പത്തനംതിട്ട: അഞ്ചാം ക്ലാസുകാരിയെ നിരന്തരലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിയെയും സഹായമൊരുക്കി നല്കിയ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം കുന്നത്തൂര് പുത്തനമ്പലം ഐവര്കാല പ്ലാവിള പടിഞ്ഞാറേതില് അനില്കുമാർ(45), ലത (47) എന്നിവരാണ് പിടിയിലായത്. ലതയുടെ രണ്ടാം ഭര്ത്താവാണ് അനില് കുമാർ. 2023 സെപ്റ്റംബര് ഒന്നുമുതല് 2024 മേയ് 31 വരെയുള്ള കാലയളവിലാണ് ലൈംഗികപീഡനത്തിന് കുട്ടി ഇരയായത്.
കുട്ടിയുടെ മൊഴിയനുസരിച്ച് ലതയ്ക്കെതിരേയും ബലാല്സംഗത്തിനും പോക്സോ പ്രകാരവും, ബാലനീതി നിയമം അനുസരിച്ചും കേസെടുക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന് നേരത്തേ ഉപേക്ഷിച്ചുപോയിട്ടുള്ളതും, ഇപ്പോള് അമ്മയോടും ഇളയ സഹോദരനോടും രണ്ടാനച്ഛനോടും ഒപ്പം മറ്റൊരു സ്ഥലത്ത് താമസിച്ചു വരികയുമാണ്.
21ന് കുട്ടിയുടെ മാതാവാണ് വിവരം പോലീസില് അറിയിക്കുന്നത്. കുട്ടിയുടെ വിശദമായ മൊഴി വനിതാ പോലീസ് സബ് ഇന്സ്പെക്ടര് കെ, ആർ. ഷെമിമോള് രേഖപ്പെടുത്തിയാണ് കേസെടുത്തത്.