കൊച്ചി: സൈബര്‍ ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കാന്‍ വേണ്ട ഏകദിന പരിശീലനം സംസ്ഥാനത്തെ ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് നല്‍കാനൊരുങ്ങി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്. എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നു വീതം അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകളും വെല്ലുവിളികളും, ഡാര്‍ക്ക് വെബ്, ഡാര്‍ക്ക് വെബില്‍ നിന്നും കുട്ടിയെ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതെങ്ങനെ, സൈബര്‍ സുരക്ഷ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2008 വകുപ്പുകളും ശിക്ഷകളും എന്നിവയ്ക്കാണ് പരിശീലനത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ഇതോടൊപ്പം ബാലനീതി ആക്ട് 2015, പോക്സോ ആക്ട് 2012, സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ ആക്ട് 2009, കുട്ടികളുടെ അവകാശങ്ങള്‍, കുട്ടിയുടെ വളര്‍ച്ചാ ഘട്ടങ്ങള്‍, കുട്ടികളുടെ മാനസികാരോഗ്യം, കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍, ജീവിത നൈപുണ്യ വിദ്യാഭ്യാസം, ഉത്തരവാദിത്ത പൂര്‍ണമായ രക്ഷാകര്‍തൃത്വം എന്നിവയെക്കുറിച്ചും അറിവു പകരും. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സൈബര്‍…
Read MoreDay: August 11, 2025
സിന്‍സിനാറ്റി ഓപ്പണ്‍ 2025: സബലെങ്കയും സിന്നറും മൂന്നാം റൗണ്ടില്‍
മാസോണ്‍: സിൻസിനാറ്റി ഓപ്പണ്‍ 2025 വനിത ടെന്നീസ് മൂന്നാം റൗണ്ടിൽ കടന്ന് വനിത സിംഗിൾസ് ലോക ഒന്നാംനന്പർ താരം അരിന സബലെങ്കയും ഇറ്റലിയുടെ പുരുഷ സിംഗിൾസ് ലോക ഒന്നാം നന്പർ താരം യാന്നിക് സിന്നറും. ചെക്ക് മാർക്കറ്റ വോൻഡ്രൗസോവയ്ക്കെതിരായ മത്സരത്തിൽ അരിന സബലെങ്ക 12 ബ്രേക്ക് പോയിന്റ് നേട്ടത്തോടെ 7-5, 6-1 ന് ജയം നേടി മൂന്നാം റൗണ്ടിൽ കടന്നു. പുരുഷ വിഭാഗത്തിൽ നിലവിലെ ചാന്പ്യൻ യാന്നിക് സിന്നർ കൊളംബിയൻ യോഗ്യതാ റൗണ്ടർ ഡാനിയേൽ ഗാലനെ 6-1, 6-1ന് പരാജയപ്പെടുത്തി. വിംബിൾഡണ്‍ കിരീടനേട്ടത്തിനുശേഷം ഇടവേള എടുത്ത സിന്നർ മികച്ച ഫോമിലായിരുന്നു. 59 മിനിറ്റിനുള്ളിൽ എതിരാളി ഗാലനെ വീഴ്ത്തി. കനേഡിയൻ താരം ഗബ്രിയേൽ ഡിയാല്ലോയുമായാണ് അടുത്ത മത്സരം. പുതിയ പരിശീലകൻ ഫ്രാൻസിസ്കോ റോയിഗിന് കീഴിൽ ആദ്യമത്സരത്തിൽ സെർബിയയുടെ ഓൾഗ ഡാനിലോവിച്ചിനെ 6-3, 6-2 എന്ന സ്കോറിന് റഡുകാനു അനായാസം…
Read Moreബാറുടമകളുടെ എതിര്‍പ്പ്, വിവാദമുണ്ടായാൽ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കും; ബെവ്കോയുടെ ഓണ്‍ലൈന്‍ മദ്യവിതരണ ശിപാര് കടയ്ക്കൽ വെട്ടി സർക്കാർ
തിരുവനന്തപുരം: ബെവ്കോയുടെ ഓണ്‍ലൈന്‍ മദ്യവിതരണ ശിപാര്‍ശയ്ക്ക് ചെക്ക് വച്ച് സര്‍ക്കാര്‍. ബാറുടമകളുടെ എതിര്‍പ്പും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുടുതല്‍ വിവാദങ്ങളിലേക്ക് പോകുന്നത് തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന വിലയിരുത്തലിലുമാണ് ബെവ്കോയുടെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളിയത്. മൊബൈല്‍ ആപ്പിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് വീടുകളില്‍ മദ്യം എത്തിക്കാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ബെവ്കോ സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയത്. ബെവ്കോ എംഡി. ഹര്‍ഷിത അത്തല്ലൂരിയാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. 23 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായിരിക്കും മദ്യം ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നായിരുന്നു ശിപാര്‍ശ. മദ്യം ബുക്ക് ചെയ്യുന്നതിന് പ്രത്യേക മൊബൈല്‍ ആപ്പും ബെവ്കോ തയാറാക്കിയിരുന്നു. പ്രായം തിരിച്ചറിയാനുള്ള രേഖകള്‍ സഹിതമാണ് ബുക്ക് ചെയ്യേണ്ടതെന്നായിരുന്നു ബെവ്കോയുടെ തീരുമാനം. ബെവ്കോയുടെ നിലവിലുള്ള ശിപാര്‍ശ സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ ബാറുകളിലെ വരുമാനം കുറയുമെന്നും അത് തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ബാറുടമകളും സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും നിയമസഭ…
Read Moreഗാസ സിറ്റി ഏറ്റെടുക്കുന്നതിൽ പ്രതിഷേധവുമായി ഇസ്രേലി ജനത
ടെൽ അവീവ്: ഗാസയിലെ പ്രധാന നഗരമായ ഗാസ സിറ്റി ഏറ്റെടുക്കാനുള്ള നെതന്യാഹു സർക്കാരിന്റെ തീരുമാനത്തിനെതിരേ തെരുവിലിറങ്ങി ഇസ്രേലി ജനത. ശനിയാഴ്ച രാത്രി ടെൽ അവീവ് നഗരത്തിൽ നടന്ന പ്രകടനത്തിൽ ഒരു ലക്ഷം പേർ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു. നെതന്യാഹു സർക്കാരിന്റെ തീരുമാനം ഹമാസിന്റെ കസ്റ്റഡിയിലുള്ള ഇസ്രേലി ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് പ്രകടനത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഇസ്രേലി ദേശീയ പതാകയും ബന്ദികളുടെ ചിത്രങ്ങളും പ്രകടനക്കാരുടെ കയ്യിലുണ്ടായിരുന്നു. തീരുമാനം നടപ്പിലാക്കുന്നതിൽനിന്ന് പ്രധാനമന്ത്രി നെതന്യാഹുവിനെ തടയാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇടപെടണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു. ഇസ്രേലി സേനയാൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻ കുട്ടികളുടെ ചിത്രങ്ങളും ചില പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി. ഗാസ മുഴുവൻ നിയന്ത്രണത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഗാസാ സിറ്റി ഏറ്റെടുക്കാൻ ഇസ്രേലി സർക്കാർ തീരുമാനിച്ചതെന്ന സൂചനയുണ്ട്. തീരുമാനത്തിൽ അമേരിക്ക ഒഴിച്ചുള്ള പ്രമുഖ പാശ്ചാത്യ ശക്തികൾ ഇസ്രയേലിനെ വിമർശിക്കുകയാണുണ്ടായത്. സർക്കാരിനെ താങ്ങിനിർത്തുന്ന തീവ്രവലതുപക്ഷ കക്ഷികളുടെ…
Read Moreഓസീസിന് ജയം
ഡാർവിൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്ക് 17 റണ്‍സ് ജയം. 179 റണ്‍സ് വിജലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെടുക്കാനാണ് സാധിച്ചത്. തകർച്ചയിലേക്ക് നീങ്ങിയ ഓസീസിനെ ടിം ഡേവിഡിന്റെ (52 പന്തിൽ 83) ഒറ്റയാൾ പോരാട്ടമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. മൂന്നു മത്സരങ്ങളുടെ പരന്പരയിൽ ഓസീസ് മുന്നിലെത്തി.
Read Moreമതം മാറാന്‍ നിര്‍ബന്ധിച്ചു, വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ചു; കോതമംഗലത്തെ ടിസിസി വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ഗുരുതര ആരോപണവുമായി കുടുംബം
കൊച്ചി: കോതമംഗലത്ത് ടിസിസി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ് സുഹൃത്തിന്റെ പീഡനമെന്ന് കുടുംബത്തിന്റെ പരാതി. ആണ് സുഹൃത്ത് റമീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാകുറിപ്പിലുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരനാണ് ഇയാള്‍. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോന എല്‍ദോസിനെ(21)നെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. കോതമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുക്കുകയും ചെയ്തിരുന്നു.റമീസിന്റെ പീഡനം മൂലമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് ഇവര്‍ കോതമംഗലം പോലീസില്‍ പരാതി നല്കി. റമീസും സോനയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇയാള്‍ വിദ്യാര്‍ഥിനിയെ പറവൂരിലെ വീട്ടിലെത്തിച്ച ശേഷം മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. റമീസിനെതിരേ ഉടന്‍ കേസെടുക്കുമെന്നു കോതമംഗലം പോലീസ് പറഞ്ഞു. ആത്മഹത്യാ പ്രേരണയ്ക്കും ഉപദ്രവിച്ചതിനും ഇയാള്‍ക്കെതിരേ പോലീസ് കേസെടുക്കും.
Read More‘ആർപ്പോ ഇർറോ’ … ഓഗസ്റ്റ് മുപ്പതിന് നിങ്ങൾ വരില്ലേ..! ഓളപ്പരപ്പിലെ ഒളിമ്പിക്സിൽ മാറ്റുരയ്ക്കാൻ ജില്ലയിൽ നിന്ന് മൂന്നു ജലരാജാക്കന്മാർ
കുമരകം: ആലപ്പുഴ പുന്നമടക്കായലിൽ 30നു നടക്കുന്ന ഓളപ്പരപ്പിലെ ഒളിമ്പിക്സിൽ മാറ്റുരയ്ക്കാൻ ജില്ലയിൽനിന്നു മൂന്നു ജലരാജാക്കന്മാർ ഒരുക്കം തുടങ്ങി. കുമരകം ടൗൺ ബോട്ട് ക്ലബ്, കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്, ചങ്ങനാശേരി ബോട്ട് ക്ലബ് എന്നീ പ്രമുഖ ക്ലബ്ബുകളാണ് ജില്ലയിൽ നെഹ്റു ട്രോഫി എത്തിക്കാൻ തുഴയെറിയാൻ പുന്നമടയിലെത്തുക. കുട്ടനാട്ടിലെ വള്ളംകളി പ്രേമികളുടെ ഹരമായിരുന്ന കുമരകത്തെ ക്ലബ്ബുകൾ ആലപ്പുഴയിൽ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുകയും പല റിക്കാർഡുകൾക്കും ഉടമകളാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഒമ്പതു വർഷമായി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കൈയൊപ്പുള്ള വെള്ളിക്കപ്പുമായി കുമരകത്തെത്താൻ കഴിഞ്ഞിട്ടില്ല. കുമരകത്തെ ആദ്യ ക്ലബ്ബായ കുമരകം ബോട്ട് ക്ലബ് 2002-ൽ വെള്ളംകുളങ്ങര ചുണ്ടനിൽ സുവർണ ജൂബിലി ട്രോഫി നേടിയ കരുത്തന്മാരാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിമൂലം ഇക്കുറി മത്സരരംഗത്തില്ല. കുമരകം ടൗൺ ബോട്ട് ക്ലബ് തുടർച്ചയായ നാലു വർഷങ്ങളിൽ നെഹ്റു ട്രോഫിയിൽ മുത്തമിട്ട കരുത്തന്മാരാണെങ്കിലും…
Read Moreവിട… കുനിഷിഗെ കമാമോട്ടോ അന്തരിച്ചു
ജപ്പാൻ: ജപ്പാൻ ദേശീയ ഫുട്ബോൾ ടീമിലെ റിക്കാർഡ് ഗോൾ വേട്ടക്കാരനായ കുനിഷിഗെ കമാമോട്ടോ (81) അന്തരിച്ചു. കുനിഷിഗെ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഇന്നലെ പുലർച്ചെ ഒസാക്ക ജില്ലയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യമെന്ന് ജാപ്പനീസ് ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. 1968 ഒളിന്പിക്സിൽ ജപ്പാന് വെങ്കല മെഡൽ നേടാൻ കമാമോട്ടോയുടെ പ്രകടനം നിർണായകമായി. ഒളിന്പിക്സിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവുമായി (ഏഴ് ഗോളുകൾ). പുരുഷ ഫുട്ബോളിൽ രാജ്യത്തിന്റെ ഏറ്റവും മികച്ച ഗോൾ സ്കോററുമായി. ഫോർവേഡ് താരമായ കുനിഷിഗെ സമുറായ് ബ്ലൂവിനായി 13 വർഷം കളിച്ചു. പിന്നീട് സെറെസോ ഒസാക്ക എന്നറിയപ്പെടുന്ന യാൻമാർ ഡീസലിൽ ക്ലബ് കരിയർ ചെലവഴിച്ചു. ദേശീയ ടീമിനായി 76 മത്സരങ്ങളിൽ നിന്ന് 75 ഗോളുകൾ നേടി. മാറ്റ്സുഷിത ഇലക്ട്രിക്, ഗാംബ ഒസാക്ക എന്നീ ടീമുകളെ പരിശീലിപ്പിക്കുകയും 1998 മുതൽ എട്ടുവർഷം ജപ്പാൻ ഫുട്ബോൾ…
Read Moreഎഎഫ്സി വനിതാ ഏഷ്യന്‍ കപ്പ്: മാറ്റുരയ്ക്കാന്‍ ഇന്ത്യയും; യോഗ്യത നേട്ടം രണ്ടു പതിറ്റാണ്ടിനു ശേഷം
യാങ്കോണ്‍: ഇന്ത്യൻ അണ്ടർ20 വനിതാ ദേശീയ ഫുട്ബോൾ ടീം എഎഫ്സി അണ്ടർ20 വനിതാ ഏഷ്യൻ കപ്പിന് യോഗ്യത നേടി. ഇന്നലെ യാങ്കോണിലെ തുവുന്ന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ മ്യാൻമറിനെ 1-0ന് പരാജയപ്പെടുത്തിയാണ് 20 വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ വനിതകൾ ഏഷ്യൻ കപ്പ് യോഗ്യതാ നേട്ടം കൈവരിച്ചത്. ഗ്രൂപ്പ് ഡി പോരാട്ടത്തിൽ മ്യാൻമറിനെ മറികടന്നതോടെ ഏഴ് പോയിന്റുമായി ഇന്ത്യൻ വനിതകൾ ഗ്രൂപ്പിൽ ഒന്നാമതെത്തി. അടുത്ത വർഷം തായ്ലൻഡിലാണ് മത്സരം. 27-ാം മിനിറ്റിൽ ഇന്ത്യയുടെ പൂജ മ്യാൻമർ ഗോൾ കീപ്പറെ നിസഹായയാക്കി സ്കോർ ചെയത് ഇന്ത്യയുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിടുകയായിരുന്നു. ഹോം സപ്പോർട്ട്:ആദ്യ പകുതിയിൽ 1-0ന് ലീഡ് നേടിയ ഇന്ത്യക്കുമേൽ ശക്തമായ ആക്രമണം രണ്ടാം പകുതിയിൽ മ്യാൻമർ നടത്തി. ഹോം ഗ്രൗണ്ടിൽ ആരാധക സപ്പോർട്ടിൽ നിന്ന് ഊർജംകൊണ്ട് മ്യാൻമർ അറ്റാക്കിംഗ് മത്സരം പുറത്തെടുത്തതോടെ തുടർച്ചയായി ഇന്ത്യൻ ഗോൾ പോസ്റ്റ്…
Read Moreകാലിത്തീറ്റ വിലയും പരിപാലനച്ചെലവും താങ്ങാനാവുന്നില്ല; ക്ഷീരമേഖലയില്‍നിന്നു കര്‍ഷകര്‍ പിന്തിരിയുന്നു
കോട്ടയം: ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നതോടെ പിടിച്ചുനിൽക്കാനാവാതെ ക്ഷീരമേഖലയില്‍നിന്നു കര്‍ഷകര്‍ പിന്തിരിയുന്നു. ഇതോടെ ജില്ലയിലെ പാല് ഉത്പാദനത്തില്‍ വന്‍ കുറവാണുണ്ടായിരിക്കുന്നത്. ജില്ലയില്‍ 2000 മുതല്‍ 3000 ലിറ്ററിന്റെ കുറവാണ് ദിവസേനയുണ്ടാകുന്നത്. കാലിത്തീറ്റയുടെ വിലവര്‍ധനയും പരിപാലന ചെലവും പശുക്കള്‍ക്കുണ്ടാകുന്ന രോഗവും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഓരോ ദിവസവും കഴിയുമ്പോള്‍ ഒന്നും രണ്ടും പശുക്കളെ വളര്‍ത്തി ഉപജീവനം കഴിക്കുന്ന ചെറുകിട കര്‍ഷകർ ഈ മേഖലയില്‍നിന്നു പിന്‍വാങ്ങുകയാണ്. മറ്റു കൃഷികള്‍ക്കൊപ്പം പശുവളര്‍ത്തല്‍ നടത്തുന്നവര്‍ മാത്രമാണ് പിടിച്ചുനിൽക്കുന്നത്. നാളുകളായി പാലിന് ലഭിക്കുന്ന വിലയേക്കാള്‍ വളരെ കൂടുതലാണ് ഉത്പാദനച്ചെലവ്. ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കാന്‍ 54-55 രൂപ വരെ ചെലവ് വരും. എന്നാല്‍ വരുമാനം ഇതിലും കുറവാണ്. ഇതിനു പുറമേ പശുക്കള്‍ക്ക് അസുഖം വന്നാല്‍ മരുന്നുകള്‍ വാങ്ങുന്നതിനു ചെലവ് വേറെവരുമെന്നും കഷ്ടപ്പാടിനുള്ള പ്രതിഫലം ക്ഷീരമേഖലയില്‍നിന്ന് ലഭിക്കുന്നില്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. മുന്‍കാലങ്ങളില്‍ പശുക്കള്‍ക്കു പച്ചപ്പുല്ല്, കച്ചി എന്നിവയാണ് ധാരാളമായി…
Read More