പഠിച്ച വിദ്യാലയത്തില്‍ തന്നെ പ്രഥമ അധ്യാപികയായി ചുമതലയേറ്റ് ക്രിസ്ജ നോര്‍ബര്‍ട്ട്. പള്ളിത്തോട് പുന്നയ്ക്കല്‍ നോര്ബര്ട്ടിന്റെയും ലീലാമ്മയുടെയും മൂത്തമകളും ഇപ്പോള്‍ അര്‍ത്തുങ്കല്‍ താമസക്കാരിയുമായ ക്രിസ്ജ നോര്‍ബര്‍ട്ട് ആണ് കഴിഞ്ഞദിവസം പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂളിന്റെ പ്രഥമാധ്യാപികയായി ചുമതലയേറ്റത്. പത്താം ക്ലാസ് വരെ പഠിച്ച പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ പ്രഥമ അധ്യാപികയായി ചുമതലയേല്‍ക്കുമ്പോള്‍ ഇരട്ടിമധുരമാണ് ക്രിസ്ജാ ടീച്ചറിനു ലഭിക്കുന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്കിയ തന്റെ അമ്മ ലീലാമ്മ നോര്‍ബര്‍ട്ട് പഠിപ്പിച്ച അതേ സ്കൂളില്‍തന്നെ പ്രഥമാധ്യാപികയായത് ദൈവാനുഗ്രമായാണ് ടീച്ചര്‍ കരുതുന്നത്. താന്‍ ജനിച്ചുവളര്‍ന്ന പള്ളിത്തോടെന്ന തീരദേശ ഗ്രാമത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ വെളിച്ചമേകി തലയെടുപ്പോടെ ഉയര്ന്നുനില്ക്കുന്ന പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ ഭാരിച്ച ഉത്തരവാദിത്വത്തോടെയാണ് ചുമതലയേറ്റിരിക്കുന്നത്. മുമ്പ് ആലപ്പുഴ ലിയോ തേർട്ടീന്ത്, അര്‍ത്തുങ്കല്‍ സെന്റ് ആഡ്രൂസ് സ്കൂളുകളിലും ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട്. പള്ളിത്തോട് സ്കൂളിനെ ഉന്നതിയില്‍ എത്തിക്കുക എന്നതാണ്…
Read MoreDay: June 30, 2025
തേങ്ങായ്ക്ക് പൊള്ളുന്നവില; മലയാളിയുടെ തീൻമേശയിൽ നിന്ന് തേങ്ങാ ചമ്മന്തിയും അപ്രത്യക്ഷമാകുന്നു; ഒരുകറിമാത്രമെന്ന അവസ്ഥയിലേക്ക് വീട്ടമ്മമാർ
മലയാളിയുടെ തീൻമേശയിൽ ഉച്ച ഊണിനൊപ്പം കറികളും ശീലമാണ്. എന്നാൽ ഇപ്പോൾ വീട്ടമ്മമാരെ കുഴയ്ക്കുന്നത് ഊണിനൊപ്പം എന്തു കറി നൽകുമെന്നതാണ്. എല്ലാത്തിനും തൊട്ടാൽ പൊള്ളുന്ന വിലയാണ്. ഭൂരിപക്ഷം വീടുകളിലും മീൻ കറി ഉണ്ടങ്കിൽ വലിയ കുഴപ്പമില്ലാതെ പോകും. എന്നാൽ മത്സ്യലഭ്യത ഇല്ലാതായതോടെ മീൻ കൂട്ടിയുള്ള ഊണ് ഇല്ലാതായി. മൂന്ന് മാസങ്ങൾക്ക് മുൻപ് വരെ മത്തി രണ്ട് കിലോ നൂറ് ആയിരുന്നുവെങ്കിൽ ഇപ്പോൾ ഒരു കിലോക്ക് 400 രൂപയോളമായി. ട്രോളിംഗ് ആയതിനാൽ മത്സ്യ ബന്ധനം നമ്മുടെ തീരങ്ങളിൽ നടക്കുന്നില്ല. കടൽ പ്രക്ഷുബ്ധമായതിനാൽ വള്ളങ്ങളിലുള്ള മത്സ്യബന്ധനവും അസാധ്യമായി. ഇതെല്ലാം മുതലെടുത്താണ് ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മത്സ്യങ്ങൾക്ക് തീവിലയായത്. മത്തിക്കു മാത്രമല്ല അയല, കിളിമീൻ തുടങ്ങിയവയ്ക്കും വലിയ വിലയാണ്. ഒരു മാസം മുന്‍പുവരെ, ചൂര, ഓലക്കൊഴുവ എന്നീ വലിയ മീനുകൾക്ക് കിലോ 300 നിരക്കിൽ ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ 600 മുതലാണ് വില.…
Read Moreകളിക്കാന്‍ ഒരുങ്ങിക്കോളൂ, കളിക്കളങ്ങള്‍ റെഡി; മണിമലയിലും അക്കരപ്പാടത്തും ആധുനിക ടര്‍ഫുകള്‍ സജ്ജം
കോട്ടയം: സംസ്ഥാന കായികവകുപ്പിന്റെ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ രണ്ട് കളിക്കളങ്ങള്‍ ഒരുങ്ങി. വൈക്കം അക്കരപ്പാടം ഗവ. യുപി സ്കൂളിലും കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്തിലുമാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ മനോഹരമായ കളിക്കളങ്ങള്‍ ഒരുങ്ങിയിരിക്കുന്നത്. രണ്ടിടത്തും ഫുട്ബോള്‍ പ്രേമികള്‍ക്കായി ആധുനിക നിലവാരത്തിലുള്ള ടര്‍ഫാണ് ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര ഫുട്ബോള്‍ ഫെഡറേഷന്റെ (ഫിഫ) മാനദണ്ഡപ്രകാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ഉദയനാപുരം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ അക്കരപ്പാടം ഗവ. യുപി സ്കൂള്‍ ഗ്രൗണ്ടിലാണ് ടര്‍ഫ് കോര്‍ട്ട്. 48 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമാണ് നിര്‍മാണം. 65 സെന്റ് സ്ഥലത്ത് സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എംഎല്‍എ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും ചെലവഴിച്ചാണ് നിര്‍മാണം. കൂടാതെ ലൈറ്റുകള്‍ സജ്ജീകരിക്കാനായി സി.കെ. ആശയുടെ എംഎല്‍എ ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപകൂടി അനുവദിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മണിമല പഞ്ചായത്തില്‍…
Read Moreമരണത്തിലും മാതൃകയായി വി.കെ. ജോസഫ്; തീരാവേദനയിലും ജോസഫിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായതിന്റെ ചാരിതാര്‍ഥ്യത്തിൽ കുടുംബാംഗങ്ങള്‍
മരണശേഷം തന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്കണമെന്നതായിരുന്നു വി.കെ. ജോസഫിന്റെ ആഗ്രഹം. മരണം അവശേഷിപ്പിച്ച തീരാവേദനയിലും ജോസഫിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് കുടുംബാംഗങ്ങള്‍.ഇന്ത്യന്‍ നേവിയില്‍ വര്‍ഷങ്ങളുടെ സേവനത്തിനുശേഷം സാമൂഹികസന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറി നടന്ന വാഴക്കാല സ്വദേശി വി.കെ. ജോസഫ് (79) ആണ് മരണശേഷവും വേറിട്ട വഴിയിലൂടെ മാതൃകയായത്. വാഴക്കാല സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ ഇന്നലെ വൈകുന്നേരം മൂന്നിനു നടന്ന സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം ബന്ധുക്കള്‍ മൃതദേഹം അമൃത മെഡിക്കല്‍ കോളജിന് കൈമാറി. ഇങ്ങനെയൊരു ആഗ്രഹം മൂന്നുമാസം മുമ്പേ പിതാവ് അറിയിച്ചിരുന്നു. അച്ഛന്റെ മരണശേഷം ആ ആഗ്രഹം തങ്ങള്‍ സഫലമാക്കുകയായിരുന്നുവെന്ന് മകന് ക്യാപ്റ്റന്‍ ജോര്‍ജ് സോണി പറഞ്ഞു. ഇന്നലെ രാവിലെ ഒമ്പതിന് വാഴക്കാലയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ത്യന്‍ നേവിയില്‍ ഏവിയേഷന്‍ സേഫ്റ്റി എക്യുപ്മെന്റ് വിഭാഗത്തില്‍ 15 വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം 1965, 1971…
Read Moreജൂണിയർ ഹോക്കി ലോകകപ്പ്: ഇന്ത്യയും പാക്കിസ്ഥാനും ഒരേ പൂളിൽ
ന്യൂഡൽഹി: പുരുഷ ജൂണിയർ ഹോക്കി ലോകകപ്പിനു മത്സരക്രമമായി. ഇന്ത്യ ആതിഥേയരാകുന്ന ലോകകപ്പിൽ ഇന്ത്യയും അയൽ രാജ്യമായ പാക്കിസ്ഥാനും ഒരേ പൂളിൽ. ആറു ഗ്രൂപ്പുകളുള്ള ടൂർണമെന്റിലെ പൂൾ ബിയിലാണ് ഇന്ത്യയും പാക്കിസ്ഥാനും. നവംബർ മുതൽ ഡിസംബർ വരെയാണ് ലോകകപ്പ്. ടൂർണമെന്റിൽ പാക്കിസ്ഥാൻ പങ്കെടുക്കുന്ന കാര്യത്തിൽ സംശയം തുടരുകയാണ്. ഓഗസ്റ്റ്്- മുതൽ സെപ്റ്റംബർ വരെ നടക്കുന്ന ജൂണിയർ ഏഷ്യകപ്പ് ഇതിനു വ്യക്തത വരുത്തും. ഏഷ്യ കപ്പ് ബിഹാറിലെ രാജ് ഗിറിലാണ് നടക്കുക. 2026 ലോകകപ്പ് യോഗ്യതാ ടൂർണമെന്റ് എന്ന നിലയിൽ ഏഷ്യ കപ്പ് ടീമുകൾക്ക് പ്രധാനപ്പെട്ടതാണ്. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനാൽ പാകിസ്ഥാൻ ഇന്ത്യയിലേക്ക് വരാനുള്ളുള്ള സാധ്യത കുറവാണ്. നിലവിലെ റിപ്പോർട്ടിൽ പാക്കിസ്ഥാൻ ടീം പങ്കെടുക്കുമെന്നാണ് പാക്കിസ്ഥാൻ ഹോക്കി ഫെഡറേഷൻ ഉദ്യോഗസ്ഥ പറയുന്നത്. ഇതിൽ ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ, ഏഷ്യൻ ഹോക്കി ഫെഡറേഷൻ (എഎച്ച്എഫ്), ഹോക്കി ഇന്ത്യ…
Read Moreറിക്കാർഡുകൾ തീർത്ത് സ്മൃതി; അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം
ഇംഗ്ലണ്ടിനെതിരേയുള്ള വനിത ട്വന്റി 20 ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിക്കൊണ്ട് സ്മൃതി മന്ദാന നിരവധി റിക്കാർഡുകളിലാണ് എത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മന്ദാന. ഓപ്പണറായി ഇറങ്ങിയ സ്മൃതി 62 പന്തിൽ 112 റണ്‍സെടുത്തു. 15 ഫോറും മൂന്ന് സിക്സും അടങ്ങിയതാണ് ഇന്ത്യൻ ക്യാപ്റ്റന്റെ സെഞ്ചുറി. അന്താരാഷ്ട്ര ട്വന്റി 20യിൽ സ്മൃതിയുടെ ആദ്യ സെഞ്ചുറി കൂടിയാണിത്. അന്താരാഷ്ട്ര ട്വന്റി 20യിൽ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് ഇന്ത്യയുടെ ഈ താത്കാലിക ക്യാപ്റ്റൻ. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതൽ 50+ റണ്‍സ് നേടിയ ബേത്ത് മൂണിയുടെ റിക്കാർഡിനൊപ്പമെത്താനും മന്ദാനയ്ക്ക് സാധിച്ചു. എട്ട് 50+ സ്കോറുകളാണ് ഇരുവർക്കുമുള്ളത്. മെഗ് ലാനിംഗ് (5), ഡിയാൻഡ്ര ഡോട്ടിൻ (3), ഹെയ്ലി മാത്യൂസ് (3), ഡെയ്ൻ വാൻ…
Read Moreഫൈനലിൽ മിന്നും ജയം; യുഎസ് ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടി ആയുഷ് ഷെട്ടി
കൗണ്‍സിൽ ബ്ലഫ്സ്: ബിഡബ്ല്യുഎഫ് സൂപ്പർ 300ന്റെ യുഎസ് ഓപ്പണ്‍ ബാഡ്മിന്റണിൽ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നേടി ഇന്ത്യൻ താരം ആയുഷ് ഷെട്ടി. ഫൈനലിൽ കാനഡയുടെ ബ്രയാൻ യാംഗിനെയാണ് ആയുഷ് തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ആയുഷിന്റെ ജയം. 47 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിനൊടുവിലാണ് ആയുഷ് ജയം സ്വന്തമാക്കിയത്. സ്കോർ: 21-18, 21-12. ഇരുപതുകാരനായ ആയുഷ് സെമിയിൽ തായ്വാന്റെ ചൗ ടിയൻ ചെന്നിനെ തകർത്താണ് ഫൈനലിൽ എത്തിയത്. പിന്നിൽനിന്നശേഷം ശക്തമായ തിരിച്ചുവരവോടെയാണ് ഫൈനലിലേക്കു മാർച്ച് ചെയ്തത്. 67 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ആയുഷ് 21-23, 21-15, 21-14 എന്ന സ്കോറിനാണ് മത്സരം സ്വന്തമാക്കിയത്.
Read Moreഡിജെ പാർട്ടിക്കിടെ മോശമായി പെരുമാറി; ബിയർകുപ്പി പൊട്ടിച്ച് യുവാവിന്റെ കഴുത്തിൽ കുത്തി യുവതി; പോലീസെത്തിയപ്പോൾ പരാതിയില്ലെന്ന് യുവതി; നടക്കുന്ന സംഭവം കൊച്ചിയിൽ
കൊച്ചി: ഡിജെ പാർട്ടിക്കിടെ മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉദയംപേരൂര്‍ സ്വദേശി ജിനീഷ സാഗറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തൊടുപുഴ സ്വദേശി ബഷീറിനാണ് കുത്തേറ്റത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഘര്‍ഷമുണ്ടായത്. മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി ബിയര്‍ കുപ്പി പൊട്ടിച്ച് അതുകൊണ്ട് യുവാവിനെ കുത്തുകയായിരുന്നു. യുവാവിന്റെ കഴുത്തിന്റെ താഴെയാണ് പരിക്കേറ്റിരിക്കുന്നത്. ചെവിയ്ക്കും സാരമല്ലാത്ത പരുക്കുണ്ട്. ശേഷം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നുള്ള പോലീസുകാരെത്തി ഡിജെ പാര്‍ട്ടി നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. യുവതി പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. മോശമായി പെരുമാറിയതിന് പിന്നാലെ പാര്‍ട്ടിക്കിടെ യുവാവും യുവതിയും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായിരുന്നു. കസ്റ്റഡിയിലായ ശേഷം യുവതിയോട് യുവാവിനെതിരെ പരാതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പരാതി നല്‍കുന്നില്ല എന്നാണ് ജിനീഷ പ്രതികരിച്ചത്.
Read Moreഅനീഷ രഹസ്യം സൂക്ഷിച്ചത് നാലു വര്‍ഷം; പ്രണയബന്ധത്തില്‍നിന്ന് കാമുകി പിന്മാറുന്നുവെന്ന തോന്നൽ കൊലപാതക രഹസ്യം പുറത്തേക്ക്; ഭവിൻ സ്റ്റേഷനിലേക്ക് എത്തിയത് കുട്ടികളുടെ അസ്ഥിയുമായി…
പുതുക്കാട്: നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ കുട്ടികളുടെ അമ്മ അനീഷ രഹസ്യങ്ങള്‍ ഗൂഢമായി സൂക്ഷിച്ചത് നാലു വര്‍ഷം. അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗര്‍ഭകാലവും പ്രസവവും അമ്മയോ അയല്‍വീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴി ഇപ്പോഴും ദുരൂഹമാണ്. അനീഷ ആദ്യം ഗര്‍ഭിണിയായിരുന്നതും മരിച്ച കുഞ്ഞിനെ വീടിനോടു ചേര്‍ന്ന പറമ്പില്‍ കുഴിച്ചിട്ടതും സംബന്ധിച്ച് സമീപവാസികള്‍ക്ക് സംശയമുള്ളതായി ഇവര്‍ കരുതിയിരുന്നു. പിന്നീട് അന്വേഷണമോ സംശയമോ ഉണ്ടായാല്‍ തെളിവില്ലാതെയിരിക്കാനാണ് മൃതദേഹം കുഴിച്ചിട്ടിടത്തുനിന്ന് അസ്ഥി എടുത്ത് ഭവിനെ ഏല്‍പ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഭവിന് സംഭവം ചില സുഹൃത്തുക്കളോട് പറഞ്ഞു എന്ന സൂചനയും അനീഷയെ അലട്ടിയിരുന്നു. ഭവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞതുപ്രകാരം മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥി കടലില്‍ നിമജ്ജനം ചെയ്യാന്‍ വാങ്ങിയെന്നാണ് അനീഷ പോലീസിനു നല്കിയ മൊഴി. രഹസ്യം വെളിപ്പെടുത്താന്‍ കാരണം ഭവിന്റെ സംശയം വര്‍ഷങ്ങളായുള്ള രഹസ്യബന്ധവും പരസ്പരവിശ്വാസത്തില്‍ സംഭവിച്ച കൊലപാതകം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഒറ്റരാത്രിയില്‍…
Read Moreപ്രസവിക്കേണ്ട രീതി മൊബൈൽ നോക്കി പഠിച്ചു; അവിഹിതബന്ധത്തിലൂടെ പിറന്ന രണ്ട് കുട്ടികളെ കൊന്നു കുഴിച്ചു മൂടി; 22 കാരി അനീഷയും കാമുകനും പോലീസ് പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
പുതുക്കാട്: രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അവിവാഹിതരായ മാതാപിതാക്കളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പിൽ വീട്ടിൽ അനീഷ (22), ആമ്പല്ലൂർ ചേനക്കാല വീട്ടിൽ ഭവിൻ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരേ കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി. രണ്ടു കൊലപാതകങ്ങളും നടത്തിയത് അനീഷയാണെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച അർധരാത്രി അസ്ഥികളുമായി ഭവിൻ പുതുക്കാട് സ്റ്റേഷനിൽ എത്തിയതോടെയാണ് കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്.2021 നവംബറിലാണ് ആദ്യത്തെ ശിശുവിനെ കൊലപ്പെടുത്തിയത്. എട്ടു മാസത്തിനുശേഷം കുഴി തോണ്ടി അസ്ഥി പുറത്തെടുത്ത് ഭവിനു കൈമാറി. 2024 ഓഗസ്റ്റിൽ രണ്ടാമതുണ്ടായ ശിശുവിനെയും കൊലപ്പെടുത്തി. മൃതദേഹം തുണിയിൽ പൊതിഞ്ഞ് തൊട്ടടുത്ത ദിവസം സ്കൂട്ടറിൽ എത്തിച്ച് ഭവിന് കൈമാറുകയായിരുന്നു. ഭവിന്റെ വീടിനു പിന്നിലെ തോട്ടിലാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. നാലു മാസത്തിനുശേഷം അസ്ഥികൾ പുറത്തെടുത്ത് സൂക്ഷിച്ചു.…
Read More