കായംകുളം: കാണാതായ ഭാര്യയെ രണ്ടു മാസമായിട്ടും കണ്ടെത്താനാകാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്ണുഭവനിൽ താമസിക്കുന്ന വിനോദാണ് (49) മരിച്ചത്. വിനോദിന്റെ ഭാര്യ രഞ്ജിനി(45) കഴിഞ്ഞ ജൂൺ 11ന് രാവിലെ ബാങ്കിലേക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടിൽനിന്നു പുറപ്പെട്ടതിനു ശേഷം കാണാതായി. രണ്ടുമാസമായി കായംകുളം പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ, അവർ ബാങ്കിലെത്തിയിട്ടില്ലെന്നും അവസാനമായി കായംകുളം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കു പോകുന്നതുമാണ് കണ്ടെത്തിയത്. യാത്രയ്ക്കിടെ മൊബൈൽ ഫോൺ കൈയിൽ ഇല്ലാതിരുന്നത് അന്വേഷണത്തിന് തടസമായി. ഭാര്യയെ കാണാതായതിനെത്തുടർന്ന് വിനോദ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ സാമ്പത്തിക ബാധ്യതകൾ തീർക്കാമെന്നും, ഭാര്യ തിരികെ വരണമെന്നുമുള്ള അഭ്യർഥന പങ്കുവച്ചിരുന്നു. എന്നാൽ, പ്രതികരണങ്ങളൊന്നും ലഭിക്കാതെവന്നപ്പോൾ നിരാശയിലായിരുന്നു. സംസ്കാരം നടത്തി. മക്കൾ: വിഷ്ണു, ദേവിക.
Read MoreDay: August 12, 2025
പള്ളിപ്പുറം പെരുമ; മാട്ടേൽത്തുരുത്തിലെ വിശുദ്ധ കുരിശും പള്ളിപ്പുറം പള്ളിയും
പള്ളിപ്പുറം: എഡി 52ൽ മാർ തോമാശ്ലീഹായാൽ കോക്കമംഗലത്തു സ്ഥാപിച്ച വിശുദ്ധ കുരിശ് പിന്നീട് മാട്ടേൽത്തുരുത്തിൽനിന്ന് കണ്ടെടുത്തു. അദ്ഭുതകരമായി രക്തംചിന്തിയ വിശുദ്ധ കുരിശ് വിശ്വാസികൾ തുരുത്തിൽനിന്നും പടിഞ്ഞാറുള്ള മറുകരയിലേക്കു കൊണ്ടുവരികയും അവിടെ ഒരു ആലയം പണിത് അവിടെ വണക്കത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്തു. ആ ആലയം ഇന്നും കുരിശുപുരപ്പള്ളി എന്നറിയപ്പെടുന്നു. വിശ്വാസീ സമൂഹത്തിന്റെ വളർച്ചയെത്തുടർന്ന് കുരിശുപുരപ്പള്ളിയുടെ സ്ഥലപരിമിതി മൂലം വിസ്തൃതമായ ഒരു ദേവാലയം പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ പടിഞ്ഞാറോട്ടു മാറി പണികഴിപ്പിക്കുകയും വിശുദ്ധ കുരിശ് അവിടെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു. മൂന്നാം നൂറ്റാണ്ടു വരെ ഇതു മധ്യതിരുവിതാംകൂറിലെ ഏക ദേവാലയം ആയിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ഏഷ്യയിലെ ആദ്യ ദേവാലയമാണ് പള്ളിപ്പുറം പള്ളി. മൂന്നാം നൂറ്റാണ്ടിലും, ആറാം നൂറ്റാണ്ടിലും, എട്ടാം നൂറ്റാണ്ടിലും പള്ളി പുതുക്കിപ്പണിതു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് തച്ചുശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ മദ്ബഹ ഉൾപ്പെടെ പള്ളി പുതുക്കിപ്പണിതു. മരിയൻ ദൈവ ശാസ്ത്രത്തിന്റെ…
Read Moreമാങ്ങാനത്ത് മോഷണം നടത്തിയ സംഘം ജില്ല വിട്ടില്ലെന്ന് നിഗമനം; അതീവ ജാഗ്രതയില്‍ പോലീസ്
കോട്ടയം: മാങ്ങാനത്ത് വീടു കുത്തിപ്പൊളിച്ച് 50 പവന് സ്വര്‍ണം മോഷ്ടിച്ച സംഘം ജില്ലയില്‍ കറങ്ങുന്നതിനാല്‍ അതീവ ജാഗ്രതയില്‍ പോലീസ്. ശനിയാഴ്ച പുലര്‍ച്ചെയാണ് മാങ്ങാനം സ്കൈലൈന്‍ പാം മെഡോസില്‍ 21-ാം നമ്പര്‍ വില്ലയില്‍ താമസിക്കുന്ന അമ്പുക്കയത്ത് അന്നമ്മ തോമസ് (84), മകള്‍ സ്നേഹ ബി. ഫിലിപ് (54) എന്നിവരുടെ സ്വര്‍ണം മോഷണം പോയത്. അന്നമ്മയ്ക്കു ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്ന്നു പുലര്‍ച്ചെ രണ്ടിന് മാങ്ങാനത്തെ ആശുപത്രിയില്‍ പോയി രാവിലെ ആറിനു മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 15 അംഗ സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. മോഷ്ടാക്കള്‍ ഉത്തരേന്ത്യന്‍ സംഘത്തില്‍പ്പെട്ടവരാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരം സംഘത്തില്‍പ്പെട്ടവര്‍ എത്തിയാല്‍ ഒന്നിലധികം മോഷണങ്ങള്‍ നടത്തിയശേഷമേ മടങ്ങിപ്പോകാറുള്ളൂ. പതിവായി ഇത്തരം സംഘങ്ങള്‍ ട്രെയിനിലെത്തി ഒരു സ്ഥലത്ത് തമ്പടിച്ച് പകല്‍സമയങ്ങളില്‍ കറങ്ങിനടന്ന് വീടുകള്‍ നോക്കിവച്ചശേഷം അര്‍ധരാത്രിക്കുശേഷം മോഷണം നടത്തി മടങ്ങുകയാണു പതിവെന്ന് പോലീസ് പറയുന്നു. ഒന്നിലധികം മോഷണങ്ങള്‍ പതിവാക്കിയ…
Read Moreസ്നേഹപ്പൂക്കൾ ഏറ്റുവാങ്ങി അന്നമോൾ യാത്രയായി; അമ്മയ്ക്കൊപ്പം ഒരേ കല്ലറയില്‍ അന്ത്യനിദ്ര
പാലാ: കൈകളില്‍ പനിനീര്‍പൂക്കളുമായി സെന്റ് മേരീസ് സ്കൂളിലെ കുട്ടികള്‍ കാത്തുനിന്നു. തങ്ങളുടെ പ്രിയ സഹപാഠിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍.സ്കൂള്‍ കവാടം മുതല്‍ ഇരുവശങ്ങളിലുമായി അണിനിരന്ന കുട്ടികളില്‍ പലരും ചേതനയറ്റ ശരീരമായി അന്നമോള് കടന്നുവന്നപ്പോള്‍ തേങ്ങലടക്കാന്‍ പാടുപെട്ടു. നൂറുകണക്കിന് പനിനീര് പുഷ്പങ്ങളാണ് പ്രിയപ്പെട്ട സഹപാഠിക്ക് ഇവര്‍ സമര്‍പ്പിച്ചത്. മുണ്ടാങ്കലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി അല്ലാപ്പാറ പാലക്കുഴക്കുന്നില് സുനിലിന്റെ ഏകമകള്‍ അന്നമോളുടെ ഭൗതികശരീരമാണ് ഇന്നലെ രാവിലെ സ്കൂളിലെത്തിച്ചത്. അന്നമോള്‍ക്ക് അന്ത്യയാത്ര നല്കാന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും എത്തിയിരുന്നു. മാണി സി. കാപ്പന് എംഎല്‍എ, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍, വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, കേരള കോണ്‍ഗ്രസ് -എം നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സ്,…
Read Moreഇന്ന് ലോക ആനദിനം; നാട്ടാനകള്‍ നാടൊഴിയുന്നു; അകലെയല്ല, ഗജവീരന്മാരില്ലാത്ത മേളകളും പൂരവും
കോട്ടയം: ആറാട്ടിനും എഴുന്നെള്ളിപ്പിനും ആഘോഷത്തിനും നെറ്റിപ്പട്ടമണിഞ്ഞ ആനകളില്ലാത്ത കാലം വിദൂരമല്ല. വനംവകുപ്പിന്റെ പുതിയ കണക്കെടുപ്പില്‍ സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം 389. ഏഴ് വര്‍ഷത്തിനുള്ളില്‍ 130 നാട്ടാനകളാണ് സംസ്ഥാനത്ത് ചരിഞ്ഞത്. നിലവിലുള്ളവയില്‍ ഏറെയും നാല്പതു വയസില്‍ കൂടിയവയാണ്. ശരാശരി ആയുസ് 60-70 വയസ് ആണെന്നിരിക്കേ കരിവീരന് കാട്ടില്‍ മാത്രം കാണുന്ന ജീവിയായി മാറും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ ആനകളെ എത്തിക്കുന്നതിലെ നിയമപ്രശ്നങ്ങളും ലൈസന്‍സ് നല്‍കുന്നതിലെ സര്‍ക്കാര്‍ വിമുഖതയുമാണ് പരിമിതി. 2018 നവംബര്‍ 29ന് നടത്തിയ സെന്‍സസില്‍ സംസ്ഥാനത്ത് 521 നാട്ടാനകളുണ്ടായിരുന്നു. ഇരുപത് വര്‍ഷം മുന്‍പ് ആയിരത്തിലധികം നാട്ടാനകളുള്ള പ്രതാപകാലമൊക്കെ അസ്തമിച്ചു. മരണനിരക്കിന് വേഗം കൂടിയാല്‍ പത്തു വര്‍ഷത്തിനുള്ളില്‍ പത്തിരുപത് ആനകള്‍ നിരക്കുന്ന ഗജമേളകളും പൂരവുമൊക്കെ ഇല്ലാതാകും. വനംവകുപ്പ്, സര്‍ക്കാര്‍ ദേവസ്വം, സ്വകാര്യ ദേവസ്വം, വ്യക്തികള്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് നാട്ടാനകള്‍. ഗുരുവായൂര്‍ ആനക്കോട്ടയില്‍ 37 ആനകളുണ്ട്. നാട്ടില്‍ ആനകളുടെ പ്രജനനത്തിന്…
Read Moreസോഡാ ബാബുവിന്റെ ഗ്യാസ് ഊരി പോലീസ്; ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങി; രണ്ടെണ്ണം അടിച്ചപ്പോൾ മോഷണ സ്വഭാവം തികട്ടിവന്നു; വീട്ടിലേക്ക് പോകാൻ ബൈക്ക് മോഷ്ടിച്ച ബാബു അറസ്റ്റിൽ
കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ തൃശൂർ സ്വദേശി ബാബുരാജാണ് (സോഡ ബാബു) വീണ്ടും അറസ്റ്റിലായത്. ബൈക്ക് മോഷണം പോയ വിവരം പുറത്തുവന്നതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ജയിലിൽ നിന്നിറങ്ങിയ ഇയാൾ ടൗൺ സ്റ്റേഷന്റെ പരിസരത്ത് ചിലരെ കാണാനെത്തിയിരുന്നു. തുടർന്ന് ബാറിൽ കയറി മദ്യപിച്ചതിന് ശേഷം എസ്എൻ പാർക്കിന് സമീപം വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.
Read Moreഇരകൾക്ക് ലിംഗഭേദമില്ല; ബലാത്സംഗം ചെയ്യപ്പെടുന്നതിൽ ആൺകുട്ടികളും; പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവ് വിധിച്ച് ഡല്‍ഹി കോടതി. ജൂലൈ 31ന് പുറപ്പെടുവിച്ച ഉത്തരവില്‍ ജയില്‍ ശിക്ഷയ്ക്ക് പുറമെ ഒരു മാസത്തിനുള്ളില്‍ അതിജീവിതന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും പ്രതിയോട് കോടതി ഉത്തരവിട്ടു. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതന് 10.5 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.ലൈംഗികാതിക്രമത്തിന് പെണ്‍കുട്ടികള്‍ മാത്രമല്ല ആൺകുട്ടികളും വിധേയരാകുന്നുണ്ടെന്നും കോടതി പറഞ്ഞു. 2019ല്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം. പോക്സോ നിയമത്തിലെ സെക്ഷന്‍-6 (ഗുരുതരമായ ലൈംഗികാതിക്രമം), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍-377 (അസ്വാഭാവിക കുറ്റകൃത്യങ്ങള്‍) എന്നിവ പ്രകാരം കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരില്‍ ഏകദേശം 54.68 ശതമാനം ആണ്‍കുട്ടികളാണെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്…
Read Moreആരാണ് ആ ശാപമേറ്റർ? കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്തത് സതീശന് ഗുണമാകും; ഞങ്ങളെ പിന് ബെഞ്ചിലിരുത്തിയവര്‍ പിന്നീട് പിന് ബെഞ്ചിലായി; പറയാതെ പറഞ്ഞ് കെ.മുരളീധരന്
തൃശൂര്‍: കെ.കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത നേതാവാണ് വി.ഡി.സതീശനെന്നും തുടര്‍ന്നുള്ള സ്ഥാന കയറ്റത്തില്‍ അദ്ദേഹത്തിന് അതിന്റെ ഗുണം കിട്ടുമെന്നും കെ.മുരളീധരന്. എം.എ.ജോൺ പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായിട്ടാണ് വി.ഡി.സതീശന് മുന്നോട്ട് പോകുന്നത്. യുവ തലമുറയെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനമാണ് സതീശന്റേത്. പാര്‍ട്ടിയുടെ നയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയാറായിട്ടില്ല. അതില്‍ അദ്ദേഹം വെള്ളം ചേര്‍ത്തിട്ടില്ല. സതീശനേയും തന്നെയും നിയമസഭയില്‍ പിന് ബെഞ്ചിലിരുത്തിയെന്നും അങ്ങനെ ഇരുത്തിയവര്‍ പിന്നീട് പിന്നിലായെന്നും മുരളീധരന് പറഞ്ഞു. നിയമസഭയില്‍ താനും സതീശനും എട്ട് വര്‍ഷം ഒരുമിച്ചുണ്ടായിരുന്നു. ഈ സമയം തങ്ങള്‍ രണ്ട് പേരും പിന്‍ബെഞ്ചുകാരായിരുന്നു. ഞങ്ങളെ പിന് ബെഞ്ചിലിരുത്തിയവര്‍ പിന്നീട് പിന് ബെഞ്ചിലായി. അത് ചരിത്രത്തിന്റെ ഭാഗമാണ്. 2009-10 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമായി സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് സതീശന് നേരിട്ട് സംവാദത്തിലേര്‍പ്പെട്ടു. സാധാരണ എല്ലാവരും…
Read More