പെരുമ്പാവൂർ: അഞ്ച് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിഷ് സർക്കാർ (32) എന്നിവരേയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലുവ എൻഎഡി ഭാഗത്ത് താമസിക്കുന്ന ആശിഷ് സർക്കാർ സ്കൂട്ടറിൽ കഞ്ചാവുമായി എത്തി കൈമാറുന്നതിനിടയിലാണ് പിടിയിലായത്. റോബിൻ ഭായ് എന്നറിയപ്പെടുന്ന റബിൻ മണ്ഡലിനെ മാർച്ചിൽ ഒമ്പതര കിലോഗ്രാം കഞ്ചാവുമായി പെരുമ്പാവൂർ ബംഗാൾ കോളനിയിൽ നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ ആയിരുന്ന ഇയാൾ ഒന്നര മാസം മുമ്പാണ് മോചിതനായത്. മലയാളികളായ യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളുമായിരുന്നു ഇയാളുടെ കസ്റ്റമേഴ്സ്. രാത്രികാലങ്ങളിൽ ആയിരുന്നു ഇയാളുടെ കഞ്ചാവ് വില്പന. ചെമ്പറക്കി , പോഞ്ഞാശേരി ഭാഗങ്ങളിലായിരുന്നു കച്ചവടം. ചെമ്പരക്കിയിൽ…
Read MoreDay: July 12, 2025
“അസ്ത്ര’ എയർ-ടു-എയർ മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റേഡിയോ ഫ്രീക്വൻസി സീക്കർ ഘടിപ്പിച്ച ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ “അസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഇന്നലെ ഒഡീഷ തീരത്ത് യുദ്ധവിമാനത്തിൽനിന്നാണു പരീക്ഷണം നടത്തിയത്. ശത്രുലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യുന്ന റേഡിയോ ഫ്രീക്വൻസി സീക്കർ പൂർണമായും രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത് ഡിആർഡിഒ ആണ്. അതുകൊണ്ട് പരീക്ഷണം സുപ്രധാന നാഴികക്കല്ലാണെന്ന് പ്രതിരോധവൃത്തങ്ങൾ പറഞ്ഞു. 100 കിലോമീറ്ററിലധികം ദൂരപരിധിയുള്ള മിസൈലാണിത്. പ്രതിരോധ സാങ്കേതികവിദ്യയിൽ നാഴികക്കല്ലായി മാറിയ വിജയം കൈവരിച്ചതിന് ഡിആർഡിഒ, ഐഎഎഫ് മറ്റു പങ്കാളികൾ എന്നിവരെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രശംസിച്ചു. പരീക്ഷണത്തിൽ ഉൾപ്പെട്ട ടീമുകളെ ഡിആർഡിഒ ചെയർമാൻ ഡോ. സമീർ വി കാമത്തും അഭിനന്ദിച്ചു.
Read Moreകാഷ്മീരിലേക്കു ആരും പോകരുത്; വിദ്വേഷ പരാമർശവുമായി ബിജെപി നേതാവ്
കോൽക്കത്ത: കാഷ്മീരിലേക്ക് ആരും പോകരുതെന്ന വിദ്വേഷ പരാമർശവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. മുസ്ലിംകൾ ഭൂരിപക്ഷമായ കാഷ്മീരിലേക്ക് ആരും പോകരുതെന്നും നമ്മുടെ ആളുകളെ മാത്രം തിരഞ്ഞുപിടിച്ച് കൊന്നവരാണ് അവിടെയുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബംഗാളിലെ എല്ലാ ജനങ്ങളും കാഷ്മീർ സന്ദർശിക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയ്ക്കു മറുപടിയായിട്ടായിരുന്നു സുവേന്ദു അധികാരിയുടെ ഈ പരാമർശം. ജമ്മുകാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പശ്ചിമ ബംഗാൾ സന്ദർശിച്ചതിനു പിന്നാലെയായിരുന്നു സുവേന്ദുവിന്റെ വിവാദ പരാമർശം. പഹൽഗാം അക്രമണസമയത്ത് പൂഞ്ച്, രജോരി മേഖലകളിലേക്കു സഹായസംഘങ്ങളെ അയച്ചതിൽ ഒമർ അബ്ദുള്ള മമതയോട് നന്ദി പറഞ്ഞിരുന്നു. തുടർന്ന് മമതയെ കാഷ്മീരിലേക്ക് ക്ഷണിച്ചു. സെപ്റ്റബറിലെ ദുർഗാപൂജ സമയത്ത് താൻ കാഷ്മീരിലെത്താമെന്ന് മമത ഉറപ്പ് നൽകി. പിന്നാലെ ബംഗാളിലെ ജനങ്ങളോടും കാഷ്മീർ സന്ദർശിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാൽ അങ്ങോട്ട് ആരും പോകരുതെന്നും നിങ്ങൾ ഹിമാചലിലേക്കും ഉത്തരാഖണ്ഡിലേക്കും പോകണമെന്നും സുവേന്ദു അധികാരി…
Read Moreരാധികയുടെ അമ്മ ഇതുവരെയും മൊഴി നൽകിയില്ല: ടെന്നീസ് താരത്തിന്റെ കൊലപാതകത്തിൽ ദുരൂഹത
ഗുരുഗ്രാം: ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ അടിമുടി ദുരൂഹതയെന്ന് അന്വേഷണ സംഘം. രാധിക ടെന്നീസ് അക്കാദമി നടത്തുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പിതാവിന്റെ മൊഴി. എന്നാൽ കൊലയ്ക്കു പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയുമായി ബന്ധപ്പെട്ടു കൊലനടന്ന ദിവസം പിതാവും രാധികയും തമ്മിൽ തർക്കം നടന്നിരുന്നു. എന്നാൽ മകളെ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണമിതല്ലെന്ന് പിതാവ് ദീപക് യാദവ് മൊഴി നൽകിയിരുന്നു. കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്ന രാധികയുടെ അമ്മ ഇതുവരെ പോലീസിന് മൊഴി നൽകിയിട്ടില്ല. ഇതും കൊലപാതകത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. അമ്മയുടെ പിറന്നാൾ ദിവസം ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് രാധിക യാദവിനെ അച്ഛൻ ദീപക് യാദവ് വെടിവെച്ച് കൊന്നത്. ദീപക് യാദവിന്റെ സാമ്പത്തിക പ്രശ്നങ്ങളും അന്വേഷണ പരിധിയിലാണെന്ന് പോലീസ് പറഞ്ഞു. മകളുടെ ചിലവിലാണ് താൻ കഴിയുന്നതെന്ന് ബന്ധുക്കളുടെ പരിഹാസവും…
Read Moreറിന്‍സി സിനിമ മേഖലയിലെ “ഡ്രഗ് ലേഡി’; ഇടപാടിന് 75 വാട്സ്ആപ്പ് അക്കൗണ്ടുകൾ; പണം കൈമാറിയ ശേഷംമാത്രം ലഹരി വില്പന; കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമെന്ന് പോലീസ്
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുട്യൂബര്‍ പിടിയിലായ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. മുഖ്യപ്രതി റിന്‍സി മുംതാസ് സിനിമ പ്രമോഷന്റെ മറവില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് ലഹരി കൈമാറിയിരുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയിലേക്കും അന്വേഷണം വ്യപിപ്പിച്ച പോലീസ് ലഹരി ഇടപാടില്‍ ഉള്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ഷൂട്ടിംഗ് ലൊക്കേഷനുകളിലടക്കം വന്‍ തോതില്‍ ആവശ്യക്കാര്‍ ലഹരി എത്തിച്ചിരുന്ന റിന്‍സി സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയാണെന്ന് പോലീസ് പറയുന്നു. യുവതാരങ്ങള്‍ക്കിടയിലാണ് ലഹരി ഇടപാടുകള്‍ അധികവും നടത്തിയിരുന്നതെന്നാണ് വിവരം. ഇവരുടെ പേരുവിവരങ്ങളടക്കം റിന്‍സി പോലീസിന് കൈമാറിയതായും വിവരമുണ്ട്. ഇടപാടിന് 75 വാട്സ്ആപ്പ് അക്കൗണ്ടുകൾ ലഹരി ഇടപാടുകള്‍ക്ക് മാത്രമായി റിന്‍സി 75ഓളം വാട്സ്ആപ്പ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നതായാണ് കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ യാസര്‍ അറഫാത്തിന് ലഹരി വാങ്ങാന്‍ പണം നല്‍കിയിരുന്നത് റിന്‍സിയാണ്. ബംഗളൂരുവില്‍നിന്ന് എത്തിച്ചിരുന്ന ലഹരി പായ്ക്ക് ചെയ്തിരുന്നത് പാലച്ചുവട്ടിലുള്ള റിന്‍സിയുടെ…
Read Moreദേശീയപാത വികസനം; ഇടുക്കിയില്‍ മൂന്നു പഞ്ചായത്തുകളിൽ യുഡിഎഫ് ഹർത്താൽ; അടിമാലി പഞ്ചായത്തിൽ എൽഡിഎഫ് ഹർത്താൽ
ഇടുക്കി: ദേശീയപാത 85-ലെ നേര്യമംഗലം മുതല്‍ വാളറ വരെയുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരേ പ്രതിഷേധിച്ച് ഇടുക്കിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. മൂന്ന് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. അടിമാലി, വെളളത്തൂവല്‍, പളളിവാസല്‍ പഞ്ചായത്തുകളില്‍ യുഡിഎഫും അടിമാലി പഞ്ചായത്തില്‍ എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വനമേഖലയിലെ നിര്‍മ്മാണം ഡിവിഷന് ബെഞ്ച് തടഞ്ഞിരുന്നു. ഇത് നേര്യമംഗലം മുതല്‍ വാളറ വരെയുളള ദേശീയ പാതയുടെ നിര്‍മാണത്തെ ബാധിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപിക്കുന്നു. വ്യാപാരി വ്യവസായികള്‍ ഉള്‍പ്പെടെയുളളവര്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താൽ ആദ്യമണിക്കൂറിൽ ഭാഗികമാണ്. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്. മറ്റ് വാഹനങ്ങളും ഓടുന്നുണ്ട്. അതേസമയം, ദേശീയപാത 85-ലെ നേര്യമംഗലം മുതല്‍ വാളറ വരെയുളള വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന്…
Read Moreബഹിരാകാശദൗത്യം സുഗമമായി മുന്നോട്ടുപോകുന്നു: ശുഭാംശു കുടുംബാംഗങ്ങളുമായി സംസാരിച്ചു
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) തുടരുന്ന ശുഭാംശു ശുക്ല കുടുംബാംഗങ്ങളുമായി സംസാരിച്ചു. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ആക്സിയം-4 ദൗത്യത്തിലെ അംഗമായ ശുഭാംശു തിങ്കളാഴ്ച ഭൂമിയിൽ തിരിച്ചെത്തുമെന്നാണു കരുതുന്നത്. ഇതിനിടെയാണു കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയത്. ബഹിരാകാശദൗത്യം സുഗമമായി മുന്നോട്ടുപോകുന്നുവെന്ന് അറിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ലക്നൗയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് ശുഭാംശുവിന്റെ പിതാവ് ശംഭു ദയാൽ ശുക്ല പ്രതികരിച്ചു. ബഹിരാകാശത്ത് എവിടെയാണ് ജോലി ചെയ്യുന്നത്, ഉറങ്ങുന്നത്, പരീക്ഷണശാല, ദൈനംദിന പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം ശുഭാംശു വിദശീകരിച്ചു. സംസാരിക്കാനായതിൽ ഏറെ സന്തോഷമുണ്ട്. എല്ലാം വ്യക്തമായി വിവരിച്ചുതന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹിരാകാശത്തുനിന്നുള്ള കാഴ്ചയിൽ ഭൂമിയും പ്രപഞ്ചവും അതിമനോഹരമാണെന്നു ശുഭാംശു പറഞ്ഞതായി അമ്മ ആഷ പറഞ്ഞു. ബഹിരാകാശനിലയത്തിൽനിന്നുള്ള കാഴ്ചകൾ കാണിച്ചുതരികയും ചെയ്തു. തിരിച്ചുവരവിനായി തീർച്ചയായും കാത്തിരിപ്പിലാണ്. കാലാവസ്ഥയും മറ്റും പരിഗണിച്ചായിരിക്കും മടക്കമായാത്ര. അതെപ്പോഴായാലും ഞങ്ങളെല്ലാവരും പൂർണസജ്ജരാണ്. അവനുവേണ്ടതെല്ലാം പാകംചെയ്യുമെന്നും…
Read Moreവയോധികയ്ക്കു നേരേ തെരുവുനായ ആക്രമണം; റോഡിൽ വീണുപോയ ദേവകിയമ്മയെ കടിച്ചുകുടഞ്ഞു; ഗുരുതര പരുക്കുമായി മെഡിക്കൽ കോളജിൽ
കായംകുളം: കരീലക്കുളങ്ങര ജംഗ്ഷനു പടിഞ്ഞാറുഭാഗത്ത് പാതയോരത്തുകൂടി നടന്നുപോയ വയോധികയ്ക്കു നേരേ തെരുവുനായ ആക്രമണം. കരീലക്കുളങ്ങര മലമേൽഭാഗം സിറിൽഭവനത്തിൽ ദേവകിയമ്മ(85)യെയാണ് തെരുവുനായ ക്രൂരമായി ആക്രമിച്ചത്. കടിയേറ്റ് റോഡിൽവീണ വയോധിക നിലവിളിച്ചതിനെത്തുടർന്നാണ് നാട്ടുകാർ ഓടിയെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ മല്ലിക്കാട്ടുകടവ് റോഡിലാണ് സംഭവം. കടിയേറ്റ് റോഡിൽ വീണ ദേവകിയമ്മയെ തെരുവുനായ കടിച്ചുകീറി . കൈക്കും കാലിനും പരിക്കേറ്റ ദേവകിയമ്മയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു .
Read Moreഇഗ x അമന്‍ഡ ഫൈനല്‍ ഇന്ന്
ലണ്ടന്‍: 2025 വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ആര്‍ക്കെന്ന് ഇന്നറിയാം. പോളണ്ടിന്റെ മുന്‍ ലോക ഒന്നാം നമ്പറായ ഇഗ ഷ്യാങ്ടെക്കും കന്നി ഗ്രാന്സ്ലാം ഫൈനല്‍ കളിക്കുന്ന അമേരിക്കയുടെ അമന്‍ഡ അനിസിമോവയും തമ്മിലാണ് കിരീട പോരാട്ടം. ഇന്നു രാത്രി 8.30 നാണ് വനിതാ ഫൈനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നേര്‍ക്കുനേര്‍ ആദ്യം ലോക റാങ്കിംഗില്‍ 13-ാം സ്ഥാനത്തുള്ള അനിസിമോവയും നാലാമതുള്ള ഷ്യാങ്ടെക്കും പ്രഫഷണല്‍ ടെന്നീസില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യം. 2016 ജൂണിയര്‍ ഫെഡ് കപ്പ് ഫൈനലിലാണ് മുമ്പ് ഇരുവരും നേര്‍ക്കുനേര്‍ ഇറങ്ങിയത്. അന്ന് ഇഗയ്ക്കായിരുന്നു ജയം. ഇരുവരും വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്നത് ഇതാദ്യമാണ്. അനിസിമോവയുടെ കന്നി ഗ്രാന്സ്ലാം ഫൈനലാണിത്. അതേസമയം, നാല് ഫ്രഞ്ച് ഓപ്പണും ഒരു യുഎസ് ഓപ്പണും അടക്കം അഞ്ച് ഗ്രാന്സ്ലാം സിംഗിള്‍സ് ജേതാവാണ് ഇഗ ഷ്യാങ്ടെക്. സെമിയില്‍ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്കയെ അട്ടിമറിച്ചാണ്…
Read Moreമിനിലോറിയും കാറും കൂട്ടിയിടിച്ച് കാനം രാജേന്ദ്രന്റെ ഭാര്യക്കും മകനും പരിക്ക്; സാരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ
തലയോലപ്പറമ്പ്: മിനിലോറിയും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഐ മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കാനം രാജേന്ദ്രന്റെ ഭാര്യക്കും മകനും പരിക്ക്. തലയോലപ്പറമ്പ് വടകര തോട്ടം ജംഗ്ഷനു സമീപം ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ മുൻവശം പൂർണമായി തകർന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ വനജ രാജേന്ദ്രൻ, മകൻ സന്ദീപ് രാജേന്ദ്രൻ എന്നിവരെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്നും തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലുള്ള ഗ്രാനൈറ്റ് കടയിലേക്ക് ലോഡുമായി വരികയായിരുന്നു മിനിലോറി. കോട്ടയം ഭാഗത്തുനിന്നു എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ഇന്നോവ. കാർ ഡ്രൈവർ മയങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്നു.
Read More