കൊച്ചി: താര സംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും വിഷയം ഉന്നയിച്ചിട്ടില്ലെന്നും ഐസി അംഗമായിരുന്ന തന്റെ മുന്നിലും പരാതി വന്നിരുന്നില്ലെന്നും മാലാ പാര്‍വതി ഫേസ് ബുക്കില്‍ കുറിച്ചു. ഹേമ കമ്മറ്റിക്ക് മുന്നിലും ഇങ്ങനെയൊരു പ്രശ്നം പറഞ്ഞതായി കണ്ടില്ലെന്നും മാല പാര്‍വതി പറയുന്നു. പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണവുമായി രംഗത്തു വന്നത്. നടിമാര്‍ ദുരനുഭവങ്ങള്‍ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ കൈയിലാണ് എന്നായിരുന്നു ആരോപണം. എന്നാല്‍ കുക്കു പരമേശ്വരന് അന്ന് ഒരു കമ്മറ്റിയിലും ഉണ്ടായിരുന്നില്ല എന്നാണ് മാലാ പാര്‍വതി പറയുന്നത്. ആരോപണ വിധേയനായതുകൊണ്ട് ബാബുരാജ് മാറി നില്‍ക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. അന്നേ പണി വരുന്നുണ്ട് എന്ന് തോന്നി. ശക്തര്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ ഭീഷണികള്‍…
Read MoreDay: August 5, 2025
അമ്മയിലെ മെമ്മറി കാർഡ് വിവാദം; ” തെരഞ്ഞെടുപ്പ് തന്ത്രം”; ശക്തര്‍ക്കെതിരേ പറയുമ്പോഴുള്ള ആക്രമണമെന്ന് മാലാ പാര്‍വതി
കൊച്ചി: താര സംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി.2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും വിഷയം ഉന്നയിച്ചിട്ടില്ലെന്നും ഐസി അംഗമായിരുന്ന തന്റെ മുന്നിലും പരാതി വന്നിരുന്നില്ലെന്നും മാലാ പാര്‍വതി ഫേസ് ബുക്കില്‍ കുറിച്ചു. ഹേമ കമ്മറ്റിക്ക് മുന്നിലും ഇങ്ങനെയൊരു പ്രശ്നം പറഞ്ഞതായി കണ്ടില്ലെന്നും മാല പാര്‍വതി പറയുന്നു.പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണവുമായി രംഗത്തു വന്നത്. നടിമാര്‍ ദുരനുഭവങ്ങള്‍ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ കൈയിലാണ് എന്നായിരുന്നു ആരോപണം. എന്നാല്‍ കുക്കു പരമേശ്വരന് അന്ന് ഒരു കമ്മറ്റിയിലും ഉണ്ടായിരുന്നില്ല എന്നാണ് മാലാ പാര്‍വതി പറയുന്നത്. ആരോപണ വിധേയനായതുകൊണ്ട് ബാബുരാജ് മാറി നില്‍ക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. അന്നേ പണി വരുന്നുണ്ട് എന്ന് തോന്നി. ശക്തര്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ ഭീഷണികള്‍ സ്വാഭാവികമാണ് എന്നും…
Read Moreപണി വരുന്നുണ്ട്… സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക തയാറാക്കുന്നു; ശേഖരിക്കുന്നത് 200 കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ വിവരങ്ങൾ
കൊച്ചി: സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക പോലീസ് തയാറാക്കുന്നു. 20 പോലീസ് ജില്ലകളിലെയും കുപ്രസിദ്ധരായ ഗുണ്ടകളില്‍ ആദ്യത്തെ 10 പേരുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡിജിപി റാവാഡ ചന്ദ്രശേഖര്‍ സംസ്ഥാന രഹസ്യാനേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയത്. നേരത്തെ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലുള്‍പ്പെട്ടവരും കാപ്പ ചുമത്തപ്പെട്ടവരുമായ ഗുണ്ടകളില്‍ ഏറ്റവുമധികം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഇത്തരത്തില്‍ 200 പേരുടെ വിവരങ്ങളാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കുന്നത്. ഇതിനായി ലോക്കല്‍ പോലീസിന്റെ സഹകരണവും രഹസ്യാന്വേഷണവിഭാഗം തേടും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് പല ഗുണ്ടകളുമായി അടുപ്പമുള്ള വിവരം നേരത്തെ കണ്ടെത്തിയിരുന്നു. പോലീസ്, അഭിഭാഷകര്‍, രാഷ്ട്രീയ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഗുണ്ടകള്‍ക്കുള്ള ബന്ധമുള്‍പ്പെടെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചുള്ള റിപ്പോര്‍ട്ടാണ് തയാറാക്കുന്നത്. ഗുണ്ടകളുമായി സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാര്‍ക്കുള്ള അടുപ്പവും ഇവര്‍ പരസ്പരം കണ്ടുമുട്ടുന്ന സ്ഥലങ്ങളേതെന്നുമടക്കമുള്ള വിവരശേഖരണമാണ് പോലീസ് നടത്തുന്നത്. ഗുണ്ടകളുടെ…
Read Moreഅനന്തരം, അവരും സിനിമാക്കാരാകട്ടെ
ഉദ്ദേശ്യം എത്ര ശുദ്ധമാണെങ്കിലും അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ ദളിത്-വനിതാ ചലച്ചിത്ര പ്രവർത്തകർക്കും അവരുടെ മികവിനെക്കുറിച്ച് ഒരു സംശയവുമില്ലാത്തവർക്കും സ്വീകാര്യമായിട്ടില്ല. പട്ടികജാതി വിഭാഗത്തില്‍നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും സ്ത്രീകളായതുകൊണ്ടുമാത്രം സിനിമയെടുക്കാന്‍ പണം നല്‍കരുതെന്നുമായിരുന്നു പരാമര്‍ശം. ദളിതരുടെയും സ്ത്രീകളുടെയും സിനിമയ്ക്കു സാന്പത്തിക പിന്തുണ നൽകാനുള്ള സർക്കാർ തീരുമാനത്തിൽ ന്യൂനതയുണ്ടെന്ന ധ്വനിയും അടൂരിന്റെ വാക്കുകളിലുണ്ട്. പക്ഷേ, ചില കാര്യങ്ങളിൽ അടൂരിനോടു യോജിക്കുന്നവരുമുണ്ട്. അതുകൊണ്ട്, രണ്ടു മാസത്തിനകം രൂപീകരിക്കാനിരിക്കുന്ന സിനിമ-സീരിയൽ നയത്തെ കുറ്റമറ്റതാക്കാനുള്ള ചർച്ചയായി ഇതിനെ പരിഗണിക്കുന്നതിൽ തെറ്റില്ല. തിരുവനന്തപുരത്തു നടത്തിയ സിനിമ പോളിസി കോൺക്ലേവ് സമാപന ചടങ്ങിലായിരുന്നു വിഖ്യാത ചലച്ചിത്രകാരൻ അടൂരിന്റെ പരാമർശം. “പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാന്‍ വരുന്നവർക്കു പരിശീലനം നൽകണം. ചലച്ചിത്ര കോർപ്പറേഷൻ വെറുതെ പണം നൽകരുത്. സിനിമാ നിര്‍മാണത്തിനായി ഇവര്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് വളരെ കൂടുതലാണ്. 50 ലക്ഷം വീതം മൂന്നുപേര്‍ക്ക് കൊടുക്കണം. സ്ത്രീകളായതുകൊണ്ടുമാത്രം അവസരം കൊടുക്കരുത്.”…
Read Moreഇനി പൊളിക്കും, ആലപ്പുഴ വാട്ടര്‍ ടൂറിസം; 74.95 കോടിയുടെ നിര്‍മാണം ഉടൻ തുടങ്ങും
ആലപ്പുഴ: ജില്ലയെ ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാര കേന്ദ്രമാക്കി പരിവര്‍ത്തനം ചെയ്യാനുള്ള ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതിക്കു തുടക്കം. കേന്ദ്രസര്‍ക്കാര്‍ വായ്പയായി അനുവദിക്കുന്ന 74.95 കോടി രൂപയുടെ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ഷന്‍ ലിമിറ്റഡിനെയാണ് പദ്ധതി നടത്തിപ്പിനുള്ള നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ളത്. സ്വദേശ് ദര്ശന് -രണ്ട് പദ്ധതിയുടെ ഭാഗമായാണ് ആലപ്പുഴ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതി. പ്രഥമയോഗം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടന്നു. എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്, എച്ച്.സലാം എന്നിവർ പങ്കെടുത്തു.നിര്‍മാണം അടുത്ത വര്‍ഷം ഫെബ്രുവരിയിൽത്തന്നെ പൂര്‍ത്തിയാക്കത്തക്ക വിധം സംവിധാനങ്ങള്‍ ഒരുക്കമെന്നു ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. എല്ലാ അനുമതികളും വിവിധ വകുപ്പുകള്‍ എത്രയും വേഗം നൽകാൻ നടപടിയെടുക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാറുകാർ. ആലപ്പുഴയുടെ ടൂറിസം വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിലെ ആദ്യഘട്ടമായി പദ്ധതി മാറുമെന്നു പദ്ധതിയുടെ രൂപരേഖ…
Read Moreഓ… വോക്സ്…
ലണ്ടന്‍: ആവശ്യമെങ്കില്‍ ക്രിസ് വോക്സ് അഞ്ചാംദിനം ക്രീസിലെത്തുമെന്ന് നാലാംദിനത്തെ പോരാട്ടത്തിനുശേഷം ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ട് പറഞ്ഞിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സില്‍ വോക്സ് ബാറ്റിംഗിന് എത്തിയില്ല. അഞ്ചാംദിനം ഇംഗ്ലണ്ടിന് ജയിക്കാന്‍ 17 റണ്‍സ് വേണ്ടിയപ്പോഴാണ് ബാന്‍ഡേഡ് ഇട്ട ഇടതുകൈ ജമ്പറിനുള്ളില്‍ മറച്ച് വോക്സ് ക്രീസിലേക്കെത്തിയത്. നാലാം ടെസ്റ്റില്‍ പൊട്ടലുള്ള കാലുമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്രീസിലെത്തിയിരുന്നു. പരിക്ക് ചരിത്രം 2002ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരേ താടിയെല്ലിനു പൊട്ടലുണ്ടായെങ്കിലും ബാന്‍ഡേഡ് ഇട്ട് പന്തെറിഞ്ഞ ഇന്ത്യയുടെ അനില്‍ കുംബ്ലെ, 2008ല്‍ ഓസ്ട്രേലിയയ്കെതിരേ അഞ്ചാംദിനം പൊട്ടിയ ഇടതുകൈയുമായി 11-ാമനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, 2020ല്‍ പാക്കിസ്ഥാനെതിരേ പൊട്ടിയ കാല്‍പാദവുമായി കളിച്ച ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്നര്‍ തുടങ്ങിയവരും കളിക്കളത്തിലെത്തി കൈയടി നേടിയിരുന്നു.
Read Moreഓണം സ്പെഷല്‍ ഡ്രൈവുമായി എക്സൈസ്; ലഹരി വിൽപ്പനകളെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് റിവാര്‍ഡും ചട്ടപ്രകാരം പാരിതോഷികവും
ആലപ്പുഴ: ഓണക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയാനും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനുമായി ജില്ലയില്‍ എക്സൈസ് വകുപ്പ് സ്പെഷല്‍ ഡ്രൈവ് നടത്തും.നാലിന് രാവിലെ ആറുമുതല്‍ സെപ്റ്റംബര്‍ പത്തിന് രാത്രി 12വരെയാണ് സ്പെഷല്‍ ഡ്രൈവ് നടത്തുന്നത്. ജനറല്‍ ആശുപത്രിക്കു സമീപമുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്ട്രോള് റൂം ഉണ്ട്.പൊതുജനങ്ങള്‍ക്ക് വ്യാജമദ്യ നിര്‍മാണം, മദ്യ-മയക്കുമരുന്ന് അടക്കമുള്ള ലഹരിവസ്തുക്കളുടെ കടത്ത്, വില്‍പ്പന, ഉപഭോഗം തുടങ്ങിയവ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ താഴെ പറയുന്ന നമ്പരുകളില്‍ വിളിച്ച് അറിയിക്കാം. വിവരങ്ങള്‍ നല്കുന്നവര് പേരു വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. വിവരം നല്കുന്ന വർക്ക് റിവാര്‍ഡും ചട്ടങ്ങള്‍ പ്രകാരം പാരിതോഷികവും നല്‍കുന്നതാണെന്ന് ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. എക്സൈസ് കണ്ട്രോള് റൂം ആലപ്പുഴ: 0477-2252049, എക്സൈസ് കണ്ട്രോള് റൂം -ടോള്‍ ഫ്രീ നമ്പറുകള്‍: 1800 425 2696, 155358, എക്സൈസ് എന്‍ഫോഴ്സ്മെന്റ്…
Read Moreമെസി വരില്ല: മന്ത്രി
കോഴിക്കോട്: സൂപ്പര്‍താരം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീനയുടെ ദേശീയ ഫുട്ബോള്‍ ടീം ഈ വര്‍ഷം കേരളത്തില്‍ കളിക്കാന്‍ എത്തില്ല. ഒക്ടോബറില്‍ കേരളത്തില്‍ എത്താന്‍ കഴിയില്ലെന്ന് അര്‍ജന്റൈൻ ഫുട്ബോള്‍ അസോസിയേഷന് ഔദ്യോഗികമായി അറിയിച്ചതായി മന്ത്രി വി. അബ്ദുറഹ്മാന് സ്ഥിരീകരിച്ചു. അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീമും സ്പോണ്‍സര്‍മാരും വ്യത്യസ്ത നിലപാടുകള്‍ എടുക്കുന്നതായി മന്ത്രി പറഞ്ഞു. ഒക്ടോബറില്‍ വരുമെങ്കില്‍ മാത്രമേ തങ്ങള്‍ക്കു താത്പര്യമുള്ളൂ എന്നാണ് സ്പോണ്‍സര്‍മാരുടെ നിലപാടെന്നു മന്ത്രി വ്യക്തമാക്കി.
Read Moreമൂക്കുപൊത്തി നാട്ടുകാർ, കണ്ണുപൊത്തി പഞ്ചായത്ത് ; പള്ളിത്തോട് -ചാവടി റോഡിന്റെ ഇരുവശങ്ങളിലും മാലിന്യക്കൂമ്പാരം
തുറവൂർ: ശുചിത്വ പരിപാടികൾ ഗംഭീരമായി നടക്കുമ്പോഴും നാട്ടിൽ പലേടത്തും മാലിന്യക്കൂ ന്പാരം. കുത്തിയതോട് – തുറവൂർ പഞ്ചായത്തുകളിലെ അതിരുപങ്കിടുന്ന പള്ളിത്തോട് -ചാവടി റോഡിന്റെ ഇരുവശങ്ങളിലും തള്ളിയിരിക്കുന്ന മാലിന്യങ്ങൾകൊണ്ടാണ് നൂറുകണക്കിനു ജനങ്ങൾ ദുരിതമനുഭവിക്കുന്നത്. ശുചിത്വ വാരാചരണവും ശുചിത്വ മാസാചരണവും പൊടിപൊടിക്കുന്പോഴാണ് ഇവിടെ ജനങ്ങളുടെ ദുരവസ്ഥ. നിരവധി ചാക്ക് ഇറച്ചി, കോഴി മാലിന്യങ്ങളാണ് പള്ളിത്തോട് – ചാവടി റോഡിന്റെ തെക്കുഭാഗത്തായി തോട്ടിൽ തള്ളിയിരിക്കുന്നത് . ഒഴുകിപ്പരന്ന് മാലിന്യങ്ങൾകഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഈ മാലിന്യങ്ങൾ പള്ളിത്തോട് റോഡിൽ നിരന്നു. വാഹനങ്ങൾ കയറിയിറങ്ങി മുഴുവൻ പ്രദേശവും മാലിന്യവും നാറ്റവുമാണ്. ഈ തോടിന്റെ സമീപത്തെ പാടശേഖരങ്ങളുടെ തീരത്തു താമസിക്കുന്ന നൂറുകണക്കിനു ജനങ്ങളും വലയുകയാണ്. ത്വക്ക് രോഗങ്ങളും മറ്റു ശ്വാസകോശ രോഗങ്ങളും ഈ മേഖലയിൽ കൂടുതലാണ്.മാലിന്യങ്ങൾ ഒഴുകിയെത്തി ഈ പ്രദേശത്തെ കിണറുകളി ലും തോടുകളിലും കുളങ്ങളിലും വീണതോടെ ശുദ്ധജലത്തിനായി ജനം പലവഴി ഓടുകയാണ്. പരാതി നൽകിയിട്ടും…
Read Moreകാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധിയും; വിരിപ്പുകൃഷിയിറക്കാനാകാതെ കർഷകർ
കുമരകം: കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധിയും മൂലം വിരിപ്പു കൃഷിയിറക്കാനാകാതെ കർഷകർ വലയുന്നു. ഈ വർഷം തുടർച്ചയായി ഉണ്ടായ മൂന്നു വെള്ളപ്പൊക്കമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. പല പാടശേഖരങ്ങളിലെയും കൃഷി മടവീണും പുറംബണ്ട് കവിഞ്ഞുകയറിയും നശിച്ചു. മടയിട്ട് വീണ്ടും വെള്ളം പമ്പുചെയ്ത് കൃഷിയിറക്കാൻ വേണ്ട പണം കണ്ടെത്താൻ വഴിയില്ലാതെ പല കർഷകരും കൃഷി തുടരേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പുഞ്ചകൃഷിയുടെ നെല്ലിന്റെ പണം പോലും കിട്ടാത്ത കർഷകർ വീണ്ടും കൃഷിയിറക്കാൻ മാർഗമില്ലാതെ അലയുകയാണ്. വളം, കീടനാശിനി, കളനാശിനി തുടങ്ങിയവയുടെ അമിത വിലവർധനയ്ക്കൊപ്പം തൊഴിലാളി ക്ഷാമവും കൃഷി ചെയ്യുന്നതിൽനിന്നു കർഷകരെ നിരുത്സാഹപ്പെടുത്തുകയാണ്. മാത്രവുമല്ല ഏതാനും വർഷങ്ങളായി കൃഷിയെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്ന കളയായ വരിനെല്ല് നശിപ്പിക്കാൻകഴിയുന്ന കളനാശിനി ലഭ്യമല്ലാത്തതും നെൽകൃഷിക്ക് പുതിയ വെല്ലുവിളിയാണ്. നെൽ കൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളേറെയും കർഷകന്റെ അക്കൗണ്ടുകളിലെത്തുന്നില്ല. കൈകാര്യച്ചെലവ്, വളം സബ്സിഡി, പന്പിംഗ് സബ്സിഡി, ഉത്പാദന ബോണസ്…
Read More