കുമാരമംഗലം: പഞ്ചായത്തിൽ കുറുനരി ശല്യം വ്യാപകം. പഞ്ചായത്തിലെ ആറ്, 12 വാർഡുകളിൽ യുവാവിനെയും നാല് പശുക്കളെയും കുറുനരി ആക്രമിച്ചു. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ജീവനക്കാരനായ കാഞ്ഞിരക്കാട്ട് ശ്രീജേഷി (34) നെയാണ് കുറുനരി ആക്രമിച്ചത്. കാലിനു പരിക്കേറ്റ ശ്രീജേഷ് ആശുപത്രിയിൽ ചികിത്സതേടി പ്രതിരോധ കുത്തിവയ്പ് എടുത്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ ശ്രീകുമാറിന്റെ വീട്ടുമുറ്റത്താണ് കുറുനരി ആദ്യം എത്തിയത്. മുറ്റത്ത് നിൽക്കുകയായിരുന്ന ശ്രീജേഷിനെ ആക്രമിച്ച ശേഷം സഹോദരൻ സജിയുടെ വീട്ടിലെത്തി രണ്ട് പശുക്കളേയും ആക്രമിച്ചു. പിന്നീട് കുടിയിരുപ്പിൽ പവിത്രന്റെ വീട്ടിലെ പശുക്കളേയും കടിച്ചു പരിക്കേൽപ്പിച്ചു. ഒരു വർഷത്തോളമായി പ്രദേശത്ത് കുറുനരി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. പുലർച്ചെയും സന്ധ്യാ നേരങ്ങളിലും ഇവ കൂട്ടത്തോടെ ഓലിയിട്ട് ഭീതി വിതക്കും. ആ സമയത്ത് കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു. കുറുനരി ശല്യം നിയന്ത്രിക്കണമെന്ന് അവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി…
Read MoreDay: July 26, 2025
മക്കളുടെ പേരിൽ ഉള്ളതെല്ലാം എഴുതിവച്ചു: സ്വത്തുക്കൾ കൈയിലെത്തിയപ്പോൾ സ്വഭാവം മാറി; പ്രായമായ മാതാപിതാക്കളെ പരിചരിച്ചില്ല; യുവതിയുടെ പക്കൽനിന്ന് ഭൂമി പിടിച്ചെടുത്തു
തേനി: തമിഴ്നാട്ടിൽ പ്രായമായ മാതാപിതാക്കളെ പരിചരിക്കാത്ത മകളുടെ പക്കൽനിന്ന് ഭൂമി പിടിച്ചെടുത്ത് റവന്യൂ അധികൃതർ. തമിഴ്നാട്ടിലെ തേനി ചിന്നമന്നൂർ പ്രദേശത്താണ് അഞ്ച് കോടി രൂപ വിലവരുന്ന ഭൂമി റവന്യു വകുപ്പ് അധികൃതർ പിടിച്ചെടുത്തത്. തുടർന്ന് ഭൂമി മാതാവ് ലോകമണിക്ക് റവന്യൂ വകുപ്പ് തിരിച്ചു നൽകി. ഓടപ്പെട്ടി സ്വദേശികളായ കലൈമണി-ലോകമണി ദമ്പതികളുടെ ഭൂമിയാണ് തിരികെ ലഭിച്ചത്. ഇവർക്ക് അഞ്ച് ആൺമക്കളാണുള്ളത്. ഇതിൽ രണ്ടു പേർ സൈന്യത്തിലാണ്. വർഷങ്ങൾക്ക് മുൻപ് മക്കളുടെ പേരിൽ 12 ഏക്കർ ഭൂമി ഇരുവരും രജിസ്റ്റർ ചെയ്തുനൽകിയിരുന്നു. എന്നാൽ സ്വത്തുക്കൾ കൈയിലെത്തിയതോടെ മക്കൾ ഇവരെ അവഗണിച്ചുതുടങ്ങി. ഇതിനെതിരേ ഇരുവരും പരാതി നൽകിയെങ്കിലും പിതാവ് കലൈമണി വൈകാതെ മരിച്ചു. തുടർന്നും മക്കളുടെ അവഗണ തുടർന്നപ്പോൾ മാതാവ് ലോകമണി വീണ്ടും പരാതിയുമായി അധികൃതർക്ക് മുൻപിലെത്തി. ഇതിൽ ഇടപെട്ട റവന്യൂ വകുപ്പ് ഭൂമിയുടെ ആധാര രജിസ്ട്രേഷൻ റദ്ദാക്കുകയായിരുന്നു.
Read Moreസ്വത്തു തർക്കം; അനുജൻ ജ്യേഷ്ഠനെയും ഭാര്യയെയും വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു; അമ്പത്തിയാറുകാരൻ അറസ്റ്റിൽ
നെടുങ്കണ്ടം: സ്വത്തു തർക്കത്തിന്റെ പേരിൽ ചെമ്മണ്ണാറില്‍ അനുജൻ ജ്യേഷ്ഠനെയും ഭാര്യയെയും വീട്ടിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പ്രതി അറസ്റ്റില്‍. ചെമ്മണ്ണാര്‍ വലിയപറമ്പില്‍ സണ്ണി (58), ഭാര്യ സിനി(48) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രതി ചെമ്മണ്ണാര്‍ വലിയപറമ്പില്‍ ബിനോയി (56) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 7.45ന് ബിനോയി, ദമ്പതികളെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റവരെ ഉടന്‍തന്നെ നാട്ടുകാര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ ബിനോയിയെ വട്ടപ്പാറയിലുള്ള വീടിനു സമീപത്തുനിന്ന് ഉടുമ്പന്‍ചോല പോലീസ് പിടികൂടുകയായിരുന്നു. സ്വത്തു തര്‍ക്കത്തെ ത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 2023ല്‍ സിനിയെ ബിനോയി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിനു ശേഷം അതേ വര്‍ഷം സണ്ണിയും സിനിയുടെ സഹോദരനും ചേര്‍ന്ന് ബിനോയിയെയും വെട്ടിപ്പരിക്കേല്പ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Read Moreരാജസ്ഥാനിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു: ഏഴ് കുട്ടികൾ മരിച്ചു
ജയ്പുർ: രാജസ്ഥാനിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് ഏഴു കുട്ടികൾക്കു ദാരുണാന്ത്യം. ജലാവാർ പ്രദേശത്തെ പിപ്ലോഡി പ്രൈമറി സ്കൂളിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. 15 പേർക്കു പരിക്കുണ്ട് എന്നാണു വിവരം. തകർന്ന കെട്ടിടത്തിന് ഇരുപതുവർഷം പഴക്കമുണ്ട്. സ്റ്റോൺ സ്ലാബുകളാണ് മേൽക്കൂര പണിയാൻ ഉപയോഗിച്ചിരുന്നത്. ഇതാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതെന്നാണു വിവരം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിനിരയായവർക്ക് ആവശ്യമായ സഹായം സംസ്ഥാ ന സർക്കാർ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. പരിക്കേറ്റവരുടെ ചികിത്സാചെലവ് രാജസ്ഥാൻ സർക്കാർ വഹിക്കും. അപകടം അന്വേഷിക്കാൻ പ്രത്യേക സമിതിയെയും സംസ്ഥാന സർക്കാർ നിയോഗിച്ചു.
Read Moreപ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാന്ദ്ര തോമസ്: നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത് പർദ ധരിച്ച്; തുറിച്ചു നോട്ടം ഒഴിവാക്കാനെന്ന് താരം
മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയിലെ ഭിന്നതകള്‍ക്കിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസും രംഗത്ത്. ഓഗസ്റ്റ് 14 നാണ് നിർമാതാക്കളുടെ സംഘടനയിലേക്കുള്ള തെരഞ്ഞടുപ്പ് നടക്കുന്നത്. പർദ ധരിച്ചാണ് സാന്ദ്ര പത്രിക സമർപ്പിക്കാൻ എത്തിയത്. ചില ആളുകളുടെ തുറിച്ചു നോട്ടം ഒഴിവാക്കാനാണ് താൻ പർദ ധരിച്ചെത്തിയതെന്ന് സാന്ദ്ര വ്യക്തമാക്കി. താരങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നവരല്ല സംഘടനയെ നയിക്കേണ്ടതെന്നും താന്‍ പ്രസിഡന്റായാല്‍ സംഘടനയില്‍ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പ്രതികരിച്ചു. ‘ഞാൻ നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. എന്റെ ഒരു നിലപാടിന്റെ ഭാഗവും കൂടിയായിട്ടാണ് മത്സരിക്കുന്നത്. നിർമാതാക്കളുടെ സംഘടന പതിറ്റാണ്ടുകളായിട്ടു കുറച്ചുപേരുടെ കുത്തകയായിട്ടിരിക്കുന്ന സംഘടനയാണ്. സംഘടന കുറച്ചുപേർ അവരുടെ ലാഭത്തിനു വേണ്ടി മാത്രം ഉപയോഗിക്കുമ്പോൾ മറ്റു നിർമാതാക്കൾക്ക് അതിൽ നിന്നൊരു ഗുണം ഉണ്ടാകുന്നില്ല. അത് മാത്രമല്ല ഇത് പരോക്ഷമായി ഇൻഡസ്ട്രിയെ മുഴുവനായി ബാധിക്കുന്നുണ്ട്. ഇപ്പോൾ കഴിഞ്ഞ കുറെ മാസങ്ങളിൽ…
Read Moreചെങ്ങന്നൂരിൽ തെരുവുനായശല്യം രൂക്ഷം; ജനജീവിതം ദുഃസഹം; അധികൃതര്‍ക്കെതിരേ പ്രതിഷേധം
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമായി. വഴിയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും ഭീഷണിയുയര്‍ത്തി നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ ജനജീവിതം ദുഃസഹമായി. മാലിന്യം അശാസ്ത്രീയമായി തള്ളുന്നതാണ് തെരുവുനായ്ക്കളുടെ വര്‍ധനവിന് പ്രധാന കാരണമെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു. ഹോട്ടലുകളില്‍നിന്നു പുറന്തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളും മത്സ്യ-മാംസ വ്യാപാരികള്‍ വലിച്ചെറിയുന്ന മാലിന്യങ്ങളും തെരുവുനായ്ക്കള്‍ പെരുകാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ നായ്ക്കള്‍ ആളുകളെ ആക്രമിക്കുന്ന സ്ഥിതിയാണ്. നഗരത്തിലെ ഇടറോഡുകളിലും ആളൊഴിഞ്ഞ പുരയിടങ്ങളിലും അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലും നായ്ക്കള്‍ കൂട്ടമായി തമ്പടിക്കുന്നത് ഭീതിയുണ്ടാക്കുന്നു. പ്രഭാത സവാരിക്കാരും വിശ്വാസികളും പത്ര-പാല് വിതരണക്കാര്‍ എന്നിവരെല്ലാം തെരുവുനായ്ക്കളുടെ ആക്രമണ ഭീഷണിയിലാണ്. ഫെഡറല്‍ ബാങ്കിന്റെ പരിസരം, ചെങ്ങന്നൂര്‍ സ്മാര്‍ട്ട് ബസാര്‍, ഇരുപത്തിയേഴാം വാര്‍ഡ് വലിയപള്ളിയുടെ സമീപ പ്രദേശങ്ങള്‍, സപ്ലൈകോയുടെ സമീപം, മാര്‍ക്കറ്റ്, ബഥേല്‍ ജംഗ്ഷന് എന്നിവിടങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. വളര്‍ത്തുമൃഗങ്ങളെയും തെരുവുനായ്ക്കള്‍ ആക്രമിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. വീടുകളില്‍ വളര്‍ത്തുന്ന…
Read Moreജലനിരപ്പ് ഉയരുന്നു; 2 മാസത്തിനിടെ നാലാമത്തെ വെള്ളപ്പൊക്കം; ആശങ്കയിൽ കുട്ടനാട്ടുകാര്‍
എടത്വ: മഴയ്ക്ക് ശമനമില്ല, ജലനിരപ്പ് നന്നേ ഉയരുന്നു. ആശങ്കയിലായി കുട്ടനാട്ടുകാര്‍. രണ്ടു മാസത്തിനിടയിലെ നാലാമത്തെ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. റോഡുകള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. തലവടിയില്‍ വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. കാലവര്‍ഷം തുടങ്ങിയ ശേഷമുള്ള മൂന്നു വെള്ളപ്പൊക്കവും കുട്ടനാട്ടുകാര്‍ അതിജീവിച്ചിരുന്നു. തുടര്‍ച്ചയായി ചെയ്യുന്ന മഴയും വെള്ളപ്പൊക്കവും വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്. മഴയ്ക്കൊപ്പം വീശിയടിക്കുന്ന ശക്തമായ കാറ്റും ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. താമസസ്ഥലത്തിന് സമീപത്ത് നില്ക്കുന്ന മരങ്ങളും പഴയ വീടുകളും നിലംപതിക്കുമോയെന്ന ആശങ്കയാണ് കുട്ടനാട്ടുകാര്‍ പങ്കുവയ്ക്കുന്നത്. കിഴക്കന്‍ വെള്ളത്തിന്റെ ശക്തി വര്‍ധിച്ചതോടെ പ്രധാന നദികളില്‍ വ്യാഴാഴ്ച മുതല്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇന്നലെ ഉച്ചയോടെ വെള്ളത്തിന്റെ വരവ് അല്പം നിലച്ചെങ്കിലും ഉച്ചയ്ക്കുശേഷമുള്ള കനത്ത മഴയില്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ തുടങ്ങി. നീരേറ്റുപുറം-മുട്ടാര്‍ റോഡുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ബസ് സര്‍വീസ് ഇന്നലെ നിര്‍ത്തിവച്ചിരുന്നു. സര്‍വീസ് റോഡുകള്‍ മാത്രമല്ല ഇടറോഡുകളും…
Read Moreസർവത്ര മഴ… ഇന്ന് തീവ്ര മഴ നാളെ ശക്തി കുറയും
തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ ശക്തി നാളെയോടെ കുറഞ്ഞു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ഇന്നുകൂടി കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്കു സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ നാളെയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജാഗ്രതാ നിർദേശം നൽകപ്പെട്ടിട്ടുള്ള ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Read Moreഅഴികള്‍ മുറിച്ചതിനും ജയിൽ ചാട്ടത്തിനും കേസ്; ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചില്ലെന്ന് പ്രതി ഗോവിന്ദച്ചാമി; സഹതടവുകാരനെ ചോദ്യം ചെയ്യാൻ പോലീസ്
കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുക്കും. ജയിലിലെ അഴികള്‍ മുറിച്ചതിനാണ് കേസെടുക്കുക. ജയില്‍ചാട്ടത്തിന് കണ്ണൂര്‍ ടൗണ്‍ പോലീസ് ഗോവിന്ദച്ചാമിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് ഇന്ന് കണ്ണൂര്‍ ജയിലിലെത്തി ഗോവിന്ദച്ചാമിയുടെ സഹതടവുകാരനെ ചോദ്യം ചെയ്യും. ജയില്‍ ചാട്ടത്തിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ഇയാള്‍ മൊഴി നല്‍കിയെങ്കിലും ഇത് പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. നിലവില്‍ ഗോവിന്ദച്ചാമി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഇന്ന് രാവിലെ അതീവസുരക്ഷയിലാണ് കണ്ണൂരില്‍നിന്ന് ഇവിടേക്ക് മാറ്റിയത്. കണ്ണൂർ ജയിലിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പിടികൂടിയ ശേഷം വെള്ളായാഴ്ച വൈകുന്നേരത്തോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ലേ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.
Read Moreഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: നടപടികൾക്കു തുടക്കം; രാജ്യസഭാ സെക്രട്ടറി ജനറൽ റിട്ടേണിംഗ് ഓഫീസർ
ന്യൂഡൽഹി: ജഗ്ദീപ് ധൻകർ രാജിവച്ച ഒഴിവിൽ നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസറായി രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദിയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. രാജ്യസഭാ ജോയിന്റ് സെക്രട്ടറി ഗരിമ ജയ്ൻ, രാജ്യസഭാ ഡയറക്ടർ വിജയ് കുമാർ എന്നിവരെ അസി. റിട്ടേണിംഗ് ഓഫീസർമാരായും നിയമിച്ചു. കീഴ്വഴക്കപ്രകാരം ലോക്സഭയുടെയോ രാജ്യസഭയുടെയോ സെക്രട്ടറി ജനറലുമാരിൽ ഒരാളെയായിരിക്കും റൊട്ടേഷനനുസരിച്ച് റിട്ടേണിംഗ് ഓഫീസറായി നിയമിക്കുന്നത്. കഴിഞ്ഞതവണ ലോക്സഭാ സെക്രട്ടറി ജനറലായിരുന്നു റിട്ടേണിംഗ് ഓഫീസർ. മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യദിനമായിരുന്ന തിങ്കളാഴ്ച രാത്രിയോടെയാണ് രാജ്യസഭാധ്യക്ഷൻകൂടിയായിരുന്ന ജഗ്ദീപ് ധൻകർ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതിസ്ഥാനം രാജിവച്ചത്. ഭരണഘടനപ്രകാരം ഉപരാഷ്ട്രപതി സ്ഥാനമൊഴിഞ്ഞാൽ എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തുകയെന്നതാണു ചട്ടം. ഇരുസഭകളിലെയും എംപിമാരടങ്ങിയ ഇലക്ടറൽ കോളജാണ് നേരിട്ടുള്ള ബാലറ്റ് വോട്ടിംഗിലൂടെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. സ്ഥാനാർഥിയുടെ നാമനിർദേശ പത്രികയിൽ നിർദേശകരായി 20 വോട്ടർമാരും പിന്തുണയ്ക്കുന്നവരായി കുറഞ്ഞത് 20 എംപിമാരും ഒപ്പിടണം. ഉപരാഷ്ട്രപതി…
Read More