പത്തനംതിട്ട: ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേല്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കോന്നി അരുവാപ്പുലം അണപ്പടി ചെമ്പകത്തുകാലാപ്പടി ചെമ്പിലാക്കല്‍ ആർ. ബിജുമോനാണ് (43) അറസ്റ്റിലായത്. ഇയാളുടെ ഭാര്യ പ്രിയയ്ക്കും (38) മൂത്തമകള്‍ ദേവിക(17) യ്ക്കുമാണ് പരിക്കേറ്റത്. യുവാവ് വീട്ടിലെത്തി ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടി വിതറുകയായിരുന്നു. വെപ്രാളത്തോടെ മുഖം കഴുകാന്‍ തുനിഞ്ഞ പ്രിയയുടെ അരികിലെത്തിയ ഇയാള്‍ കയിലിരുന്ന ചുറ്റിക കൊണ്ട് ഇടതുകണ്ണിനു മുകളില്‍ അടിച്ചു. തടസം പിടിക്കാനെത്തിയ മകളുടെ തലയ്ക്കും പിന്നില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ചുപരിക്കേല്പിച്ചു. നിലവിളിച്ചുകൊണ്ട് വീടിനു പുറത്തേക്കോടിയ ഇരുവരെയും മുറ്റത്തുകിടന്ന സൈക്കിള്‍ പമ്പ് കൊണ്ട് തലയ്ക്കും കൈയ്ക്കും അടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പ്രിയയും മകളും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും തമ്മില്‍ ഒരു വീട്ടില്‍ താമസിക്കുമ്പോഴും വിരോധത്തിലായിരുന്നു എന്ന് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ബിജുമോനെ റിമാൻഡ് ചെയ്തു. എസ്ഐ പി. കെ. പ്രഭയുടെ…
Read MoreDay: July 13, 2025
ചായക്കടക്കാരനെ കടയിൽ നിന്നും ബലമായി ഇറക്കി വിട്ടു: വിഷമം താങ്ങാനാകാതെ പഞ്ചായത്തംഗത്തിന്റെ പേരെഴുതിവച്ച് ചായക്കട ഉടമ ജീവനൊടുക്കി
പത്തനംതിട്ട: ഇടയാറന്മുളയിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെയും ഭർത്താവിന്റെയും പേര് എഴുതിവച്ച് ചായക്കട ഉടമ ജീവനൊടുക്കി. ആറന്മുള ഗ്രാമപഞ്ചായത്തംഗം രമാദേവിയുടെയും ഭർത്താവിന്റെയും പേരാണ് എഴുതിവച്ചിട്ടുള്ളത്. പഞ്ചായത്ത് അംഗമായ രമാദേവിയുടെ കെട്ടിടത്തിലായിരുന്നു രണ്ട് വർഷം മുമ്പ് വരെ ബിജു കട നടത്തിയിരുന്നത്. ഇവിടെ നിന്ന് ബലമായി ഇറക്കിവിട്ടെന്നും മാനസിക സമ്മർദ്ദത്തിലാക്കിയതായും ബിജുവിന്റെ ഭാര്യ ഷൈജ പറഞ്ഞു. ആരോപണം പഞ്ചായത്ത് അംഗം രമാദേവി നിഷേധിച്ചു. ഇന്നലെ രാവിലെ എട്ടോടെയാണ് ബിജുവിനെ ഇടയാറന്മുള കോട്ടയ്ക്കകം ജംഗ്ഷനിലെ ചായക്കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്ത് വർഷം മുമ്പ് കോന്നിയിൽ നിന്ന് കോട്ടയ്ക്കകത്ത് എത്തി വാടകയ്ക്ക് താമസിക്കുന്ന ആളാണ്. തന്റെ മരണത്തിന് ഉത്തരവാദി രമാദേവിയും ഭർത്താവുമാണെന്നാണ് ബിജുവിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ബിജുവിനെ രണ്ട് വർഷം മുമ്പ് രമാദേവി ബലമായി ഇറക്കി വിട്ടതാണെന്നും പുതിയ കട തുടങ്ങാനും തടസമുണ്ടാക്കി എന്നും ഭാര്യ ഷൈജ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ…
Read Moreഖാദി നെയ്ത്തുതറയിൽ പാമ്പുകളുടെ അഴിഞ്ഞാട്ടം; പ്രവർത്തനം നിലച്ചിട്ട് 20 വർഷം
പൂച്ചാക്കൽ: പള്ളിപ്പുറത്ത് കളത്തിൽ കലുങ്കിനു സമീപത്തെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന്റെ സഹകരണ സംഘത്തിൽ കുറേ വർഷങ്ങളായി വിളയുന്നത് കശുവണ്ടിയും മുന്തിയ ഇനം വിഷമുള്ള പാമ്പും. പ്രവർത്തനം നിലച്ചിട്ട് 20 വർഷം കഴിയുന്നു. സ്ഥാപനത്തിന്റെ മേൽക്കൂരയും നിലംപൊത്തി. ഇനി അവശേഷിക്കുന്ന കെട്ടിടത്തിന്റെ ചുവരുകൾ മാത്രം. 1982ൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പള്ളിപ്പുറത്ത് 110 അംഗങ്ങൾ ചേർന്ന് 25 സെന്റ് സ്ഥലം വാങ്ങി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രിസ് ബോർഡിൽ അഫിലിയേറ്റ് ചെയ്യുകയും വായ്പ എടുത്ത് കെട്ടിടം നിർമിച്ച് തറിയും മുസ്ലിൻ ചർക്ക ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങി പ്രവർത്തനം ആരംഭിച്ചു. മാറ്റം വരുത്തിയില്ലബോർഡിൽനിന്നു പഞ്ഞി വാങ്ങി നൂലുണ്ടാക്കി വസ്ത്രം നെയ്തെടുക്കുന്ന പ്രവർത്തനമാണ് ഇവിടെ നടന്നിരുന്നത്. രാഘവേന്ദ്ര കമ്മത്ത് മാനേജരായും കമലാക്ഷൻ പിള്ള, സി.കെ. സദാശിവൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആദ്യകാല പ്രവർത്തനം മുന്നോട്ടുപോയിരുന്നത്. നൂറുകണക്കിന് തൊഴിലാളികൾക്ക് തൊഴിൽ…
Read Moreഅഞ്ചു മിനിറ്റില്‍ മൂന്ന് ഒടിപി: എന്തെങ്കിലും ചെയ്യും മുമ്പേ ബാങ്ക് അക്കൗണ്ടില്‍നിന്നു നഷ്ടമായത് നാലു ലക്ഷം
കൊച്ചി: അഞ്ചു മിനിറ്റിനുള്ളില്‍ മൂന്ന് ഒടിപി സന്ദേശങ്ങള്‍, എന്തെങ്കിലും ചെയ്യും മുമ്പേ ബാങ്ക് അക്കൗണ്ടില്‍നിന്നു നഷ്ടമായത് 4,00,000 രൂപ. കാംകോ ജീവനക്കാരനും നെടുമ്പാശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശിയുമായ പി.പി. ജലീലിനാണ് ബാങ്ക് അക്കൗണ്ടില്‍നിന്നു പണം നഷ്ടമായത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 2.30ഓടെയായിരുന്നു സംഭവം. സ്ക്രീന്‍ ഷെയറിംഗ് കൈക്കലാക്കുന്ന എപികെ ഫയല്‍ മെസേജായി കൈമാറിയാണു തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നാണു പ്രാഥമിക നിഗമനം. സംഭവത്തില്‍ ആലുവ റൂറല്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ഫോണില്‍ തനിയെ ഇൻസ്റ്റാള്‍ ചെയ്യപ്പെട്ട ബാങ്കിന്റെ വ്യാജ ആപ് വഴി വെള്ളിയാഴ്ച ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാന്‍ ജലീല്‍ ശ്രമിച്ചിരുന്നു. പിന്നാലെ 1.90 രൂപയും ഇതിനുശേഷം 2.10 ലക്ഷവും ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തിയെന്ന സന്ദേശമാണു ഫോണിലേക്കെത്തിയത്. അക്കൗണ്ട് പരിശോധിച്ചതോടെ പണം നഷ്ടപ്പെട്ടെന്നു കണ്ടെത്തി. ഇതോടെ ആലുവ സൈബര്‍ പോലീസിൽ പരാതി നല്‍കുകയായിരുന്നു. ഭാര്യയുടെ പ്രസവത്തിനും വീടുപണിക്കുമായി പിഎഫില്നിന്നെടുത്ത…
Read Moreനിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്
കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്. ദുബായില്‍ ബിസിനസ് ചെയ്യുന്ന ഇസ്സുധിന്‍ എന്ന യെമന്‍ പൗരനും ബോചെയുടെ സുഹൃത്തായ അബ്ദുള്‍ റഹൂഫ് എന്ന ദുബായ് ബിസിനസുകാരനുമാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് മോചനദ്രവ്യമായി ഒരു കോടി രൂപ നല്‍കും. ബാക്കി വരുന്ന തുക സമാഹരിക്കാന്‍ നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലും അബ്ദുള്‍ റഹീം നിയമസഹായ സമിതിയുമായി ആലോചിച്ചു തീരുമാനിക്കും. മോചന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബോചെ ഉടന്‍ ഒമാനിലേക്കു തിരിക്കും. ഇടനിലക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണു യാത്ര. വധശിക്ഷ നീട്ടിവയ്ക്കുന്നത് ഉള്‍പ്പെടെയുളള ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി ഇടനിലക്കാര്‍ പ്രാദേശിക നേതൃത്വവുമായി സംസാരിച്ചിട്ടുണ്ട്. ജാതിമത, കക്ഷി രാഷ്ട്രീയ ഭേദമെന്യെ മലയാളികള്‍ ഒരുമിച്ചുനിന്ന് നിമിഷപ്രിയയുടെ മോചനം സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബോചെ പറഞ്ഞു.
Read Moreഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്,…
Read Moreലെവൽ ക്രോസുകളിൽ ഇനി സിസിടിവി: അപകടം കണ്ട് പിടിക്കും; തീരുമാനം തമിഴ്നാട്ടിലെ അപകടത്തെ തുടർന്ന്
കൊല്ലം: രാജ്യത്തെ എല്ലാ ലെവൽ ക്രോസ് ഗേറ്റുകളിലും അടിയന്തരമായി സിസിടിവി കാമറകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനം. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ലവൽ ക്രോസിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് ഏതാനും വിദ്യാർഥികൾ മരിച്ച സാഹചര്യത്തിലാണ് റെയിൽവേ ബോർഡ് ഇത്തരമൊരു തീരുമാനം എടുത്തത്. ഇതനുസരിച്ച് കീപ്പർമാർ ഉള്ള എല്ലാ ലെവൽ ക്രോസ് ഗേറ്റുകളിലും സിസിടിവി സംവിധാനവും ആവശ്യമായ റെക്കോർഡിംഗ് സംവിധാനവും ഏർപ്പെടുത്തും. മാത്രമല്ല, സിസിടിവികൾ 24 മണിക്കൂറും തടസമില്ലാതെ പ്രവർത്തിക്കുന്നു എന്ന കാര്യവും ഉറപ്പാക്കും. സിസിടിവികൾ സ്ഥാപിക്കുന്നതിനായി ഗേറ്റുകളിൽ വൈദ്യുതി വിതരണം ലഭ്യമാക്കും. ഏതെങ്കിലും സാഹചര്യത്തിൽ വൈദ്യുതി വിതരണം തടസപ്പെടുകയാണെങ്കിൽ അതൊഴിവാക്കാൻ സോളാർ പാനലുകൾ, ബാറ്ററി ബാക്കപ്പ്, യുപിഎസ് മുതലായവ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി വിതരണം ഗേറ്റുകളിൽ ഉറപ്പാക്കും. എത്രയും വേഗം ഇവ പ്രവർത്തനസജ്ജമാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എല്ലാ സോണുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കഴിഞ്ഞു. ഇവ സ്ഥാപിച്ചുകഴിഞ്ഞാൽ…
Read Moreബിജെപി നേതാവ് സി. സദാനന്ദന് രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്ത് രാഷ്ട്രപതി
ന്യൂഡൽഹി: കേരളത്തില്‍നിന്നുള്ള ബിജെപി നേതാവ് സി. സദാനന്ദൻ മാസ്റ്റർ ഉൾപ്പെടെ നാലുപേരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിനെ തുടര്‍ന്നാണ് ഇത്. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സി. സദാനന്ദൻ മാസ്റ്റർ നിലവിൽ ബിജെപി വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ദിവസമായിരുന്നു ഈ സ്ഥാനത്തെത്തിയത്. 1994 ജനുവരി 25-നുണ്ടായ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിൽ അദ്ദേഹത്തിന് ഇരുകാലുകളും നഷ്ടമായിരുന്നു. കൃത്രിമക്കാലുകൾ കൊണ്ടാണ് ഇപ്പോൾ നടക്കുന്നത്. 2016-ലും 2021-ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പദവിയെക്കുറിച്ച് പ്രധാനമന്ത്രി നേരത്തെ സൂചന നൽകിയിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. കേരളത്തിനും കേരളത്തിലെ പാർട്ടി പ്രവർത്തനത്തിനും ശക്തിപകരുന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. വികസിത ഭാരതം എന്ന സന്ദേശം പാർട്ടി നൽകിയിട്ടുണ്ട്. അത് സാധ്യമാകുന്ന നയങ്ങൾ പാർട്ടി സ്വീകരിക്കുകയാണ്. അതിന്റെ…
Read More