ന്യൂഡൽഹി: കേരളത്തില് രണ്ടു വര്ഷത്തിനുള്ളില് സര്ക്കാര് സ്കൂളുകളുടെ എണ്ണം ഗണ്യമായ കുറഞ്ഞതായി കേന്ദ്ര സർക്കാർ. 2021-22 മുതൽ 2023-24 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 201 സ്കൂളുകൾ പൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയിൽ പറഞ്ഞു.
രാജ്യത്താകെ എത്ര സർക്കാർ സ്കൂളുകൾ പൂട്ടിയെന്നതുമായി ബന്ധപ്പെട്ട് ലോക്സഭയിൽ കെ. രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്.2021-22 വർഷത്തിൽ 5010 സർക്കാർ സ്കൂളുകൾ കേരളത്തിലുണ്ടായിരുന്നുവെന്നാണ് മറുപടിയിൽ പറയുന്നത്. എന്നാൽ 2023-24 ആയപ്പോഴേക്കും സ്കൂളുകളുടെ എണ്ണം 4809 ആയി കുറഞ്ഞു. രണ്ടുവർഷത്തിനുള്ളിൽ മാത്രം 201 സർക്കാർ സ്കൂളുകൾ കുറഞ്ഞു.
പല സംസ്ഥാനങ്ങളിലും സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകളുണ്ട്. അതേസമയം ഛത്തീസ്ഗഢ്, തമിഴ്നാട്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽ അഞ്ചുവർഷത്തിനിടെ സർക്കാർ സ്കൂളുകളുടെ എണ്ണംകൂടിയിട്ടുണ്ടെന്നും കേന്ദ്രം മറുപടിയിൽ വ്യക്തമാക്കി.