പത്തനംതിട്ട: കുടുംബവഴക്കിനിടെ ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന ഭാര്യമരിച്ചു. പത്തനംതിട്ടയിൽ ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ അഞ്ചാനിക്കൽ വീട്ടിൽ ശാരിമോള്‍ (ശ്യാമ ,35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അജിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ ശാരിമോളുടെ പിതാവ് ശശി ഇയാളുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മൂന്നുപേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും പുലർച്ചയോടെ ശാരി മരിച്ചു. ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreDay: August 3, 2025
വീണ്ടും ബഹിരാകാശ ടൂറിസവുമായി ജെഫ് ബോസ്: ന്യൂഷെപ്പേഡ് പേടകത്തിൽ ഇന്നു യാത്രചെയ്യുന്ന സംഘത്തിൽ ഇന്ത്യൻ വംശജനും
ടെക്സസ്: ആമസോൺ മേധാവി ജെഫ് ബെസോസിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ വീണ്ടും സഞ്ചാരികളുമായി ബഹിരാകാശത്തേക്ക്. ഇന്ത്യൻ വംശജനുൾപ്പെടെ ആറു സഞ്ചാരികളുമായി ബ്ലൂ ഒറിജിന്റെ ന്യൂഷെപ്പഡ് പേടകം ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം ആറിന് പടിഞ്ഞാറൻ ടെക്സസിലെ വിക്ഷേപണത്തറയിൽനിന്നു യാത്രയാകും. രാജ്യാന്തരതലത്തിൽ അംഗീകരിച്ചിട്ടുള്ള ബഹിരാകാശ അതിർത്തിയായ കാർമൻ ലൈനിനു മുകളിൽ വരെയാണു യാത്ര. ആഗ്രയിൽ ജനിച്ചുവളർന്ന് അമേരിക്കയിൽ പൗരത്വമുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപകൻ അരവിന്ദർ സിംഗ് ബാഹലാണ് ദൗത്യസംഘത്തിലെ ഇന്ത്യൻ വംശജൻ. പൈലറ്റ് ലൈസൻസ് നേടിയിട്ടുള്ള ഇദ്ദേഹം യാത്ര ഹരമാക്കിയിട്ടുള്ള വ്യക്തികൂടിയാണ്. വിനോദസഞ്ചാരികള്‍ക്കായി പ്രത്യേകം തയാറാക്കിയ പേടകമാണ് ന്യൂ ഷെപ്പേഡ് ക്യാപ്സ്യൂൾ. ഇതിൽ ആറുപേര്‍ക്ക് സഞ്ചരിക്കാാം. യാത്ര ബ്ലൂ ഒറിജിന്റെ വെബ്കാസ്റ്റിലൂടെ ഇതു സംപ്രേഷണം ചെയ്യും. ബ്ലൂ ഒറിജിന്റെ 34-ാമത് ദൗത്യമാണിത്. ഇതിനോടകം ബ്ലൂ ഒറിജിൻ 70 ഓളം പേരെ രാജ്യാന്തരതലത്തിൽ അംഗീകരിച്ചിട്ടുള്ള ബഹിരാകാശ അതിർത്തിയായ…
Read Moreഓണത്തിന് 2000 കർഷകച്ചന്തകൾ; എന്നാൽ ഇക്കുറി ഓണം കളറാകും
തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്ത് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 2,000 കർഷകച്ചന്തകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പി.പ്രസാദ്. സെപ്റ്റംബർ ഒന്നു മുതൽ നാലുവരെയായിരിക്കും ചന്തകൾ. കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വിഎഫ്പിസികെ എന്നിവയുടെ ഏകോപനത്തോടെയാണ് കർഷകച്ചന്തകൾ തുറക്കുക. കർഷകരിൽനിന്ന് 10% അധികവില നൽകി പച്ചക്കറി സംഭരിക്കുകയും പൊതുവിപണി വിലയേക്കാൾ 30% കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് കർഷകച്ചന്തകൾ വഴി ലഭ്യമാക്കുകയും ചെയ്യും. ജൈവപച്ചക്കറികൾ, ഉത്തമ കൃഷിമുറകൾ പരിപാലിച്ച് ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ എന്നിവ 20% അധികവില നൽകി സംഭരിക്കുകയും പൊതുവിപണി വിലയേക്കാൾ 10% കുറച്ച് വില്പന നടത്തുകയും ചെയ്യും. ഇതിനായി 13 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചു. സംസ്ഥാനത്തിനുള്ളിൽ ലഭ്യമല്ലാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പ് ഇതര സംസ്ഥാനങ്ങളിൽനിന്ന് സംഭരിക്കും. ഇതിനുള്ള മുന്നൊരുക്കം പൂർത്തിയാക്കി. ഇടുക്കി, വയനാട് ജില്ലകളിലെ പ്രത്യേക പച്ചക്കറി ഇനങ്ങളുടെ ലഭ്യത കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കും. കേരള…
Read Moreപീഡനക്കേസിൽ ജാമ്യം ലഭിച്ചിറങ്ങിയ പ്രതി അതിജീവിതയെ വെടിവച്ച് പരിക്കേൽപ്പിച്ചു: നെഞ്ചിൽ വെടിയേറ്റ യുവതി ചികിത്സയിൽ
ന്യൂഡൽഹി: പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ വെടിവച്ചു പരിക്കേൽപ്പിച്ചു. ഡൽഹിയിലെ വസന്ത് വിഹാറിലാണ് സംഭവം. കഴിഞ്ഞ വർഷമാണ് ഇയാൾക്കെതിരെ യുവതി പോലീസിൽ പരാതി നൽകിയത്. സലൂണിലെ മാനേജരായ യുവതിക്കാണ് പരിക്കേറ്റത്. നെഞ്ചിൽ വെടിയേറ്റ യുവതിയെ എയിംസിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. സംഭവത്തിൽ അബുസൈർ സഫി (30)യെയും ഇയാളുടെ സുഹൃത്ത് അമൻ സുഖ്ലയെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read Moreമഴ വീണ്ടും ശക്തമാകുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനാൽ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ആലപ്പുഴ ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് രാവിലെ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്.
Read More