതേ നയമാണു പ്രയോഗിച്ചതെന്നും എന്നാൽ അവിടങ്ങളിൽ നിന്ന് അവർക്ക് ഒന്നും ലഭിച്ചില്ലെന്നും ഒവൈസി പറഞ്ഞു. യുഎസിന്റെ ആക്രമണം നെതന്യാഹുവിനെ സഹായിക്കാൻ മാത്രമാണ്. ഗാസയിലെ ജനങ്ങളുടെ വംശഹത്യ ട്രംപിന് ഒരു വിഷയമേ അല്ല. നെതന്യാഹുവിനെ പലസ്തീനികളുടെ ക്രൂരനായ ഘാതകനായി ചരിത്രം വിലയിരുത്തുമെന്നും ഒവൈസി കൂട്ടിച്ചേർത്തു.അതേസമയം, ഇറാനെതിരായ യുഎസ് ആക്രമണത്തെ അപലപിച്ച് പാക്കിസ്ഥാനും രംഗത്തെത്തി. ഇറാനെതിരായ നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് പാക്കിസ്ഥാന് പറഞ്ഞത്. മേഖലയില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ മോശമാകുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Read MoreDay: June 23, 2025
അമ്പലപ്പുഴ സിപിഐയിൽ പൊട്ടിത്തെറി; നിരവധി പ്രവർത്തകർ പാർട്ടി വിടാനൊരുങ്ങുന്നു
അമ്പലപ്പുഴ: മണ്ഡലം സമ്മേളനത്തിനു പിന്നാലെ അമ്പലപ്പുഴ സിപിഐയില്‍ പൊട്ടിത്തെറി. നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. പുതിയ മണ്ഡലം സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് ഭൂരിഭാഗം ലോക്കല്‍ കമ്മിറ്റികളില്‍നിന്നും അംഗങ്ങള്‍ രാജിവയ്ക്കാന്‍ തയാറെടുക്കുന്നത്. പാര്‍ട്ടിക്ക് വിധേയമാകാതെ പ്രവര്‍ത്തിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വനിതാ പ്രവര്‍ത്തകയെ ഏകപക്ഷീയമായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കിയതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണം. മണ്ഡലം സെക്രട്ടറിയാണ് ഇതിനു പിന്നിലെന്നാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴും അമ്പലപ്പുഴ ക്ഷേത്രോപദേശക സമിതി പ്രസിഡന്റായിരുന്നപ്പോഴും പാര്‍ട്ടിയോട് കൂടിയാലോചനയില്ലാതെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് ഈ വനിതാ പ്രവര്‍ത്തകയെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കിയത്. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും ഇതിന് മറുപടി പോലും നല്‍കിയിട്ടില്ല. ഇതിനിടയിലാണ് എല്‍സി സെക്രട്ടറിയാക്കിയത്. പലയിടങ്ങളിലെയും നിലം നികത്തല്‍ ചോദ്യം ചെയ്ത ഏതാനും അംഗങ്ങളെ പുതിയ മണ്ഡലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതും മണ്ഡലം സെക്രട്ടറിയാണെന്നാണ് അതൃപ്തരായ അണികള്‍ പറയുന്നത്.…
Read Moreകേരളത്തിൽ മാത്രമല്ല ഡാ അങ്ങ് വിദേശത്തും എനിക്ക് ബന്ധമുണ്ടെഡാ… തായ്ലൻഡിലും അരിക്കൊന്പൻ
അരിക്കൊന്പൻ എന്ന കാട്ടാന ഇടുക്കി മേഖലയിലുണ്ടാക്കിയ പുകിലുകൾ ചില്ലറയല്ല. കടകൾ തകർത്ത് അരിമോഷണമായിരുന്നു ഇഷ്ടന്റെ പ്രധാന ഹോബി. തായ്ലൻഡിൽനിന്നുള്ള ഒരു അരിക്കൊന്പന്റെ വാർത്തയാണു പുതുതായി പുറത്തുവന്നിരിക്കുന്നത്. കടയിൽ കയറി അരി കൊണ്ടുണ്ടാക്കിയ സ്നാക്സ് പായ്ക്കറ്റുകളുമായി മടങ്ങുന്ന കാട്ടാനയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. തായ്ലൻഡിലെ ഖാവോ യായ് മേഖലയിലെ ഒരു കൺവീനിയൻസ് സ്റ്റോറിലാണ് ഈ കാട്ടാന കയറിയത്. കടയിൽ നിറയെ സാധനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കക്ഷിയുടെ കണ്ണുടക്കിയത് അരികൊണ്ട് ഉണ്ടാക്കിയ ഭക്ഷണ വസ്തുക്കളുടെ പായ്ക്കറ്റുകളിൽ. അവിടെനിന്നുതന്നെ വയറുനിറയെ കഴിക്കുകയും ഏതാനും പായ്ക്കറ്റുകൾ തുമ്പിക്കൈയിൽ ശേഖരിച്ച് മടങ്ങുകയുംചെയ്തു. ആന കടയിലേക്ക് കയറിയത് കണ്ട് ആളുകൾ പരിഭ്രാന്തരാവുകയും കടയ്ക്ക് ചെറിയതോതിലുള്ള തകരാറുകൾ സംഭവിക്കുകയും ചെയ്തെങ്കിലും മറ്റൊരു ഉപദ്രവവും വരുത്താതെയാണ് ആന സ്ഥലംവിട്ടത്. സമീപത്തുള്ള ഖാവോ യായ് ദേശീയോദ്യാനത്തിലെ കാട്ടാനയായ പ്ലായി ബിയാങ് ലെക് ആണ് ഈ ആനയെന്നു പിന്നീട് തിരിച്ചറിഞ്ഞു. @bangkokcommunityhelp എന്ന…
Read Moreഅഞ്ചാം ക്ലാസുകാരിയെ രണ്ടാനച്ഛൻ പീഡനത്തിന് ഇരാക്കിയസംഭവം; അമ്മയും രണ്ടാം ഭർത്താവും അറസ്റ്റിൽ
പത്തനംതിട്ട: അഞ്ചാം ക്ലാസുകാരിയെ നിരന്തരലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിയെയും സഹായമൊരുക്കി നല്കിയ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം ഐവര്‍കാല പ്ലാവിള പടിഞ്ഞാറേതില്‍ അനില്‍കുമാർ(45), ലത (47) എന്നിവരാണ് പിടിയിലായത്. ലതയുടെ രണ്ടാം ഭര്‍ത്താവാണ് അനില്‍ കുമാർ. 2023 സെപ്റ്റംബര്‍ ഒന്നുമുതല്‍ 2024 മേയ് 31 വരെയുള്ള കാലയളവിലാണ് ലൈംഗികപീഡനത്തിന് കുട്ടി ഇരയായത്. കുട്ടിയുടെ മൊഴിയനുസരിച്ച് ലതയ്ക്കെതിരേയും ബലാല്‍സംഗത്തിനും പോക്സോ പ്രകാരവും, ബാലനീതി നിയമം അനുസരിച്ചും കേസെടുക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന് നേരത്തേ ഉപേക്ഷിച്ചുപോയിട്ടുള്ളതും, ഇപ്പോള്‍ അമ്മയോടും ഇളയ സഹോദരനോടും രണ്ടാനച്ഛനോടും ഒപ്പം മറ്റൊരു സ്ഥലത്ത് താമസിച്ചു വരികയുമാണ്. 21ന് കുട്ടിയുടെ മാതാവാണ് വിവരം പോലീസില്‍ അറിയിക്കുന്നത്. കുട്ടിയുടെ വിശദമായ മൊഴി വനിതാ പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ, ആർ. ഷെമിമോള്‍ രേഖപ്പെടുത്തിയാണ് കേസെടുത്തത്.
Read Moreമരണത്തിനും ജീവനും ഇടയിൽ വളയം തിരിക്കുന്നവർ; ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ വിജയിച്ചതിന്റെ അനുഭൂതി ഹൃദയത്തിൽ നിറയുമെന്ന് ആംബുലൻസ് ഡ്രൈവർമാർ
മരണത്തിനും ജീവനും ഇടയിലുള്ള നിമിഷങ്ങളിൽ ഓട്ടപ്പാച്ചിൽ നടത്തുകയാണ് ആംബുലൻസ് ഡ്രൈവർമാർ. പലപ്പോഴും മരണത്തോട് മല്ലടിക്കുന്ന രോഗികളുമായി അവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ആംബുലൻസ് ഡ്രൈവർമാർക്ക് ആശുപത്രിയിലേക്ക് മരണപ്പാച്ചിൽ നടത്തേണ്ടിവരുന്നത്. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയുടെ ജീവൻ ആശുപത്രിയിലെത്തുന്നത് വരെ ആംബുലൻസ് ഡ്രൈവറുടെ കൈകളിലാണെന്ന് പറയാം. ഇത്തരത്തിൽ മരണത്തിനും ജീവനും ഇടയിലെ നൂൽപ്പാലമാകാൻ കഴിയുന്നത് സംബന്ധിച്ച് നിരവധി അനുഭവങ്ങളാണ് കോട്ടയം മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർമാർക്ക് പറയാനുള്ളത്. ആശുപത്രിവളപ്പിലും പുറത്തുമായി 50നടുത്ത് ആംബുലൻസുകളാണുള്ളത്. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് തിരുവനന്തപുരം ശ്രീചിത്തിര, എസ്എടി, ആർസിസി എന്നിവിടങ്ങളിലേക്കും എറണാകുളത്തെ അമൃത ഉൾപ്പെടെയുള്ള ആശുപത്രികളിലേക്കുമാണ് കുടുതലായും രോഗികളെ കൊണ്ടുപോകേണ്ടി വരുന്നത്. രോഗിയുടെ അവസ്ഥ ഗുരുതരമാണെങ്കിൽ എമർജൻസി സയറൺ മുഴക്കി ആശുപത്രിയിലേക്ക് പായേണ്ടിവരുമെന്ന് ഡ്രൈവർമാർ പറയുന്നു. രോഗിയുടെ ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്.അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക്…
Read Moreയുവതി ജാതിമാറി വിവാഹം കഴിച്ചു: ശുദ്ധീകരണത്തിനായി കുടുംബത്തിലെ 40 പേരെ മൊട്ടയടിപ്പിച്ചു
കാലമെത്ര കടന്ന് പോയാലും ഇന്നും പ്രണയ വിവാഹങ്ങൾക്ക് എതിര് നിൽക്കുന്ന കുടുംബങ്ങൾ ഉണ്ട്. എങ്ങാനും സ്വജാതിയിൽ നിന്നല്ലാതെ വിവാഹം ചെയ്താൽ ദുരഭിമനക്കൊല വരെ നടത്തിയ ആളുകൾ വസിക്കുന്ന നാടാണ് ഇത്. വീണ്ടുമൊരു പ്രണയ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റായഗഡ ജില്ലയിലെ ബൈഗനഗുഡ ഗ്രാമത്തിലെ ഒരു യുവതി ജാതി മാറി വിവാഹം കഴിച്ചു. അതിനു പിന്നാലെ കുടുംബത്തിലെ 40 പുരുഷന്മാരെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചു. ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ കൂട്ടത്തോടെ മൊട്ടയടിപ്പിച്ചത്. പട്ടിക വർഗത്തിൽപ്പെട്ട പെൺകുട്ടി അയൽ ഗ്രാമത്തിലെ പട്ടിക ജാതിക്കാരനായ യുവാവിനെ വിവാഹം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതരായ നാട്ടുകാർ യുവതിക്കും കുടുംബത്തിനുമെതിരേ തിരിഞ്ഞു. തിരികെ സമുദായത്തിലേക്ക് ചേര്‍ക്കണമെങ്കില്‍ ശുദ്ധീകരണം നടത്തണമെന്നാണ് ഗ്രാമവാസികള്‍ യുവതിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടത്. ഇതിന് തയാറായില്ലെങ്കില്‍ ആജീവനാന്തം സാമൂഹിക ബഹിഷ്കരണം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഗ്രാമവാസികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കുടുംബം മൃഗബലി നടത്തുകയും കൂട്ടത്തോടെ…
Read Moreതാക്കോൽ കൈയിലുണ്ടല്ലോ; അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല; ആവശ്യമെങ്കിൽ തുറക്കാമെന്ന് സണ്ണി ജോസഫ്
മലപ്പുറം: പി.വി.അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ആവശ്യമുണ്ടെങ്കില്‍ അത് തുറക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. നിലന്പൂരിൽ തങ്ങൾക്ക് ജനപിന്തുണ ലഭിച്ചു. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചവിട്ടുപടിയാണ്. താന്‍ ഒറ്റയ്ക്കല്ല, കരുത്തുറ്റ ഒരു ടീം തനിക്കൊപ്പമുണ്ട്. ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഇതിലും ഗതികെട്ടവൻ ലോകത്തുണ്ടോ: തടവറയുടെ ഭിത്തി തുരന്ന് പുറത്ത് കടക്കാൻ നോക്കി; തുള ചെറുതായതിനാൽ കുടുങ്ങിപ്പോയി; ഒടുവിൽ ഫയർ ഫോഴ്സ് എത്തി പുറത്തെടുത്തു
ജയിൽപുള്ളികളിൽ ചിലരെങ്കിലുമൊക്കെ ജയിൽ ചാടാൻ ശ്രമിക്കാറുണ്ട്. ചിലർ ചാടി പുറത്ത് കടക്കും മറ്റു ചിലർ ശ്രമം വിഫലമായി അതിനുള്ളിൽ തന്നെ കിടക്കും. അത്തരത്തിൽ ശ്രമം പരാജയപ്പെട്ടൊരു ജയിൽ പുള്ളിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബ്രസീലിൽ തടവറ തുരന്ന് പുറത്ത് കടക്കാനുള്ള തടവു പുള്ളിയുടെ ശ്രമമാണ് വൻ പരാജയത്തിൽ കലാശിച്ചത്. റിയോ ബ്രാങ്കോയിലെ ഏക്കറിലെ ജയിലിലാണ് സംഭവം. തടവറ തുരന്ന് വെളിയിൽ ചാടാനായിരുന്നു തടവു പുള്ളി ശ്രമിച്ചത്. എന്നാൽ ഭിത്തി തുരന്ന് പുറത്ത് കടക്കാൻ നോക്കിയെങ്കിലും ശരീരത്തിന്റെ പകുതി മാത്രമേ ഭിത്തി തുരന്ന ഭാഗത്തിന് പുറത്തേക്ക് പോയുള്ളു. ഭിത്തിയിൽ വലിയ തുളയൊക്കെ ഉണ്ടാക്കി ചാടാനായിരുന്നു നോക്കിയത്. എന്നാൽ ചെറിയൊരു പാളിച്ച ഉണ്ടായി. ആ തുള തുരന്നത് ചെറുതായിപ്പോയി. അദ്ദേഹത്തിന്റെ ശരീരത്തിന് ആ തുള പോരായിരുന്നു. അദ്ദേഹത്തിനു മുഴുവനായി കടക്കുന്നതിന് അതിലും വലിയ തുള വേണമായിരുന്നു. പിറ്റേന്ന്…
Read Moreവനിതകളെ പകൽ മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂ; സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ സ്റ്റേഷനിൽ വനിതാ ഉദ്യോഗസ്ഥയുണ്ടാകണം; പോലീസ് നടപടിക്രമം സംബന്ധിച്ച പൗരാവകാശ രേഖയിൽ പറയുന്നത്…
തിരുവനന്തപുരം: പരാതി ലഭിച്ചിട്ടും കേസെടുക്കാൻ കഴിയില്ലെങ്കിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന കാരണം പരാതിക്കാരനെ പോലീസ് രേഖാമൂലം അറിയിക്കണം. പോലീസ് നടപടിക്രമം സംബന്ധിച്ച പൗരാവകാശ രേഖയിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്. വനിതകളെ പകൽ മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂ. രാത്രിയിൽ സ്ത്രീകളുടെ അറസ്റ്റ് പാടില്ല. അറസ്റ്റ് മെമ്മോയിൽ അറസ്റ്റിലാകുന്ന വ്യക്തിയുടെ കുടുംബാംഗമോ പ്രദേശത്തെ പ്രമുഖ വ്യക്തിയോ സാക്ഷ്യപ്പെടുത്തണം. അറസ്റ്റിലാകുന്നവർക്ക് അഭിഭാഷകനുമായി സംസാരിക്കാൻ അവസരം ഒരുക്കണം. കസ്റ്റഡിയിൽ ഉള്ളവരെ ഓരോ രണ്ടു ദിവസം കൂടുന്പോഴും (48 മണിക്കൂർ) മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കണം. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർ പേരും ഔദ്യോഗിക പദവിയും വ്യക്തമാക്കുന്ന നെയിം ബോർഡ് ധരിച്ചിരിക്കണം. സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ സ്റ്റേഷനിൽ വനിതാ ഉദ്യോഗസ്ഥയുണ്ടാകണം. പൗരന്മാർക്ക് സ്റ്റേഷനിൽ പ്രവേശിക്കാനും നിയമപരമായ സേവനം ഉറപ്പാക്കാനും അവകാശമുണ്ടെന്നും പൗരാവകാശ രേഖയിൽ പറയുന്നു. സ്വന്തം ലേഖകൻ
Read Moreഓഫീസിലെ തമാശകൾ കേൾക്കണ്ട കരുതി മാറിയിരുന്നപ്പോൾ ‘അശ്ലീല വീഡിയോ കാണുകയാണോ’ എന്ന് സിഇഒ ചോദിച്ചു; വേദന നിറഞ്ഞ കുറിപ്പുമായി യുവതി
തമാശകൾ പറയുന്നതൊക്കെ കേൾക്കാനും ആസ്വദിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ മറ്റുള്ളവരുടെ മനസ് വേദനിപ്പിക്കുന്ന തരത്തിലുള്ള തമാശകൾ ഒഴിവാക്കുകയാണ് നല്ലത്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബംഗളൂരിലെ ഒരു സ്റ്റാർട്ട് അപ്പ് കന്പനിയിലെ ജീവനക്കാരിക്ക് തന്റെ സിഇഒയിൽ നിന്നും നേരിട്ട മോശം അനുഭവമാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. താൻ ഇന്റൺഷിപ്പ് ചെയ്യുന്ന സമയത്തും സിഇഒ തന്നെ അപമാനിച്ചെന്ന് യുവതി പറയുന്നു. ജോലി ചെയ്യാൻ തന്നെയാണോ ബംഗളൂരിലേക്ക് വന്നത്, അതോ ബോയ്ഫ്രണ്ടിനൊപ്പം കറങ്ങാൻ ആണോ എത്തിയതെന്ന് പറഞ്ഞ് അപമാനിച്ചിരുന്ന. ആ സമയത്തൊക്കെ മറ്റുള്ളവരുടെ മുന്നിൽ അപമാനിത ആയിരുന്നെങ്കിലും പിന്നീട് മുഴുവൻ സമയ ജോലിക്കാരിയായി ആ കന്പനിയിൽ തന്നെ പ്രവേശിച്ചെന്ന് യുവതി പറഞ്ഞു. കോളജിലെ ഫൈനൽ ജ്യൂറി സമയത്ത് സിഇഒയോട് വർക്ക് ഫ്രം ഹോം ചോദിച്ചപ്പോൾ ‘ കോളജ് കഴിയാതെ ജോലിക്ക് എത്തിയത് തന്റെ കുഴപ്പമല്ല, അതുകൊണ്ട് വർക്ക്…
Read More