ലൈംഗിക ആരോപണക്കേസിൽ യുവതി പിടിയിൽ. തായ്ലൻഡിലാണ് സംഭവം. ബുദ്ധ സന്യാസിമാരെ വശീകരിച്ച് അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടശേഷം ഇക്കാര്യം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ബ്ലാക് മെയിൽ ചെയ്ത സംഭവത്തിലാണ് യുവതി പിടിയിലായത്. പുറത്ത് പറയാതിരിക്കാൻ ലക്ഷങ്ങളാണ് യുവതി ബുദ്ധ സന്യാസിമാരിൽ നിന്നും തട്ടിയെടുത്തത്. തായ്ലന്ഡിലെ ബുദ്ധ സന്യാസിമാര്‍ ഥേരവാദ ബുദ്ധ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ ബ്രഹ്മചാരികളായിരിക്കണമെന്ന് മതം അനുശാസിക്കുന്നു. എന്നാൽ ഇവർക്കെതിരേ ലൈംഗികാരോപണം വന്നപ്പോൾ സന്യാസിമാരുടെ ബ്രഹ്മചര്യാ നിയമ ലംഘനം വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. ആരോപണം ഉയര്‍ന്ന ഒമ്പത് മഠാധിപതികളെയും നിരവധി മുതിർന്ന സന്യാസിമാരെയും അവരുടെ ആചാര വസ്ത്രം അഴിച്ചുമാറ്റി സന്യാസത്തിൽ നിന്ന് പുറത്താക്കിയതായി റോയൽ തായ് പോലീസ് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു.
Read MoreDay: July 16, 2025
തൃശൂര്‍ പൂരം കലക്കല്‍ ; എഡിജിപി എം.ആര്. അജിത് കുമാറിനെതിരേ നടപടി വേണം
തിരുവനന്തപുരം: തൃശൂര്‍പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപി എം.ആര്. അജിത് കുമാറിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഇനി കാണേണ്ടത്. പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപി. എം.ആര്. അജിത്ത് കുമാറിനെതിരേ മുന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദര്‍ബേഷ് സാഹിബ് നടത്തിയ അന്വേഷണത്തിലും അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി. അജിത്ത് കുമാറിനു വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഷേഖ് ദര്‍ബേഷ് സാഹിബ് സര്‍വീസില്‍ നിന്നു വിരമിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പാണ് അജിത്ത് കുമാറിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കിയത്.ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ വസ്തുതകള്‍ ശരിവയ്ക്കുന്നതാണ് ആഭ്യന്തര സെക്രട്ടറിയുടെ കണ്ടെത്തലും. തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള റവന്യു മന്ത്രി കെ. രാജന് പൂരം അലങ്കോലമാകുന്ന സ്ഥിതിയാണെന്നു ബോധ്യപ്പെടുത്താന്‍ അജിത് കുമാറിനെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ കോള്‍…
Read Moreമുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജന്മനാട്ടിൽ സ്മാരകം
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ ജന്മനാട്ടില് സ്മാരകം ഉയരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ നിര്‍ദിഷ്ട മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മിക്കുന്നതിനു തുടക്കംകുറിക്കുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബർ 23ന് പഞ്ചായത്ത് നവീകരിച്ച കമ്യൂണിറ്റി ഹാള്‍ ഇഎംഎസ് സ്മാരകമായി നാമകരണം ചെയ്തിരുന്നു. ഈ സമയം ഉമ്മന്‍ ചാണ്ടിയെ മറന്നുവെന്ന് വ്യാപക പ്രചാരണമുണ്ടായി. കമ്യൂണിറ്റിഹാള്‍ ഉദ്ഘാടന വേളയില്‍ മന്ത്രി എം.ബി. രാജേഷ് മിനി സിവില്സ്റ്റേഷന് പൂര്‍ത്തീകരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും പഞ്ചായത്തും ചേര്‍ന്ന് 1.25 കോടി രൂപ മുടക്കിയാണ് കെട്ടിടം പണി പൂര്‍ത്തിയാക്കുന്നത്. ഉമ്മന്‍ ചാണ്ടി എംഎല്‍എയായിരുന്ന അവസരത്തില്‍ 2017-ല്‍ പുതുപ്പള്ളി ജംഗ്ഷനു സമീപമുള്ള പഞ്ചായത്തിന്റെ 75 സെന്റ് സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്…
Read Moreനിപ്പ: ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി
കോയന്പത്തൂർ: കേരളത്തിലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെതുടർന്ന് തമിഴ്നാട്- കേരള അതിർത്തിപ്രദേശങ്ങളിലെ ആറു ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി. കേരള അതിർത്തിയിലുള്ള കോയമ്പത്തൂരിലെ വാളയാർ, മീനാക്ഷിപുരം, ഗോപാലപുരം, ആനക്കട്ടി, വീരപ്പകൗണ്ടനൂർ, പട്ടശാലൈ ചെക്പോസ്റ്റുകളിലാണ് പരിശോധനകൾ കർശനമാക്കിയത്. കേരളത്തിൽനിന്നു കോയമ്പത്തൂരിലേക്കു വരുന്ന ആളുകളെ തെർമൽ സ്കാൻ ഉപകരണം ഉപയോഗിച്ച് പനിപരിശോധനയ്ക്കു വിധേയമാക്കിയതിനുശേഷംമാത്രമേ പ്രവേശനം അനുവദിക്കൂവെന്നു അധികൃതർ അറിയിച്ചു.
Read Moreഷിരൂർ അപകടത്തിന് ഇന്ന് ഒരു വർഷം… കണ്ണീരോര്‍മകളില്‍ അർജുന്
കോഴിക്കോട്: ഷിരൂരിൽ ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ ജീവൻ പൊലിഞ്ഞ ലോറി ഡ്രൈവര്‍ അർജുന്റെ ഓർമകൾക്ക് ഒരു വയസ്. കഴിഞ്ഞ വർഷം ജൂലൈ 16ന് കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അര്‍ജുനെ(32)യും ലോറിയും കാണാതായത്. മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു. അർജുൻ ജീവനോടെ തിരികെവരുമെന്ന പ്രതീക്ഷകൾ അന്ന് അസ്തമിച്ചു. കഴിഞ്ഞ വർഷം ജൂലൈ 16ന് ദേശീയപാതയോരത്ത് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ അർജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമാണ് തെരച്ചിൽ നടത്തിയിരുന്നത്.അർജുനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മയും ഭാര്യയും സഹോദരിയുമടക്കം കുടുംബം ഒന്നടങ്കം മുന്നോട്ടുവന്നു. എട്ടാം ദിവസമാണ് തെരച്ചിൽ പുഴയിലേക്ക് കേന്ദ്രീകരിക്കുന്നത്. ഒടുവിൽ അർജുന്റെ ലോറിയും മൃതദേഹവും പുഴയിൽ…
Read Moreജെഎസ്കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള 17ന്
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ‘ജെ എസ്കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം 17ന് ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ മാസ് ത്രില്ലിംഗ് ട്രെയിലറാണു റിലീസായത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടെയ്ൻമെന്റ് ആണ് നിർമിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമാതാവ് സേതുരാമൻ നായർ കങ്കോൾ. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നത്. സുരേഷ്ഗോപിയുടെ 253 മത് ചിത്രമായാണു ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള എത്തുന്നത്. സെൻസറിംഗ് പൂർത്തിയായപ്പോൾ യു/എ…
Read Moreക്ലാസ്മേറ്റ്സ് സിനിമയില്‍ മുരളിയെ കൊല്ലുന്ന സീനിൽ അഭിനയിച്ചിരിക്കുന്നത് നരേൻ അല്ല: വെളിപ്പെടുത്തലുകളുമായി ലാൽ ജോസ്
ക്ലാസ്മേറ്റ്സ് സിനിമയില്‍ മുരളിയെ കൊല്ലുന്ന സീനുണ്ടല്ലോ. അതില്‍ അഭിനയിച്ചതു നരേന് അല്ലന്ന് ലാൽ ജോസ്. നരേനെ ഉപയോഗിച്ചു ചെയ്യാവുന്നതേയുള്ളൂ. പക്ഷേ, അങ്ങനെ ചെയ്യാതിരുന്നതിനു കാരണമുണ്ട്. നരേനെ അവിടെ കൊണ്ടുവന്നാല്‍ ആ സീന്‍ കാണുന്ന ആളുകള്‍ക്കു പെട്ടെന്നു കാര്യം മനസിലാകും. അതുകൊണ്ട് നരേന്റെ ഫ്രെയിമും ഹെയര്‍ സ്റ്റൈലുമുള്ള ഒരാളെയാണ് അവിടെ കൊണ്ടുവന്നത്. അവിടെ അയാളുടെ നിഴല്‍ മാത്രമാണു കാണിക്കുന്നത്. നരേന് ആകാം, അല്ലാതെയുമാവാം എന്ന കണ്ഫ്യൂഷന് അവിടെ ഉണ്ടായില്ലെങ്കില്‍ ചിലപ്പോള്‍ സിനിമ അപ്പോള്‍ തന്നെ പൊളിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. സസ്പെന്‍സ് പൊളിഞ്ഞു പോകില്ലേ. അതുകൊണ്ടാണു നരേനുപകരം മറ്റൊരാളെ വെച്ച് ആ സീന്‍ ചെയ്തതെന്ന് ലാല്‍ ജോസ് പറഞ്ഞു. ക്ലാസ്മേറ്റ്സ് സിനിമയില്‍ മുരളിയെ കൊല്ലുന്ന സീനിൽ അഭിനയിച്ചിരിക്കുന്നത് നരേൻ അല്ല: വെളിപ്പെടുത്തലുകളുമായി ലാൽ ജോസ്
Read Moreമോഹൻലാലിന്റെ കൂടെ അഭിനയിക്കണം: ശിൽപ ഷെട്ടി
മലയാളസിനിമയുടെ വലിയ ആരാധികയാണു താനെന്നു ബോളിവുഡ് താരം ശില്പ ഷെട്ടി. മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും അവര്‍ പറഞ്ഞു. ഫാസില്‍ സംവിധാനംചെയ്ത നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് ആണ് തന്റെ എക്കാലത്തേയും പ്രിയപ്പെട്ട മലയാള ചിത്രമെന്നും ശില്പ ഷെട്ടി പറഞ്ഞു. ‘ഹിന്ദിക്കുപുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍നിന്ന് ഏതാനും ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ഭയം കാരണം ഞാന്‍ യെസ് പറഞ്ഞിരുന്നില്ല. എനിക്കു മലയാളം ചിത്രങ്ങള്‍ ഇഷ്ടമാണ്. വികാരങ്ങളെ മലയാള ചിത്രങ്ങള്‍ കൈകാര്യംചെയ്യുന്ന രീതി കണ്ട് ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്. ഈ ഇന്‍ഡസ്ട്രിയില്‍ അഭിനയിച്ചാല്‍ എന്റെ വേഷത്തോടു നീതി പുലര്‍ത്താന്‍ കഴിയുമെന്ന് എനിക്കൊരിക്കലും ഉറപ്പുണ്ടായിരുന്നില്ല. നോക്കാം, ചിലപ്പോള്‍ എന്നെങ്കിലും ഞാന്‍ ഒരു മലയാളം ചിത്രത്തില്‍ അഭിനയിച്ചേക്കും’- ഒരു കന്നഡ ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനായി കൊച്ചിയിലെത്തിയ ശില്പ ഷെട്ടി പറഞ്ഞു. മലയാളത്തില്‍ ആരുടെ കൂടെയാണ് അഭിനയിക്കാന്‍ താത്പര്യമെന്ന ചോദ്യത്തിന്,…
Read Moreപ്രതിസന്ധിയിൽ നെതന്യാഹു; മുന്നണി വിടാനൊരുങ്ങി സഖ്യകക്ഷികൾ
ജറുസലേം: ബെഞ്ചമിൻ നെതന്യാഹു സർക്കാർ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. യുണൈറ്റഡ് തോറ ജുഡെയിസം (യുടിജെ) കക്ഷിയിലെ അംഗങ്ങൾ രാജിവയ്ക്കാൻ തീരുമാനിച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്. മതവിദ്യാർഥികൾക്ക് സൈനിക സേവനം ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് യുടിജെ അംഗങ്ങൾ രജിവയ്ക്കുന്നത്. യുടിജെയെ അനുകൂലിക്കുന്ന മറ്റൊരു പാർട്ടിയായ ഷാസും മുന്നണി വിടുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ നെതന്യാഹുവിനു നേരിയ ഭൂരിപക്ഷം ഉണ്ടെങ്കിലും ഷാസ് കൂടി പന്തുണ പിൻവലിച്ചാൽ ഭൂരിപക്ഷം നഷ്ടമാകും. നയം തിരുത്താൻ നെതന്യാഹുവിന് 48 മണിക്കൂർ കൂടി സമയം നൽകുമെന്ന് യുടിജെ വ്യക്തമാക്കി.
Read Moreഒഡീഷ വിദ്യാർഥിനിയുടെ ആത്മഹത്യ: അന്വേഷണം പ്രഖ്യാപിച്ച് യുജിസി; ഒഡീഷയിൽ ഇന്ന് ബന്ദ്
ഭുവനേശ്വർ: ഒഡീഷയിലെ കോളജ് വിദ്യാർഥിനി അധ്യാപകന്റെ ലൈംഗികപീഡനത്തെത്തുടർന്ന് സ്വയം തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുജിസി. നാലംഗ കമ്മിറ്റി കേസ് അന്വേഷിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശിപാർശകളും സമിതി നൽകും. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള എട്ട് പ്രതിപക്ഷ പാർട്ടികൾ സംസ്ഥാനവ്യാപകമായി ബന്ദ് നടത്തുകയാണ്. ഇതേത്തുടർന്ന്, സംഘർഷം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പമാണെന്നും പ്രതികൾക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉറപ്പുനൽകിയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11:45യോടെയാണ് വിദ്യാർഥിനി മരിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു കഴിഞ്ഞദിവസം ആശുപത്രിയിൽ എത്തി പെൺകുട്ടിയെയും കുടുംബത്തെയും കണ്ടിരുന്നു. ബാലസോറിലെ കോളജിൽ രണ്ടാംവർഷ ബിഎഡ് വിദ്യാർഥിനിയാണ് മരിച്ചത്. അധ്യാപകനെതിരേ ലൈംഗികപീഡന പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥിനി…
Read More