ഡോ. അസ്ന ഇനി പുതുജീവിതത്തിലേക്ക്. രാഷ്ട്രീയ സംഘർഷത്തിനിടെയുണ്ടായ ബോംബേറിൽ കാൽ നഷ്ടപ്പെട്ട ചെറുവാഞ്ചേരി പൂവ്വത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജിനിയറുമായ നിഖിലാണ് ഇന്നലെ അസ്നയുടെ കഴുത്തിൽ താലികെട്ടിയത്. നിരവധിപേരാണ് ധന്യനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയത്. അന്ന് രാഷ്ട്രീയ സംഘർഷം നടന്ന പൂവത്തൂര്‍ എല്‍പി സ്കൂളിനു മുന്നിലായി ഒരുക്കിയ പന്തലിലാണ് അസ്ന വിവാഹിതയായത്. വിവാഹദിനത്തിൽ അനുഗ്രഹം നൽകാൻ അച്ഛന് നാണുവില്ലെന്ന ദുഃഖം മാത്രമാണ് അസ്നയ്ക്ക് ബാക്കിയുള്ളത്. ദമ്പതികളെ ആശീർവദിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, എം.കെ. രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, കെ.കെ. ശൈലജ എംഎൽഎ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, എഐസിസി അംഗം വി.എ. നാരായണൻ, കെപിസിസി സെക്രട്ടറി സജീവ് മാറോളി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.
Read MoreDay: July 6, 2025
സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
പോത്താനിക്കാട്: കക്കടാശേരി-കാളിയാർ റോഡിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ യാത്രക്കാരിയായ വീട്ടമ്മയും ഓട്ടോ ഓടിച്ചിരുന്ന മരുമകനും മരിച്ചു. കൊച്ചുമകൾക്ക് പരിക്കേറ്റു. കോഴിപ്പിള്ളി പാറച്ചാലിപ്പടി കുര്യപ്പാറ ബ്രസി ആന്റണി(70)യും ബ്രസിയുടെ മകൾ മേരിയുടെ ഭർത്താവ് കടവൂർ മലേക്കുടിയിൽ ബിജു (43)വുമാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ബിജുവിന്റെ മകൾ മെറിനെ(16) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈങ്ങോട്ടൂർ ആയങ്കര മൃഗാശുപത്രിക്ക് സമീപം ഇന്നലെ രാവിലെ 10ഓടെയായിരുന്നു അപകടം. ബിജുവിന്റെ വീട്ടിൽനിന്ന് മടങ്ങുകയായിരുന്നു ബ്രസി. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന ശ്രീക്കുട്ടി ബസ് എതിർദിശയിൽ നിന്നു വരികയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തെറിച്ചുമറിഞ്ഞു. ബ്രസി സംഭവസ്ഥലത്തുവച്ചും ബിജു ആശുപത്രിയിൽ ചികിത്സയിലിരിക്കേയുമാണ് മരിച്ചത്. ബ്രസിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. കുത്തുകുഴി പള്ളിക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: ആന്റണി.…
Read Moreഈയാഴ്ച ഓണ്‍ലൈൻ മന്ത്രിസഭ; മുഖ്യമന്ത്രി യുഎസിലിരുന്നു നിയന്ത്രിക്കും
തിരുവനന്തപുരം: ഈയാഴ്ചയിലെ മന്ത്രിസഭായോഗം ഓണ്‍ലൈനായി ചേരും. ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ഇരുന്നാകും മന്ത്രിസഭ നിയന്ത്രിക്കുക. പതിവു മന്ത്രിസഭായോഗം സാധാരണയായി ബുധനാഴ്ചയാണ് ചേരുന്നത്. എന്നാൽ അന്ന് പൊതുപണിമുടക്കായ സാഹചര്യത്തിൽ വെള്ളിയാഴ്ച ചേരാമെന്നാണ് മന്ത്രിമാരെ അറിയിച്ചിട്ടുള്ളത്. അമേരിക്കയിലും ഇന്ത്യയിലും സമയ വ്യത്യാസമുള്ള സാഹചര്യത്തിൽ രണ്ടിടത്തെയും സമയക്രമം കണക്കാക്കിയാകും ചേരുക. ഇന്നലെ പുലർച്ചെയാണ് മുഖ്യമന്ത്രി ദുബായ് വഴി അമേരിക്കയിലെ മയോ ക്ലിനിക്കിൽ തുടർ ചികിത്സയ്ക്കായി പോയത്. ഫയലുകളിൽ ഓണ്‍ലൈനായി മുഖ്യമന്ത്രി തീരുമാനമെടുക്കും.
Read Moreസോഷ്യല്‍ മീഡിയ വഴി ഇരകളെ വീഴ്ത്തും; ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; നാലംഗ സംഘത്തിലെ യുവതി പിടിയില്‍
കൊല്ലം: ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ നാലംഗ സംഘത്തിലെ യുവതി പിടിയില്‍. ഈസ്റ്റ് കല്ലട മണിവീണ വീട്ടില്‍ എറണാകുളം സൗത്ത് പാലാരിവട്ടത്ത് താമസിക്കുന്ന ചിഞ്ചു അനീഷ് ആണ് അറസ്റ്റിലായത്. പുനലൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി.മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 2023ലാണ് പുന്നല കറവൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജി. നിഷാദില്‍ നിന്ന് നാലംഗ സംഘം പണം തട്ടിയെടുത്തത്. മാസം രണ്ട് ലക്ഷം ശമ്പളം ലഭിക്കുന്ന ജോലിയാണ് ഇയാൾക്ക് തട്ടിപ്പ് സംഘം ഉറപ്പ് നല്‍കിയത്. 45 ദിവസത്തിനകം ന്യൂസിലാന്‍ഡില്‍ കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പല തവണയായി 11.5 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തു. ഒറിജിനലിലെ വെല്ലുന്ന വ്യാജ രേഖകള്‍ ചമച്ചായിരുന്നു നിഷാദിനെ വിശ്വസിപ്പിച്ചത്. ഫേസ് ബുക്കിലൂടെയുള്ള പരസ്യം കണ്ടാണ് നിഷാദ് സ്ഥാപനവുമായി ബന്ധപ്പെട്ട് പണം നല്‍കിയത്.ഗൂഗിള്‍ മീറ്റിലൂടെ ഇന്റര്‍വ്യൂ ചെയ്ത്…
Read Moreആദ്യത്തെ കൺമണി… ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേശിനും ആൺകുഞ്ഞ് പിറന്നു
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേശിനും കുഞ്ഞ് പിറന്നു. അവസാനം ഞങ്ങളുടെ കൺമണിയെത്തി എന്ന ക്യാപ്ഷനോടെ കുഞ്ഞിക്കാലുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് കുഞ്ഞുണ്ടായ വിവരം ദിയ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടേയും അശ്വിന്റേയും വിവാഹം. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. നമസ്കാരം സഹോദരങ്ങളെ! വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകള്‍ ദിയക്ക് ഒരാണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനയ്ക്ക് നന്ദി പറഞ്ഞ് കുഞ്ഞുണ്ടായ സന്തോഷ വാർത്ത കൃഷ്ണ കുമാറും പങ്കുവച്ചിരുന്നു.
Read Moreമെഡിക്കൽ കോളജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വീണാ ജോർജ്; എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു
കോട്ടയം: മെഡിക്കൽകോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിൽ മന്ത്രി വീണാ ജോർജ് എത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ബിടെക് ബിരുദദാരിയായ തങ്ങളുടെ മകന് സ്ഥിര ജോലി നൽകണമെന്ന് ബിന്ദുവിന്റെ ഭർത്താവ് മന്ത്രിയോട് ആവശ്യപ്പെട്ടു. സിപിഎം നേതാവ് അനിൽ കുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വൻ പോലീസ് അകമ്പടിയോടെയാണ് മന്ത്രിയെത്തിയത്. കഴിഞ്ഞ ദിവസം കുടുംബവുമായി ഫോണിൽ സംസാരിച്ച മന്ത്രി ബിന്ദുവിന്റെ മകൾ നവമിയുടെ തുടർചികിത്സ ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. നവമിയെ നാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് മന്ത്രി കുടുംബത്തെ അറിയിച്ചിരുന്നു .
Read Moreആറ് മാസമായി നയാ പൈസ വാടക തന്നിട്ടില്ല; പാലക്കാട് വനിത പോലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ
പാലക്കാട്: വനിത പോലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ. കെട്ടിടം മൂന്നു ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടീസ്. 6 വർഷത്തെ വാടക കുടിശിക വരുത്തിയതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 6 വാർഷമായി നയാ പൈസ വാടക തന്നിട്ടില്ലന്ന് നഗരസഭ വ്യക്തമാക്കി. 31 ലക്ഷം രൂപയാണ് കുടിശികയുള്ളത്. കെട്ടിടത്തിൽ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതുമുതൽ ഒരു രൂപ പോലും നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരസഭ ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. അതേസമയം ആറുമാസം കൂടി കാലതാമസം നൽകണമെന്ന് എസ്പി ആവശ്യപ്പെട്ടു. പരാതി എഴുതി നൽകിയാൽ ആറുമാസം കാലതാമസം നൽകാമെന്നും പിന്നേയും കുടിശിക നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും നഗരസഭ വ്യക്തമാക്കി.
Read More‘പ്രേം നസീര്‍ അഭിനയിക്കുമ്പോള്‍ ടിനി ടോം സിനിമയിലില്ല, അറിയാത്ത കാര്യം പറയരുത്’; പ്രതികരണവുമായി ഭാഗ്യലക്ഷ്മി
നടൻ പ്രേം നസീറിനെക്കുറിച്ച് ടിനി ടോം പറഞ്ഞ പ്രസ്ഥാവനയോട് പ്രതികരിച്ച് ഭാഗ്യലക്ഷ്മി. അവസരങ്ങള്‍ കുറഞ്ഞതിന്റെ പേരില്‍ തന്റെ അവസാന കാലത്ത് പ്രേം നസീര്‍ വിഷമിച്ചാണ് മരിച്ചതെന്ന് ടിനി ടോം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ അതിനു പിന്നാലെ ധാരാളം വിമർശനങ്ങളാണ് അദ്ദേഹത്തിനു നേരെ ഉയർന്നത്. പ്രേം നസീര്‍ അഭിനയിച്ചിരുന്ന കാലത്ത് ടിനി സിനിമയില്‍ ഉണ്ടായിരുന്നില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കരുതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ‘ഞങ്ങള്‍ 85 വരെ മദ്രാസിലുണ്ടായിരുന്നവരാണ്, ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍, അദ്ദേഹത്തിന്റെ നന്മ അനുഭവിച്ചവര്‍ക്ക് ഇക്കാര്യം വിഷമമുണ്ടാക്കുന്നതാണ്, പ്രത്യേകിച്ച് എനിക്ക്, എന്റെ പുസ്തകത്തില്‍ ഞാനത് എഴുതിയിട്ടുണ്ട്. മരിക്കുന്നതിന് കുറച്ച് മുമ്പ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. മോനേയും കൊണ്ടാണ് കാണാന്‍ ചെന്നത്. അന്നും വളരെ സന്തുഷ്ടനായിരുന്നു. അപ്പൂപ്പ എന്ന് എന്റെ മോന് വിളിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ അവനെ എടുത്തത് ഞാൻ ഇപ്പോഴും ഓര്‍ക്കുന്നു. ആ സമയവും അദ്ദേഹം ആസ്വദിക്കുന്നുണ്ടായിരുന്നു’.…
Read Moreഇനി അൽപം ഡാൻസ് ആകാം: മദ്യപിച്ച് ലക്ക്കെട്ട് ക്ലാസിലെ പെൺകുട്ടികൾക്കൊപ്പം അധ്യാപകന്റെ ഡാൻസ്; വീഡിയോ വൈറലായതിനു പിന്നാലെ വിമർശനം
കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനും മാനസിക ഉല്ലാസത്തിനുമൊക്കെയായി കേരള സർക്കാർ അടുത്തിടെ എടുത്ത തീരുമാനമാണ് സ്കൂളുകളിൽ സൂംബ പഠിപ്പിക്കണമെന്ന്. സൂംബയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൈറലാണ്. ഇപ്പോഴിതാ ഒരു അധ്യാപകൻ തന്റെ വിദ്യാർഥികളോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. എന്നാൽ ഈ വീഡിയോ കണ്ട് സൂംബയാണെന്ന് തെറ്റിദ്ധരിക്കണ്ട. മദ്യപിച്ച് ലക്കുകെട്ട് വിദ്യാർഥികളോടൊത്ത് ഡാൻസ് കളിക്കുകയാണ് അധ്യാപകൻ. ഛത്തിസ്ഗഡിലാണ് സംഭവം. ക്ലാസിലെ ആണ് കുട്ടികളെ മാറ്റി നിർത്തി പെണ്കുട്ടികളോടൊത്താണ് സാറിന്റെ ഡാൻസ്. ഛത്തിസ്ഗഡിലെ ബാൽരാംപൂര് ജില്ലയിലെ വദ്രഫ്നഗർ ബ്ലോക്കിന് കീഴിലുള്ള പശുപതിപൂർ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ ലക്ഷ്മി നാരായൺ സിംഗാണ് പെൺകുട്ടികളുമൊത്ത് മദ്യപിച്ച് ഡാൻസ് ചെയ്യുന്നത്. അതേസമയം ലക്ഷ്മീ നാരായണന് പതിവായി മദ്യപിച്ച ശേഷമാണ് സ്കൂളിൽ വരുന്നതെന്ന് വിദ്യാർഥികളും മാതാപിതാക്കളും പറഞ്ഞു. കൂടാതെ പലപ്പോഴും അകാരണമായ അദ്ദേഹം തങ്ങളെ വഴക്ക് പറയുകയും അടിക്കുകയുമൊക്കെ…
Read Moreഎന്തൊരു ചേലാണ്… കെയർടേക്കറുമായി ഗുസ്തി പിടിച്ച് കുട്ടിയാന; വൈറലായി വീഡിയോ
ആനയെന്ന് കേട്ടാൽ പലർക്കും ഒരു ആവേശമാണ്. കുട്ടി ആനകളെ പ്രത്യേകിച്ച്. അവരുടെ കളികളും കുസൃതിയും മറ്റും കാണാൻ തന്നെ ചേലാണ്. ഇപ്പോഴിതാ ഒകു കെയർടേക്കറുമായി കുട്ടിയാന നടത്തുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. wildlife.report ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അമ്മയോടൊപ്പം വെള്ളം കുടിക്കാൻ പുഴയിൽ പോകുന്നതിനിടെ തന്റെ കെയർ ടേക്കർ അവിടെ ഇരിക്കുന്നത് ആനയുടെ ശ്രദ്ധയിൽപ്പെടുകയും പെട്ടന്ന് തന്നെ കുട്ടിആന തന്റെ കെയർടേക്കറുടെ അടുത്ത് പോയി കളിക്കുന്നതുമാണ് വീഡിയോ. ഒരു കൊച്ചു കുഞ്ഞിനെ കളിപ്പിക്കുന്നത് പോലെ തന്നെ ആനക്കുട്ടിയുടെ വികൃതിത്തരങ്ങൾ കെയർടേക്കറായ യുവാവ് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇരുവരുടേയും വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ആനക്കുട്ടിയുടെ വികൃതിത്തരങ്ങൾ കണ്ടോണ്ട് ഇരിക്കാൻ തന്നെ ചേലാണ്. അത്രയും നന്നായി അയാൾ ആ കുട്ടിയെ നോക്കുന്നതുകൊണ്ടാണ് അവൻ തിരിച്ചും ഇത്രയും സ്നേഹം പ്രകടിപ്പിക്കുന്നതെന്നാണ് പലരും…
Read More