തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍ ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ വിധിക്കെതിരേ രാജ്ഭവന് സുപ്രീംകോടതിയിലേക്ക്. വിശദമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവന് സുപ്രീംകോടതിയെ സമീപിക്കുന്നത്. സുപ്രീംകോടതിയില്‍നിന്നു രാജ്ഭവന് അനുകൂലമായ വിധിയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നേരത്തെ ഗവര്‍ണര്‍ നിയമിച്ച രണ്ട് വിസിമാരുടെ നിയമനമാണു ഹൈക്കോടതി റദ്ദാക്കിയത്. വിസി നിയമനത്തിൽ റോളുണ്ടെന്നാണു സർക്കാരിന്റെ വാദം. ഹൈക്കോടതി ഇത് ശരിവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. അതേ സമയം താല്‍ക്കാലിക വിസിമാരുടെ പട്ടിക സര്‍ക്കാര്‍ രാജ്ഭവനു നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. നിയമപോരാട്ടങ്ങള്‍ക്കു ശേഷമായിരിക്കും ഇക്കാര്യത്തില്‍ രാജ്ഭവന് അന്തിമ തീരുമാനം എടുക്കാന്‍ സാധ്യതയെന്നാണു ലഭിക്കുന്ന വിവരം. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടു സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം നിലനില്‍ക്കവെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി ചര്‍ച്ച നടത്തിയിരുന്നു. കേരള സര്‍വകലാശാലയിലെ റജിസ്ട്രാര്‍ അനില്‍കുമാറിന്റെ…
Read MoreDay: July 21, 2025
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബ്രിട്ടീഷ് യുദ്ധവിമാനം നാളെ മടങ്ങും
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധ വിമാനം നാളെ മടങ്ങും. സാങ്കേതിക തകരാര്‍ പരിഹരിച്ചതിനാലാണു വിമാനം നാളെ രാവിലെ തിരികെ ബ്രിട്ടനിലേക്കു മടങ്ങുന്നത്. നിലവില്‍ എയര്‍ ഇന്ത്യയുടെ ഹാങ്ങറിലാണ് വിമാനം സൂക്ഷിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ഏറ്റവും വിലകൂടിയ യുദ്ധ വിമാനം എഫ്-35 ആണ് തിരികെ നാളെ രാവിലെയോടെ ബ്രിട്ടനിലേക്കു മടങ്ങുന്നത്. ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധരായ എന്‍ജിനിയര്‍മാരുടെ സംഘമാണു വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചത്. ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തിരികെപ്പോക്കില്‍ വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കും എയര്‍ ഇന്ത്യയ്ക്കും ലക്ഷക്കണക്കിനു രൂപ നേട്ടമായി. അദാനി കമ്പനിക്ക് വാടകയിനത്തില്‍ എട്ടുലക്ഷം രൂപയും വിമാനം എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍ സുക്ഷിച്ചിരുന്നതിനു വാടകയിനത്തില്‍ 75 ലക്ഷം രൂപയും ബ്രീട്ടീഷ് സേന നല്‍കേണ്ടി വരും. കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.…
Read Moreടച്ചിംഗ്സ് കൊടുക്കാത്തതിൽ തർക്കം; പുതുക്കാട്ട് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു; യുവാവിനെ മണിക്കൂറിനുള്ളിൽ പിടികൂടി പോലീസ്
പുതുക്കാട് (തൃശൂർ): ടച്ചിംഗ്സ് കൊടുക്കാത്തതുമായി ബന്ധ പ്പെട്ട തർക്കത്തിനൊടുവിൽ പുതുക്കാട് ബാറിൽ ജീവനക്കാരന് കുത്തേറ്റു മരിച്ചു. എരുമപ്പെട്ടി നെല്ലുവായ് സ്വദേശി ഹേമചന്ദ്രന് (62) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓടി രക്ഷപ്പെട്ട ആമ്പല്ലൂര്‍ അളഗപ്പ നഗർ സ്വദേശി സിജോയെ (40) പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. പുതുക്കാട് മേ ഫെയര്‍ ബാറിലാണു സംഭവം. ഇന്നലെ ഉച്ചയോടെ തുടങ്ങിയ തർക്കം അര്‍ധരാത്രിയോടെ കൊലപാതകത്തിലെത്തുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണു സംഭവങ്ങളുടെ തുടക്കം. ബാറിൽ മദ്യപിക്കാൻ എത്തിയ സിജോ കൂടുതൽ ടച്ചിംഗ്സ് നൽകാത്തതി ച്ചൊല്ലി കൗണ്ടർ ജീവനക്കാരുമായി തർക്കമുണ്ടായി. ബഹളം വച്ച ഇയാളെ ജീവനക്കാർ ബാറിൽ നിന്നു പുറത്താക്കി. ജീവനക്കാര്‍ പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയശേഷമാണു യുവാവ് ബാറില്‍ നിന്ന് ഇറങ്ങിപ്പോയത്. എന്നാല്‍ ടച്ചിംഗ്സ് തര്‍ക്കത്തില്‍ കൊല്ലപ്പെട്ട ഹേമചന്ദ്രന് ഇടപെട്ടിരുന്നില്ല. ഇതിനുശേഷം രാത്രി 11 ന് ബാർ അടച്ച സമയം വരെ സിജോ പുറത്ത് ഒളിച്ചിരുന്നുവെന്നാണു…
Read Moreപ്രിയപ്പെട്ടവർക്ക് നൽകാനൊരു ഓണ സമ്മാനമിതാ… ഓണം സമൃദ്ധമാക്കാന്‍ സപ്ലൈകോ ഗിഫ്റ്റ് കാര്‍ഡ്
കോട്ടയം: ഓണം സമൃദ്ധമാക്കാന്‍ ഗിഫ്റ്റ് കാര്‍ഡുകളുമായി സപ്ലൈകോ. സപ്ലൈകോയില്‍നിന്നു ലഭിക്കുന്ന കാര്‍ഡുകള്‍ പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസയ്ക്കൊപ്പം കൈമാറാം. ഓഗസ്റ്റ് ആദ്യവാരം മുതല്‍ കാര്‍ഡുകള്‍ ലഭ്യമാകും. ഗിഫ്റ്റ് കാര്‍ഡുമായി ഔട്ട്ലെറ്റുകളിലെത്തു ന്നവർക്ക് സദ്യയൊരുക്കാനുള്ള വിഭവങ്ങളടങ്ങിയ സമൃദ്ധികിറ്റും സിഗ്നേച്ചർ കിറ്റുമായി മടങ്ങാം. ആദ്യമായാണ് സപ്ലൈകോ ഓണത്തിന് മുന്നോടിയായി ഈ സംവിധാനം ഒരുക്കുന്നത്. 1,000 രൂപയുടെയും 500 രൂപയുടെയും ഗിഫ്റ്റ് കാര്‍ഡുകളാണുണ്ടാവുക. 1,225 രൂപയുള്ള സമൃദ്ധി ഓണക്കിറ്റ് 1,000 രൂപയ്ക്കും 625 രൂപയുള്ള മിനി സമൃദ്ധി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള സിഗ്നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും ലഭ്യമാകും. 18 ഇനങ്ങളടങ്ങിയതാണ് സമൃദ്ധി കിറ്റ്. അഞ്ച് കിലോഗ്രാം അരി, ഒരുകിലോ പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, കടുക്, ജീരകം, മഞ്ഞള്‍പ്പൊടി, പുട്ടുപൊടി, മില്‍മ നെയ്യ്, പായസം മിക്സ്, മല്ലിപ്പൊടി, സാമ്പാര്‍ പൊടി, ആട്ട, ശര്‍ക്കര, ചായപ്പൊടി, കടല, മാങ്ങ അച്ചാര്‍,…
Read Moreആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം; അവസരോചിതമായി ഇടപെട്ട് നഴ്സുമാർ
പാമ്പാടി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മണിമല സ്വദേശിയായ യുവതിയാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പാമ്പാടി താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകുന്നതിനിടയിലാണ് മണര്‍കാട് ഭാഗത്ത് പ്രസവിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ അഭിലാഷ്, നഴ്സിംഗ് ഓഫീസര്‍ ദീപ എസ്. പിള്ള, കെ.ആര്. സന്ധ്യ തുടങ്ങിയവരുടെ അവസരോചിതമായ ഇടപെടലാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷയായത്. ഉടന്‍തന്നെ മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ തുടര്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
Read Moreഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്കു ഭക്ഷണം നൽകിയ 10 വയസുകാരന്റെ പഠനം ഏറ്റെടുത്ത് കരസേന: ധീര സേവനമെന്ന് ഇന്ത്യൻ ആർമി
ചണ്ഡീഗഡ്: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്കു ഭക്ഷണവും പാനീയങ്ങളും എത്തിച്ച പത്തുവയസുകാരന്റെ പഠനച്ചെലവ് ഏറ്റെടുത്ത് സൈന്യം. ശ്വൻ സിംഗിന്റെ പഠനച്ചെലവാണ് ഇന്ത്യൻ സൈന്യത്തിന്റെ ഗോൾഡൻ എറോ ഡിവിഷൻ ഏറ്റെടുത്തത്. ഫിറോസ്പുര്‍ കന്റോണ്മെന്റില് ഇന്നലെ നടന്ന ചടങ്ങിൽ പടിഞ്ഞാറൻ കമാൻഡിന്റെ ജനറൽ ഓഫിസർ കമാൻഡർ ഇൻ ചീഫ് ലെഫ്. ജനറൽ മനോജ് കുമാർ കാടിയാർ ശ്വനെ ആദരിച്ചു. താരാവാലി ഗ്രാമത്തിലെ സൈനികർക്ക് ഭക്ഷണവും പാനീയങ്ങളും എത്തിച്ചു നൽകിയിരുന്നത് ശ്വൻ സിംഗ് ആയിരുന്നു. വെടിവയ്പ് നടക്കുന്നതിനിടയിൽ പോലും വെള്ളം, ചായ, പാൽ, ലസ്സി തുടങ്ങിയവ ശ്വൻ സൈനികർക്കു എത്തിച്ചുനൽകി. തന്റെ മകന്റെ പ്രവൃത്തിയിൽ അഭിമാനിക്കുന്നുവെന്നും ആരും പറയാതെ തന്നെ ഇങ്ങനെയൊരു പ്രവൃത്തി ഏറ്റെടുത്തതിൽനിന്ന് അവന്റെ ദേശസ്നേഹം എത്രത്തോളം ഉണ്ടെ ന്ന് തിരിച്ചറിഞ്ഞുവെന്നും ശ്വനിന്റെ പിതാവ് പറഞ്ഞു. ഭാവിയിൽ സൈന്യത്തിൽ ചേരണമെന്നാണ് ശ്വന്‍ സിംഗിന്റെ…
Read Moreമനം നിറയ്ക്കും കാഴ്ച… മലരിക്കൽ ആമ്പല്‍ ടൂറിസം കാണാന്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാളെ എത്തും
കോട്ടയം: മലരിക്കലിലെ മനം നിറയ്ക്കും കാഴ്ച കാണാന്‍ ടൂറിസം മന്ത്രിയെത്തുന്നു. നോക്കെത്താ ദൂരത്തോളം പിങ്ക് നിറം നിറച്ച് പരന്നുകിടക്കുന്ന ആമ്പല്‍പ്പൂവസന്തം കാണാനും ടൂറിസം സാധ്യതകള്‍ വിലയിരുത്താനുമാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാളെ രാവിലെ ഏഴിന് മലരിക്കലില്‍ എത്തുന്നത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണ് മലരിക്കലിലെ പാടശേഖരങ്ങളില്‍ ആമ്പല്‍ വിരിയുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റുന്നതോടെ ആമ്പലുകള്‍ പൂക്കാന്‍ തുടങ്ങും. 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒന്‍പതിനായിരം പാടശേഖരത്തിന്റെ മലരിക്കല്‍ ഭാഗത്തും 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമായാണ് ആമ്പല്‍ പൂക്കള്‍ വസന്തം ഒരുക്കുന്നത്. രാത്രി വിരിയുന്ന പൂക്കള്‍ രാവിലെ പത്തോടെ വാടിത്തുടങ്ങും. സന്ദര്‍ശകര്‍ക്ക് വള്ളങ്ങളില്‍ ആമ്പലുകള്‍ക്കിടയിലൂടെ യാത്ര ചെയ്ത് കാഴ്ചകള്‍ കാണാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനഃസംയോജന പദ്ധതി, തിരുവാര്‍പ്പ് പഞ്ചായത്ത്, മലരിക്കല്‍ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സര്‍വീസ് സഹകരണ ബാങ്ക്, തിരുവാര്‍പ്പ് വില്ലേജ് സര്‍വീസ്…
Read Moreഒരു ദിവസം 5,000 മുതല്‍ 10,000 വരെ സമ്പാദിക്കാമെന്ന സോഷ്യല്‍ മീഡിയ ടാസ്കിൽ വീണു; യുവതിക്ക് നഷ്ടമായത് ഒന്‍പത് ലക്ഷം
പയ്യന്നൂര്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ചതിക്കുഴികളിലൂടെ പണം തട്ടിയെടുത്ത സംഭവങ്ങള്‍ വാര്‍ത്തകളില്‍ നിറയുമ്പോഴും പാഠങ്ങള്‍ പഠിക്കാതെ വീണ്ടും തട്ടിപ്പ് കത്രികപൂട്ടിൽ തലവച്ചു കൊടുക്കുന്നവരുടെ എണ്ണം കുറയുന്നില്ല. പണത്തോടുള്ള അത്യാർത്തി മൂത്ത് ടാസ്കിൽ മയങ്ങിയ കുഞ്ഞിമംഗലത്തെ യുവതിക്ക് നഷ്ടമായത് 9,12,798 രൂപ. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ ഇരുപത്തഞ്ചുകാരിക്കാണ് പണം നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിൽ വഞ്ചിക്കപ്പെട്ടെന്ന തിരിച്ചറിഞ്ഞതോടെ പയ്യന്നൂര്‍ പോലീസില്‍ പരാതി നൽകി. വീട്ടിലിരുന്ന് പാര്‍ട്ട് ടൈം ജോലിയിലൂടെ പണം സമ്പാദിക്കാമെന്ന ഇന്സ്റ്റാഗ്രാമിലൂടെയെത്തിയ പരസ്യമാണ് യുവതിയെ കുഴിയില്‍ ചാടിച്ചത്. ഒരു ദിവസം 5,000 മുതല്‍ 10,000 രൂപവരെ സമ്പാദിക്കാമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയവര്‍ വാഗ്ദാനം. ഇവര്‍ നല്കുന്ന ടാസ്കുകള് പൂര്‍ത്തീകരിച്ച് കഴിവ് തെളിയിച്ചാൽ വീട്ടിലിരുന്ന് ഒഴിവുസമയങ്ങളില്‍ ചെയ്യാനാകുന്ന ജോലി നല്‍കുമെന്നായിരുന്നു വാഗ്ദാനം. ആദ്യം നല്കിയ ചെറിയ സംഖ്യകളുടെ ടാസ്ക്കുകള് പൂര്‍ത്തീകരിച്ചപ്പോള്‍ ഇവരുടെ വാലറ്റിലെ കണക്കുകളില്‍ പണം വരുന്നത് കണ്ടതോടെ ഉത്സാഹമായി. പിന്നീട്…
Read Moreകാടുകയറുന്ന മൊബൈൽ സൂപ്പർമാർക്കറ്റ്; ത്രിവേണി മൊബൈല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം പാടേ നിലച്ചു; വീണ്ടും തുടങ്ങണമെന്ന ആവശ്യം ശക്തം
കോട്ടയം: സാധാരണക്കാര്‍ക്ക് ഭക്ഷ്യധാന്യങ്ങളും പലചരക്കുസാധനങ്ങളും ന്യായവിലയില്‍ ഗ്രാമപ്രദേശങ്ങളില്‍ എത്തിച്ചിരുന്ന ത്രിവേണി മൊബൈല്‍ വാഹന യൂണിറ്റുകളുടെ പ്രവര്‍ത്തനം ജില്ലയില്‍ നിലച്ചു. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഏറ്റുമാനൂര്‍, പുതുപ്പള്ളി എന്നിവിടങ്ങളിലെ യൂണിറ്റുകളാണു ഏറ്റവുമൊടുവില്‍ പൂട്ടിയത്. കണ്‍സ്യൂമര്‍ ഫെഡിന്റെ കോട്ടയം പുത്തനങ്ങാടി ഗോഡൗണിനുസമീപം മൊബൈല്‍ യൂണിറ്റിന്റെ അഞ്ചു വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. മറ്റു മണ്ഡലങ്ങളില്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് ഇവിടെ അധികൃതര്‍ ഉപേക്ഷിച്ചിരിക്കുന്നത്. ത്രിവേണി, നന്മ സ്റ്റോറുകളിലെ ഉത്പന്നങ്ങളും ഗ്രാമപ്രദേശങ്ങളില്‍ വാഹനത്തില്‍ എത്തിക്കുന്ന പദ്ധതിയാണിത്. മലയോര മേഖലകള്‍ക്കും പടിഞ്ഞാറന്‍ മേഖലകള്‍ക്കും ഒരേപോലെ പ്രയോജനമായിരുന്നു മൊബൈല്‍ യൂണിറ്റുകള്‍. ചെറിയ ഇടവഴികളില്‍കൂടി പോലും പോകാവുന്ന വിധത്തിലുള്ള വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത്. നിശ്ചിത റൂട്ടുകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സാധനങ്ങളുമായി വാഹനങ്ങള്‍ എത്തിയിരുന്നു. മഴക്കാലത്ത് അടക്കം ത്രിവേണിയുടെ വാഹനത്തിലുള്ള കച്ചവടം ഏറെ ഉപകരിച്ചുവെന്നു മലയോര വാസികളും പടിഞ്ഞാറന്‍ നിവാസികളും പറയുന്നു. മലയോര മേഖലയില്‍ പലരും കിലോമീറ്ററുകള്‍…
Read Moreനാലമ്പലമണഞ്ഞ് തൊഴുതുവണങ്ങി…രാമപുരം നാലമ്പലത്തിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ; അന്നദാനം വിളമ്പിയും കഴിച്ചും മടക്കം
രാമപുരം: നാലമ്പല തീര്‍ഥാടന കാലത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ അഭൂതപൂര്‍വമായ ഭക്തജന തിരക്കാണ് രാമപുരത്തെ നാലമ്പലങ്ങളില്‍ അനുഭവപ്പെട്ടത്. പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനത്തിന് നട തുറക്കുന്നതിന് മുന്‍പ് മുതല്‍ ഭക്തജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനും ഇന്നലെ ദര്‍ശനത്തിനെത്തിയിരുന്നു. ഭക്തജനങ്ങള്‍ക്ക് അന്നദാനം വിളമ്പിക്കൊടുത്തശേഷം അന്നദാനവും കഴിച്ചാണ് മടങ്ങിയത്. ബിജു പുന്നത്താനം, പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്, മോളി പീറ്റര്‍, കെ.കെ. ശാന്താറാം, സണ്ണി കാര്യപ്പുറം, റോബി ഊടുപുഴ, മനോജ് ചീങ്കല്ലേല്‍ പ്രദോഷ് പാലവേലി, സജി ചീങ്കല്ലേല്‍ തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നാലമ്പല ദര്‍ശന കമ്മിറ്റി പ്രസിഡന്റ് എ.ആര്. ബുദ്ധന്, പ്രാണ്‍ അമനകര മന, പ്രദീപ് അമനകര മന എന്നിവര്‍ ചേര്‍ന്ന് എംഎല്‍എയെ സ്വീകരിച്ചു. പ്രതികൂലമായ കാലാവസ്ഥയിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ ഭക്തജനങ്ങളെത്തിയതിനാല് മണിക്കൂറുകള്‍ ക്യൂ നിന്നാണ് തീര്‍ത്ഥാടകര്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നുമായി…
Read More