ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; 2 മാ​സ​ത്തി​നി​ടെ നാ​ലാ​മ​ത്തെ വെ​ള്ള​പ്പൊ​ക്കം; ആ​ശ​ങ്ക​യി​ൽ കു​ട്ട​നാ​ട്ടു​കാ​ര്‍

എടത്വ: ​മ​ഴ​യ്ക്ക് ശ​മ​ന​മി​ല്ല, ജ​ല​നി​ര​പ്പ് ന​ന്നേ ഉ​യ​രു​ന്നു. ആ​ശ​ങ്ക​യി​ലാ​യി കു​ട്ട​നാ​ട്ടു​കാ​ര്‍. ര​ണ്ടു മാ​സ​ത്തി​നി​ട​യി​ലെ നാ​ലാ​മ​ത്തെ വെ​ള്ളപ്പൊ​ക്ക​മാ​ണ് ഇ​പ്പോ​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. റോ​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ല്‍ മു​ങ്ങി. ത​ല​വ​ടി​യി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റിത്തു​ട​ങ്ങി. കാ​ല​വ​ര്‍​ഷം തു​ട​ങ്ങി​യ ശേ​ഷ​മു​ള്ള മൂ​ന്നു വെ​ള്ള​പ്പൊ​ക്ക​വും കു​ട്ട​നാ​ട്ടു​കാ​ര്‍ അ​തി​ജീ​വി​ച്ചി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി ചെ​യ്യു​ന്ന മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും വീ​ണ്ടും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ക​യാ​ണ്.

മ​ഴ​യ്‌​ക്കൊ​പ്പം വീ​ശി​യ​ടി​ക്കു​ന്ന ശ​ക്ത​മാ​യ കാ​റ്റും ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. താ​മ​സസ്ഥ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ളും പ​ഴ​യ വീ​ടു​ക​ളും നി​ലം​പ​തി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് കു​ട്ട​നാ​ട്ടു​കാ​ര്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്. കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ ശ​ക്തി വ​ര്‍​ധിച്ച​തോ​ടെ പ്ര​ധാ​ന ന​ദി​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച മു​ത​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് അ​ല്പം നി​ല​ച്ചെ​ങ്കി​ലും ഉ​ച്ച​യ്ക്കുശേ​ഷ​മു​ള്ള ക​ന​ത്ത മ​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​രാ​ന്‍ തു​ട​ങ്ങി.

നീ​രേ​റ്റു​പു​റം-​മു​ട്ടാ​ര്‍ റോ​ഡു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെത്തു​ട​ര്‍​ന്ന് ബ​സ് സ​ര്‍​വീസ് ഇ​ന്ന​ലെ നി​ര്‍​ത്തി​വച്ചി​രു​ന്നു. സ​ര്‍​വീ​സ് റോ​ഡു​ക​ള്‍ മാ​ത്ര​മ​ല്ല ഇ​ട​റോ​ഡു​ക​ളും പൊ​തുവ​ഴി​ക​ളും വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യി​ട്ടു​ണ്ട്. ത​ല​വ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. മി​ക്ക വീ​ട്ടു​മു​റ്റ​വും വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ നി​ല​യി​ലാ​ണ്. ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്രപ​രി​സ​ര​വും വെ​ള്ള​ത്തി​ല്‍ മു​ങ്ങി.

മ​ഴ നീ​ണ്ടുനി​ന്നാ​ല്‍ മു​ന്‍​പു​ണ്ടാ​യ മൂ​ന്നു വെ​ള്ള​പ്പൊ​ക്ക​ത്തേ​ക്കാ​ള്‍ ശ​ക്ത​മാ​കാ​നാ​ണ് സാ​ധ്യ​ത. മു​ട്ടാ​ര്‍, ത​ല​വ​ടി, വീ​യ​പു​രം, എ​ട​ത്വ, ത​ക​ഴി പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യി​ട്ടു​ണ്ട്. തോ​ട്ട​പ്പ​ള്ളി പൊ​ഴിവ​ഴി ക​ട​ലി​ലേ​യ്ക്ക് ജ​ലം ഒ​ഴു​ക്കിവി​ടു​ന്നു​ണ്ടെ​ങ്കി​ലും മ​ഴ​യു​ടെ ശ​ക്തിമൂ​ലം ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്.

വെ​ള്ള​പ്പൊ​ക്കം വി​ദ്യാ​ര്‍​ഥി​ക​ളെ ഏ​റെ ബാ​ധി​ക്കു​ന്നു​ണ്ട്. ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലെ നഴ്‌​സ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ വെ​ള്ള​ത്തി​ല്‍ നീ​ന്തിവേ​ണം സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍. ഇ​ക്കു​റി നി​ര​വ​ധി അ​ധ്യ​യ​ന ദി​ന​ങ്ങ​ളാ​ണ് കു​ട്ടി​ക​ള്‍​ക്ക് ന​ഷ്ട​മാ​യ​ത്. ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല​യി​ല്‍ എ​ത്തി​യാ​ല്‍ മാ​ത്ര​മേ സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കാ​ന്‍ സാ​ധ്യ​ത​യു​ള്ളൂ. വെ​ള്ളം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റ​വ​ന്യു വ​കു​പ്പ് ജാ​ഗ്ര​താ നി​ര്‍​ദേശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment