കോട്ടയം: ജെസ്ന തിരോധാനക്കേസില്‍ സിബിഐ സ്പെഷല്‍ ടീമിന്റെ രണ്ടാംഘട്ടം അന്വേഷണം ഒരു വര്‍ഷം പിന്നിടുന്നു. തിരുവനന്തപുരം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരം നടത്തുന്ന രണ്ടാംഘട്ടം അന്വേഷണം മുണ്ടക്കയം, പുഞ്ചവയല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. സിബിഐയുടെ നാലംഗ ടീം എരുമേലിയില്‍ ക്യാമ്പ് ചെയ്താണു വിവിധ സാധ്യതകളും സാഹചര്യങ്ങളും ആരായുന്നത്.മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വര്‍ഷം ബികോം വി ദ്യാര്ഥിനിയുമായിരുന്ന ജെസ്ന മരിയ ജയിംസിനെ കാണാതായിട്ട് ഏഴ് വര്‍ഷം പിന്നിടുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് തെളിവു ലഭിക്കാതെ വന്നതോടെയാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്ത്. ജെസ്ന ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ലെന്നാണ് സിബിഐ ആദ്യഘട്ടം അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഒന്നാംഘട്ടം അന്വേഷണത്തില്‍ ഉള്‍പ്പെടാതെ പോയ ചില സാഹചര്യങ്ങളെയും വ്യക്തികളെയും അന്വേഷണപരിധിയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജ യിംസ് സിജെഎം കോടതിയെ…
Read MoreDay: August 2, 2025
‘അധ്യാപകർക്ക് ഏണിയാകുന്ന ബിരിയാണി’..! ഒരു കുട്ടി നൽകുന്ന പത്തുരൂപ ചിലവിന്റെ പത്തിലൊന്ന് വരില്ല; ഉച്ചഭക്ഷണ മെനു അടുക്കള ചുമരിലെ ചിത്രമായി മാറിയേക്കുമെന്ന് അധ്യാപകർ
കോട്ടയം: സര്‍ക്കാര്‍ ഉത്തരവിട്ട വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ഇന്നലെ തുടക്കമായെങ്കിലും സദ്യ ഒരാഴ്ചപോലും നീളില്ലെന്ന് പ്രധാനാധ്യാപകര്‍. സാമ്പാറും തോരനും കൂട്ടിയുള്ള ഊണ് കൊടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കിലോയ്ക്ക് 100 രൂപ വിലയുള്ള അരിയുടെ ബിരിയാണിയും ഫ്രൈഡ് റൈസും തേങ്ങാച്ചോറുമൊന്നും മുന്നോട്ടുപോകില്ല. സര്‍ക്കാര്‍ ഒരു കുട്ടിക്ക് പത്തു രൂപ നല്കിയാലൊന്നും പുതിയ മെനുവിന്റെ പത്തിലൊന്ന് ചെലവ് വരില്ല. ഒരു ചായയ്ക്കുപോലും കടകളില്‍വരെ 12-15 രൂപയാണ്. ദിവസം 600 രൂപ വേതനത്തിന് പാചകം നടത്താന്‍ പറ്റില്ലെന്നാണ് പാചകത്തൊഴിലാളികളുടെ നിലപാട്. കുട്ടികള്‍ 250ല്‍ കൂടുതലാണെങ്കില്‍ ഒരാള്‍ക്ക് തനിയെ പാചകം ചെയ്യാനാകില്ല. ലഭിക്കുന്ന തുച്ഛമായ കൂലിയില്‍നിന്ന് പകുതി നല്കി മറ്റൊരു തൊഴിലാളിയേക്കൂടി കൂട്ടിയാണ് പലരും പാചകം നടത്തുന്നത്. ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, തേങ്ങാ റൈസ് എന്നിവയില്‍ ഒരു ഇനം ഉണ്ടാക്കാനാണ് നിര്‍ദേശം. ഇതിനൊപ്പം…
Read More‘വേദന വന്ന സമയത്തേ നവാസിക്ക ഡോക്ടറെ പോയി കണ്ടാൽ മതിയായിരുന്നു: ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടെന്ന് കരുതി ആശുപത്രിയിൽ പോകാതെ അഭിനയ ജോലിയിൽ മുഴുകി’: വിനോദ് കോവൂർ
കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗ വേദയിൽ ഹൃദയഭേദകമായ കുറിപ്പുമായി സുഹൃത്തും സഹപ്രവർത്തകനുമായ നടൻ വിനോദ് കോവൂർ. സെറ്റിൽ വെച്ച് നവാസിന് നെഞ്ച് വേദനയുണ്ടായി. അപ്പോൾത്തന്നെ ഡോക്ടറെ വിളിച്ച് സംസാരിച്ചു. പക്ഷേ ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടെന്ന് കരുതി ആശുപത്രിയിൽ പോകാതെ അഭിനയ ജോലിയിൽ മുഴുകുകയായിരുന്നു. വേദന വന്ന സമയത്തേ ഡോക്ടറെ പോയി കണ്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയി എന്ന് വിനോദ് കോവൂർ പറഞ്ഞു. ഏത് നിമിഷവും പൊട്ടി പോകുന്ന ഒരു നീർകുമിളയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ പൂരം… നവാസ്ക്ക എന്തൊരു പോക്കാ ഇത്…. വിവരം അറിഞ്ഞപ്പോൾ Fake news ആവണേന്ന് ആഗ്രഹിച്ചു. പക്ഷെ……കളമശേരി മോർച്ചറിയുടെ മുമ്പിൽ വെച്ച് ഇന്നലെ രാത്രി 11 മണിക്ക് ചേതനയറ്റ ശരീരം കണ്ടപ്പോൾ ആദ്യം അഭിനയിച്ച് ഉറങ്ങുകയാണോന്ന് തോന്നി. കവിളത്ത്…
Read Moreആരോ ബെല്ലടിച്ചു; കെഎസ്ആർടിസി കണ്ടക്ടർ പ്ലസ് വൺ വിദ്യാർഥിയുടെ മുഖത്തടിച്ചു; ബസിൽ നിന്ന് ഇറക്കിവിട്ടു
തിരുവല്ല : യാത്രക്കാരിൽ ആരോ ബസിന്റെ മണിയടിച്ചതിന്റെപേരിൽ കെഎസ്ആർടിസി കണ്ടക്ടർ പ്ലസ് വൺ വിദ്യാർഥിയുടെ മുഖത്തടിച്ചു. മർദ്ദനത്തിൽ കണ്ണിനു പരിക്കേറ്റ വിദ്യാർഥി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തു. തിരുവല്ല മതിൽഭാഗം സ്വദേശിക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ എംസി റോഡിലെ തുകലശേരിയിലായിരുന്നു സംഭവം.പന്തളത്തു നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന പന്തളം ഡിപ്പോയിലെ ഓർഡിനറി ബസിലെ കണ്ടക്ടർ മർദ്ദിച്ചതായാണ് പരാതി. തിരുമൂലപുരത്തെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഹരിഹരൻ സുഹൃത്തുക്കളുമൊത്ത് തിരുമൂലപുരത്തു നിന്നുമാണ് ബസിൽ കയറിയത്. തുകലശേരി ഭാഗത്ത് എത്തിയപ്പോൾ യാത്രക്കാരൻ ആരോ ബസിന്റെ മണിയടിച്ചു. ഇതോടെ കണ്ടക്ടർ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ആയിരുന്നുവെന്ന് വിദ്യാർഥിപറഞ്ഞു. തുടർന്ന് ബസിൽ നിന്നും കുട്ടികളെ ഇറക്കിവിടുകയും ചെയ്തു. സംഭവം കണ്ട സമീപവാസികൾ ചേർന്ന് ബസ് തടഞ്ഞുനിർത്തിയെങ്കിലും വാക്കേറ്റത്തിനിടെ ബസ് ഓടിച്ചു പോയി. അതേസമയം യാത്രയ്ക്കിടെ മർദ്ദനമേറ്റു എന്ന്…
Read More67 കാരന് ആശ്വാസവും ആശുപത്രിക്ക് ചരിത്രനിമിഷവും… ചേർത്തല താലൂക്കാശുപത്രിയിൽ വയോധികന്റെ മൂത്രസഞ്ചിയിൽനിന്ന് 6 സെന്റിമീറ്റർ വലിപ്പമുള്ള കല്ല് പുറത്തെടുത്തു
ചേർത്തല: ചേർത്തല താലൂക്കാശുപത്രിയിൽ വയോധികന്റെ മൂത്രസഞ്ചിയിൽനിന്ന് ആറു സെന്റിമീറ്റർ വലിപ്പമുള്ള കല്ല് പുറത്തെടുത്തു. ലക്ഷങ്ങൾ മുടക്കി സ്പെഷലിസ്റ്റ് ആശുപത്രിയിൽ ചെയ്യുന്ന ഓപ്പറേഷൻ പരിമിതമായ ഉപകരണങ്ങൾ ഉപയോഗിച്ച് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചെയ്തു വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഡോക്ടർമാരും സഹപ്രവർത്തകരും. ആദ്യത്തെ സുപ്രാപ്യൂബിക് സിസ്റ്റോലിത്തോടമി ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്. ചേർത്തല സ്വദേശിയായ 67കാരനെ മൂത്രസഞ്ചിയിലെ വലിയ കല്ല് നീക്കം ചെയ്താണ് പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്. അസഹ്യമായ വേദനയോടെ എത്തിയ വയോധികന് സ്കാനിംഗിലൂടെയാണ് സർജൻ ഡോക്ടർ മുഹമ്മദ് മുനീർ കല്ല് കണ്ടുപിടിച്ചത്. തുടർന്ന് സ്പെഷലിസ്റ്റ് ആശുപത്രിയിൽ വൻ തുക ചെലവാക്കി ചെയ്യേണ്ട ഓപ്പറേഷൻ ഒരു പൈസ പോലും മുടക്കാതെ താലൂക്ക് ആശുപത്രിയിൽ ചെയ്തു നൽകി. രോഗിയുടെ ബന്ധുക്കളെ ഓപ്പറേഷന്റെ വിവിധ വശങ്ങൾ പറഞ്ഞു മനസിലാക്കിയശേഷം ആശുപത്രി സൂപ്രണ്ട് ഡോ. സുജ അലോ സിന്റെ ഏകോപനത്തിൽ ഡോ. മുഹമ്മദ് മുനീർ, അനസ്തേഷ്യ…
Read Moreഒരു മര്യാദയൊക്കെ വേണ്ടേടേയ്… 40-കാരന് വധു 13-കാരി: വിവാഹം നടത്തിക്കൊടുക്കാൻ മുൻ പന്തിയിൽ ഭാര്യ; കേസെടുത്ത് പോലീസ്
ഹൈദരാബാദ്: 40വയസുകാരന് 13-കാരിയെ വിവാഹം കഴിപ്പിച്ച് നല്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തെലങ്കാനയിലാണ് സംഭവം. വിവാഹ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഇതിനെതിരേ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചര്‍ച്ചയായി. ദൃശ്യങ്ങളില്‍ പെണ്‍കുട്ടി മാലയുമായി 40 വയസുകാരന്റെ മുന്പില് നില്ക്കുന്നതും ഇയാളുടെ ഭാര്യയും പുരോഹിതനും ഇവരുടെ സമീപത്ത് നില്ക്കുന്നതും കാണാം. വീഡിയോ പ്രചരിച്ചതോടെ പ്രദേശവാസികളും സാമൂഹ്യപ്രവര്‍ത്തകരും വലിയ പ്രതിഷേധം ഉയര്‍ത്തി. അതോടെ സംഭവത്തിൽ പോലീസിന് കേസെടുക്കേണ്ടി വന്നു. വരനായ 40കാരന്, വിവാഹത്തിന് മുന്‍കൈയെടുത്ത പുരോഹിതന് ഇടനിലക്കാരന് 40-കാരന്റെ ഭാര്യ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreവീണ പൂവേ…! മന്ത്രി വീണയുടെ ആരോപണം തള്ളി ഡോ. ഹാരിസ്; ഉപകരണം കാണാതായതല്ല; മുറിയിൽ മാറ്റിവച്ചിരിക്കുന്നതിന്റെ യഥാർഥ കാരണം വിശദീകരിച്ച് ഡോക്ടർ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ നിന്നും ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോപണം തള്ളി ഡോ. ഹാരിസ് ചിറക്കൽ. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായും ഉപകരണം കാണാതായതല്ല, ഉപയോഗിക്കാത്തത് കൊണ്ട് മാറ്റിവച്ചതാണെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു. എല്ലാ വർഷവും ഓഡിറ്റ് നടക്കുന്നുണ്ട്. സമിതി എന്താണ് അന്വേഷിച്ചത് എന്ന് അറിയില്ല. ഉപകരണം കാണാതായതല്ല, പരിശീലനം കിട്ടാത്തതിനാലാണ് ഉപകരണം ഉപയോഗിക്കാത്തതെന്നും ഡോ. ഹാരിസ് ചിറക്കൽ കൂട്ടിച്ചേർത്തു. “ഞാൻ ചുമതലയേറ്റെടുക്കുന്നതിന് മുമ്പേ ഉണ്ടായിരുന്ന ഡോക്ടർ ആണ് ആ ഉപകരണം വരുത്തിച്ചത്. അദ്ദേഹത്തിന് അത് ഉപയോഗിക്കുന്നതിൽ പരിചയം ഉള്ളയാളാണ്. അതിനാലാണ് വരുത്തിച്ചത്. ബംഗളൂരുവിൽ നിന്നുള്ള വിദഗ്ധനൊപ്പം ചേർന്ന് ഒരു രോഗിയെ ആ ഉപകരണം കൊണ്ട് ചികിത്സിച്ചു. എന്നാൽ ശസ്ത്രക്രിയ ഭയങ്കരമായ സങ്കീർണതയിലേക്ക് നീങ്ങി. ആ ഉപകരണംവച്ച് ശസ്ത്രക്രിയ ചെയ്യാനുള്ള പരിചയം ഇല്ലാത്തതുകൊണ്ട് ഉപയോഗിക്കാറില്ല. അത് കാണാതായതല്ല, മാറ്റിവെച്ചിരിക്കുകയാണ്.…
Read Moreകലാഭവന്‍ നവാസിന് വിട; പോസ്റ്റുമോർട്ടം ഇന്ന്
നടൻ കലാഭവൻ നവാസിന് അന്ത്യാഞ്ജലി. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന്. ശേഷം മൃതദേഹം ആലുവ ചൂണ്ടിയിലുള്ള വീട്ടിലേക്ക് കൊണ്ടുവരും വൈകുന്നേരം നാലോടെ ആലുവ സെൻട്രൽ ജുമാ മസ്ജിദിലേക്ക് മൃതശരീരം എത്തിക്കും. തുടർന്ന് അഞ്ചിന് സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടത്തും. സിനിമ ചിത്രീകരണത്തിനുശേഷം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലെത്തിയ നവാസിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം ഹൃദയാഘാതമെന്നാണ് സൂചന. പോസ്റ്റുമോര്‍ട്ടത്തിലൂടെ ഇത് സ്ഥിരീകരിക്കാനാകും. അസ്വാഭാവികമായി മറ്റൊന്നും കണ്ടെത്താനായിട്ടിലെന്ന് ചോറ്റാനിക്കര പോലീസ് വ്യക്തമാക്കി.
Read Moreകള്ളികാട്ടിലെ മുള്ളു ചെടിപോൽ ‘ഒരുത്തി’…. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു; തന്നെ താറടിച്ചുകാട്ടാൻ നടത്തുന്ന സംഘടിതശ്രമം; മുൻകൂർ ജാമ്യം തേടി വേടൻ
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർജാമ്യം തേടി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചു. തന്നെ താറടിച്ചുകാട്ടാൻ നടത്തുന്ന സംഘടിതശ്രമത്തിന്റെ ഭാഗമാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. തനിക്കും മാനേജർക്കും ഫോണിൽ പരാതി നൽകുമെന്ന ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്. കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ വേടൻ പറയുന്നു. ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് സർക്കാരിന്റെ വിശദീകരണംതേടി. ഹർജി ഓഗസ്റ്റ് 18ന് പരിഗണിക്കാൻ മാറ്റി. ഡോക്ടറായ യുവതിയാണ് പരാതിക്കാരി. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പരാതിയിലുണ്ട്.
Read More