കോതമംഗലം: അമേരിക്കയിലെ ബിർമിംഗ്ഹാമിൽ നടന്ന ലോക പോലീസ് ഗെയിംസിൽ കരാട്ടെയിൽ ഇന്ത്യൻ സിആർപിഎഫ് ടീമിനു സ്വർണം. ടീം കത്താ മത്സരത്തിലാണു മെഡൽനേട്ടം. കോതമംഗലം നാടുകാണി സ്വദേശിയായ അജയ് തങ്കച്ചൻ ടീമിലെ ഏക മലയാളിയായിരുന്നു. നാടുകാണി കുന്നുംപുറത്ത് തങ്കച്ചൻ- സീന ദമ്പതികളുടെ ഏക മകനാണ് 27കാരനായ അജയ്. കരാട്ടെയിലെ വിവിധ വിഭാഗങ്ങളിൽ ജില്ലാ, സംസ്ഥാന, ദേശീയ മെഡലുകൾ നേടിയ അജയ് ഇപ്പോൾ ഉത്തരാഖണ്ഡിലാണു സേവനം ചെയ്യുന്നത്.
Read MoreDay: July 9, 2025
രക്തദാനത്തിന്റെ പേരിലും തട്ടിപ്പ്; ഡോണർമാരെ എത്തിക്കാമെന്ന് പറഞ്ഞ് തട്ടുന്നത് വൻതുകകൾ; പ്രതിഫലം വാങ്ങിയുള്ള രക്തദാനം കുറ്റകരം; ജാഗ്രത പാലിക്കണമെന്ന് പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് രക്തദാന രംഗത്ത് വര്‍ധിച്ചു വരുന്ന തട്ടിപ്പുകള്‍ക്കെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്. രക്തദാനം ചെയ്യാന്‍ ഡോണര്‍മാരെ എത്തിക്കാം എന്ന് വ്യാജവാഗ്ദാനം നല്കി രക്തം ആവശ്യമുള്ളവരില്‍നിന്ന് വന്‍ തുക മുന്‍കൂര്‍ വാങ്ങിയശേഷം കബളിപ്പിക്കുന്നതാണ് തട്ടിപ്പു സംഘങ്ങളുടെ രീതി. രക്തം ആവശ്യമുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും തട്ടിപ്പുകാര്‍ക്ക് സഹായകരമായിട്ടുണ്ട്. രക്തദാനത്തിനുള്ള കേരള പോലീസിന്റെ പദ്ധതിയായ പോല്‍-ബ്ലഡിലേക്ക് ഇത് സംബന്ധിച്ചു നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. പ്രതിഫലം വാങ്ങിയുള്ള രക്തദാനം 1998 ജനുവരി മുതല്‍ രാജ്യത്തു നിരോധിച്ചിട്ടുണ്ട്. രക്തം ആവശ്യമുള്ളവർക്കും ദാതാക്കൾക്കും കേരള പോലീസിന്റെ പോല്‍-ബ്ലഡ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. രക്തദാന രംഗത്ത് നടക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ പരാതികള്‍ അറിയിക്കാം.
Read Moreദിമിത്രോവിന്റെ പരിക്ക്: വലതുകരം പരസഹായമില്ലാതെ ഉയര്‍ത്താനാകാതെ താരം കളംവിട്ടു
ലണ്ടന്‍: അട്ടിമറിയുടെ വക്കില്‍വച്ച്, പരിക്ക് വില്ലനായപ്പോള്‍ വിംബിള്‍ഡണ്‍ ടെന്നീസിന്റെ സെന്റര്‍ കോര്‍ട്ടില്‍ കണ്ണീര്‍വീണു. കോര്‍ട്ടില്‍ ഉയര്ന്നുപറന്നപ്പോള് ചിറകറ്റു വീണ താരത്തെ കണ്ട് ടെന്നീസ് ലോകം വിതുന്പി. വിംബിള്‍ഡണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറിലാണ് സങ്കടകരമായ ഈ കാഴ്ച. ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ യാനിക് സിന്നറിനെ അട്ടിമറിക്കുമെന്നു തോന്നിപ്പിച്ചിടത്തുവച്ച് ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവ് പരിക്കേറ്റു മടങ്ങി. സെന്റര്‍ കോര്‍ട്ടില്‍ അതുവരെ യാനിക് സിന്നറിനെ കാഴ്ചക്കാരനാക്കി സൂപ്പര്‍ പോരാട്ടം കാഴ്ചവച്ച ദിമിത്രോവിനെ ഗാലറി ഒന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിച്ച് യാത്രയാക്കി. ടൗവ്വല്‍കൊണ്ട് മുഖം തുടച്ച്, നിറഞ്ഞ കണ്ണുകളെ ഒളിപ്പിച്ച്, പരിക്കേറ്റ വലതുകരം അനക്കാനാകാതെ 34കാരനായ ദിമിത്രോവ് മടങ്ങി. 6-3, 7-5, 2-2 എന്ന നിലയില്‍ അട്ടിമറിയിലേക്കുള്ള കരുത്തുറ്റ യാത്രയ്ക്കിടെയാണ് ബള്‍ഗേറിയന്‍ താരം പരിക്കേറ്റു വീണത്. ലോക ഒന്നാം നമ്പറായ സിന്നറിനെ നിഷ്പ്രഭമാക്കുന്നതായിരുന്നു 19-ാം സീഡുകാരനായ ദിമിത്രോവിന്റെ പ്രകടനം. ഡ്രോപ്പും…
Read Moreനാട്ടുരാജാക്കന്മാര്ക്കുള്ള പെന്ഷന് കൈപ്പറ്റുന്നത് 817 പേര്
സംസ്ഥാനത്ത് മുന്‍ നാട്ടുരാജാക്കന്മാര്ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള പെന്ഷന് വാങ്ങുന്നത് 817 പേര്. 2025 മാര്‍ച്ച് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഒരുകാലത്ത് കേരളം ഭരിച്ചിരുന്ന നാട്ടുരാജാക്കന്മാര്ക്കായി പ്രതിമാസം 3,000 രൂപ വീതമാണ് സര്‍ക്കാര്‍ പെന്ഷന് നല്‍കുന്നത്. ഇതുപ്രകാരം മാസം 24.51 ലക്ഷം രൂപയും വര്‍ഷം 2.94 കോടി രൂപയുമാണ് മുന്‍ നാട്ടുരാജാക്കന്മാര്ക്കും കുടുംബങ്ങള്‍ക്കുമുള്ള പെന്ഷന് ഇനത്തിലേക്കായി നീക്കിവച്ചിരിക്കുന്നത്. 1949 ജൂലൈ ഒന്നുമുതല്‍ തിരുവതാംകൂര്‍-കൊച്ചി സംസ്ഥാനങ്ങളുടെ സംയോജനത്തിന് മുമ്പുതന്നെ രാജകുടുംബങ്ങളില്നിന്നു സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടിയ സ്വത്തുവകകള്‍ക്കു പകരമായി ഈ കുടുംബങ്ങള്‍ക്കു പെന്ഷന് നല്കിവന്നിരുന്നു. ഇത്തരത്തില്‍ പെന്ഷന് കൈപ്പറ്റി വന്ന കുടുംബങ്ങള്‍ക്കാണ് ഫാമിലി ആന്‍ഡ് പൊളിറ്റിക്കല്‍ പെന്ഷന് നല്‍കുന്നത്. 1957ലെ പെന്ഷന് പേമെന്റ് ഓര്‍ഡര്‍ പ്രകാരമാണ് ഫാമിലി ആന്‍ഡ് പൊളിറ്റിക്കല്‍ പെന്ഷന് പണമായി നല്കിത്തുടങ്ങിയത്. തുടക്കത്തില്‍ പ്രതിമാസം 7.80 രൂപയായിരുന്നു. 3,000 രൂപയായി ഉയര്‍ത്തിയത് 2011 ലാണ്. 2011 ജനുവരി ഒന്നുമുതല്‍ ഇതിന് മുന്‍കാല…
Read Moreനിമിഷ പ്രിയയുടെ വധശിക്ഷ 16ന്; ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമവുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഉന്നതതല ഇടപെടലിലൂടെ പാലക്കാട് സ്വദേശിനിയുടെ ശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ദയാധനം കൈമാറുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സങ്കീര്‍ണമാണെന്നതാണ് രക്ഷാദൗത്യത്തിന് പ്രതിസന്ധിയാകുന്നത്. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രാദേശിക അധികാരികളുമായും യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പ്രതികരിച്ചു. എന്നാല്‍ വധ ശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് കുടുംബത്തിനും ഇന്ത്യന്‍ അധികൃതര്‍ക്കും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വധശിക്ഷ സംബന്ധിച്ച് ഇതുവരെ ഞങ്ങള്‍ക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് മുന്നിലുള്ളത്. എന്ന് നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് അറിയിച്ചു. യമന്‍ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കും എന്നാണ് ഇപ്പോഴും കരുതുന്നത്, ഉന്നത…
Read Moreമകളല്ലെങ്കിലും മകളെപ്പോലെ കാണേണ്ടവൾ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് രണ്ടാനച്ഛൻ; അമ്മയുടെ പരായിൽ കേസെടുത്ത് പോലീസ്
ഷില്ലോംഗ്: മേഘാലയയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ. ഒളിവിലായിരുന്ന 38കാരനായ പ്രതിയെ റി ഭോയ് ജില്ലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. രണ്ടാനച്ഛൻ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോൾ താൻ ഗർഭിണിയാണെന്നും 15കാരി അമ്മയോടാണ് വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഷില്ലോങ്ങിലെ മാവ്ലായ് പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു.
Read Moreകേരള ബാങ്കിന്റെ ജപ്തി ഭീഷണി; ഗൃഹനാഥൻ ജീവനൊടുക്കി; 37 ലക്ഷം രൂപയുടെ ലോണ്‍ കുടിശിക ഉണ്ടായിരുന്നതായി കുടുംബം
കൊച്ചി: എറണാകുളം കുറുമശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന് ജീവനൊടുക്കി. കുറുമശേരി സ്വദേശി മധു മോഹനന് (46) ആണ് ജീവനൊടുക്കിയത്. കേരള ബാങ്ക് ആണ് ജപ്തി നോട്ടീസ് നല്‍കിയത്. ചൊവ്വാഴ്ച കേരള ബാങ്ക് ജീവനക്കാർ മധുവിന്റെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിക്കുകയായിരുന്നു. 37 ലക്ഷം രൂപയുടെ ലോണ്‍ കുടിശിക ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. ജപ്തി ഭീഷണിയെ തുടര്‍ന്നാണ് മധു ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു. ഡ്രൈവിംഗ് ജോലി ചെയ്യുന്ന മധു മോഹനന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
Read Moreവലഞ്ഞ് ജനം; ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം; കെഎസ്ആർടിസി ബസുകൾ തടഞ്ഞു, കോഴിക്കോട് ഡ്രൈവർക്ക് മർദനം; പണിമുടക്കി ജലഗതാഗത ബോട്ടുകളും
തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് എട്ടുമണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. പ്രധാന നഗരങ്ങളിലും ബസ് സ്റ്റാൻഡുകളിലും യാത്രക്കാരുടെ കാത്തിരിപ്പ് മണിക്കൂറുകൾ നീണ്ടു. വിവിധ സ്ഥലങ്ങളിൽ നിന്ന് ട്രെയിനിൽ വന്നിറങ്ങിയ യാത്രക്കാരും പെരുവഴിയിലായി. തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ വരുന്ന യാത്രക്കാർക്കായി പോലീസ് വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കടകളും പൂർണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. അതേസമയം, ദേശീയ പണിമുടക്ക് സംസ്ഥാനത്ത് മിക്കയിടങ്ങളിലും ബന്ദിനു സമാനമായ കാഴ്ചയാണ്. പണിമുടക്ക് അനുകൂലികള്‍ സര്‍വീസ് നടത്താന്‍ തയാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സമരാനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. കോഴിക്കോട് സർവീസ് നടത്താൻ തയാറായ ബസ് കണ്ടക്ടറെ സമരാനുകൂലികൾ മർദിച്ചതായും പരാതിയുണ്ട്. ഇതോടെ, പോലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്ന…
Read More