അജപാലന സന്ദർശനവേളകളിൽ ഉപയോഗിക്കുന്നതിനായി രണ്ടു വൈദ്യുത വാഹനങ്ങൾ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനമായി ലഭിച്ചു. ഇറ്റലിയിലെ ഇലക്ട്രിക് വാഹന നിർമാണ കന്പനിയായ“എക്സെലേൻസിയ”യാണു വാഹനങ്ങൾ സമ്മാനിച്ചത്. കന്പനി സ്ഥാപകരായ ദൊമേനിക്കൊ, ജൊവാന്നി സാപ്പിയ എന്നിവരുമുൾപ്പെട്ട പ്രതിനിധിസംഘം നേരിട്ട് ഈ വാഹനങ്ങൾ മാർപാപ്പയ്ക്കു കൈമാറി. സുരക്ഷിതത്വം, പരിസ്ഥിതിസൗഹൃദ ഘടകങ്ങൾ എന്നിവയുടെ കാര്യത്തിൽ ഉന്നതനിലവാരം പുലർത്തുന്നവയാണ് ഈ വാഹനങ്ങൾ. എവിടേക്കും അതേപടി കയറ്റിക്കൊണ്ടുപോകാവുന്ന രീതിയിലാണ് ഇവയുടെ നിർമാണം. സാധാരണ പൊതുപരിപാടികളിലും മാർപാപ്പയ്ക്ക് ഈ വാഹനങ്ങൾ ഉപയോഗിക്കാനാകും.
Read MoreDay: July 9, 2025
ജാനകി മാറ്റി ‘വി.ജാനകി’ ആകണം: രണ്ടു മാറ്റങ്ങൾ വരുത്തിയാൽ അനുമതി നല്‍കാമെന്ന് സെൻസർ ബോർഡ് കോടതിയിൽ
കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയിൽ ജാനകിയെന്ന പേര് മാറ്റണ്ടെന്ന് സെൻസർ ബോർഡ്. സിനിമയിൽ രണ്ടു മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട നിർമാതാക്കളുടെ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 96 കട്ട് ആണ് ആദ്യം നിര്‍ദ്ദേശിച്ചതെന്നും എന്നാല്‍ അത്രയും മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നും സെന്‍സര്‍ ബോര്‍ഡ് നിലപാടെടുത്തു. ഒരു സീൻ കട്ട് ചെയ്താൽ മതിയെന്നാണ് സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് കോടതിയിൽ അറിയിച്ചത്. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി. ജാനകി’ എന്നോ ‘ജാനകി വി.’ എന്നോ ആക്കുകയാണ് ഒരു മാറ്റം. ചിത്രത്തിലെ കോടതി രംഗങ്ങളിൽ കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് രണ്ടാമത്തെ…
Read Moreനെടുമ്പ്രക്കാട് വിളക്കുമരം പാലത്തിനു ഭീഷണിയായി അനധികൃത മണല്‍കടത്ത്; നാലുപേര്‍ വള്ളങ്ങളുമായി പിടിയില്‍
ചേര്‍ത്തല: ചെങ്ങണ്ട കായലില്‍ രാത്രികാലത്തു നടക്കുന്ന അനധികൃത മണല്‍ കടത്തല്‍ നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിനു ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ മണല്‍ കടത്താന്‍ ശ്രമിച്ച നാലുവള്ളങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും ചേര്‍ത്തല സ്റ്റേഷന് ഓഫീസര്‍ ജി. അരുണിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പിടികൂടിയിരുന്നു.നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. പള്ളിപ്പുറം, നെടുമ്പ്രക്കാട് സ്വദേശികളായ പ്രസന്നന്, രജിമോന്, അശോകന്, ഉദയകുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പിടിച്ചെടുത്ത വള്ളങ്ങള്‍ കളക്ടര്‍ക്കു കൈമാറി. രാത്രികാലങ്ങളിലും പുലര്‍ച്ചെയുമാണ് വള്ളങ്ങളില്‍ സ്ഥിരമായി മണല്‍ കടത്തുന്നത്. കായലില്‍നിന്നും എടുക്കുന്ന മണല്‍ കരയിലെത്തിച്ച് ലോറികളില്‍ കടത്തുകയാണ് പതിവ്. വള്ളത്തിന് 4000 മുതല്‍ 7000 രൂപക്കുവരെ വില്‍ക്കുന്നു. നെടുമ്പ്രക്കാട് വിളക്കുമരം പാലം നിര്‍മാണം പൂര്‍ത്തിയായി ഗതാഗതത്തിനു തുറന്നുകൊടുക്കാന്‍ സജ്ജമായിരിക്കുകയാണ്. 20 കോടിയോളം മുടക്കിയാണ് പാലം പൂര്‍ത്തിയാക്കിയത്. ഏറെ അടിയൊഴുക്കുള്ള കായലിലെ…
Read Moreബാലികയെ വെട്ടി പരിക്കേല്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം; അമ്മയെ വെട്ടുന്നത് തടയുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്
പത്തനംതിട്ട: 12വയുസുള്ള പെണ്‍കുട്ടിയുടെ കൈപ്പത്തിക്ക് വെട്ടി ഗുരുതരമായി പരിക്കേല്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും. കൂടല്‍ അതിരുങ്കല്‍ അഞ്ചുമുക്ക് പറങ്കാം തോട്ടത്തില്‍ ഗീവര്‍ഗീസ് തോമസി (അനിയൻകുഞ്ഞ്, 42) നെയാണ് പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി ജി.പി. ജയകൃഷ്ണന് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പട്ടികജാതി,വര്‍ഗവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പ് പ്രകാരമാണ് ജീവപര്യന്തം ശിക്ഷിച്ചത്. ഗുരുതരമായി പരിക്കുകള്‍ ഏല്പിച്ചതിനു അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപയും, വീട്ടില്‍ അതിക്രമിച്ചുകടന്നതിനു മൂന്നു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. ശിക്ഷാകാലയളവ് ഒരുമിച്ചു അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക കുട്ടിക്ക് നല്‍കാനും, ഒടുക്കിയില്ലെങ്കില്‍ വസ്തുക്കളില്‍ നിന്നും കണ്ടുകെട്ടി നല്‍കാനുള്ള നടപടി സ്വീകരിക്കാനും വിധിയില്‍ പറയുന്നു. 2016 മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം. സ്ഥലത്ത് സ്ഥിരമായി മദ്യപിച്ച്…
Read Moreഡി മരിയ ‘വീട്ടില്‍’ തിരിച്ചെത്തി…
റൊസാരിയോ: നീണ്ട 18 വര്‍ഷത്തെ യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ ജീവിതത്തിനുശേഷം അര്‍ജന്റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയ തന്റെ പഴയ ടീമായ റൊസാരിയോ സെന്‍ട്രലില്‍ തിരിച്ചെത്തി. 2022 ഫിഫ ക്ലബ് ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച ഡി മരിയ, തന്റെ കുട്ടിക്കാല ക്ലബ്ബായ റൊസാരിയോയിലേക്കു തിരിച്ചെത്താന്‍ നേരത്തേ ആഗ്രഹിച്ചിരുന്നതാണ്. എന്നാല്‍, മയക്കുമരുന്നു ഗ്യാംഗിന്റെ ഭീഷണിയെത്തുടര്‍ന്നു തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. തലസ്ഥാന നഗരമായ ബുവാനോസ് ആരീസിനു 300 കിലോമീറ്റര്‍ വടക്കുള്ള റൊസാരിയോ മയക്കുമരുന്ന് അധോലോകങ്ങളുടെ വിഹാരകേന്ദ്രമാണ്. 37കാരനായ ഡി മരിയയെ ക്ലബ് ഔദ്യോഗികമായി ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. നാലാം വയസില്‍ റൊസാരിയോ സെന്‍ട്രലിനൊപ്പം ചേര്‍ന്നു പന്തുതട്ടിയാണ് ഡി മരിയ ലോകോത്തര താരമായത്. റൊസാരിയോയില്‍നിന്ന് 2007ല്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ ബെന്‍ഫിക്കയില്‍ എത്തി. തുടര്‍ന്ന് റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പിഎസ്ജി, യുവന്റസ് ടീമുകള്‍ക്കായി കളിച്ചു. 2023ല്‍ വീണ്ടും ബെന്‍ഫിക്കയില്‍, അവിടെ…
Read Moreടാങ്കറിൽ എത്തിച്ച ശുചിമുറി മാലിന്യം റോഡിൽ തള്ളി; രണ്ടുപേർ പിടിയിൽ; ഒന്നര ലക്ഷം പിഴ
മുട്ടം: തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയോരത്ത് പെരുമറ്റത്തിനു സമീപം ശുചിമുറി മാലിന്യം തള്ളിയ ടാങ്കർ ലോറിക്ക് പുറമേ ജീവനക്കാരേയും പോലീസ് പിടികൂടി. ഡ്രൈവർ കോട്ടയം ആർപ്പൂക്കര സ്വദേശി കന്പിച്ചിറ ശ്രീക്കുട്ടൻ (28 ), സഹായി കോട്ടയം വെച്ചൂർ നീതു ഭവനിൽ നിധീഷ് മോൻ(32 ) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ചേർത്തല സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. മാലിന്യംകൊണ്ടുവന്ന് തള്ളിയ ടാങ്കറുകളിൽ ഒന്നാണ് പിടികൂടിയത്. മറ്റൊന്നിന്റെ ഉടമയോട് ടാങ്കർ മുട്ടം സ്റ്റേഷനിൽ എത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്. പോലീസ് പിടികൂടിയ ടാങ്കർ കോടതിക്ക് കൈമാറും. സംഭവത്തിൽ മുട്ടം പഞ്ചായത്ത് വാഹന ഉടമകളിൽനിന്ന് 75000 രൂപ വീതം പിഴ ഈടാക്കും. രണ്ട് ടാങ്കറിനുമായി 1,50,000 രൂപ പിഴ ഒടുക്കണം. ഇതിനിടെ ടാങ്കറിലെ ജീവനക്കാരെ ഇന്നലെ മുട്ടം പഞ്ചായത്ത് ഓഫീസിൽ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ തടഞ്ഞുവച്ചു. ഞായറാഴ്ച പുലർച്ചെയാണ് രണ്ട് ടാങ്കർ ലോറികളിലായി എത്തിച്ച…
Read Moreഗില്‍ ബ്രാഡ്മാനെ മറികടക്കുമോ..?
ലണ്ടന്‍: ഓസ്ട്രേലിയന്‍ ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന്റെ പേരിലുള്ള അപൂര്‍വ റിക്കാര്‍ഡ് മറികടക്കാന്‍ ഇന്ത്യന്‍ യുവ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനു സാധിക്കുമോ..? ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറിയും (147) രണ്ടാം മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറിയും (269) രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയും (161) നേടിക്കഴിഞ്ഞ ഗില്‍, സൂപ്പര്‍ താരം വിരാട് കോഹ് ലിയുടെ ക്യാപ്റ്റന്‍സി റിക്കാര്‍ഡുകള്‍ സ്വന്തം പേരിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. കോഹ്ലി ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ 115ഉം 141ഉം നേടിയിരുന്നു. ആന്ഡേഴ്സണ് – തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു പോരാട്ടം കഴിഞ്ഞപ്പോള്‍ ശുഭ്മാന്‍ ഗില്ലിന്റെ പേരില്‍ 585 റണ്‍സായി. പരമ്പരയില്‍ മൂന്നു മത്സരങ്ങളിലായി ആറ് ഇന്നിംഗ്സ് ഗില്ലിന് പരമാവധി ശേഷിക്കുന്നുണ്ട്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന ബ്രാഡ്മാന്റെ റിക്കാര്‍ഡിലേക്ക് 389ന്റെ അകലം മാത്രമാണ്…
Read Moreവിപണിയിൽ താരമായി തേങ്ങയും വെളിച്ചെണ്ണയും; അടുക്കള ബജറ്റ് താളം തെറ്റിച്ച ഇരുവരേയും പടിയിറക്കി വീട്ടമ്മമാർ
കോട്ടയം: വെളിച്ചെണ്ണ വിലക്കുതിപ്പിനു തടയിടുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറയുന്നതല്ലാതെ ജനങ്ങള്‍ക്ക് നിലവില്‍ യാതൊരു ആശ്വാസവുമില്ല. തേങ്ങാ ചില്ലറവില 90 രൂപയും വെളിച്ചെണ്ണയ്ക്ക് 500 രൂപയുമായി കുതിക്കുന്നു. ഓണത്തിന് വീട്ടമ്മമാരുടെ കൈപൊള്ളില്ലെന്നും വില നിയന്ത്രിക്കുമെന്നുമാണ് കൃഷിമന്ത്രിയുടെ പ്രഖ്യാപനം. റേഷന്‍കടകളിലൂടെ സബ്സിഡി നിരക്കില്‍ ഓണത്തിന് ഒരു കിലോ വെളിച്ചെണ്ണ വിതരണം ചെയ്യാന്‍ ഭക്ഷ്യവകുപ്പിന് ആലോചനയുണ്ട്. എന്നാല്‍ ഓണം എത്തുംവരെ എങ്ങനെ അടുക്കള ഓടിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. തമിഴ്നാട്ടിലും ആന്ധ്രയിലും കര്ണാടകത്തിലുംനിന്നു തേങ്ങായെത്തിച്ചു വില കുറയ്ക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയില്‍ കഴമ്പില്ല. കേരളം നാളികേരത്തിന് ആശ്രയിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും തേങ്ങാ വില കൂടുതലും ഉത്പാദനം കുറവുമാണ്. ശ്രീലങ്ക, മാലി എന്നിവിടങ്ങളില്‍നിന്ന് തേങ്ങ എത്തിക്കുക മാത്രമാണ് നിലവിലെ പോംവഴി. ഇക്കൊല്ലം ഏറ്റവും കൂടുതല്‍ വില ഉയര്‍ന്ന ഭക്ഷ്യോത്പന്നം തേങ്ങയാണ്. ജനുവരി ആദ്യം ലിറ്ററിന് 200 രൂപയ്ക്ക് താഴെ നിന്നിരുന്ന വെളിച്ചെണ്ണ വില 450…
Read Moreമലയാളി ഉൾപ്പെട്ട ഇന്ത്യൻ ടീമിന് കരാട്ടെയിൽ സ്വർണം
കോതമംഗലം: അമേരിക്കയിലെ ബിർമിംഗ്ഹാമിൽ നടന്ന ലോക പോലീസ് ഗെയിംസിൽ കരാട്ടെയിൽ ഇന്ത്യൻ സിആർപിഎഫ് ടീമിനു സ്വർണം. ടീം കത്താ മത്സരത്തിലാണു മെഡൽനേട്ടം. കോതമംഗലം നാടുകാണി സ്വദേശിയായ അജയ് തങ്കച്ചൻ ടീമിലെ ഏക മലയാളിയായിരുന്നു. നാടുകാണി കുന്നുംപുറത്ത് തങ്കച്ചൻ- സീന ദമ്പതികളുടെ ഏക മകനാണ് 27കാരനായ അജയ്. കരാട്ടെയിലെ വിവിധ വിഭാഗങ്ങളിൽ ജില്ലാ, സംസ്ഥാന, ദേശീയ മെഡലുകൾ നേടിയ അജയ് ഇപ്പോൾ ഉത്തരാഖണ്ഡിലാണു സേവനം ചെയ്യുന്നത്.
Read Moreരക്തദാനത്തിന്റെ പേരിലും തട്ടിപ്പ്; ഡോണർമാരെ എത്തിക്കാമെന്ന് പറഞ്ഞ് തട്ടുന്നത് വൻതുകകൾ; പ്രതിഫലം വാങ്ങിയുള്ള രക്തദാനം കുറ്റകരം; ജാഗ്രത പാലിക്കണമെന്ന് പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് രക്തദാന രംഗത്ത് വര്‍ധിച്ചു വരുന്ന തട്ടിപ്പുകള്‍ക്കെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്. രക്തദാനം ചെയ്യാന്‍ ഡോണര്‍മാരെ എത്തിക്കാം എന്ന് വ്യാജവാഗ്ദാനം നല്കി രക്തം ആവശ്യമുള്ളവരില്‍നിന്ന് വന്‍ തുക മുന്‍കൂര്‍ വാങ്ങിയശേഷം കബളിപ്പിക്കുന്നതാണ് തട്ടിപ്പു സംഘങ്ങളുടെ രീതി. രക്തം ആവശ്യമുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും തട്ടിപ്പുകാര്‍ക്ക് സഹായകരമായിട്ടുണ്ട്. രക്തദാനത്തിനുള്ള കേരള പോലീസിന്റെ പദ്ധതിയായ പോല്‍-ബ്ലഡിലേക്ക് ഇത് സംബന്ധിച്ചു നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. പ്രതിഫലം വാങ്ങിയുള്ള രക്തദാനം 1998 ജനുവരി മുതല്‍ രാജ്യത്തു നിരോധിച്ചിട്ടുണ്ട്. രക്തം ആവശ്യമുള്ളവർക്കും ദാതാക്കൾക്കും കേരള പോലീസിന്റെ പോല്‍-ബ്ലഡ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. രക്തദാന രംഗത്ത് നടക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ പരാതികള്‍ അറിയിക്കാം.
Read More