താരങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ഗോസിപ്പുകൾ വരുന്നതു പുതുമയുള്ള കാര്യമല്ല. അത്തരത്തിൽ നടി തമന്ന ഭാട്ടിയയുടെ പ്രണയത്തെക്കുറിച്ചും നിരവധി കിംവദന്തികൾ വന്നിരുന്നു. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം അബ്ദുൾ റസാഖിനെ നടി വിവാഹം കഴിച്ചുവെന്നതായിരുന്നു ഗോസിപ്പുകളിലൊന്ന്. 2020ലായിരുന്നു അത്തരത്തിലുള്ള പ്രചാരണമുണ്ടായത്. വർഷങ്ങൾക്കുശേഷം ഇതിനെക്കുറിച്ചു പ്രതികരിച്ചിരിക്കുകയാണു നടിയിപ്പോൾ. ഒരു ജ്വല്ലറി ഉദ്ഘാടനവേളയിൽ അബ്ദുൾ റസാഖിനെ കണ്ടിട്ടുണ്ടെന്നും ഇതാണ് അടിസ്ഥാനപരമായ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയതെന്നും നടി വ്യക്തമാക്കി. “ഞാൻ അബ്ദുൾ റസാഖിനെ കുറച്ചുകാലം മുമ്പ് വിവാഹം കഴിച്ചിരുന്നു. ക്ഷമിക്കണം സർ. നിങ്ങൾക്ക് രണ്ടുമൂന്നു കുട്ടികളുണ്ട്. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എനിക്കറിയില്ല, ഈ ഗോസിപ്പ് വളരെ ലജ്ജാകരമായിരുന്നു”- നടി തമാശരൂപേണ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുമായി തമന്ന പ്രണയത്തിലാണെന്നും പണ്ട് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ താൻ അദ്ദേഹത്തെ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഇത്തരത്തിലുള്ള പ്രചാരണം നാണക്കേടാണെന്നും നടി അന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരം…
Read MoreDay: August 6, 2025
കൊട്ടാരക്കരയിൽ വയോധികയ്ക്ക് ക്രൂര മർദനം; എഴുപത്തിയെട്ടുകാരിയെ മർദിച്ചത് എഴുപതുകാരൻ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
കൊട്ടാരക്കര: കൊട്ടാരക്കര ഗാന്ധിമുക്കിൽ റിട്ട അധ്യാപികക്കു നേരെ വീടുകയറി ക്രൂര മർദനം. കൊട്ടാരക്കര ഗാന്ധിമുക്ക് മൈത്രി നഗറിൽ കൃഷ്ണനിവാസിൽ സരസമ്മ (78)യെയാണ് അയൽവാസി വീട്ടിൽ കയറി മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഗാന്ധി മുക്ക് മൈത്രി നഗറിൽ പൗവത്ത് പുത്തൻ വീട്ടിൽ ശശിധരൻ (70) നെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. തിങ്കൾ വൈകിട്ട് നാലിനായിരുന്നു സംഭവം. വാക്കു തർക്കം രൂക്ഷമായതിനെ തുടർന്ന് അയൽവാസിയായ ശശിധരൻ എഴുപത്തിയെട്ടുകാരിയായ സരസമ്മയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. വായോധികയെ വീട്ടിൽ നിന്നു വലിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു. വീട്ടിലേക്കു കടന്ന് വന്ന ശശിധരനെ സരസമ്മ വടി കൊണ്ട് അടിക്കുന്നതും അതിനു ശേഷം സരസമ്മയെ തിരിച്ചു മർദിക്കുകയും കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്തു നിർത്തി മർദിക്കുന്നതും പടവുകളിൽ കൂടി കാലിൽ പിടിച്ചു വലിച്ചിഴച്ചു കൊണ്ട് പോകുന്നതും സിസി ടി വി വഴി പുറത്ത് വന്നിട്ടുണ്ട്.…
Read Moreഉത്തരാഖണ്ഡ് മിന്നൽപ്രളയം: പ്രതികൂല കാലാവസ്ഥയിലും രക്ഷാദൗത്യം തുടരുന്നു
ഡെറാഡൂൺ/ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽപ്രളയത്തിലും വൻനാശം. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അറുപതിലേറെപ്പേരെ കാണാതായെന്നാണ് വിവരം. കാണാതയവരിൽ ഒന്‍പത് സൈനികരും ഉൾപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പോലീസ് അറിയിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യങ്ങളെ ബാധിച്ചെന്ന് എൻഡിആർഎഫ്-എസ്ഡിആർഎഫ് സംഘം അറിയിച്ചു. ഹരിദ്വാർ, നൈനിറ്റാൾ, ഉധം സിംഗ് നഗർ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഇന്ന് കനത്ത മഴ പെയ്യുമെന്ന് കലാവസ്ഥാ അറിയിച്ചു. മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം മറ്റ് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, ഡെറാഡൂൺ, നൈനിറ്റാൾ, തെഹ്രി, ചമോലി, രുദ്രപ്രയാഗ്, ചമ്പാവത്, പൗരി, അൽമോറ, ബാഗേശ്വർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടും. ഡെറാഡൂൺ-ഹരിദ്വാർ ദേശീയപാത അടച്ചു. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കഡാവർ നായ്ക്കളെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഡൽഹിയിൽനിന്ന് വിമാനമാർഗമാണ് പ്രത്യേകപരിശീലനം നൽകിയ…
Read Moreപിണങ്ങിക്കഴിഞ്ഞ ഭർത്താവ് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു; കൈകൊണ്ട് തടഞ്ഞതിനാൽ കഴുത്തിന് കുത്തേൽക്കാതെ രക്ഷപ്പെട്ടു; ഡിവോഴ്സ് കേസ് നടന്നുവരുന്നതിനിടെയാണ് ആക്രണം
കൊട്ടാരക്കര: നീലേശ്വരത്ത് പിണങ്ങിക്കഴിഞ്ഞ ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. നീലേശ്വരം ചാന്തൂർ വിജയഭവനിൽ ബിജിമോൾക്കാണ്(38) കുത്തേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ചാത്തന്നൂർ കല്ലുവാതുക്കൽ സ്വദേശി രതീഷിനെ(40) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാത്രി ഏഴിനാണ് സംഭവം. ഒരു വർഷമായി രതീഷും ബിജിമോളും പിണങ്ങിക്കഴിയുകയും വിവാഹ ബന്ധം വേർപെടുത്താനുള്ള കേസ് നടന്നുവരികയുമാണ്. കൊട്ടാരക്കരയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ബിജിമോൾ തിങ്കളാഴ്ച കടയിൽ നിന്നും വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. വീടിനു പിന്നിൽ താക്കോൽ സൂക്ഷിക്കുന്ന ഭാഗത്തുനിന്നും താക്കോൽ എടുക്കാനെത്തിയപ്പോഴാണ് മറഞ്ഞിരുന്ന രതീഷ് കത്തിയുമായി ചാടി വീണത്. കുത്താൻ തുടങ്ങിയെങ്കിലും ചുരിദാറിന്റെ ഷാളിൽ കുരുങ്ങി കത്തി തെറിച്ചുപോയി. തുടർന്നു അവിടെയുണ്ടായിരുന്ന റബ്ബർ ടാപ്പിംഗ് കത്തിയെടുത്താണ് രതീഷ് കുത്തിയത്. ബിജിമോൾ തടഞ്ഞതിനാൽ കൈയിലാണ് കുത്തേറ്റത്.സമീപത്തുതന്നെയുണ്ടായിരുന്ന പിതാവും മകളും ഓടിയെത്തിയാണ് ബിജിമോളെ…
Read Moreആരും മിസ് ആക്കല്ലേ… ഓഗസ്റ്റിലെ ആകാശവിസ്മയങ്ങൾ
ഏറ്റവും പ്രശസ്തമായ ഉൽക്കാവർഷങ്ങളിലൊന്നായ പെർസീഡ്സ് ഓഗസ്റ്റ് 12-13 രാത്രികളിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തും. ഈമാസം ലോകമെന്പാടുമുള്ള വാനനിരീക്ഷകർക്ക് വളരെ പ്രധാനപ്പെട്ടതാണ്. വിദൂര ആകാശ വസ്തുക്കളെ നിരീക്ഷിക്കാമെന്നതും ഓഗസ്റ്റിലെ പ്രത്യേകത. പെർസീഡ്സ് ഉൽക്കാവർഷംഏറ്റവും പ്രചാരമുള്ള വാർഷിക ഉൽക്കാവർഷങ്ങളിലൊന്നായ പെർസീഡ്സ് ഓഗസ്റ്റ് 12-13 രാത്രികളിൽ ഉച്ചസ്ഥായിയിലെത്തും. ജൂലൈ അവസാനം മുതൽ ഓഗസ്റ്റ് 24 വരെ സജീവമായിരിക്കുമ്പോൾ, ഈ രണ്ട് രാത്രികൾ ഏറ്റവും തീവ്രമായിരിക്കുമെന്ന് ജ്യോതിശാസ്ത്രകാരന്മാർ പറയുന്നു. മണിക്കൂറിൽ 150 ഉൽക്കകൾ വരെ അല്ലെങ്കിൽ മിനിറ്റിൽ രണ്ടു മുതൽ മൂന്നുവരെ ഉൽക്കകൾ വർഷിക്കാമെന്ന് ഗവേഷകർ പറയുന്നു. പൂർണചന്ദ്രദിനമായ ഒന്‍പതിന് ഉൽക്കാവർഷക്കാഴ്ച തടസമായേക്കാം. ഇന്ത്യയിൽ ദൃശ്യമാകുംരാജ്യത്തെ ഗ്രാമീണമേഖലയിൽ ഉൽക്കാവർഷം മനോഹരമായി കാണാം. 13ന് അർധരാത്രി മുതൽ സൂര്യോദയത്തിനു തൊട്ടുമുമ്പുവരെയുള്ള സമയമാണ് കാഴ്ചയ്ക്ക് ഏറ്റവും അനുയോജ്യം. സ്പിതി, ലഡാക്ക്, റാൻ ഓഫ് കച്ച്, കർണാടക, ഉത്തരാഖണ്ഡ് വിദൂരദേശങ്ങളിൽ സുഗമമായി കാണാം. ചൊവ്വയും ചന്ദ്രനും തമ്മിലുള്ള സംഗമംഓഗസ്റ്റ്…
Read Moreആദ്യരാത്രിയിൽ മുറിയിലേക്ക് കയറി വന്ന യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; 22 കാരി മരിച്ചുകിടന്നത് സ്വന്തം വീട്ടിലെ മണിയറയിൽ; വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് പോലീസ്
അമരാവതി: ആന്ധ്രാപ്രദേശിൽ വിവാഹദിനത്തിൽ വധു ജീവനൊടുക്കി. സത്യസായി ജില്ലയിലെ പെനുകൊണ്ടയിലെ സോമന്ദേപ്പള്ളി മണ്ഡലത്തിലാണ് സംഭവം. 22കാരിയായ ഹരിഷിത ആണ് മരിച്ചത്. കർണാടകയിലെ ദിബ്ബുരിപ്പള്ളി സ്വദേശിയായ നാഗേന്ദ്രയുമായായിരുന്നു യുവതിയുടെ വിവാഹം. യുവതിയുടെ വീട്ടിലായിരുന്നു ആദ്യരാത്രി ഒരുക്കിയിരുന്നത്. നാഗേന്ദ്ര മുറിയിലേക്ക് ചെന്നപ്പോൾ വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഹരിഷിതയെ വിളിച്ചെങ്കിലും അകത്ത്നിന്നും പ്രതികരണമൊന്നുമില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിഷിതയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു. യുവതി ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreസെക്രട്ടറിയേറ്റില്‍ മാത്രം 3.5 ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്: അധ്യാപികയുടെ ഭര്‍ത്താവിന്റെ മരണം; സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്
തിരുവനന്തപുരം: പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്. 12 വര്‍ഷത്തെ ശമ്പള കുടിശിഖ ലഭിക്കാനായി ഒരു അധ്യാപികയും ഭര്‍ത്താവും അനുഭവിച്ച ദുരിതം ചുവപ്പ്നാടയുടെ ഉദാഹരണമാണ്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ശമ്പള കുടിശിഖയുടെ കാര്യം പുറത്തുകൊണ്ടുവന്നിട്ടും ഫലമുണ്ടായില്ല. ആരും അധ്യാപികയുടെ ഭര്‍ത്താവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ശമ്പളകുടിശിക കിട്ടാത്തതിന്റെ ഉത്തരവാദി ഭരണകൂടത്തിന്റെ വീഴ്ചയാണെന്നും സുധാകരന് വ്യക്തമാക്കുന്നു. ഒരു ദിനപത്രത്തില്‍ ഇന്ന് എഴുതിയ ലേഖനത്തിലാണ് സുധാകരന് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 3.5 ലക്ഷം ഫയലുകള്‍ കെട്ടികിടക്കുകയാണ്. ഉദ്യോഗസ്ഥരോട് ഉപദേശം കൊണ്ട് കാര്യമില്ലെന്നും സുധാകരന് വിമര്‍ശിക്കുന്നു. ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ചും അലംഭാവത്തെക്കുറിച്ചും മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ലെങ്കില്‍ അതിനര്‍ഥം ഭരണകൂട പരാജയമാണെന്നാണ് സുധാകരന്റെ വിമര്‍ശനം. പത്തനംതിട്ട സംഭവം ഒരു ചൂണ്ടുപലകയാണ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ അനുഭവം. സെക്രട്ടറിയേറ്റില്‍ മാത്രം 3.5…
Read Moreഷാർജയിലെ അതുല്യയുടെ ദുരൂഹ മരണം: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന്
ചവറ: ഷാർജയിൽ ദുരസാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച അതുല്യയുടെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് ഇയാളെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമിച്ചു വരികയാണ്. ജൂലൈ 19 നാണ് കൊല്ലം തേവലക്കര കോയിവിള സൗത്ത് സ്വദേശി അതുല്യയെ ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് സതീഷിനെതിരെ കേസെടുത്തത് അന്വേഷണം ആരംഭിച്ചത്. വിശദമായ റീ പോസ്റ്റ്മോർട്ടം ലഭിക്കേണ്ടതുണ്ട്. ഷാർജയിലെ ഫോറൻസിക് റിപ്പോർട്ടിൽ അതുല്യയുടെ മരണത്തിൽ അസ്വഭാവികത ഇല്ല എന്നായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നതോടെ നിലവിലുള്ള എ എസ് പി അന്വേഷിച്ച കേസ് ഫയൽ കൈമാറും. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള കാര്യമായതുകൊണ്ട് ലോക്കൽ പോലീസിന്റെ അന്വേഷണത്തിന് ചില…
Read More‘ഈ വെബ് സൈറ്റില്‍ നിങ്ങളുടെ ഫോട്ടോകളുണ്ട് ‘: ഈ സന്ദേശത്തില്‍ വീഴല്ലേയെന്ന് പോലീസ് മുന്നറിയിപ്പ്
കൊച്ചി : കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു സബ് ഇന്‍സ്പെക്ടറുടെ ടെലഗ്രാം ഐഡിയില്‍ നിന്ന് യുവതിക്കൊരു മെസേജ് വന്നു. നിങ്ങളുടെ ഫോട്ടോകള്‍ ഈ വെബ്സൈറ്റിലുണ്ടെന്നായിരുന്നു സന്ദേശം. പോലീസ് ഉദ്യോഗസ്ഥന് അയച്ച സന്ദേശം ആയതിനാല്‍ അവര്‍ ആദ്യമൊന്നു പകച്ചു. എങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരുന്നതിനാല്‍ വന്ന ലിങ്ക് അവര്‍ ഓപ്പണ്‍ ചെയ്തില്ല. പോലീസ് ഉദ്യോഗസ്ഥനെ ഇക്കാര്യം അറിയിച്ചപ്പോള്‍ അത് വ്യാജ സന്ദേശമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്ന ഒരു സംഘം സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൈബര്‍ പോലീസ് നല്കുന്ന വിവരം. അതിനാല്‍ തന്നെ ഇങ്ങനെ ലഭിക്കുന്ന ലിങ്കുകളിലൊന്നും ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു. ഇതു ശ്രദ്ധിക്കാംഇത്തരം സന്ദേശം വന്നാല്‍ അറിയുന്ന ആളുകള്‍ ആയാലും അപരിചിതര്‍ ആയാലും ഭയപ്പെട്ട് അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. അതൊരു…
Read Moreഇനിയുമരുതെന്നു പറയാൻ മറക്കാതിരിക്കാം…. ഹിരോഷിമയിലെ ക്രൂരതയ്ക്ക് 80 വയസ്
അശനിപാതംപോലെ വന്നുപതിച്ച, ജപ്പാനും ലോകവും ഓർക്കാൻപോലും ആഗ്രഹിക്കാത്ത അണുവിസ്ഫോടനത്തിന് 80 വയസ് തികയുകയാണ്. 1945ൽ ഇന്നേപോലൊരു ഓഗസ്റ്റ് ആറിനാണ് ഹിരോഷിമയിൽ അമേരിക്കയുടെ പോർവിമാനം അണുബോംബ് വർഷിച്ചത്. മൂന്നു ദിവസങ്ങൾക്കു ശേഷം നാഗസാക്കിയിലും. രണ്ടു ലക്ഷത്തിലധികം ആളുകൾ ആ വർഷം അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റുള്ളവർ മാരക റേഡിയേഷൻ മൂലം ദുരിതം പേറി ജീവിക്കുന്ന രക്തസാക്ഷികളായി. അണുബോംബിന്റെ പ്രഹരമേറ്റുവാങ്ങിയ ഒരു ലക്ഷത്തിലധികം ആളുകൾ ഇപ്പോഴുമുണ്ട്. എന്നാൽ, 80 വർഷങ്ങൾക്കിപ്പുറം അതിജീവിതരുടെ, നേരനുഭവക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഭൂരിപക്ഷംപേരും ആ ആഘാതത്തിൽനിന്നു പുറത്തുകടക്കാൻ ഇപ്പോഴും പാടുപെടുകയാണ്. ഓർക്കാൻപോലും അവരിൽ പലരും തയാറല്ല. എങ്കിലും ഇനിയൊരിക്കലും ഭൂമിയിൽ അത്തരമൊരു പൈശാചികപ്രവൃത്തി ഉണ്ടാവരുതെന്നാഗ്രഹിച്ച് അക്കാലം ഓർത്തെടുക്കാനും അനുഭവം പങ്കുവയ്ക്കാനും തയാറാകുന്ന ചിലരെങ്കിലുമുണ്ട്. അത്തരത്തിലൊരാളാണ് ഹിരോഷിമ പീസ് പാർക്കിലെ ഗൈഡ് കുനിഹികോ ഐഡ (83). നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും ആണവായുധങ്ങൾ ഇല്ലാതാകണമെന്ന ആഗ്രഹത്താൽ തന്റെ അതിജീവന…
Read More