പെരിന്തൽമണ്ണ: ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കാരനായ ആറുവയസുകാരനെ ശാരീരികമായി മർദിച്ച കേസിൽ രണ്ടാനമ്മയായ അധ്യാപികയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. നിലന്പൂർ വടപുറം സ്വദേശി ഉമൈറയാണ് (34) അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇവർ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് എരവിമംഗലത്തെ ഭർത്താവിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സംഭവത്തിൽ ജൂലൈ രണ്ടിന് ചൈൽഡ് ലൈൻ റിപ്പോർട്ടിറെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തിരുന്നു.കുട്ടിയുടെ മാതാവ് മരിച്ച ശേഷം കോടതി വിധി പ്രകാരം ഇടയ്ക്ക് മാതാവിന്റെ കുടുംബത്തിനും കുട്ടിയെ വിട്ടു നൽകിയിരുന്നു. ഇവിടെ വച്ചാണ് കുട്ടിയുടെ ദേഹത്ത് മർദനത്തിന്റെ പാടുകൾ കാണുന്നത്. കുട്ടിയെ രണ്ടാനമ്മ പട്ടിണിക്കിട്ടതായും പൊള്ളൽ ഏൽപ്പിച്ചതായും കാണിച്ച് മാതാവിന്റെ കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അമീറ ഒളിവിൽ പോയിരുന്നു.
Read MoreDay: July 15, 2025
പഴശിരാജ സിനിമയിൽ കുതിരയായിരുന്നു ഏറ്റവും വലിയ പണിതന്നത്: സുരേഷ് കൃഷ്ണ
പഴശിരാജയുടെ ഷൂട്ട് വളരെ കഷ്ടമായിരുന്നു. കുതിരയായിരുന്നു ഏറ്റവും വലിയ പണി തന്നതെന്ന് സുരേഷ് കൃഷ്ണ. ആ സിനിമയില്‍ ഏറ്റവും ഇംപോര്‍ട്ടന്റായ സീനായിരുന്നു മമ്മൂക്ക കടല്‍തീരത്ത് നില്ക്കുമ്പോള് എന്റെയും ശരത് കുമാറിന്റെയും കഥാപാത്രങ്ങൾ കുതിരപ്പുറത്തു വന്നു ദേഷ്യപ്പെടുന്നത്. ആദ്യം ശരത് കുമാര്‍ സംസാരിക്കും. അതിന്റെ പകുതിയാകുമ്പോള്‍ ഞാന്‍ വേഗത്തില്‍ വന്നിറങ്ങി ശരത് കുമാറിനു കുതിര സവാരി അറിയാമെങ്കിലും അദ്ദേഹത്തിന്റെ കുതിര പറഞ്ഞ സ്പോട്ടില്‍ നിന്നില്ല. ഏഴെട്ട് ടേക്ക് പോയപ്പോള്‍ മമ്മൂക്ക ചൂടായി. ഇതൊക്കെ ഞാന്‍ കണ്ടുനില്ക്കുകയാണ്. എനിക്കാണെങ്കില്‍ ടെന്‍ഷനായി. ഈ കുതിരയെ നടത്തിക്കൊണ്ടു വന്നാലോ എന്ന് ഹരിഹരന് സാറിനോടു ചോദിച്ചു. എന്റെ സജഷന്‍ അദ്ദേഹം തള്ളിക്കളഞ്ഞു.മമ്മൂക്ക പറഞ്ഞാല്‍ അദ്ദേഹം കേള്‍ക്കുമെന്നു വിചാരിച്ച് അദ്ദേഹത്തോടു സംസാരിച്ചു. മമ്മൂക്ക എന്നെ മാറ്റിനിര്‍ത്തിയിട്ട് ‘ഈ വേഷം ചെയ്യാന്‍ പുറത്ത് 300 പേർ വെയിറ്റിംഗാണ്. ഈ അവസരം കളയേണ്ടെങ്കില് നീ കുതിരയോടിക്കാന്‍ പഠിക്ക്. മര്യാദയ്ക്കു…
Read Moreഅമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി; വിമാനത്താവളത്തിൽ സ്വീകരിച്ച് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി.ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ചീഫ് സെക്രട്ടറി. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഈ മാസം അഞ്ചിനാണ് അദ്ദേഹം അമേരിക്കയിലെ മയോക്ലിനിക്കില്‍ തുടര്‍ ചികിത്സയ്ക്കായി പോയത്. മുഖ്യമന്ത്രിയുടെ ചുമതല മറ്റാര്‍ക്കും കൈമാറാതെ ഇ- ഓഫീസ് മുഖേനയായിരുന്നു അദ്ദേഹം സംസ്ഥാന ഭരണം നിയന്ത്രിച്ചിരുന്നത്.
Read Moreസ്കൂള്‍ സമയമാറ്റം:പിന്നോട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രി; സ്കൂളുകളില്‍ പാദപൂജ നടത്താന്‍ അനുവദിക്കില്ല
തിരുവനന്തപുരം: സ്കൂള്‍ സമയമാറ്റ തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.പരാതിക്കാരുമായി ചര്‍ച്ച നടത്തുന്നത് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമാണ്. തീരുമാനം മാറ്റാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജിഫ്രി മുത്തുക്കോയ തങ്ങളുമായി ഫോണില്‍ സംസാരിച്ചു. ആശയകുഴപ്പം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ചു. ആരോ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് സമസ്ത സമര പ്രഖ്യാപനം നടത്തിയത്. അടുത്തയാഴ്ച സമസ്തയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. സ്കൂളുകളില്‍ പാദപൂജ നടത്താന്‍ അനുവദിക്കില്ല.ഗവര്‍ണറുടെ ആഗ്രഹങ്ങള്‍ നടക്കില്ല. പാദപൂജ നടത്തുന്ന സ്കുളുകള്‍ക്ക് നിയമപരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreഅനര്‍ട്ടിന്റെ ക്രമക്കേടും അഴിമതിയും; ഒന്നും രണ്ടുമലല്ല വൈദ്യുതിമന്ത്രിയോട് ഒമ്പതു ചോദ്യങ്ങളുമായി ചെന്നിത്തല
കോഴിക്കോട്: അനര്‍ട്ടിന്റെ ക്രമക്കേടും അഴിമതിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രിയോട് ചോദ്യങ്ങളുമായി മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. താന്‍ അഴിമതി കാണിച്ചിട്ടില്ലെന്നും ഞാന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഒക്കെ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും വൈദ്യുത മന്ത്രി കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോടു പറഞ്ഞതായി കണ്ടു. ഇതു ഞങ്ങള്‍ തമ്മിലുള്ള സ്വകാര്യ അതിര്‍ത്തിതര്‍ക്കമോ പിണക്കമോ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് സ്വകാര്യമായി ചര്‍ച്ച ചെയ്തു പരിഹാരം കാണാമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇതു ജനങ്ങളുടെ നികുതിപ്പണത്തിന്റെ പ്രശ്നവും അഴിമതിയും ആണെന്നും ചെന്നിത്തല ഇന്നുരാവിലെ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒമ്പത് ചോദ്യങ്ങളും അദ്ദേഹം മന്ത്രിക്ക് നേരേ ഉയര്‍ത്തി. ചോദ്യം ഒന്ന്.അഞ്ചു കോടി രൂപ വരെ മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അര്‍ഹതയുള്ള അനെര്‍ട്ട് സിഇഒ 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചത് മന്ത്രി അറിഞ്ഞിരുന്നോ..? ഇതിനു മന്ത്രിയുടെയോ വകുപ്പിന്റെയോ പ്രത്യേകാനുമതി വാങ്ങിയിരുന്നോ..? ഇല്ലെങ്കില്‍ എന്തുകൊണ്ടു നടപടിയെടുത്തില്ല.? ചോദ്യം രണ്ട്.…
Read Moreതാത്കാലിക വിസി നിയമനം; ഹൈക്കോടതിവിധി മറികടക്കാന്‍ അപ്പീല്‍സാധ്യത തേടി രാജ്ഭവന്
തിരുവനന്തപുരം: താത്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി വിധി മറികടക്കാന്‍ അപ്പീല്‍സാധ്യത തേടി രാജ്ഭവന്. കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ വിസി നിയമനത്തിനെതിരേയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. രണ്ടിടത്തും വിസിമാരെ നിയമിച്ചത് ഗവര്‍ണറായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്കിയ പട്ടികയിലുള്ളവരെ മാത്രമെ വിസിമാരാക്കാന്‍ സാധിക്കുകയുള്ളുവെന്നാണു കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് മറികടക്കാനാണു സുപ്രീംകോടതിയെ സമീപിക്കാന്‍ രാജ്ഭവന് നിയമവിദഗ്ധരുമായി കുടിയാലോചന നടത്തുന്നത്. അതേസമയം ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള പട്ടിക സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിരിക്കുകയാണ്. ഈ പട്ടികയിലുള്ളതു സര്‍ക്കാരിന്റെ വേണ്ടപ്പെട്ടവരാണ്. ഇവരെ ഗവര്‍ണര്‍ അംഗീകരിക്കുമോ, പട്ടിക സ്വീകരിക്കുമോ എന്നത് വരും ദിവസങ്ങളില്‍ മാത്രമെ അറിയാന്‍ സാധിക്കുകയുള്ളു. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും രണ്ടു തട്ടിലൂടെയാണു മുന്നോട്ടുപോകുന്നത്. ഭാരതാംബ ചിത്ര വിവാദമാണു സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നല്ല ബന്ധത്തിനു വിലങ്ങുതടിയായത്.
Read Moreവൃക്കകളുടെ ആരോഗ്യം; വൃക്കതകരാര്‍ സാധ്യത ആരിലൊക്കെ?
നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന വിലയിരുത്തൽ, മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം, വൃക്കകളുടെ സംരക്ഷണം- ഈ മൂന്ന് ആശയങ്ങൾ വളരെ അർഥ പൂർണമാണ്. കാരണം, നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ വൃക്കകളും ഉള്‍പ്പെടുന്നു. വൃക്കകള്‍ക്ക് തകരാർ സംഭവിച്ചാല്‍ അതു ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, വൃക്കകളുടെ ചികിത്സ ചെലവേറിയതാണ്. രോഗലക്ഷണങ്ങൾ എപ്പോൾ? 75% വൃക്ക തകരാര്‍ സംഭവിച്ചശേഷം മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വൃക്കയുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ രോഗലക്ഷണങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നില്ല. വൃക്ക തകരാറിനു സാധ്യത കൂടുതലുള്ളവരില്‍ മുന്‍കൂട്ടി ചില പരിശോധനകള്‍ ചെയ്യേണ്ടതാണ്. വൃക്ക തകരാര്‍ സാധ്യത · പ്രമേഹ രോഗികള്‍/ഡയബറ്റിസ് മെലിറ്റസ്ഉള്ള 40% രോഗികള്‍ക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. · അമിത രക്തസമ്മര്‍ദം ഉള്ളവരില്‍. · ഗ്ലോമെറുലാർ നെഫ്രൈറ്റിസ് (Glomerular Nephritis) ബാധിച്ചവര്‍ക്ക് അല്ലെങ്കില്‍ മൂത്രത്തില്‍ രക്തമയം, പ്രോട്ടീനൂറിയ…
Read Moreകാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് ചിത്രീകരണം പൂർത്തിയായി
കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കൈയൊപ്പ് ചാർത്തിപുതിയൊരു സിനിമ കാഴ്ചവയ്ക്കുന്നു. ‘കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് ’എന്നു പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം കരുന്നാഗപ്പള്ളിയിൽ പൂർത്തിയായി. 59 വർഷമായി, കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണു ചിത്രത്തിന്റെ അമരക്കാരൻ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും ഇദ്ദേഹം തന്നെ. ടെലിവിഷൻ, സിനിമാ മേഖലയിലൂടെ ശ്രദ്ധേയനായ പ്രസാദ് നൂറനാടാണു ചിത്രം സംവിധാനം ചെയ്യുന്നത്. പുലിമുരുകൻ എന്ന ചിത്രത്തിൽ, മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച, കുട്ടിപ്പുലി മുരുകൻ അജാസ് നായകനായി അഭിനയിക്കുന്നു. ഏഷ്യാനെറ്റ് ഡാൻസ് ഡാൻസ് തുടങ്ങിയ ഒട്ടേറെ പരമ്പരകളിൽ, ബാലതാരമായി വന്ന ഡോ. സാന്ദ്ര നായികയാകുന്നു. ഗാനരചന -വയലാർ ശരത്ചന്ദ്രവർമ, ശ്രീകുമാർ ഇടപ്പോൺ, സംഗീതം – അജയ് രവി, ആലാപനം-സൂര്യനാരായണൻ, സിത്താര കൃഷ്ണകുമാർ, അരിസ്റ്റോ സുരേഷ്, ജയൻ ചേർത്തല,…
Read Moreഎറണാകുളത്ത് അനാശാസ്യകേന്ദ്രത്തില്‍ റെയ്ഡ്, ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതു പേര് അറസ്റ്റില്‍; നടത്തിപ്പുകാരൻ അക്ബര്‍ പെണ്‍കുട്ടികളെ പ്രണയത്തിൽ വീഴ്ച്ചും അനാശ്യാസത്തിന് ഉപയോഗിച്ചിരുന്നു
കൊച്ചി: എറണാകുളം സൗത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഉത്തരേന്ത്യക്കാരായ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതു പേര് അറസ്റ്റില്‍. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരനായ പാലക്കാട് മുതുക്കുറിശി സ്വദേശിയായ അക്ബര്‍ അലി, ഇയാളുടെ സുഹൃത്ത് മുനീര്‍, ഇടപാടുകാരനായെത്തിയ ഒരാള്‍, ആറ് ഉത്തരേന്ത്യക്കാരായ യുവതികള്‍ എന്നിവരെയാണ് എളമക്കര പോലീസും കടവന്ത്ര പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് ഇന്നു രാവിലെ രേഖപ്പെടുത്തി.ഇടപ്പള്ളിയില്‍ ഹോട്ടലിനു സമീപത്തായി അനാശാസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എളമക്കര പോലീസിനു കഴിഞ്ഞദിവസം വിവരം ലഭിച്ചിരുന്നു . പോലീസ് പരിശോധന നടത്തിയെങ്കിലും സ്ത്രീകളാരും ഇവിടെ ഉണ്ടായിരുന്നില്ല. പരിശോധനയെ തുടര്‍ന്ന് അക്ബര്‍ അലിയെ എളമക്കര പോലീസ് ഇന്നലെ ഉച്ചയോടെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം കര്‍ഷ റോഡില്‍ മറ്റൊരു സ്ഥാപനം കൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പോലീസിനു ലഭിച്ചത്.…
Read Moreരവീണ ടണ്ടന്റെ 70 കോടിയുടെ ബംഗ്ലാവ്
മുംബൈ ബാന്ദ്രയിലെ തിരക്കേറിയ ജീവിതത്തിൽ നിന്നു മാറി കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന രവീണ ടണ്ടന്റെ നീലയ എന്ന ബംഗ്ലാവ് അതിമനോഹരമായ കാഴ്ചയാണ് ഒരുക്കുന്നത്. രവീണ, ഭർത്താവ് അനിൽ തഡാനി, മക്കളായ റാഷ, രൺബീർ എന്നിവരാണ് ഈ വീട്ടിലെ താമസക്കാർ. പലതരം ആർക്കിടെക്ചറൽ ശൈലികളുടെ ഒരു മിക്സാണ് ഈ വീട്ടിൽ കാണാനാവുക. മൊറോക്കൻ, ഫ്രഞ്ച്, യൂറോപ്യൻ, ദക്ഷിണേന്ത്യൻ വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വീടിന്റെ അകവും പുറവും ഒരുക്കിയിരിക്കുന്നത്. നീലയ എന്ന വാക്കിന്റെ അർഥം നീല വാസസ്ഥലം എന്നാണ്. 70 കോടി രൂപ ചെലവഴിച്ചാണ് കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഈ വീടൊരുക്കിയത്. വീടിനകത്ത് നന്തി, ഗണേശൻ, ശിവൻ, പാർവതി എന്നിവരുടെ കൽപ്രതിമകൾ വാസ്തുശാസ്ത്ര പ്രകാരം ഒരുക്കിയിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, പ്രവേശന കവാടത്തിലെ നന്തി ശിൽപത്തിന് 50 വർഷത്തിലേറെ പഴക്കമുണ്ട്. ദക്ഷിണേന്ത്യയിലെ ഒരു ക്ഷേത്രനഗരത്തിൽ നിന്നാണ് ഇതു കൊണ്ടുവന്നതെന്നാണു…
Read More