ബംഗളൂരു: നേതൃമാറ്റ ചര്‍ച്ചകള്‍ തള്ളി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ചു വര്‍ഷത്തേക്ക് മുഖ്യമന്ത്രിക്കസേരയിൽ ഒഴിവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചുവര്‍ഷവും താൻ തന്നെ തുടരുമെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോടു വ്യക്തമാക്കി. ഈ വര്‍ഷം അവസാനം ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനെ തള്ളിക്കൊണ്ടാണ് അഞ്ചുവര്‍ഷവും താൻ തന്നെ മുഖ്യമന്ത്രി കസേരയിൽ തുടരുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയത്. കര്‍ണാടകയിൽ നേതൃമാറ്റുമുണ്ടാകുമോയെന്ന ചോദ്യത്തിനു മറുപടിയായാണ് സിദ്ധരാമയ്യയുടെ പ്രതികരണം. സിദ്ധരാമയ്യയും ഡികെയും കഴിഞ്ഞദിവസം ഡൽഹിയിലെത്തിയിരുന്നു. ഇതോടെ അഭ്യൂഹങ്ങൾക്ക് കനംവച്ചു. ഡൽഹിയിൽ ഇരുവരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
Read MoreDay: July 11, 2025
കീം പരീക്ഷാഫലം: സര്‍ക്കാര്‍ ഇടപെടല്‍ സദുദ്ദേശത്തോടെ; മാധ്യമങ്ങള്‍ കോടതികളാകേണ്ടെന്നു മന്ത്രി ആര്. ബിന്ദു
തിരുവനന്തപുരം: കീം പരീക്ഷാഫലത്തിൽ സര്‍ക്കാര്‍ ഇടപെടല്‍ സദുദ്ദേശത്തോടെയാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു. മാധ്യമങ്ങള്‍ കോടതികളാകേണ്ടെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കീം പരീക്ഷഫല വിഷയത്തില്‍ മന്ത്രിസഭ വിഷയം പരിഗണിച്ചപ്പോള്‍ പല മന്ത്രിമാര്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ധൃതി പിടിച്ച് കീമിന്റെ കാര്യത്തില്‍ തീരുമാനം വേണ്ടെന്നും അടുത്ത വര്‍ഷം മുതല്‍ മതിയെന്നും ചില മന്ത്രിമാര്‍ നിലപാടു സ്വീകരിച്ചിരുന്നുവെന്ന വിവരങ്ങളാണു പുറത്തുവന്നത്.
Read Moreകേരള സർവകലാശാല വിസി-രജിസ്ട്രാർ പോരു മുറുകുന്നു; രജിസ്ട്രാർ അയച്ച ഫയലുകൾ വിസി തിരിച്ചയച്ചു
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അധികാരത്തര്‍ക്കം മൂര്‍ഛിക്കുന്നു. വിസി സസ്പെൻഡ് ചെയ്യുകയും ഇടതുസിന്‍ഡിക്കേറ്റ് സസ്പെന്ഷന് പിന്‍വലിക്കുകയും ചെയ്ത റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ വിസിക്ക് അയച്ച ഡിജിറ്റല്‍ ഫയലുകളില്‍ വൈസ് ചാന്‍സലർ ഡോ. മോഹനന് കുന്നുമ്മേല്‍ ഒപ്പിട്ടില്ല. അനില്‍കുമാറിന്റെ ഫയലുകള്‍ തനിക്ക് അയക്കേണ്ടതില്ലെന്ന് വി. സി. സര്‍വകലാശാല ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. സസ്പെന്‍ഷനിലുള്ള ആളിനു ഫയലുകളില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നാണ് അനില്‍കുമാര്‍ അയച്ച മൂന്ന് ഫയലുകളിലും വിസിയുടെ നിലപാട്. വിസി നിയമിച്ച രജിസ്ട്രാര്‍ യൂണിവേഴ്സിറ്റി പ്ലാനിംഗ് ബോര്‍ഡ് അംഗം മിനി കാപ്പന് അയച്ച 25 ഫയലുകളില്‍ വിസി ഒപ്പുവയ്ക്കുകയും അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം വിസിക്ക് അല്ലെന്നും സിന്‍ഡിക്കേറ്റിനാണെന്നുമാണ് അനില്‍കുമാറിന്റെ നിലപാട്. സിന്‍ഡിക്കേറ്റാണ് തന്റെ സസ്പെന്ഷന് പിന്‍വലിച്ചതെന്നും നിയമപ്രകാരം താനാണു രജിസ്ട്രാറെന്നുമാണ് അനില്‍കുമാറിന്റെ അവകാശ വാദം. അതേസമയം അനില്‍കുമാര്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ സസ്പെന്ഷന്…
Read Moreകാണാതായ വയോധികയെ കാടിനോടു ചേര്‍ന്ന് കണ്ടെത്തി; ഒരു കിലോമീറ്ററോളം ചുമന്നു റോഡിലെത്തിച്ച് പോലീസ് ഇൻസ്പെക്ടർ എസ്.ശ്രീജിത്ത്
പത്തനംതിട്ട: കാണാതായ വയോധികയെ കാടിനോടു ചേര്‍ന്ന് അവശനിലയില്‍ കണ്ടെത്തി. മലയാലപ്പുഴ വടക്കുപുറം നല്ലൂര് തേവള്ളില്‍ കൊല്ലംപറമ്പില്‍ സരസ്വതിയെയാണ് (77) മലയാലപ്പുഴ എസ്എച്ച്ഒ ബി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വടക്കുപുറം മീന്മുട്ടിക്കല് വെള്ളചാട്ടത്തിന് സമീപം കാടിനോടുചേര്‍ന്ന് കണ്ടെത്തിയത്. പതിവുപോലെ രാവിലെ അമ്പലത്തില്‍ പോയ മാതാവ് ഇതുവരെ തിരികെ എത്തിയിട്ടില്ലെന്നുള്ള പരാതിയുമായി ഇവരുടെ മകന് ബിജു പോലീസ് സ്റ്റേഷനിലെത്തുന്നത്. തുടര്‍ന്ന് ബിജുവിന്റെ മകനെയും കൂട്ടി പോലീസ് സംഘം സമീപ പ്രദേശങ്ങളില്‍ അടക്കം തിരച്ചില്‍ നടത്തുകയായിരുന്നു. ഒടുവില്‍ കാടിനോട് ചേര്‍ന്ന് ഏറെ അവശയായ നിലയില്‍ സരസ്വതിയെ കണ്ടെത്തി. കാഴ്ചക്കുറവിന്റെ പ്രയാസം അലട്ടുന്ന അവര്‍ രണ്ടു പേരുടെ കൈയില്‍ പിടിച്ചെങ്കിലും നടക്കാനാകുമായിരുന്നില്ല. തുടര്‍ന്ന് മലയാലപ്പുഴ എസ്എച്ച്ഒ ബി.എസ്.ശ്രീജിത്ത് വയോധികയെ കൈകളില്‍ കോരിയെടുത്ത് മുക്കാല്‍ കിലോമീറ്ററോളം ദൂരം തോളിലേറ്റി റോഡിലെത്തിച്ചു. ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷക്ക് ശേഷം മകന് ബിജുവിനൊപ്പം കൂട്ടിയയക്കുകയും ചെയ്തു. സരസ്വതി തനിച്ചാണ് താമസം.
Read Moreകനത്ത പ്രഹരമായി വളംവില കുതിച്ചുയരുന്നു; സബ്സിഡി അനുവദിച്ച് കടക്കെണിയിൽ നിന്ന് രക്ഷിക്കണമെന്ന് കർഷകർ
തൊടുപുഴ: കാർഷിക മേഖലയ്ക്കു കനത്ത തിരിച്ചടിയായി വളംവിലയിൽ വൻവർധന. പൊട്ടാഷ് ഉൾപ്പെടെയുള്ള വളത്തിനാണ് വില വർധിപ്പിച്ചത്. കാർഷികോത്പന്നങ്ങളുടെ വിലയിടിവും തൊഴിലാളിക്ഷാമവും ഉത്പാദന മേഖലയിലെ പ്രതിസന്ധിയും കനത്ത പ്രഹരം സൃഷ്ടിക്കുന്നതിനിടെയാണ് വളത്തിന്റെ വിലയും വർധിപ്പിച്ചിരിക്കുന്നത്. 50 കിലോ പൊട്ടാഷിന് ജൂലൈ ഒന്നു മുതൽ 250 രൂപയാണ് വർധിപ്പിച്ചത്. ഫാക്ടംഫോസിന് രണ്ടുമാസം മുന്‍പ് 100 രൂപയും ഈ മാസം 25 രൂപയും ഉൾപ്പെടെ 125 രൂപയുടെ വർധനവുമുണ്ടായി. മിക്കവാറും എല്ലാ കൂട്ടുവളങ്ങളിലും ഉപയോഗിക്കുന്ന പൊട്ടാഷിനുണ്ടായ വിലവർധന മറ്റു കൂട്ടുവളങ്ങൾക്കും വില വർധിക്കുന്നതിനു കാരണമാകും. പൈനാപ്പിൾ, റബർ, തെങ്ങ്, വാഴ ഉൾപ്പെടെയുള്ള കൃഷികൾക്ക് പൊട്ടാഷ് അനിവാര്യമാണ്. മഴക്കാലമായതിനാൽ ഇതിന് ഡിമാൻഡും കൂടുതലാണ്. ഇതിനിടെയാണ് കർഷകരെ ദുരിതത്തിലാക്കി വളത്തിന് വില വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവിനു പിന്നാലെ വളത്തിന്റെ ലഭ്യതയും കുറഞ്ഞിരിക്കുകയാണ്. പൊട്ടാഷിനും ഫാക്ടംഫോസിനും ക്ഷാമവും നേരിടുന്നുണ്ട്. വളംവിൽപ്പനശാലകളിൽ യഥാസമയം ഇവ ലഭിക്കാത്തതിനാൽ കൃത്യമായ ഇടവേളകളിൽ…
Read Moreഓസ്ട്രേലിയൻ പര്യടനം; മിന്നു വൈസ് ക്യാപ്റ്റൻ; സജനയും ജോഷിതയും ഇന്ത്യൻ ടീമിൽ
ന്യൂഡൽഹി: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനായി മലയാളി താരം മിന്നു മണി തെരഞ്ഞെടുക്കപ്പെട്ടു. മിന്നുവിനൊപ്പം ഓള്‍റൗണ്ടര്‍ സജന സജീവൻ, പേസര്‍ വി.ജെ. ജോഷിത എന്നീ മലയാളികളും ട്വന്റി-20 സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂവരും വയനാട് സ്വദേശികളാണ്. ഓഗസ്റ്റ് ഏഴിന് ആരംഭിക്കുന്ന പരന്പരയിൽ മൂന്നു വീതം ട്വന്റി-20, ഏകദിനങ്ങളും ഒരു ചതുർദിന മത്സരവുമാണുള്ളത്. ഓസ്ട്രേലിയൻ എ ടീമിനെതിരേ നടക്കുന്ന ഏകദിന, ട്വന്റി-20, ചതുർദിന ടീം വൈസ് ക്യാപ്റ്റനായാണ് മിന്നുവിന്റെ നിയമനം. മൂന്നു ഫോർമാറ്റിലും രാധാ യാദവാണ് ക്യാപ്റ്റൻ.
Read Moreപരിശീലകൻ മാത്യു ഡിക്രൂസിന്റെ മൃതദേഹത്തോടൊപ്പം ബാസ്കറ്റ്ബോളും അടക്കം ചെയ്തു
ആലപ്പുഴ: അന്തരിച്ച പ്രമുഖ ബാസ്കറ്റ്ബോൾ പരിശീലകൻ മാത്യു ഡിക്രൂസിന്റെ മൃതദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഏറ്റവും പ്രിയപ്പെട്ട ബാസ്കറ്റ്ബോളും കല്ലറയിൽ അടക്കം ചെയ്തു. സഹപ്രവർത്തകരും പരിശീലിക്കപ്പെട്ട കുട്ടികളും ചേർന്നാണ് ആഗ്രഹം സഫലീകരിച്ചത്. സിഎസ്ഐ ചർച്ചിൽ മൃതദേഹം സംസ്കരിച്ചു. രാജ്യാന്തര താരങ്ങളെ വളർത്തിയെടുത്ത കഴിവുറ്റ പരിശീലകനായിരുന്നു മാത്യു ഡിക്രൂസ്. ബാസ്കറ്റ്ബോൾ പരിശീലകൻ മാത്യു ഡിക്രൂസിന്റെ നിര്യാണത്തിൽ ആലപ്പി ഡിസ്ട്രിക്റ്റ് ബാസ്കറ്റ്ബോൾ അസോസിയേഷൻ (എഡിബിഎ) അനുശോചിച്ചു. പ്രസിഡന്റ് റോണി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ ജോർജ് അനുശോചനപ്രമേയം അവതരിപ്പിച്ചു.
Read Moreവിസ്മയമായി കീര്‍ത്തനയുടെ “ഇന്‍സൈറ്റ് റേയ്സ്’; എട്ടാംക്ലാസ് വിദ്യാര്‍ഥിനി ടി. കീര്‍ത്തനയുടെ ശാസ്ത്രപുസ്തകം ഇനി അധ്യാപകര്‍ക്കും കുട്ടികള്‍ക്കും റഫറന്‍സ് പുസ്തകം
ചങ്ങനാശേരി: എട്ടാംക്ലാസ് വിദ്യാര്‍ഥിനി ടി. കീര്‍ത്തനയുടെ ശാസ്ത്രപുസ്തകം നാളെ പ്രകാശനം ചെയ്യും. കീര്‍ത്തനയുടെ രചനകള്‍ “ഇന്‍സൈറ്റ് റേയ്സ്’ എന്ന പേരിൽ പുസ്തകമാക്കുന്പോൾ അത് തൃക്കൊടിത്താനം ഗവൺമെന്റ് ഹൈസ്കൂളിനും അഭിമാനമാകുന്നു. യുപി ക്ലാസിലെ സയന്‍സ് പുസ്തകങ്ങളെ ആസ്പദമാക്കി വരച്ച കഥകളും കാര്‍ട്ടൂണുകളും ചിത്രങ്ങളുമാണ് കീര്‍ത്തനയെ വ്യത്യസ്തയാക്കുന്നത്.യുപി ക്ലാസുകളിലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും റഫറന്‍സ് പുസ്തകമായി ഉപയോഗിക്കത്തക്ക നിലവാരത്തിലുള്ളതാണ് ഈ രചനകള്‍. തൃക്കൊടിത്താനം കിളിമല ചിറപ്പറമ്പില്‍ ധനീഷ്കുമാര്‍-ശ്രീക്കുട്ടി ദമ്പതികളുടെ മൂത്തമകളാണ് കീര്‍ത്തന. എഴുത്തും വരയും കീര്‍ത്തന മാതാപിതാക്കളെ കാണിച്ചിരുന്നില്ല. എന്നാല്‍, ഇവയെല്ലാം ക്ലാസ് അധ്യാപിക റാണി ജോസഫിന് അയച്ചുകൊടുത്തിരുന്നു. ഈ അധ്യാപികയാണ് കീര്ത്തനയിലെ ശാസ്ത്ര എഴുത്തുകാരിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കീര്‍ത്തനയുടെ വൈഭവം ടീച്ചര്‍ മാതാപിതാക്കളെ അറിയിച്ചു. ഈ എഴുത്തും വരയും പുസ്തകമാക്കണമെന്ന തീരുമാനത്തിലെത്തിച്ചത് ഈ സ്കൂളിലെ ഹയര്‍സെക്കന്‍ഡറി മലയാളവിഭാഗം അധ്യാപിക ഡോ. ജലജ ചരിവുകാലായിലാണ്. ഇക്കാര്യമറിയിച്ചപ്പോള്‍ ഹെഡ്മിസ്ട്രസ് ആര്.എസ്. രാജി വേണ്ട…
Read Moreകാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്; ശിക്ഷായിളവിനുള്ള ശിപാർശ അംഗീകരിച്ച് ഗവർണർ; പതിനാല് വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ 11 പേരാണ് പുറത്തിറങ്ങുന്നത്
തിരുവനന്തപുരം: കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ശിക്ഷാ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ ഷെറിൻ നേരത്തെ നൽകിയ പരാതി കൂടി പരിഗണിച്ചാണ് ഇപ്പോൾ ഇളവ് നൽകാനുള്ള തീരുമാനമെടുത്തത്. ഷെറിന് അടക്കം 11 പ്രതികളുടെ ശിക്ഷാ ഇളവാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച് പതിനാല് വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. മദ്യപിച്ച് വഴക്കുണ്ടാക്കി അയല്‍ക്കാരെയും ബന്ധുക്കളെയും അപായപ്പെടുത്തിയ കേസില്‍പ്പെട്ടവരാണ് ശിക്ഷായിളവ് ലഭിച്ച മറ്റ് പത്തുപേര്‍. മലപ്പുറം തിരുവനന്തപുരം സ്വദേശികളാണിവര്‍. രണ്ട് ദിവസത്തിനുള്ളില്‍ ഇവര്‍ പുറത്തിറങ്ങുമെന്നാണ് വിവരം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചത് വിവാദമായിരുന്നു. ഇതിനിടെ തന്നെ ഷെറിന് ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ചുവെന്നുള്ള വിവരവും പുറത്തുവന്നു. ഇതോടെ രാജ്ഭവന് വിഷയത്തില്‍ ഇടപെടുകയും ഷെറിന്റെ മോചനം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ താത്കാലികമായി മരവിപ്പിക്കുകയും…
Read Moreഅമ്മയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ 75-ാം വയസിൽ പ്ലസ്ടു പരീക്ഷ എഴുതി ഗോപിദാസ്; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പഠിതാവിനെ ആദരിച്ച് എംഎൽഎ
അന്പലപ്പുഴ: ഗോപിദാസ് വീണ്ടും അക്ഷരത്തിന്റെയും അറിവിന്റെയും അങ്കത്തിനിറങ്ങി. മധുരം നുണയുന്നതു പോലെ വാർധക്യകാലത്തും പരീക്ഷയെഴുതി, അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാനായി.പുന്നപ്ര പറവൂർ താന്നിപ്പടിച്ചിറയിൽ 79 വയസുകാരൻ ഗോപിദാസാണ് പ്രായത്തിന്റെ പരിമിതികളെ വെല്ലുവിളിച്ച് ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതിയത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പഠിതാവാണ് ഈ മുത്തച്ഛൻ. മകൻ സർക്കാർ ജീവനക്കാരനാകണമെന്നും പത്താം ക്ലാസ് പരീക്ഷ പാസാകണമെന്നുമായിരുന്നു മാതാവ് ഭവാനിയുടെ ആഗ്രഹം. പല കാരണം കൊണ്ട് അമ്മയുടെ ഈ രണ്ട് ആഗ്രഹവും പൂവണിയിക്കാൻ കഴിഞ്ഞില്ല. കുടുംബം പുലർത്താനായി പിന്നീട് കയർത്തൊഴിലാളിയായി. ഇതിനിടയിൽ മാതാവും മരണപ്പെട്ടു. എങ്കിലും പ്രിയപ്പെട്ട അമ്മയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ഗോപിദാസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി. ഇതിൽ മികച്ച വിജയം നേടിയപ്പോൾ തുടർന്ന് പത്താം ക്ലാസ് തുല്യതാ പരീക്ഷയുമെഴുതി. നാലു വിഷയത്തിന് എ പ്ലസും മറ്റ് വിഷയങ്ങൾക്ക് എയും ലഭിച്ചു. അതിനേക്കാൾ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസമാണ്…
Read More