ന്യൂഡൽഹി: ജൂൺ 12ന് സംഭവിച്ച അഹമ്മദാബാദ് വിമാനദുരന്തത്തെത്തുടർന്നു താത്കാലികമായി നിർത്തിവച്ച അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ. ഓഗസ്റ്റ് ഒന്നു മുതൽ അന്താരാഷ്ട്ര സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ബോയിംഗ് 787 വിമാനങ്ങളിൽ മുൻകരുതൽ പരിശോധനകൾ നടത്തുന്നതിന്റെ ഭാഗമായാണ് സർവീസുകൾ നിർത്തിവച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ ഭാഗിക സർവീസുകൾ പുനഃസ്ഥാപിക്കുമെന്നും ഒക്ടോബർ ഒന്നോടെ പൂർണമായും സാധാരണനിലയിലെത്തുമെന്നും എയർ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. പ്രധാന മാറ്റങ്ങൾഡൽഹി-ലണ്ടൻ (ഹീത്രു) – ഇന്നു മുതൽ ആഴ്ചയിൽ 24 വിമാന സർവീസുകൾ പുനഃസ്ഥാപിച്ചു. ഡൽഹി-സൂറിച്ച് – ഓഗസ്റ്റ് ഒന്നു മുതൽ ആഴ്ചയിൽ നാലിൽനിന്ന് അഞ്ച് ആയി വർധിപ്പിച്ചു. ഡൽഹി-ടോക്കിയോ (ഹനേഡ), ഡൽഹി-സിയോൾ (ഇഞ്ചിയോൺ) – ഓഗസ്റ്റ്, സെപ്റ്റംബറിൽ യഥാക്രമം മുഴുവൻ പ്രതിവാര സർവീസുകളും പുനഃസ്ഥാപിക്കും. ഡൽഹി-ആംസ്റ്റർഡാം ഓഗസ്റ്റ് ഒന്നുമുതൽ ആഴ്ചയിൽ ഏഴ് വിമാന സർവീസുകൾ പുനഃസ്ഥാപിക്കും. അഹമ്മദാബാദിനും ലണ്ടനും…
Read MoreDay: July 16, 2025
നെട്ടൂരില്‍ കണ്ടെയ്നര്‍ ലോറി പിടികൂടിയ സംഭവം: പ്രതികള്‍ മോഷ്ടിച്ച കാര്‍ കണ്ടെത്തി
കൊച്ചി: കാര്‍ കടത്തിക്കൊണ്ട് വരുന്നുവെന്ന സംശയത്തില്‍ കണ്ടെയ്നര്‍ ലോറി തടഞ്ഞ് പോലീസ് പിടികൂടിയ മൂന്നംഗ സംഘം മോഷ്ടിച്ച കാര്‍ കൃഷ്ണഗിരിയില്‍നിന്ന് തന്നെ കണ്ടെത്തി. കൃഷ്ണഗിരിയില്‍നിന്ന് ഇക്കോ കാര്‍ മോഷ്ടിച്ച സംഘം ആ സ്ഥലത്തുനിന്ന് കുറച്ച് അകലെയായി മാറ്റിയിട്ടിരിക്കുന്ന നിലയിലാണ് പനങ്ങാട് പോലീസ് കാര്‍ കണ്ടെത്തിയത്. പിന്നീട് വന്ന് കാര്‍ കൊണ്ടുപോകാമെന്ന ധാരണയിലാണ് മോഷ്ടാക്കള്‍ കാര്‍ ഒളിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ കണ്ടെയ്നറിനുള്ളില്‍ മോഷണം പോയ കാർ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് കൃഷ്ണഗിരി പ്രദേശത്ത് നടത്തിയ പരിശോധനയില്‍ വാഹനം കണ്ടെത്തിയത്. കൃഷ്ണഗിരി പോലീസ് ഇന്ന് കൊച്ചിയിലെത്തും. കേസുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശികളായ നസീര്‍ അഹമ്മദ് (32), സുധാം (35), രാജസ്ഥാന് സ്വദേശി സെയ്കുല് (32) എന്നിവരെയാണ് പനങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ സാജു ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. രാജസ്ഥാന് രജിസ്ട്രേഷനിലുള്ള കണ്ടെയ്നര്‍…
Read Moreപോലീസെന്ന വ്യാജേന എത്തിയ സംഘം ട്രാവല്‍ ഏജന്‍സി ഉടമയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ സാമ്പത്തിക ഇടപാടെന്നു സൂചന
കോഴിക്കോട്: പോലീസെന്ന വ്യാജേന എത്തിയ സംഘം ട്രാവല്‍ ഏജന്‍സി ഉടമയെ തട്ടക്കൊണ്ടുപോയി. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് എം.എം. അലി റോഡിലെ കെ.പി. ട്രാവല്‍സ് സ്ഥാപന ഉടമ ബിജുവിനെയാണ് തട്ടികൊണ്ടുപോയത്. പോലീസാണെന്ന് പറഞ്ഞ് ഫോണില്‍ കല്ലായി സ്വദേശിയായ ബിജുവിനെ ഇങ്ങോട്ട് വിളിച്ചുവരുത്തുകയായിരുന്നു. KL 10 AR 0468 എന്ന നമ്പര്‍ കാറിലെത്തിയ സംഘമാണ് തട്ടികൊണ്ടുപോയതെന്നാണ് കസബ പോലീസ് പറയുന്നത്. സമീപത്തെ സിസിടിവിദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. കല്ലായിയിലെ ബിജുവിന്റെ വീട്ടിലെത്തിയും പോലീസ് അന്വേഷണം നടത്തി. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്നാണ് സംശയം. ബിജുവിന്റെ ഫോണിലേക്ക് വന്ന അവസാന കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജറി ബ്ലോക്കിൽ പൈപ്പ് പൊട്ടി; സിഎസ്ആർ വിഭാഗത്തിൽ വെള്ളക്കെട്ട്; വെള്ളംപിടിക്കാൻ പാത്രവുമായി ഓടിനടന്ന് ജീവനക്കാർ
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതിയ സര്‍ജറി ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങിയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന വിഭാഗത്തില്‍ (സിഎസ്ആര്‍) വെള്ളക്കെട്ട്. പുതിയ സര്‍ജറി ബ്ലോക്കിന്റെ എ വണ്‍ എന്ന കെട്ടിടത്തിലാണ് സിഎസ്ആര്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈ മുറിയുടെ മുകളിലത്തെ നിലയിലെ വാര്‍ഡുകളിലേക്കുള്ള വെള്ളം കടന്നുപോകുന്ന പൈപ്പ് പൊട്ടിയതാണ് വെള്ളക്കെട്ടിന് കാരണം. പൈപ്പ് പൊട്ടി വെള്ളം ചീറ്റിയതിന്റെ ശക്തിയില്‍ സിഎസ്ആര്‍ മുറിയുടെ സീലിംഗ് ഇളകി മാറി വെള്ളം താഴേക്ക് പതിക്കുകയായിരുന്നു. ആദ്യം വെള്ളം പതിച്ചപ്പോള്‍ ജീവനക്കാര്‍ ബക്കറ്റില്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും സീലിംഗ് ഇളകി തകര്‍ന്ന് നിയന്ത്രണാതീതമായി വെള്ളം വീണ് മുറിയില്‍ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. പഴയ സര്‍ജറി ബ്ലോക്കിലാണ് 10 മുതല്‍ 15 വരെയുള്ള വാര്‍ഡുകളും പ്രധാന ശസ്ത്രക്രിയ തിയറ്ററും സിഎസ്ആര്‍ വിഭാഗവും പ്രവര്‍ത്തിച്ചിരുന്നത്. 14-ാം വാര്‍ഡിന്റെ ശുചിമുറി തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിക്കാനിടയായതിനെത്തുടര്‍ന്ന് 10, 11, 14…
Read Moreരണ്ട് മില്യണ്‍ ഫോളോവേഴ്സ്: ലോക പോലീസ് സേനകളുടെ ഫേസ്ബുക്ക് പേജുകളില്‍ ഒന്നാമതെത്തി കേരള പോലീസ്
കൊച്ചി: കേരള പോലീസിന് ഇത് അഭിമാന നിമിഷം. രണ്ടു മില്യണ്‍ ഫോളോവേഴ്സുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ലോക പോലീസ് സേനകളുടെ ഫേസ്ബുക്ക് പേജുകളില്‍ ഒന്നാം സ്ഥാനത്തെത്തി. 20,00,000 ലക്ഷം ഫോളോവേഴ്സുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന്റെ യാത്ര തുടരുകയാണ്. കുറിക്കു കൊള്ളുന്ന ട്രോളുകളും നര്‍മം നിറഞ്ഞ മറുപടിയുമായി കേരള പോലീസ് എഫ്ബി പേജ് കളം നിറഞ്ഞു നില്ക്കുന്നു. 2011 ലാണ് കേരള പോലീസ് ഫേസ്ബുക്ക് പേജ് തുടങ്ങിയത്. 2018 മുതല്‍ കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലാണ് പേജിന്റെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നത്. സമകാലിക വിഷയങ്ങള്‍ പലപ്പോഴും ട്രോളുകളായി കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ എത്താറുണ്ട്. ഇതിന് പൊതുജനങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹെല്‍മറ്റ് വച്ച് വാഹനം ഓടിക്കാനും റോഡ് സുരക്ഷാ നിമയങ്ങളുമൊക്കെ ഓരോ ട്രോളുകളിലൂടെ പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഈ പേജിലൂടെ എത്തിക്കാറുണ്ട്. സര്‍ക്കാര്‍…
Read Moreമുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് രണ്ടാം ചരമവാര്‍ഷികത്തില്‍ ജന്മനാട്ടിൽ സ്മാരകം ഉയരുന്നു
പുതുപ്പള്ളി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ ജന്മനാട്ടില് സ്മാരകം ഉയരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ നിര്‍ദിഷ്ട മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മിക്കുന്നതിനു തുടക്കംകുറിക്കുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബർ 23ന് പഞ്ചായത്ത് നവീകരിച്ച കമ്യൂണിറ്റി ഹാള്‍ ഇഎംഎസ് സ്മാരകമായി നാമകരണം ചെയ്തിരുന്നു. ഈ സമയം ഉമ്മന്‍ ചാണ്ടിയെ മറന്നുവെന്ന് വ്യാപക പ്രചാരണമുണ്ടായി.കമ്യൂണിറ്റിഹാള്‍ ഉദ്ഘാടന വേളയില്‍ മന്ത്രി എം.ബി. രാജേഷ് മിനി സിവില്സ്റ്റേഷന് പൂര്‍ത്തീകരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും പഞ്ചായത്തും ചേര്‍ന്ന് 1.25 കോടി രൂപ മുടക്കിയാണ് കെട്ടിടം പണി പൂര്‍ത്തിയാക്കുന്നത്. ഉമ്മന്‍ ചാണ്ടി എംഎല്‍എയായിരുന്ന അവസരത്തില്‍ 2017-ല്‍ പുതുപ്പള്ളി ജംഗ്ഷനു സമീപമുള്ള പഞ്ചായത്തിന്റെ 75 സെന്റ് സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന് കെട്ടിടം…
Read Moreഅമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നയാൾ പിടിയിൽ; 4 ലക്ഷം രൂപയും മുദ്രപത്രങ്ങളും ചെക്കുകളും പിടിച്ചെടുത്ത് പോലീസ്
കുമരകം: ലൈസൻസില്ലാതെ അനധികൃതമായി അമിത പലിശ വാങ്ങി പണം കടം കൊടുക്കുന്നയാളെ കുമരകം പോലീസ് പിടികൂടി. തിരുവാർപ്പ് പഞ്ചായത്തിലെ ചെങ്ങളം ഇടശേരിമന ഭാഗത്ത് കണ്ണന്തറ രാജേഷ് എന്നയാളാണ് കുമരകം പോലീസിന്റെ പിടിയിലായത്. നിയമാനുസരണമുള്ള ലൈസന്‍സോ അധികാരപത്രങ്ങളോ ഇല്ലാതെ അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നതായി കുമരകം എസ്എച്ച്ഒ കെ. ഷിജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കുമരകം എസ്ഐ ഹരിഹരകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വീട്ടിൽനിന്നും പണം കടം കൊടുത്തതിന്റെ രേഖകൾ, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, മുദ്രപത്രം, കടം കൊടുക്കുന്നതിനായി കൈവശം സൂക്ഷിച്ചിരുന്ന നാലു ലക്ഷത്തോളം രൂപ എന്നിവ പിടിച്ചെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Read Moreതലയ്ക്കമീതെ വാട്ടർ ബോംബ്… കോട്ടയം ജില്ലാ ആശുപത്രിയില്‍ കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്ക് ഭീഷണിയാകുന്നു; ആറ്, മൂന്ന് വാര്‍ഡുകളിലെ രോഗികൾ ഭീതിയിൽ; ആശങ്കയുടെ കാര്യമില്ലെന്ന് സൂപ്രണ്ട്
കോട്ടയം: ജില്ലാ ആശുപത്രിയില്‍ അപകടഭീഷണിയായി വാട്ടര്‍ ടാങ്ക്. ആറ്, മൂന്ന് വാര്‍ഡുകളോടു ചേര്‍ന്നാണ് ഏതു നിമിഷവും ഇടിഞ്ഞുവീഴുമെന്ന നിലയിലുള്ള വലിയ വാട്ടര്‍ ടാങ്ക് സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ജില്ലാ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലേക്കുള്ള വെള്ളം എത്തിക്കുന്നതിനായി നിര്‍മിച്ചതാണ് ടാങ്ക്. കാലപ്പഴക്കത്തില്‍ ടാങ്ക് അപകടാവസ്ഥയിലായതോടെ വെള്ളം സൂക്ഷിക്കുന്നത് ഉപേക്ഷിച്ചു. തൂണുകളും ഭിത്തിയുമെല്ലാം ദ്രവിച്ച് ഏതുനിമിഷവും താഴെ വീഴാവുന്ന രീതിയിലാണ് ഇപ്പോൾ ടാങ്ക്. ടാങ്കിനു സമീപത്തുകൂടിയാണ് രോഗികളും കൂട്ടിരിപ്പുകാരുമൊക്കെ ഏതുസമയവും നടക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന ആശുപത്രി വികസനസമിതി യോഗത്തില്‍ അപകടാവസ്ഥയിലായ ടാങ്ക് എത്രയും വേഗം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊളിക്കാന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. കിഫ്ബി പദ്ധതി പ്രകാരം പണിയുന്ന പുതിയ ആശുപത്രി കോംപ്ലക്സ് ടാങ്കിനോടു ചേര്‍ന്നുള്ള ഭാഗത്താണ്. പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തിനും അപകടാവസ്ഥയിലായ ടാങ്ക് തടസമാണ്. അതേസമയം ആശങ്ക വേണ്ടെന്നും അപകടാവസ്ഥയിലായ ടാങ്ക് ഉടന്‍ പൊളിച്ചുനീക്കുമെന്നും ആശുപത്രി സൂപ്രണ്ട്…
Read Moreഒരു രാജ്യം പൊതുപ്രവർത്തകർ മതമേലധ്യക്ഷർ ഒക്കെ എന്തിനാണ് ഒരു കുറ്റവാളിയെ സ്വതന്ത്രയാക്കാൻ ശ്രമിക്കുന്നത്: നിമിഷ പ്രിയ ചെയ്തത് ചെറിയ കുറ്റമല്ല; ശ്രീജിത്ത് പണിക്കർ
നിമിഷ പ്രിയ ചെയ്തത് ചെറിയ കുറ്റമല്ല. ഒരു രാജ്യം പൊതുപ്രവർത്തകർ മതമേലധ്യക്ഷർ ഒക്കെ എന്തിനാണ് ഒരു കുറ്റവാളിയെ സ്വതന്ത്രയാക്കാൻ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കുറ്റം ചെയ്തില്ലെന്ന് പ്രതി പറയുന്നില്ല. ശരീരം വെട്ടിമുറിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് എന്തിനാണ്. കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തിന്റെ മാപ്പാണ് ആഗ്രഹിക്കുന്നത്. എന്തിനാണ് മാപ്പ് എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇന്നാട്ടിലും വിദേശത്തും കൊലക്കേസിൽ ജയിലിൽ കിടക്കുന്നവരോടും വധശിക്ഷ കാത്തു കിടക്കുന്നവരോടും നിങ്ങൾക്ക് ഇതേ അനുകമ്പയുണ്ടോ? നിമിഷ പ്രിയ ചെയ്തത് ചെറിയ കുറ്റമല്ല. തന്റെ ബിസിനസ് പങ്കാളിക്ക് അമിതമായ അളവിൽ ഉറക്ക മരുന്ന് കൊടുക്കുന്നു. അയാളുടെ മരണം ഉറപ്പുവരുത്തുന്നു. ശവശരീരം പലതായി വെട്ടിനുറുക്കുന്നു. അതിനൊരു സഹായിയെ കണ്ടെത്തുന്നു. ശേഷം ശരീരഭാഗങ്ങൾ വാട്ടർ ടാങ്കിൽ നിക്ഷേപിക്കുന്നു. അവർക്ക് അവരുടേതായ ന്യായങ്ങൾ കാണും, ഏത് കൊലപാതകത്തിലും…
Read Moreഅമ്മയുടെ അന്ത്യചുംബനം ഏറ്റുവാങ്ങാതെ ആൽഫ്രഡും എമിലും യാത്രയായി; അന്ത്യവിശ്രമം പിതാവ് മാർട്ടിന്റെ കല്ലറയ്ക്കുസമീപം; കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി കൂട്ടുകാരും
ചിറ്റൂർ, അഗളി: കാർ പൊട്ടിത്തെറിച്ചു കത്തി പൊള്ളലേറ്റു മരിച്ച ആറു വയസുകാരൻ ആൽഫ്രഡ് മാർട്ടിനും നാലുവയസുകാരി എമിൽ മരിയ മാർട്ടിനും അമ്മയുടെ അന്ത്യചുംബനത്തിനു കാത്തുനിൽക്കാതെ യാത്രയായി. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇരുവരുടെയും അമ്മ എൽസി മാർട്ടിൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ ഒന്‍പതോടെ മോർച്ചറിയിൽനിന്നു പുറത്തെടുത്ത മൃതദേഹങ്ങൾ പാലന ആശുപത്രി പരിസരത്ത് പൊതുദർശനത്തിനുവച്ചു. ഇവിടെ നഴ്സായിരുന്ന എൽസി മാർട്ടിന്റെ മക്കൾക്കു സഹപ്രവർത്തകർ വിടചൊല്ലി. വെളുത്ത റോസാപ്പൂക്കൾകൊണ്ട് അലങ്കരിച്ച ശവമഞ്ചത്തിൽ ഇരുവരും പഠിച്ചിരുന്ന വിദ്യാലയമായ പൊൽപ്പുള്ളി കെവിഎം സ്കൂളിലേക്ക് രണ്ട് ആംബുലൻസുകളിൽ അവസാനയാത്ര. സ്കൂൾ അങ്കണത്തിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചപ്പോൾ ഓടിച്ചാടി സ്കൂളിൽ പറന്നുനടന്നിരുന്ന കുരുന്നുകളുടെ സഹപാഠികൾക്കും അധ്യാപകർക്കും പിടിച്ചുനിൽക്കാനായില്ല. പൊട്ടിക്കരഞ്ഞ സഹപാഠികളെയും അധ്യാപകരെയും ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകൾ കിട്ടിയില്ല. സ്കൂളിലെ പൊതുദർശനത്തിനുശേഷം അമ്മയുടെ നാടായ താവളം അടിയക്കണ്ടിയൂരിലുള്ള വീട്ടിലേക്ക് മൃതദേഹങ്ങൾ എത്തിച്ചു. കുഞ്ഞുമക്കളുടെ ചേതനയറ്റ…
Read More