ലൈംഗിക ആരോപണക്കേസിൽ യുവതി പിടിയിൽ. തായ്ലൻഡിലാണ് സംഭവം. ബുദ്ധ സന്യാസിമാരെ വശീകരിച്ച് അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടശേഷം ഇക്കാര്യം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ബ്ലാക് മെയിൽ ചെയ്ത സംഭവത്തിലാണ് യുവതി പിടിയിലായത്. പുറത്ത് പറയാതിരിക്കാൻ ലക്ഷങ്ങളാണ് യുവതി ബുദ്ധ സന്യാസിമാരിൽ നിന്നും തട്ടിയെടുത്തത്.
തായ്ലന്ഡിലെ ബുദ്ധ സന്യാസിമാര് ഥേരവാദ ബുദ്ധ വിഭാഗത്തില്പ്പെട്ടവരാണ്. ഇവര് ബ്രഹ്മചാരികളായിരിക്കണമെന്ന് മതം അനുശാസിക്കുന്നു. എന്നാൽ ഇവർക്കെതിരേ ലൈംഗികാരോപണം വന്നപ്പോൾ സന്യാസിമാരുടെ ബ്രഹ്മചര്യാ നിയമ ലംഘനം വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.
ആരോപണം ഉയര്ന്ന ഒമ്പത് മഠാധിപതികളെയും നിരവധി മുതിർന്ന സന്യാസിമാരെയും അവരുടെ ആചാര വസ്ത്രം അഴിച്ചുമാറ്റി സന്യാസത്തിൽ നിന്ന് പുറത്താക്കിയതായി റോയൽ തായ് പോലീസ് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു.