ഓൺലൈൻ പ്രണയത്തട്ടിപ്പിൽ വീണ് പണം നഷ്ടമായവർ അനവധിയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് പുറത്ത് വരുന്നത്. മുംബൈയിലാണ് സംഭവം. 80-കാരനായ വൃദ്ധൻ സോഷ്യൽ മീഡിയ വഴി ഒരു യുവതിയുമായി സൗഹൃദത്തിലാവുകയും അവർക്ക് 9 കോടിയോളം അയച്ച് കൊടുക്കുകയും ചെയ്ത വാർത്തയാണ് ഇത്. കേൾക്കുന്പോൾ ഒരു സിനിമ കഥ എന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. 2023 ഏപ്രിലിലാണ് സംഭവം. ഫേസ്ബുക്കിൽ ‘ഷർവി’ എന്ന സ്ത്രീക്ക് 80-കാരൻ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. എന്നാൽ അവർ ആദ്യം ആ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യാതെ ഡിലീറ്റ് ചെയ്തു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം അതേ സ്ത്രീ വയോധികൻ ഇങ്ങോട്ട് റിക്വസ്റ്റ് അയയ്ക്കാൻ തുടങ്ങി. അത് പിന്നെ സൗഹൃദത്തിലെത്തി. അങ്ങനെ നമ്പർ പരസ്പരം കൈമാറി. സംഭാഷണം പിന്നീട് വാട്ട്സ്ആപ്പിലെത്തി, ക്രമേണ ഇരുവരും തമ്മിൽ കൂടുതൽ അടുത്തു. സംസാരം തുടരുന്നതിനിടയിൽ അവർ വിവാഹമോചിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും…
Read MoreDay: August 9, 2025
ഇനി റോഡ് വക്കിൽ പാർക്ക് ചെയ്യേണ്ട; കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ പുതിയ വാഹന പാർക്കിംഗ് സൗകര്യമൊരുങ്ങുന്നു
കൊയിലാണ്ടി: യാത്രക്കാർക്കായി കൊയിലാണ്ടിയിൽ റെയിൽവെ സ്റ്റേഷനിൽ പുതിയ വാഹന പാർക്കിംഗ് സൗകര്യമൊരുങ്ങുന്നു. സ്റ്റേഷന്റെ കിഴക്ക് ഭാഗത്താണ് ഏകദേശം രണ്ടായിരത്തിലധികം സ്ക്വയർ ഫീറ്റ് സൗകര്യത്തിൽ വിശാലമായ പാർക്കിംഗ് ഏരിയ സജ്ജമാക്കുന്നതിനുള്ള പ്രാഥമിക പ്രവൃർത്തി അവസാന ഘട്ടത്തിലാണ് പാലക്കാട് ഡിവിഷണൽ ഓഫീസിൽ നിന്നുള്ള അനുമതി ലഭിച്ചതോടെ നിർദ്ദിഷ്ട സ്ഥലതുള്ള പാഴ്മരങ്ങളും മറ്റും നീക്കം ചെയ്തു തുടങ്ങി. ഈ മാസം തന്നെ പ്രവൃർത്തി പൂർത്തീകരിച്ച് പാർക്കിംഗ് ആരംഭിക്കാനാണ് നീക്കം. ഉള്ളിയേരി, ബാലുശ്ശേരി തുടങ്ങി സ്റ്റേഷന്റെ കിഴക്കുഭാഗത്തുനിന്ന് എത്തുന്ന റെയിൽവേ യാത്രക്കാർക്ക് നിലവിൽ വാഹന പാർക്കിംഗ് സൗകര്യമില്ലാത്തത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇവിടങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് മുത്താമ്പി റോഡിന്റെ ഇരുവശങ്ങളിലുമാണ്. ഇതു കാരണം കാൽനടയാത്രക്കാർക്ക് റോഡിൽ ഇറങ്ങി നടക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. ദേശീയപാത തകർന്നതോടെ ബസുകൾ ബൈപ്പാസിലൂടെ സർവീസ് നടത്തുന്നതിനാൽ വലിയ തിരക്കാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്. പടിഞ്ഞാറ്…
Read Moreബന്ധുക്കളായ യുവതികളെ കാണാതായി: ദിവസങ്ങൾ ശേഷം രണ്ടാളും മടങ്ങി വന്നത് ‘വിവാഹിതരായി’; തീരുമാനത്തിൽ നിന്നും പിന്മാറി തങ്ങളോടൊപ്പം മടങ്ങിവരണമെന്ന് ബന്ധുക്കൾ
ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായതോടെ നാടെങ്ങും പാഞ്ഞ് വീട്ടുകാരും നാട്ടുകാരും. പോലീസ് സ്റ്റേഷനിലെത്തി വീട്ടുകാർ ഇരുവരേയും കാണാനില്ലന്ന് പരാതിയും എഴുതിക്കൊടുത്തു. പോലീസും പെൺകുട്ടികൾക്കായി തെരച്ചിൽ ആരംഭിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ആണ് സംഭവം. പോലീസ് അന്വേഷണം ഊർജിതമാക്കി. രണ്ടുപേരേയും കണ്ടെത്താൻ സാധിച്ചില്ല. എന്നാല്‍ ദിവസങ്ങൾക്ക് ശേഷം മടങ്ങി വന്ന പെണ്‍കുട്ടികൾ പോലീസ് സ്റ്റേഷനിൽ എത്തി തങ്ങൾ പരസ്പരം വിവാഹിതരായിയെന്ന് അറിയിച്ചു. ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും ഇവർ പോലീസിനോട് വെളിപ്പെടുത്തി. പോലീസ് സ്റ്റേഷനിലെത്തിയ യുവതികളിൽ ഒരാൾ വരന്റെ വേഷത്തിലും മറ്റേയാൾ വധുവിന്റെ വേഷത്തിലുമായിരുന്നു. ഒന്നര വർഷത്തോളമായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചെന്നും ജീവിക്കുന്നെങ്കിൽ ഒന്നിച്ചുണ്ടാകുമെന്നും ഇവർ പറഞ്ഞു. എന്നാൽ തീരുമാനത്തിൽ നിന്നും പിന്മാറി തങ്ങളോടൊപ്പം മടങ്ങിവരണമെന്ന് ബന്ധുക്കൾ യുവതികളോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് വഴങ്ങിയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
Read Moreപട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്, ആഹാരം തന്നില്ല…. ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: വിപഞ്ചികയ്ക്കു പിന്നാലെ അതുല്യ
തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. പട്ടിയെപോലെ തല്ലിയിട്ടുണ്ട്. ആഹാരം തന്നില്ല. കൊല്ലംജില്ലയില്‍ ജനിച്ചുവളര്‍ന്നു ഭര്‍ത്താവിനൊടൊപ്പം ഷാര്‍ജയില്‍ താമസിക്കുമ്പോള്‍ പിഞ്ചുകുഞ്ഞിനൊപ്പം ആത്മഹത്യ ചെയ്ത വിപഞ്ചിക എന്ന യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നന്നതാണ്. വിപഞ്ചികയും ഭര്‍ത്താവ് നിതീഷും മകള്‍ വൈഭവിയുമായി സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബമായിട്ടാണ് അയല്‍വാസികള്‍ പോലും കരുതിയിരുന്നത്. അവര്‍ക്കിടയില്‍ ഇത്രയ്ക്ക് വലിയ പ്രശ്നമുണ്ടെന്ന് മരണവാര്‍ത്ത കേട്ടപ്പോഴാണ് പലര്‍ക്കും മനസിലായത്.കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയനും(33) മകള്‍ വൈഭവിയുമാണ് ഷാര്‍ജയിലെ അല്‍ നഹ്ദയിലെ ഫളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് നിതീഷുമായി വിപഞ്ചിക ഒരു വര്‍ഷത്തിലേറെയായി അകല്‍ച്ചയില്‍ കഴിയുക ആയിരുന്നു. ഈ സമയത്ത് താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്ദതെക്കുറിച്ചു അടുത്ത ഒരു ബന്ധുവിന് അയച്ച ശബ്ദസന്ദേശം ഇപ്പോള്‍ പുറത്ത്…
Read Moreപതിനാലുകാരനെ കത്തി കാട്ടി മദ്യവും കഞ്ചാവും നല്കിയ കേസ്; മുത്തശ്ശിയുടെ കാമുകനായ പ്രതി ഒളിവില്‍
കൊച്ചി: കത്തി കാട്ടി ഭീഷണിപ്പെടുത്തി 14കാരന് മദ്യവും കഞ്ചാവും നല്കിയ കേസിലെ പ്രതി ഒളിവില്‍.എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന് പിന്നാലെ ഒളിവില്‍പ്പോയ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിയായ പ്രബിനായി (40) പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ വൈകാതെ പിടികൂടാനാകുമെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു. കുട്ടിയുടെ മുത്തശിയുടെ സുഹൃത്താണ് പ്രതി. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് കഴിയുന്ന കുട്ടി നഗരത്തിലെ ഒരു സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മയ്ക്കും മുത്തശിക്കുമൊപ്പം വാടക വീട്ടിലാണ് താമസം. 58കാരിയായ മുത്തശിയെ, പ്രബിന് ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. 2024 ഡിസംബര്‍ 24ന് കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത സമയത്ത് ഇയാള്‍ അവിടെയെത്തി. കുട്ടിയുടെ മുന്നില്‍ വച്ച് മദ്യം കുടിച്ചശേഷം ബട്ടണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറിയ കത്തി വച്ച് കുട്ടിയെ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. പിന്നീട് കുട്ടിയുടെ ജന്മദിനമായ…
Read Moreട്രംപിന്റെ തീരുവ: കുരുമുളക്, കാപ്പി, റബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടി
മുംബൈ: ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് യുഎസ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ നടപടി വിപണിയെ പ്രതികൂലമായി ബാധിച്ചുതുടങ്ങി. തീരുവ പ്രാബല്യത്തില്‍വന്നതോടെ ഇന്ത്യയില്‍നിന്ന് ചരക്കുകള്‍ എടുക്കുന്നത് യുഎസ് റീട്ടെയില്‍ കമ്പനികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. ഏലം, റബര്‍ എന്നിവയുടെ കയറ്റുമതി ഓര്‍ഡറുകള്‍ പലതും റദ്ദാക്കുകയോ താത്കാലികമായി നിര്‍ത്തിവക്കുകയോ ചെയ്തു. സംസ്ഥാനത്തെ കുരുമുളക്, ഏലം, കാപ്പി, റബര്‍, തേയില തുടങ്ങിയ ഉത്പന്നങ്ങൾക്ക് അമേരിക്കയില്‍ വില ഉയരുന്നതോടെ ആവശ്യക്കാര്‍ കുറയും. കേരളത്തില്‍ തേയില ലേലത്തില്‍ കിലോയ്ക്ക് 38 രൂപയുടെവരെ ഇടിവുണ്ടായി. ജൂലൈയില്‍ 183 രൂപയായിരുന്നു ശരാശരി വില. കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ ഇത് 145 രൂപയായി. സുഗന്ധവ്യഞ്ജന മേഖലയില്‍ നിലവില്‍ ഉയര്‍ന്ന തീരുവ ഭീഷണിയില്ലാത്ത ഇന്തോനേഷ്യ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേതന്നെ വെല്ലുവിളിയായിരുന്നു. ആമസോണ്‍, വാള്‍മാര്‍ട്ട്, ടാര്‍ജറ്റ്, ഗ്യാപ് തുടങ്ങിയ കമ്പനികൾ തുണിത്തരങ്ങളും വസ്ത്രങ്ങളും ഇന്ത്യയില്‍നിന്നു വാങ്ങുന്നത് നിര്‍ത്തിവച്ചു.
Read Moreപത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; തിരികെ ചോദിച്ചപ്പോൾ കൂടോത്രത്തിലൂടെ മാതാപിതാക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണി; ട്യൂഷന് അധ്യാപകന് അറസ്റ്റില്‍
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയും പറ്റിച്ചും ലക്ഷങ്ങള്‍ കൈക്കലാക്കിയ പ്രതി പിടിയില്‍. കോഴിക്കോട് സ്വദേശിയായ രാഹുലാണ് തട്ടിപ്പ് കേസില്‍ പിടിയിലായിരിക്കുന്നത്. വിദ്യാര്ഥിയെയുടെ രക്ഷിതാക്കളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയും നേരിട്ടുമാണ് പണം കൈമാറിയത്. പണം തിരികെ ചോദിക്കുകയോ, ആരോടെങ്കിലും പറയുകയോ ചെയ്താല്‍ അച്ഛനെയും അമ്മയെയും മന്ത്രവാദത്തിലൂടെ ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു. രാഹുല്‍ വിദ്യാര്ഥിയെയെ ഭീഷണിപ്പെടുത്തിയതും പണം തട്ടിയതും.കുട്ടിക്ക് മുന്‍പ് ട്യൂഷനെടുത്ത ആളായിരുന്നു രാഹുല്‍. ഇതിനിടെയാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. 2022ലാണ് ഇയാള്‍ കുട്ടിയില്‍ നിന്നും പണം തട്ടാന്‍ ആരംഭിച്ചത്. 2022 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ മൂന്ന് മാസക്കാലം കൊണ്ട് ഒന്‍പത് ലക്ഷത്തിലധികം രൂപയാണ് രാഹുല്‍ കൈക്കലാക്കിയത്. പിന്നീട് കുട്ടി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ രക്ഷിതാക്കളെ കൂടോത്രത്തിലൂടെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് പണം നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ അന്വേഷിക്കുമ്പോളാണ് കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഉടന്‍…
Read Moreതൊഴിലുറപ്പുപദ്ധതിയില്‍ വയനാട് തൊണ്ടർനാട് കോടികളുടെ വെട്ടിപ്പ്; രണ്ട് വർഷത്തിനിടെ രണ്ടരക്കോടിയുടെ അഴിമതി
കല്‍പ്പറ്റ: വയനാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കോടികളുടെ അഴിമതി. തൊണ്ടർനാട് പഞ്ചായത്തിലാണു വൻ വെട്ടിപ്പ് നടന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം രണ്ടരക്കോടിയോളം രൂപയുടെ അഴിമതിയാണു നടന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ചെലവ് പെരുപ്പിച്ചും ഇല്ലാത്ത പദ്ധതിയുടെ പേരിലുമാണു വെട്ടിപ്പ് നടത്തിയത്. പല പദ്ധതികളും പെരുപ്പിച്ചുകാണിച്ചാണ് തട്ടിപ്പു നടത്തിയത്. സിപിഎം ഭരിക്കുന്ന പഞ്ചായത്തിലാണ് അഴിമതി നടന്നത്. സംഭവത്തിൽ കരാർ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന നാല് ഉദ്യോഗസ്ഥരെ പഞ്ചായത്ത് സസ്പെന്‍ഡ്ചെയ്തു. അഴിമതി നടത്തിയ തുക ഉയരാൻ സാധ്യതയുണ്ട്. മുൻ വർഷങ്ങളിലെ ചെലവുകളും പരിശോധിച്ചുവരികയാണ്. കോഴിക്കൂട് വിതരണം, കിണര്‍ നിര്‍മാണം തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പാക്കാൻ തൊഴിലുറപ്പുപദ്ധതിക്കു കീഴിൽ പഞ്ചായത്ത് ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് വിവിധ പദ്ധതികളുടെ പേരിലും ഇല്ലാത്ത പദ്ധതികളുടെ പേരിലും കോടികളുടെ വെട്ടിപ്പു നടത്തിയത്. അതേസമയം, തൊഴിലുറപ്പുപദ്ധതിയില്‍ രാഷ്ട്രീയ വിവാദവും മുറുകുകയാണ്. രണ്ട് ഉദ്യോഗസ്ഥർ ചേർന്നാണ് അഴിമതി നടത്തിയതെന്നാണു…
Read Moreപുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. യുക്രെയിനിലെ പുതിയ സംഭവവികാസങ്ങള്‍ പുടിൻ അറിയിച്ചെന്ന് മോദി എക്സിൽ കുറിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം ശക്തമായി തുടരുന്നകാര്യത്തിലും ഇരുനേതാക്കളും തമ്മിൽ സംസാരിച്ചു. ഈ വര്‍ഷം അവസാനം പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോദി എക്സിൽ കുറിച്ചു.
Read Moreബിഹാറിൽ സീതാക്ഷേത്രത്തിന് തറക്കല്ലിട്ടു: ക്ഷേത്ര നിർമ്മാണത്തിനായി അനുവദിച്ചത് 882 കോടി
പട്ന: സീതാമർഹിയിലെ പുനൗര ധാമിൽ മാതാ സീതാക്ഷേത്രത്തിന്റെ തറക്കല്ലിടൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്ന് നിർവഹിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ അഞ്ച് അടി ഉയരക്കുറവിലായിരിക്കും (156 അടി) സീതാ ക്ഷേത്രത്തിന്റെ നിർമാണം. അയോധ്യ രാമക്ഷേത്രം രൂപകൽപ്പന ചെയ്ത വാസ്തുശിൽപ്പി ചന്ദ്രകാന്ത് സോംപുരയാണ് സീതാ ക്ഷേത്രം രൂപകൽപ്പന ചെയ്യുന്നത്. ക്ഷേത്രത്തിലും ശ്രീകോവിലിലും മക്രാന കല്ലുകളാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. 2023 സെപ്റ്റംബറിൽ അന്നത്തെ മഹാഹഗ്ബന്ധൻ സർക്കാർ അനുമതി നൽകിയ പദ്ധതിക്ക് ജൂലൈ ഒന്നിന് നിതീഷ് കുമാർ മന്ത്രിസഭ 882.87 കോടി രൂപ അനുവദിച്ചു. ഇതിൽ 137 കോടി നിലവിലുള്ള ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും നവീകരണത്തിനും 728 കോടി ടൂറിസവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനും 16 കോടി അറ്റകുറ്റപ്പണികൾക്കുമാണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ-നവംബറിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്.
Read More