ഒര്‍ലാന്‍ഡോ: ഫിഫ 2025 ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഈ രാത്രി തുടക്കം. ബ്രസീല്‍ ക്ലബ് ഫ്ളുമിനെന്‍സും സൗദി അറേബ്യയില്‍നിന്നുള്ള അല്‍ ഹിലാല്‍ എഫ്സിയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30നു കിക്കോഫ് നടക്കും. ശനി പുലര്‍ച്ചെ 6.30നാണ് രണ്ടാം ക്വാര്‍ട്ടര്‍ പോരാട്ടം. ബ്രസീല്‍ ക്ലബ്ബായ പാല്‍മീറസും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയും തമ്മിലാണ് രണ്ടാമത്തെ ക്വാര്‍ട്ടര്‍. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീക്വാര്‍ട്ടറില്‍ അട്ടിമറിച്ചാണ് അല്‍ ഹിലാല്‍ ക്വാര്‍ട്ടറില്‍ എത്തിയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തില്‍ 4-2നായിരുന്നു സൗദി ക്ലബ്ബിന്റെ ജയം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെ 0-2നു തകര്‍ത്താണ് ഫ്ളുമിനെന്‍സ് ക്വാര്‍ട്ടറില്‍ എത്തിയത്.
Read MoreDay: July 4, 2025
തനിച്ചാക്കി പോകല്ലേ അമ്മേ… പണിതീരാത്ത വീട്ടിലേക്ക് ചേതനയറ്റ് ബിന്ദുവെത്തി; കരഞ്ഞ് തളർന്ന് മക്കളും 90കാരിയ അമ്മയും; ദുഖം താങ്ങാനാവാതെ തേങ്ങിക്കരഞ്ഞ് നാടും
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. 11ന് വീട്ടുവളപ്പിലാണ് സംസ്കാരം. രോഗബാധിതയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു. കഴുത്തിന് കലശലായ വേദനയെത്തുടര്‍ന്ന് മകളും അവസാനവര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയായ നവമിയെ കഴിഞ്ഞ ഒന്നിനാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ മകളെ കുളിപ്പിച്ച് വാര്‍ഡിലാക്കിയശേഷം മാതാവ് ബിന്ദു കുളിക്കാനായി പോയപ്പോഴായിരുന്നു കെട്ടിടം തകര്‍ന്നു വന്‍ അപകടമുണ്ടായത്. തലയോലപ്പറമ്പ് ഉമ്മാംകുന്നില്‍ പണിതീരാത്ത വീട്ടിലാണ് നിര്‍ധന കുടുംബം താമസിക്കുന്നത്. ഭര്‍ത്താവ് വിശ്രുതനും മക്കളായ നവനീത്, നവമി എന്നിവര്‍ക്ക് പുറമെ 90 കാരിയായ അമ്മ സീതാലക്ഷ്മിയും ബിന്ദുവിന്റെ സംരക്ഷണയിലായിരുന്നു. പ്രിയപ്പെട്ട മകളുടെ മരണവിവരമറിഞ്ഞ് നിര്‍ത്താതെ അലമുറയിട്ടു കരഞ്ഞുകൊണ്ടിരിക്കുന്ന മാതാവിന്റെ നൊമ്പരം കാണാനാവാതെ വീട്ടില്‍ തടിച്ചുകൂടിയ സ്ത്രീകളടക്കമുള്ളവര്‍ കണ്ണീര്‍വാര്‍ത്തു.
Read Moreനായയുടെ കടിയേറ്റ കബഡി താരം മരിച്ചു
ബുലന്ദ്ഷർ (യുപി): രണ്ടുമാസം മുന്‍പ് നായയുടെ കടിയേറ്റ സംസ്ഥാന മുൻ കബഡി താരം അന്തരിച്ചു. ബുലന്ദ്ഷറിലെ ഫറാന സ്വദേശിയായ ബ്രിജേഷ് (22) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് അഴുക്കുചാലിൽ അകപ്പെട്ട നായ്ക്കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് ബ്രിജേഷിനു കടിയേറ്റത്. നായ്ക്കുട്ടി കടിച്ചതു കാര്യമാക്കാതിരുന്ന ബ്രിജേഷിന്റെ ആരോഗ്യനില കഴിഞ്ഞ ആഴ്ച മുതൽ വഷളാകുകയായിരുന്നു. പേവിഷ ബാധയ്ക്കെതിരായ വാക്സിൻ എടുക്കാതിരുന്നതാണ് ബ്രിജേഷിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ബ്രിജേഷിന്റെ മരണശേഷം, മുൻകരുതൽ നടപടിയായി ഫരാന ഗ്രാമത്തിലെ 29 പേർക്ക് ആന്റി റാബിസ് വാക്സിനുകൾ നൽകിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreപതിറ്റാണ്ടുകളുടെ പ്രണയം: റുട്ടെയെയും മൂന്ന് പിഞ്ചു മക്കളെയും തനിച്ചാക്കി ജോട്ടോ മറഞ്ഞു
സ്കൂള്‍ കാലഘട്ടം മുതല്‍ ഒന്നിച്ചായിരുന്ന റുട്ടെ കാര്‍ഡോസോയെ തനിച്ചാക്കിയാണ് ഡിയോഗോ ജോട്ടയുടെ അന്ത്യയാത്ര. ഇരുവരും തമ്മില്‍ പതിറ്റാണ്ടുകളുടെ പ്രണയം. പ്രണയവല്ലരിയില്‍ മൂന്നു മക്കള്‍, ഒടുവില്‍ കഴിഞ്ഞ മാസം ഔദ്യോഗികമായി വിവാഹിതരായി. സന്തോഷദിനങ്ങള്ക്കു കണ്ണീരുപ്പു നല്കി ജോട്ട മടങ്ങി… ഹൈസ്കൂളില്‍വച്ചാണ് റുട്ടെ കാര്‍ഡോസോയും ഡിയോഗോ ജോട്ടയും പരിചയപ്പെട്ടതും സുഹൃത്തുക്കളായതും പ്രണയബദ്ധരായതും. 2013ല്‍ ക്ലബ് കരിയറിലേക്ക് പിച്ചവച്ചപ്പോള്‍ മുതല്‍ ഇരുവരും ഡേറ്റിംഗിലായിരുന്നു. 2013ല്‍ പാക്കോസ് ഡി ഫെരേരയില്നിന്ന് പോര്‍ട്ടോയിലേക്ക് ജോട്ടോ ചേക്കേറിയപ്പോഴും തുടര്‍ന്ന് വോള്‍വര്‍ഹാംപ്ടണിലും ലിവര്പൂളിലുമെല്ലാം ഇരുവരും ഒന്നിച്ചുതന്നെ. വിവാഹത്തിന്റെ 10-ാം നാളില്‍ വേർപാട് 2020 ഓഗസ്റ്റില്‍ ഇരുവരും ആദ്യകുട്ടിയെ പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തി. 2021 ഫെബ്രുവരിയില്‍ ആദ്യകുട്ടി ജനിച്ചു, ഡെനിസ്. തുടര്‍ന്ന് 2023 മാര്‍ച്ചില്‍ രണ്ടാമത്തെ ആണ്‍കുഞ്ഞ്, ഡുവാര്‍ട്ടെ. 2024 നവംബറില്‍ ഒരു പെണ്‍കുഞ്ഞും… 2025 ജൂണ്‍ 22നായിരുന്നു റുട്ടെയും ജോട്ടയും ഔദ്യോഗികമായി വിവാഹിതരായത്. വിവാഹത്തിന്റെ 10-ാംനാള്‍, റുട്ടെയ്ക്കൊപ്പം കുഞ്ഞുമക്കളെയും…
Read More