രണ്ടു ജഡ്ജിമാർ കൊച്ചിയിലെ നിയമവിദ്യാർഥികളോട് വെള്ളിയാഴ്ച ഗൗരവമേറിയ ചില കാര്യങ്ങൾ പറഞ്ഞു. സുപ്രീംകോടതി മുൻ ജഡ്ജിമാരായ ജസ്റ്റീസ് ജെ. ചെലമേശ്വറും ജസ്റ്റീസ് കെ.എം. ജോസഫും പറഞ്ഞതിന്റെ അന്തഃസത്ത ഭരണഘടനയുടെ ആത്മാവായ മതേതരത്വം, സോഷ്യലിസം എന്നിവയെ സംരക്ഷിക്കണമെന്നതാണ്. ന്യായാധിപരും പ്രതിപക്ഷ പാർട്ടികളും മാധ്യമങ്ങളുമൊക്കെ ഇതിങ്ങനെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനായിരിക്കും? മതേതരത്വവും തുല്യതയും അപകടത്തിലായതുകൊണ്ട്. ന്യൂനപക്ഷങ്ങൾക്കു ചുറ്റും പാഞ്ഞടുക്കുന്ന വർഗീയക്കൂട്ടങ്ങളെ സർക്കാർ സംരക്ഷിക്കുന്നതുകൊണ്ട്. ആഴമേറുന്ന സന്പന്ന-ദരിദ്ര വിടവിനെ ഭരണകൂടം നികത്താത്തതുകൊണ്ട്. ന്യായാധിപരും തൂന്പയെ തൂന്പയെന്നുതന്നെ വിളിച്ചു. എറണാകുളം ഗവൺമെന്റ് ലോ കോളജിന്റെ 150-ാം വാര്‍ഷികാഘോഷ ഭാഗമായി പൂർവവിദ്യാർഥികൾ സംഘടിപ്പിച്ച പ്രഭാഷണ പരന്പരയിലെ വിഷയം ‘മതേതരത്വവും സോഷ്യലിസവും ഒഴിവാക്കണമെന്ന മുറവിളിക്ക് ന്യായീകരണമുണ്ടോ’ എന്നായിരുന്നു. ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞതിങ്ങനെ: “സോഷ്യലിസം, മതേതരത്വം എന്നിവ ആകാശത്തുനിന്ന് പൊട്ടിവീണ ആശയങ്ങളല്ല, ഭരണഘടനയിൽ അന്തർലീനമായ ലക്ഷ്യങ്ങളാണ്. ഇത് ഭരണഘടനയുടെ ആമുഖത്തിലുണ്ടോ ഇല്ലയോ എന്നതല്ല, അവ എന്തിനു…
Read MoreDay: August 11, 2025
വോട്ട് കൊള്ള ആരോപണം: ഡൽഹിയിൽ പ്രതിപക്ഷ മാർച്ച്
ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തിൽ ഇന്ത്യ സഖ്യം പ്രതിഷേധം കടുപ്പിക്കുന്നു. പ്രതിപക്ഷ എംപിമാർ ഇന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ഇന്ത്യ സംഖ്യത്തിന്റെ ശക്തി തെളിയിക്കുന്നതായിരിക്കും മാർച്ച് പ്രതിപക്ഷനേതാക്കൾ പറഞ്ഞു. രാവിലെ പതിനൊന്നരയോടെ പാർലമെന്റിൽനിന്ന് ആരംഭിക്കുന്ന മാർച്ചിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമടക്കം 300 ഓളം എംപിമാർ പ്രതിഷേധത്തിൽ അണിനിരക്കും. ബിഹാറിലെ എസ്ഐആർ റദ്ദാക്കണമെന്നും രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം പാർലമെന്റിനു പുറത്ത് ഇന്ത്യ മുന്നണി നടത്തുന്ന ആദ്യ സംയുക്ത പരിപാടിയാണ് ഇന്നത്തെ പ്രതിഷേധ മാർച്ച്. “വോട്ട് ചോരി’ എന്ന വിഷയത്തിൽ വിവിധ ഭാഷകളിൽ എഴുതിയ പ്ലക്കാർഡുകൾ പിടിച്ചുകൊണ്ടായിരിക്കും പ്രതിഷേധം. മുന്നണിയിൽനിന്നു പുറത്തുപോയ ആം ആദ്മി പാർട്ടിയും പ്രതിഷേധത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്.…
Read Moreകലൂര്‍ മെട്രോ സ്റ്റേഷനു സമീപം കത്തിക്കുത്ത്; മോഷ്ടാക്കളായ രണ്ട് യുവാക്കള്‍ അറസ്റ്റിൽ
കൊച്ചി: കലൂര്‍ മെട്രോ സ്റ്റേഷനു സമീപം തൃശൂര്‍ സ്വദേശിക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നേപ്പാള്‍ സ്വദേശി ശ്യാം, ഇരിട്ടി സ്വദേശി റോബിന് എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും പോക്കറ്റടി സംഘത്തില്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 11 നായിരുന്നു സംഭവം. മെട്രോ സ്റ്റേഷനിലെ മീഡിയനില്‍ കിടന്നുറങ്ങിയിരുന്ന തൃശൂര്‍ സ്വദേശി ഷറഫുദീനാണ് (49) കുത്തേറ്റത്. ശ്യാമും ഷറഫുദീനും തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടായി. തുടര്‍ന്ന് റോബിനും എത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൈയിലിരുന്ന കത്തി ഉപയോഗിച്ച് ഷറഫുദീന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് ഇയാളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചു.സംഭവത്തിനുശേഷം പ്രതികള്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ന് പുലര്‍ച്ചെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് നിന്നാണ് ഇരുവരും പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreഹമാസിനെ തുടച്ചുനീക്കും: നെതന്യാഹു
ജറുസലേം: ഗാസ ഉടൻ പിടിച്ചെടുക്കുമെന്ന വ്യക്തമായ സൂചന നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാനുള്ള അതിവേഗമാർഗം ഗാസ നഗരം പിടിച്ചെടുക്കുകയെന്നതാണ്. ഹമാസ് ആയുധം താഴെ വയ്ക്കാൻ വിസമ്മതിക്കുകയാണ്. അതിനാൽ ഇസ്രയേലിന് ഹമാസിന്റെ പരാജയം പൂർത്തിയാക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേൽ ഗാസ കൈവശപ്പെടുത്തുകയല്ല. മറിച്ച് സ്വതന്ത്രമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി.
Read Moreനല്ല പെരുമാറ്റമോ, വിദ്യാഭ്യാസമോ ഉണ്ടോ? വിനായകനെതിരേ കെ.ജി. മർക്കോസ്
കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്ണന് അവര്‍കളുടെ വിഷയവുമായി ബന്ധപ്പെടുത്തി, നടന് വിനായകന് ഇന്ത്യയുടെ തന്നെ മഹാ ഗായകരില്‍ ഒരാളായ, മലയാളത്തിന്റെ ശ്രീ യേശുദാസ് അവര്‍കളെ അപമാനിച്ചുകൊണ്ട് സമൂഹ മാധ്യമത്തിലൂടെ നടത്തിയ പരാമര്‍ശനം അങ്ങേയറ്റം ഹീനവും പ്രതിഷേധാര്‍ഹവുമാണ്. വിനായകന് ശ്രീ. യേശുദാസിനെ അപമാനിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? ചില ഗുണ്ടാ റോളുകള്‍ ചെയ്ത് മലയാള സിനിമയില്‍ ഒരഭിനേതാവായി കയറിക്കൂടി എന്നതൊഴിച്ചാല്‍, ഇദ്ദേഹത്തെ റോള്‍ മോഡലാക്കാന്‍ എന്തു വിശേഷ ഗുണമാണ് ഉള്ളത്? നല്ല പെരുമാറ്റമോ, വിദ്യാഭ്യാസമോ ഇദ്ദേഹത്തിനുണ്ടോ? മലയാള സമൂഹത്തിനു മുന്നില്‍ ഇദ്ദേഹം ക്ഷമ പറയണം. അല്ലെങ്കില്‍ മലയാള സിനിമയും മലയാളിയും ഇദ്ദേഹത്തെ ബഹിഷ്ക്കരിക്കാന്‍ മുന്നോട്ടുവരണം. ഇദ്ദേഹത്തിനെതിരേ കേസെടുത്ത് നീതിന്യായ വ്യവസ്ഥിതി പ്രകാരം മ്ലേച്ചമായ പെരുമാറ്റത്തിന് അര്‍ഹമായ ശിക്ഷ വാങ്ങി ക്കൊടുക്കാന്‍ അധികൃതര്‍ മുന്നോട്ടുവരണം. -കെ.ജി. മാർക്കോസ്
Read Moreഅമേരിക്കയുടെ 6,500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇസ്രൊ
ചെന്നൈ: അമേരിക്കയുടെ 6,500 കിലോഗ്രാം ഭാരമുള്ള കമ്യൂണിക്കേഷൻ സാറ്റലൈറ്റ് വിക്ഷേപിക്കാനൊരുങ്ങി ഇസ്രൊ. രണ്ടു മാസത്തിനുള്ളിൽ വിക്ഷേപണമുണ്ടാകുമെന്ന് ഇസ്രൊ ചെയർമാൻ വി. നാരായണൻ പറഞ്ഞു. ചെന്നൈ കട്ടൻകുളത്തൂർ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ 21-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്പോഴാണ് ഇസ്രൊ ചെയർമാൻ സാറ്റലൈറ്റ് വിക്ഷേപണത്തെക്കുറിച്ച് പറഞ്ഞത്. 1963ൽ ആണ് ഇസ്രൊ സ്ഥാപിതമായതെന്നും അന്ന് രാജ്യം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പിന്നിലായിരുന്നുവെന്നും നാരായണൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. അതേ വർഷം തന്നെ, ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ തുടക്കംകുറിച്ച് അമേരിക്ക ഒരു ചെറിയ റോക്കറ്റ് സംഭാവന ചെയ്തു. 1963 നവംബർ 21ന് ആയിരുന്നു അത്. അമേരിക്കയിൽനിന്ന് ഒരു ചെറിയ റോക്കറ്റ് സ്വീകരിച്ച രാജ്യം, ഇന്ത്യൻ മണ്ണിൽനിന്ന് സ്വന്തം ലോഞ്ചർ ഉപയോഗിച്ച് അമേരിക്ക നിർമിച്ച 6,500 കിലോഗ്രാം ഭാരമുള്ള ആശയവിനിമയ ഉപഗ്രഹം വിക്ഷേപിക്കാൻ പോകുന്നു. പ്രധാനപ്പെട്ട വളർച്ചയാണിതെന്നും നാരായണൻ പറഞ്ഞു.…
Read Moreഅമ്മ തകരണം എന്ന് ആഗ്രഹിക്കുന്ന ശക്തി; ശ്വേതയ്ക്കെതിരായ പരാതി ഇമേജിനെ വികൃതമാക്കാന്‍ വേണ്ടിയുള്ളതെന്ന് ദേവൻ
ശ്വേത മേനോനെതിരേ രംഗത്തെത്തിയിരിക്കുന്നത് അമ്മ തകരണം എന്ന് ആഗ്രഹിക്കുന്ന ശക്തിയാണ്. അത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ അമ്മയിലെ മുഴുവന്‍ അംഗങ്ങളും ശ്വേത മേനോന് ഒപ്പം തന്നെയുണ്ടാകും. ഞാന്‍ അംഗങ്ങളെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. ശ്വേതയ്ക്കെതിരായ എഫ്ഐആര്‍ ബുൾഷിറ്റാണ്, നോണ്‍ സെന്‍സ് ആണ്. ഇന്റിമേറ്റ് രംഗങ്ങളില്‍ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണ്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് ആ സിനിമകള്‍ ഇറങ്ങിയത്. കേസില്‍ പറയുന്നതു പോലെയുള്ള ഒരു കലാകാരിയല്ല ശ്വേത. പരാതിക്കാരന് ഉന്നയിച്ച കാര്യങ്ങളെല്ലാം ശ്വേതയുടെ ഇമേജിനെ വികൃതമാക്കാന്‍ വേണ്ടിയുള്ളതാണ്. മനഃപൂര്‍വം ചെയ്യുന്ന കാര്യമാണിത്. അമ്മയെ തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ വിജയിക്കില്ല. മോഹന്‍ലാല്‍ അടക്കമുള്ള വലിയ താരങ്ങള്‍ തന്നെയാണ് സ്ത്രീകള്‍ നയിക്കട്ടെ എന്നു പറഞ്ഞത്. -ദേവൻ
Read Moreധനുഷുമായി പ്രണയത്തിലെന്ന ഗോസിപ്പ്; അഭ്യൂഹങ്ങൾക്കു ശക്തിപകർന്ന് മൃണാൾ ഠാക്കൂർ
തമിഴ് നടൻ ധനുഷുമായി അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾക്കു ശക്തിപകർന്ന് മൃണാൾ ഠാക്കൂർ നടന്റെ സഹോദരിമാരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മൃണാൽ ഠാക്കൂർ ധനുഷിന്റെ സഹോദരിമാരായ ഡോ. കാർത്തിക കാർത്തികിനെയും വിമല ഗീതയെയും ഇൻസ്റ്റയിൽ പിന്തുടരുന്നുവെന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്തുവന്നത്. മുംബൈയിൽ ഇക്കഴിഞ്ഞ ദിവസം നടന്ന തന്റെ ചിത്രമായ സൺ ഓഫ് സർദാർ 2 ന്റെ പ്രത്യേക പ്രദർശനത്തിനിടെ ധനുഷിനൊപ്പമുള്ള അവരുടെ വീഡിയോ വൈറലായിരുന്നു, ഇതിനു പിന്നാലെയാണു നടന്റെ സഹോദരിമാരെ മൃണാൽ ഠാക്കൂർ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ധനുഷും മൃണാളും അടുപ്പത്തിലാണെന്നു സംശയിക്കുന്നതായി ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ നടന്ന സൺ ഓഫ് സർദാർ 2 എന്ന ചിത്രത്തിന്റെ പരിപാടിയിൽ ധനുഷും മൃണാളും തമ്മിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് നടന്ന മൃണാൽ ഠാക്കൂറിന്റെ…
Read Moreകോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ ബലാത്സംഗക്കേസ്; റാപ്പര്‍ വേടനെതിരേ ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ തൃക്കാക്കര പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിനിയായ യുവ ഡോക്ടര്‍ നല്കിയ പീഡന പരാതിയില്‍ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
Read Moreബംഗളൂരു മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു: രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 150 ആയി
ബംഗളൂരു: ബംഗളൂരുവിലെ ഗതാഗതക്കുരുക്കു നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നമ്മ മെട്രോ റെയിലിന്റെ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 19 കിലോമീറ്റര്‍ നീളത്തിലുള്ള പുതിയ പാതയാണു പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചത്. ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി മോദി മെട്രോയിൽ യാത്രചെയ്തു. വിദ്യാർഥികളുമായി പ്രധാനമന്ത്രി സംസാരിക്കുകയും ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഗവര്‍ണര്‍ തവര്‍ ചന്ദ് ഗഹ്ലോട്ട് എന്നിരും ഒപ്പമുണ്ടായിരുന്നു. യെല്ലോ ലൈന്‍ എന്നു പേരിട്ട 19.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാത 7,160 കോടി രൂപ മുടക്കിയാണു നിർമിച്ചിരിക്കുന്നത്. 16 സ്റ്റേഷനുകൾ ഉള്ള പാത തുറന്നതോടെ ഹൊസൂര്‍ റോഡ്, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി ജംഗ്ഷൻ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കു നിയന്ത്രിക്കാമെന്നാണ് പ്രതീക്ഷ. മെട്രോ ഉദ്ഘാടനത്തിന് മുന്‍പ് മൂന്ന് വന്ദേഭാരത് എക്സ്പ്രസ് ട്രയിനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടെ…
Read More