പാലക്കാട്: വനിത പോലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ. കെട്ടിടം മൂന്നു ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടീസ്. 6 വർഷത്തെ വാടക കുടിശിക വരുത്തിയതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 6 വാർഷമായി നയാ പൈസ വാടക തന്നിട്ടില്ലന്ന് നഗരസഭ വ്യക്തമാക്കി. 31 ലക്ഷം രൂപയാണ് കുടിശികയുള്ളത്. കെട്ടിടത്തിൽ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതുമുതൽ ഒരു രൂപ പോലും നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരസഭ ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. അതേസമയം ആറുമാസം കൂടി കാലതാമസം നൽകണമെന്ന് എസ്പി ആവശ്യപ്പെട്ടു. പരാതി എഴുതി നൽകിയാൽ ആറുമാസം കാലതാമസം നൽകാമെന്നും പിന്നേയും കുടിശിക നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും നഗരസഭ വ്യക്തമാക്കി.
Read MoreDay: July 6, 2025
‘പ്രേം നസീര്‍ അഭിനയിക്കുമ്പോള്‍ ടിനി ടോം സിനിമയിലില്ല, അറിയാത്ത കാര്യം പറയരുത്’; പ്രതികരണവുമായി ഭാഗ്യലക്ഷ്മി
നടൻ പ്രേം നസീറിനെക്കുറിച്ച് ടിനി ടോം പറഞ്ഞ പ്രസ്ഥാവനയോട് പ്രതികരിച്ച് ഭാഗ്യലക്ഷ്മി. അവസരങ്ങള്‍ കുറഞ്ഞതിന്റെ പേരില്‍ തന്റെ അവസാന കാലത്ത് പ്രേം നസീര്‍ വിഷമിച്ചാണ് മരിച്ചതെന്ന് ടിനി ടോം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ അതിനു പിന്നാലെ ധാരാളം വിമർശനങ്ങളാണ് അദ്ദേഹത്തിനു നേരെ ഉയർന്നത്. പ്രേം നസീര്‍ അഭിനയിച്ചിരുന്ന കാലത്ത് ടിനി സിനിമയില്‍ ഉണ്ടായിരുന്നില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കരുതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ‘ഞങ്ങള്‍ 85 വരെ മദ്രാസിലുണ്ടായിരുന്നവരാണ്, ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍, അദ്ദേഹത്തിന്റെ നന്മ അനുഭവിച്ചവര്‍ക്ക് ഇക്കാര്യം വിഷമമുണ്ടാക്കുന്നതാണ്, പ്രത്യേകിച്ച് എനിക്ക്, എന്റെ പുസ്തകത്തില്‍ ഞാനത് എഴുതിയിട്ടുണ്ട്. മരിക്കുന്നതിന് കുറച്ച് മുമ്പ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. മോനേയും കൊണ്ടാണ് കാണാന്‍ ചെന്നത്. അന്നും വളരെ സന്തുഷ്ടനായിരുന്നു. അപ്പൂപ്പ എന്ന് എന്റെ മോന് വിളിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ അവനെ എടുത്തത് ഞാൻ ഇപ്പോഴും ഓര്‍ക്കുന്നു. ആ സമയവും അദ്ദേഹം ആസ്വദിക്കുന്നുണ്ടായിരുന്നു’.…
Read Moreഇനി അൽപം ഡാൻസ് ആകാം: മദ്യപിച്ച് ലക്ക്കെട്ട് ക്ലാസിലെ പെൺകുട്ടികൾക്കൊപ്പം അധ്യാപകന്റെ ഡാൻസ്; വീഡിയോ വൈറലായതിനു പിന്നാലെ വിമർശനം
കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനും മാനസിക ഉല്ലാസത്തിനുമൊക്കെയായി കേരള സർക്കാർ അടുത്തിടെ എടുത്ത തീരുമാനമാണ് സ്കൂളുകളിൽ സൂംബ പഠിപ്പിക്കണമെന്ന്. സൂംബയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൈറലാണ്. ഇപ്പോഴിതാ ഒരു അധ്യാപകൻ തന്റെ വിദ്യാർഥികളോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. എന്നാൽ ഈ വീഡിയോ കണ്ട് സൂംബയാണെന്ന് തെറ്റിദ്ധരിക്കണ്ട. മദ്യപിച്ച് ലക്കുകെട്ട് വിദ്യാർഥികളോടൊത്ത് ഡാൻസ് കളിക്കുകയാണ് അധ്യാപകൻ. ഛത്തിസ്ഗഡിലാണ് സംഭവം. ക്ലാസിലെ ആണ് കുട്ടികളെ മാറ്റി നിർത്തി പെണ്കുട്ടികളോടൊത്താണ് സാറിന്റെ ഡാൻസ്. ഛത്തിസ്ഗഡിലെ ബാൽരാംപൂര് ജില്ലയിലെ വദ്രഫ്നഗർ ബ്ലോക്കിന് കീഴിലുള്ള പശുപതിപൂർ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ ലക്ഷ്മി നാരായൺ സിംഗാണ് പെൺകുട്ടികളുമൊത്ത് മദ്യപിച്ച് ഡാൻസ് ചെയ്യുന്നത്. അതേസമയം ലക്ഷ്മീ നാരായണന് പതിവായി മദ്യപിച്ച ശേഷമാണ് സ്കൂളിൽ വരുന്നതെന്ന് വിദ്യാർഥികളും മാതാപിതാക്കളും പറഞ്ഞു. കൂടാതെ പലപ്പോഴും അകാരണമായ അദ്ദേഹം തങ്ങളെ വഴക്ക് പറയുകയും അടിക്കുകയുമൊക്കെ…
Read Moreഎന്തൊരു ചേലാണ്… കെയർടേക്കറുമായി ഗുസ്തി പിടിച്ച് കുട്ടിയാന; വൈറലായി വീഡിയോ
ആനയെന്ന് കേട്ടാൽ പലർക്കും ഒരു ആവേശമാണ്. കുട്ടി ആനകളെ പ്രത്യേകിച്ച്. അവരുടെ കളികളും കുസൃതിയും മറ്റും കാണാൻ തന്നെ ചേലാണ്. ഇപ്പോഴിതാ ഒകു കെയർടേക്കറുമായി കുട്ടിയാന നടത്തുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. wildlife.report ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അമ്മയോടൊപ്പം വെള്ളം കുടിക്കാൻ പുഴയിൽ പോകുന്നതിനിടെ തന്റെ കെയർ ടേക്കർ അവിടെ ഇരിക്കുന്നത് ആനയുടെ ശ്രദ്ധയിൽപ്പെടുകയും പെട്ടന്ന് തന്നെ കുട്ടിആന തന്റെ കെയർടേക്കറുടെ അടുത്ത് പോയി കളിക്കുന്നതുമാണ് വീഡിയോ. ഒരു കൊച്ചു കുഞ്ഞിനെ കളിപ്പിക്കുന്നത് പോലെ തന്നെ ആനക്കുട്ടിയുടെ വികൃതിത്തരങ്ങൾ കെയർടേക്കറായ യുവാവ് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇരുവരുടേയും വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ആനക്കുട്ടിയുടെ വികൃതിത്തരങ്ങൾ കണ്ടോണ്ട് ഇരിക്കാൻ തന്നെ ചേലാണ്. അത്രയും നന്നായി അയാൾ ആ കുട്ടിയെ നോക്കുന്നതുകൊണ്ടാണ് അവൻ തിരിച്ചും ഇത്രയും സ്നേഹം പ്രകടിപ്പിക്കുന്നതെന്നാണ് പലരും…
Read More53 ദിവസം നീണ്ട ദൗത്യം; കാളികാവിലെ ആളെക്കൊല്ലി കടുവ കെണിയിൽ കുടുങ്ങി
മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിന് അനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇവർ സ്ഥലത്തെത്തിയശേഷമേ കൂട്ടിൽ കുടുങ്ങിയത് ആളെക്കൊല്ലി കടുവ തന്നെയാണോ എന്ന് സ്ഥിരീകരിക്കൂ. മെയ് 15നാണ് കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ പാലത്തിങ്ങലിലെ കളപ്പറമ്പിൽ ഗഫൂർ അലിയെ (44) കടുവ ആക്രമിച്ച് കൊന്ന് തിന്നത്. സുഹൃത്തായ അബ്ദുൽ സമദ് കണ്ടുനിൽക്കേയാണ് കടുവ ഗഫൂറിനു മേൽ ചാടിവീണ് കഴുത്തിനു പിന്നിൽ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്. ഇതിന് തൊട്ടുപിന്നാലെ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ 53-ാം ദിവസം മാത്രമാണ് കടുവയെ പിടികൂടാനായത്.
Read Moreക്ലബ് ലോകകപ്പ്; ബയേണിനെ തകർത്ത് പിഎസ്ജി സെമിയിൽ
ജോർജിയ: ക്ലബ് ലോകകപ്പ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിനെ തകർത്ത് പിഎസ്ജി സെമിയിൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് പിഎസ്ജിയുടെ സെമിപ്രവേശനം. ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞതായിരുന്നു മത്സരം. തുടക്കം മുതൽ ഇരുടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യപകുതിയിൽ ലക്ഷ്യം കാണാനായില്ല. അതോടെ ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിൽ 78-ാം മിനിറ്റിലാണ് പിഎസ്ജി ആദ്യ ഗോൾ കണ്ടെത്തുന്നത്. ദെസിരെ ദൗവെ ആണ് വലകുലുക്കിയത്. പിന്നാലെ ഉസ്മാൻ ഡെമ്പലെയും വലകുലുക്കിയതോടെ പിഎസ്ജി സെമി ടിക്കറ്റ് ഉറപ്പിച്ചു. തുടർന്ന് ബയേൺ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പിഎസ്ജി പ്രതിരോധം ഉറച്ചുനിന്നു. മത്സരത്തിന്റെ അവസാനം രണ്ട് പിഎസ്ജി താരങ്ങൾ ചുവപ്പ് കാർഡ് കിട്ടി പുറത്തുപോയെങ്കിലും ബയേണിന് തിരിച്ചടിക്കാനായില്ല. 82 -ാം മിനിറ്റിൽ പിഎസ്ജി താരം വില്യം പാച്ചോ ചുവപ്പ് കാർഡ് കിട്ടി പുറത്തായി. ഇഞ്ചുറി ടൈമിൽ ലൂക്കാസ് ഹെർണാണ്ടസിനും ചുവപ്പ് കാർഡ് കിട്ടിയതോടെ പിഎസ്ജി പ്രതിരോധത്തിലായെങ്കിലും…
Read Moreകൗതുകം ലേശം കൂടുതലാ… ഇന്ത്യക്കാരിൽ വിനോദയാത്രാ പ്രേമം കൂടുന്നു
വളർന്നുവരുന്ന മധ്യവർഗവും യുവാക്കളും വിനോദത്തിനും ഉല്ലാസത്തിനുമായി നടത്തുന്ന യാത്രകൾ വർധിച്ചതോടെ ആഗോള വിനോദയാത്രാ വളർച്ചയിൽ ഇന്ത്യയുടെ പങ്ക് വലുതാക്കുന്നതായി ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ (ബിസിജി) പഠന റിപ്പോർട്ട്. 2024ലെ അഞ്ച് ട്രില്യണ്‍ ഡോളറില്‍നിന്ന് 2040ൽ 15 ട്രില്യണ്‍ ഡോളര്‍ ആയി വിനോദയാത്രാ വാർഷിക ആഗോള ഉപഭോക്തൃ ചെലവ് മൂന്നിരട്ടിയാകുമെന്നും ഇത് ഫാർസ്യൂട്ടിക്കൽ, ഫാഷൻ വ്യവസായത്തേക്കാൾ വളരുമെന്നും ബിസിജിയുടെ പഠന റിപ്പോർട്ട് പറയുന്നു. വിനോദയാത്ര ചെലവുകളുടെ വർധനവിന് പല കാരണങ്ങളാണുള്ളത്. ഏറെ പണം മുടക്കി വസ്തുക്കള്‍ സ്വന്തമാക്കുകയെന്നതിനേക്കാള്‍ പുതുമയുള്ള അനുഭവങ്ങള്‍ ആസ്വദിക്കുകയെന്നതാണ് ഇപ്പോഴത്തെ നയം. കൂടാതെ ഇന്ത്യ, ചൈന, സൗദി അറേബ്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ മധ്യവർഗത്തിന്റെ ആവിർഭാവവും. പരമ്പരാഗത ടൂറിസ്റ്റ് കേന്ദ്രങ്ങളോട് പ്രിയം കുറഞ്ഞിട്ടില്ലെങ്കിലും വ്യക്തികളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രത്യേകമായി തയാറാക്കുന്ന യാത്രാനുഭവങ്ങളും ഫുഡ് ടൂറിസവും അതിവേഗം വേരുറപ്പിക്കുകയാണ്. 5,000 സഞ്ചാരികളില്‍ നടത്തിയ സര്‍വേയാണ് നിഗമനങ്ങള്‍ക്ക് ആധാരമെന്ന് ബോസ്റ്റണ്‍…
Read More