ജയ്പുർ: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗൈനേഷൻ (ഡിആർഡിഒ) ജീവനക്കാരനെ പോലീസ് സിഐഡി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലെ ഡിആർഡിഒ ഗസ്റ്റ് ഹൗസ് മാനേജർ മഹേന്ദ്ര പ്രസാദ് (32) ആണ് പിടിയിലായത്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായും ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയെന്നുമുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലാകുന്നത്. ഉത്തരാഖണ്ഡ് അൽമോറയിലെ പല്യുൻ സ്വദേശിയാണ് ഇയാൾ. സോഷ്യൽ മീഡിയ വഴി പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. മിസൈൽ, ആയുധ പരീക്ഷണങ്ങൾക്കായി ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ച് സന്ദർശിക്കുന്ന ഡിആർഡിഒ ശാസ്ത്രജ്ഞരുടെയും ഇന്ത്യൻ ആർമി ഓഫീസർമാരുടെയും നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അയാൾ പാക്കിസ്ഥാനു നൽകി. ജയ്സാൽമീറിലെ ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ച് തന്ത്രപരമായ പ്രതിരോധ ഉപകരണങ്ങൾ പരീക്ഷിക്കുന്നതിനുള്ള നിർണായകകേന്ദ്രമാണ്. കസ്റ്റഡിയിലെടുത്തശേഷം, ഇയാളെ…
Read MoreDay: August 13, 2025
ആലപ്പുഴയിലെ ഗതാഗത ദുരിതങ്ങൾക്കെതിരേ തൃണമൂൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
ആലപ്പുഴ: ജില്ലാ കോടതി പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടപ്പാക്കിയ ഗതാഗത പരിഷ്കരണങ്ങളുടെ പേരിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരേ തൃണമൂൽ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “പ്രതിഷേധ പുലരി’ എന്ന പേരിൽ ജനകീയസമരം നടത്തി. പ്രതിഷേധ പരിപാടിക്ക് തൃണമൂൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിഷ്ണു ആര്യാടൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആതിരാ മേനോൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലീഗൽ സെൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ബൈജു മുഖ്യപ്രഭാഷണം നടത്തി. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജില്ലാ ഭരണകൂടം എത്രയും വേഗം ഇടപെട്ടില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നവാസ് കലാം സ്വാഗതം ആശംസിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ്. നവാസ്, സംസ്ഥാന കോർഡിനേറ്റർ കെ.പി. വിഷ്ണു, ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് തണ്ടാശേരിൽ,…
Read Moreമണർകാട്ട് ഗൃഹനാഥൻ സ്ഫോടകവസ്തു പൊട്ടി മരിച്ചനിലയില്‍ ; വയറ്റില്‍ സ്ഫോടകവസ്തു കെട്ടിവച്ചു പൊട്ടിച്ചാണ് ജീവനൊടുക്കിയതെന്നു സൂചന
കോട്ടയം: കുടുംബവഴക്കിനെത്തുടര്‍ന്നു വീടുവിട്ട ഗൃഹനാഥനെ സ്ഫോടക വസ്തു പൊട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് ഐരാറ്റുനട സ്വദേശി റെജിമോനെ (58) യാണ് വീടിനു സമീപത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. വയറ്റില്‍ സ്ഫോടക വസ്തു കെട്ടിവച്ചു പൊട്ടിച്ചാണ് ഇയാള്‍ മരിച്ചതെന്നാണു പോലീസ് നൽകുന്ന സൂചന. ഇന്നലെ രാത്രി 11നാണു സംഭവം. ഭാര്യയുമായി വഴക്കിട്ട് റെജിമോന് വീടുവിട്ടു പോവുകയായിരുന്നു. കുറച്ചു സമയത്തിനുശേഷം വലിയ സ്ഫോടന ശബ്ദം കേട്ടു ചെന്നു നോക്കിയപ്പോഴാണു ഇയാളെ വയര്‍ തകര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു മണര്‍കാട് പോലീസില്‍ അറിയിച്ചു. കിണര്‍ നിര്‍മാണ ജോലിക്കാരനാണ് ഇയാള്‍. ഇന്നലെ രാത്രി വൈകിയാണ് റെജിമോന് വീട്ടിലെത്തിയത്. തുടര്‍ന്ന് റെജിയും ഭാര്യ വിജയമ്മയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ സ്ഫോടക വസ്തു കെട്ടി വച്ച് പൊട്ടിച്ചതാണ് എന്ന സൂചന ലഭിച്ചത്. ഇന്നു രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. തുടര്‍ന്നു…
Read Moreസ്വകാര്യ സ്വിമ്മിംഗ് പൂളിൽ നിന്തൽ പരിശീലനത്തിനു പോയി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൂട്ട ബലാത്സംഗത്തിന് ഇരയായി
ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ നരേല പ്രാന്തപ്രദേശത്തുള്ള സ്വകാര്യ സ്വിമ്മിംഗ് പൂളിൽ നിന്തൽ പരിശീലനത്തിനു പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഒൻപത്, 12 വയസുള്ള പെൺകുട്ടികൾ ഓഗസ്റ്റ് അഞ്ചിനാണ് പീഡനത്തിന് ഇരയായത്. കുട്ടികൾ അവരുടെ മാതാപിതാക്കളെ വിവരം അറിയിച്ചതിനു പിന്നാലെ പോലീസിൽ പരാതി നൽകി. ഇരകളുടെ മൊഴി പ്രകാരം കേസെടുത്ത പോലീസ് പ്രതികളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. കൂട്ടബലാത്സംഗം, അന്യായ തടങ്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് അന്വേഷണം ആരംഭിച്ചത്. പോക്സോ വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
Read Moreഫാസ്റ്റ്ഫുഡ് കഴിക്കുന്പോൾ; എന്നും കഴിക്കാനുള്ളതല്ല ഫാസ്റ്റ്ഫുഡ്
ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടസാധ്യത യാണു വെറ്ററിനറി റസിഡ്യൂ. പെട്ടെന്നു തടിവയ്ക്കാൻ കോഴിക്കു നല്കുന്ന ഹോർമോണുകൾ പിന്നീടു മാംസത്തിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. മൃഗങ്ങൾക്ക് അസുഖം വരാതിരിക്കാൻ നല്കുന്ന ആന്റി ബയോട്ടിക്കുകളും മാംസത്തിൽ അവശേഷിക്കാനിടയുണ്ട്. ഇതൊക്കൊണ് വെറ്ററിനറി റസിഡ്യു. ആൺകുട്ടികൾക്കുംഅമിത സ്തനവളർച്ച! ഇത്തരം ബോയിലർ ചിക്കൻ ശീലമാക്കുന്നവരുടെ ശരീരത്തിൽ ഹോർമോണ്‍ അടിഞ്ഞുകൂടും. തടി കൂടും. ആണ്‍കുട്ടികൾക്കും അമിത സ്തനവളർച്ച ഉണ്ടാകും. കൈ കഴുകണം ഭക്ഷ്യവിഷബാധ, ഭക്ഷണം മലിനമാകൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു റസ്റ്ററന്റ് ഉടമകൾക്കും ജീവനക്കാ ർക്കും കൃത്യമായ അറിവുണ്ടായിരിക്കണം. ഭക്ഷ്യവിഷബാധ സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. റസ്റ്ററന്റ് ജീവനക്കാരുടെ വ്യക്തിശുചിത്വവും പ്രധാനം. ടോയ്ലറ്റിൽ പോയ ശേഷവും… ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ടോയ്്ലറ്റിൽ പോയശേഷം കൈ സോപ്പിട്ടു കഴുകിയില്ലെങ്കിൽ പോലും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാതെയാകാം. മാലിന്യം കലരാം.മൂക്കു ചീറ്റിയ ശേഷവും മറ്റു ശരീരഭാഗങ്ങളിൽ സ്പർശിച്ച ശേഷവും കൈ സോപ്പിട്ടു കഴുകാതെ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതും…
Read Moreമോഷണം നടത്താനുള്ള സ്ഥലം മുന്‍കുട്ടി നിശ്ചയിക്കും: ട്രെയിനില്‍ എത്തി മോഷണം നടത്തി മടങ്ങും; മാങ്ങാനത്തെ കവർച്ചയ്ക്ക് പിന്നിൽ ബംഗളൂരു പ്രൊഫഷണല്‍ സംഘം
കോട്ടയം: മാങ്ങാനത്തെ വില്ലയില്‍ എത്തി 50 പവന് സ്വര്‍ണം കവര്‍ച്ച നടത്തി കടന്നുകളഞ്ഞതു ബംഗളൂരുവില്‍നിന്നുള്ള പ്രൊഫഷണല്‍ സംഘം. മോഷണം നടത്താനുള്ള സ്ഥലം മുന്‍കുട്ടി നിശ്ചയിച്ചുശേഷം ട്രെയിനില്‍ എത്തി മോഷണം നടത്തി മടങ്ങുന്നതാണ് ഇവരുടെ രീതി. അഞ്ചംഗ സംഘത്തിലെ പ്രധാന പ്രതിയെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവില്‍ നിന്നുള്ള സംഘമാണ് മാങ്ങാനത്ത് എത്തിയതെന്ന് കണ്ടെത്തിയത്. ഇവരുടെ സംഘത്തില്‍ സംഘത്തില്‍ കര്‍ണാടക, ഹരിയാന, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാരുണ്ട്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നടന്ന സമാന കവര്‍ച്ചകളെക്കുറിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. മാങ്ങാനം സ്കൈലൈന്‍ പാം മെഡോസില്‍ 21ാം നമ്പര്‍ വില്ലയില്‍ താമസിക്കുന്ന അമ്പുക്കയത്ത് അന്നമ്മ തോമസ് (84), മകള്‍ സ്നേഹ ബി.ഫിലിപ് (54) എന്നിവരുടെ സ്വര്‍ണമാണു ശനിയാഴ്ച പുലര്‍ച്ചെ കവര്‍ന്നത്. അന്നമ്മയ്ക്കു ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്ന്നു പുലര്‍ച്ചെ രണ്ടിനു ആശുപത്രിയില്‍ പോയി രാവിലെ ആറിനു…
Read Moreനോർത്തുകാർ വിളിക്കുന്നത് ഗ്ലാമറസ് റോളുകൾ ചെയ്യാൻ മാത്രം; സൗത്തിൽ താൻ ചെയ്യുന്നതെന്താണെന്ന് അവർക്കറിയില്ലെന്ന് പൂജ
തെന്നിന്ത്യയിലെ ഫിലിംമേക്കേഴ്സ്, തന്നെ ഗ്ലാമറസ് റോളുകളിലേക്കു ടൈപ്പ്കാസ്റ്റ് ചെയ്യുകയാണെന്നു നടി പൂജ ഹെഗ്ഡെ. സൗത്തിൽ താൻ ചെയ്യുന്ന സിനിമകളെക്കുറിച്ച് നോർത്തിലെ സംവിധായകർക്ക് അറിയില്ല. സിനിമയിൽ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതെ ഇരിക്കാനാണ് താൻ വ്യത്യസ്തമായ റോളുകൾ ചെയ്യുന്നതെന്നും പൂജ ഹെഗ്ഡെ പറഞ്ഞു. ഒപ്പം റെട്രോയിലെ രുക്മിണി എന്ന വേഷം തനിക്ക് നൽകിയതിനു സംവിധായകൻ കാർത്തിക് സുബ്ബരാജിനും നടി നന്ദി അറിയിച്ചു. നോർത്ത് ഇന്ത്യയിലെ ഫിലിംമേക്കേഴ്സ് എന്നെ പലപ്പോഴും ഗ്ലാമറസ് റോളുകൾക്കു മാത്രമാണു വിളിക്കുന്നത്. സൗത്തിൽ ഞാൻ ചെയ്യുന്ന റോളുകളെക്കുറിച്ച് അവർക്കറിയില്ല. സിനിമയിൽ നിങ്ങൾ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുക സാധാരണമാണ്. അതുകൊണ്ടാണ് പല തരത്തിലുള്ള വേഷങ്ങൾ ചെയ്ത് അത് ബ്രേക്ക് ചെയ്യാൻ ഞാൻ ശ്രമിക്കുന്നത്. അതിന്റെ എല്ലാ ക്രെഡിറ്റും കാർത്തിക് സുബ്ബരാജ് സാറിനാണ്. രുക്മിണി എന്ന കഥാപാത്രം എന്നെക്കൊണ്ടു ചെയ്യാൻ സാധിക്കുമെന്ന് എന്നേക്കാൾ ആദ്യം അദ്ദേഹം വിശ്വസിച്ചു. രാധേ ശ്യാം കണ്ടിട്ടാണ് എന്നെ…
Read Moreവ്രതമുള്ളതിനാൽ നോൺ വെജ് ഒഴിവാക്കിയ സമയം; ഹംസയ്ക്കായി തടികൂട്ടിയത് ചോറ് കഴിച്ചുമാത്രമെന്ന് ജയകൃഷ്ണൻ
ഞാൻ മീശയില്ലാതെ അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. പിന്നെ, സുമതി വളവിലെ കഥാപാത്രത്തിനായി ഞാൻ തടി കൂട്ടി. ഈ കഥാപാത്രത്തിന് അൽപം കുടവയർ വേണം. ഇക്കാര്യം അഭിലാഷ് പിള്ളയാണ് എന്നോടു പറയുന്നത്. ‘ഇനി കുറച്ചു നാളത്തേക്ക് വർക്കൗട്ട് ഒന്നും ചെയ്തേക്കരുത്’ എന്ന് അഭിലാഷ് എന്നോടു പറഞ്ഞു. തടി കൂട്ടാൻ അഭിലാഷ് പറയുന്ന സമയത്ത് ഞാൻ ശബരിമലയ്ക്ക് പോകാൻ മാല ഇട്ടിരിക്കുകയായിരുന്നു. അതുകൊണ്ട് നോൺ വെജ് കഴിച്ച് തടി കൂട്ടാൻ കഴിയില്ലായിരുന്നു. പിന്നെ, ചോറ് കഴിച്ചാണ് സിനിമയിൽ കാണുന്ന തടിയും കുടവയറും ഉണ്ടാക്കിയെടുത്തത്. അതിനൊപ്പം കാച്ചിൽ പുഴുങ്ങിയതും കപ്പ പുഴുക്കും ചേനയും ചേമ്പും ഒക്കെ കഴിച്ചാണ് ശരീരഭാരം വർധിപ്പിച്ചത്. ശരീരഭാരം വർധിപ്പിച്ചപ്പോഴാണ് ആ കഥാപാത്രത്തിന് ഒരു വ്യത്യസ്തത തോന്നിയത്. പിന്നെ, ഹംസ എന്ന കഥാപാത്രം ഒരു അലസനും മടിയനും ഒക്കെയാണ്. ഭക്ഷണം കഴിക്കുക, രണ്ടെണ്ണം അടിക്കുക, കിടന്നുറങ്ങുക– ഇത്രയേുള്ളൂ ഹംസയുടെ ആഗ്രഹങ്ങൾ.…
Read Moreസിനിമയിൽനിന്ന് സീരിയലിലേക്ക് ആദ്യം വന്നത് താനെന്ന് ശാന്തികൃഷ്ണ
സിനിമയിൽ നിന്ന് ആദ്യമായി സീരിയലിലേക്ക് എത്തിയ നടി ഞാനാണ്.സിനിമ വലിയ സ്ക്രീനിലാണ് ആളുകൾ ആദ്യം കണ്ടിരുന്നത്. വലിയ സ്ക്രീനില്‍ കണ്ടൊരാളെ നേരിട്ട് കാണുന്പോഴും അങ്ങനെ യൊരു ഫീലിങായിരിക്കും അവർക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് നമ്മളുടെ അടുത്തുവരാനും ബുദ്ധിമുട്ട് ഉണ്ടാകും. ഇവരൊക്കെ വലിയ ആളുകളാണെന്ന തോന്നല്‍ മറ്റുള്ളവര്‍ക്ക് വരും. നമ്മള് വീട്ടില്‍ ലിവിങ് റൂമില്‍ ഇരുന്ന് കാണുന്ന ഒന്നാണ് സീരിയല്‍. ഇപ്പോഴാണ് ഒടിടി ഒക്കെ വരുന്നത്. സീരിയല്‍ കാണുമ്പോള്‍ ആളുകള്‍ക്ക് നിങ്ങള്‍ വീട്ടിലുള്ള ആളേപ്പോലെ തോന്നും. -ശാന്തി കൃഷ്ണ
Read Moreധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ; അന്വേഷണം വഴിമുട്ടി; 18 അടി താഴ്ചയിലും 25 അടി വീതിയിലും കുഴിച്ചിട്ടും മൃതദേഹങ്ങൾ കണ്ടെത്താനായില്ല
മംഗളൂരു: ധർമസ്ഥലയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വിവിധ ഇടങ്ങളിലായി മറവുചെയ്തിട്ടുണ്ടെന്ന മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനകൾ വഴിമുട്ടുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പതിമൂന്നാമതായി അടയാളപ്പെടുത്തിയ സ്ഥലം ഇന്നലെ 18 അടി താഴ്ചയിലും 25 അടി വീതിയിലും കുഴിച്ച് പരിശോധിച്ചെങ്കിലും മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. വെളിപ്പെടുത്തലിൽ പറയുന്ന കാലത്തിനുശേഷം ഈ സ്ഥലത്ത് കൂടുതൽ മണ്ണ് നിക്ഷേപിച്ചിരുന്നതിനാലും തൊട്ടടുത്ത് വൈദ്യുത ലൈനുകളും പുഴയിൽ അണക്കെട്ടുമുള്ളതിനാലും ഇതുവരെ നടത്തിയതിൽവച്ച് ഏറ്റവും വിഷമകരമായ പരിശോധനയായിരുന്നു ഇത്. നേരത്തേ ഇവിടെ റഡാർ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോഴും ഭൂമിക്കടിയിൽ മനുഷ്യാവശിഷ്ടങ്ങൾ ഉള്ളതിന്റെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എങ്കിലും സംശയങ്ങൾ ബാക്കിവയ്ക്കാതിരിക്കാനായി ജെസിബി ഉപയോഗിച്ച് കുഴിച്ചു പരിശോധന നടത്താൻ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു. ഇതോടെ മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അടയാളപ്പെടുത്തിയ എല്ലാ സ്ഥലങ്ങളിലെയും പരിശോധന പൂർത്തിയായി. ആറാമത്തെ സ്ഥലത്തുനിന്നും പതിനൊന്നാമതായി അടയാളപ്പെടുത്തിയ…
Read More