കൊല്ലം : അയർലൻഡിൽനിന്നു നാട്ടിലേക്ക് അവധിക്കാലം ചിലവഴിക്കാൻ എത്തിയ മലയാളി കുടുംബത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങൾ വിമാനാധികൃതർ നഷ്ടപ്പെടുത്തിയ സംഭവത്തിൽ പുത്തൂർ പോലീസ് കേസെടുത്തു. അയർലൻഡിൽനിന്നു നാട്ടിലെത്തിയ മലയാളി കുടുംബത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങൾ ആണ് നഷ്ടപ്പെട്ടത്. 28 കിലോ തൂക്കം ഉണ്ടായിരുന്ന പെട്ടി കൈയിൽ കിട്ടുമ്പോൾ അവശേഷിച്ചത് 15 കിലോ മാത്രമായിരുന്നു. ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായ അയർലൻഡിലെ വാട്ടർഫോഡിൽ താമസിക്കുന്ന കൊല്ലം കുളക്കട ചെറുവള്ളൂർ ഹൗസിൽ ബിജോയ് കുളക്കട, ഭാര്യ ഷീന മാത്യൂസ്, മകൻ ഡെറിക് ബിജോ കോശി എന്നിവരുടെ മൊബൈലുകളും ലാപ്ടോപ്പുമടക്കം വിലപിടിപ്പുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ജൂലൈ 23 നാണ് ബിജോയ് കുടുംബമായി ഡബ്ലിനിൽ നിന്നു നാട്ടിലേക്ക് യാത്രതിരിക്കുന്നത്. മുംബൈ വഴിയുള്ള കൊച്ചി ഇൻഡിഗോ എയർലൈൻസിലായിരുന്നു യാത്ര. ഡബ്ലിനിൽനിന്ന് നാല് ബാഗേജുകളുമായി പുറപ്പെട്ട കുടുംബത്തിന് മുംബൈയിൽ യാത്ര അവസാനിപ്പിച്ചപ്പോൾ തിരികെ ലഭിച്ചത് മൂന്നു ബാഗേജുകൾ മാത്രം. മൊബൈലുകളും…
Read MoreDay: August 13, 2025
തൃശൂരിലെ വോട്ട് ക്രമക്കേട്; പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു കമ്മീഷനെയോ കോടതിയെയോ സമീപിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തൃശൂരിലെ വോട്ട് ക്രമക്കേടില്‍ പരാതിയുണ്ടെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണം. അല്ലെങ്കില്‍ കോടതിയെ സമീപിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം അവശേഷിക്കെ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ നടത്തുന്നതു ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രങ്ങളാണ്്. നുണകളാണ് എല്‍ഡിഎഫും യുഡിഎഫും പ്രചരിപ്പിക്കുന്നത്.രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും നാടകം കളിച്ച് ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. നിയമാനുസൃത സംവിധാനങ്ങളിലൂടെ ആക്ഷേപം ഉള്ളവര്‍ പോകണം. അല്ലാതെ പുകമറ സൃഷ്ടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യാഥാര്‍ഥ്യബോധമില്ലാത്ത കാര്യങ്ങളാണ് യുഡിഎഫും എല്‍ഡിഎഫും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിനുമുന്പ് കരട് വോട്ടര്‍ പട്ടിക ലഭിച്ച സമയത്ത് അനര്‍ഹര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടി നേതാക്കളാണ്. താന്‍…
Read Moreജി. സുധാകരനെ അധിക്ഷേപിച്ച ലോക്കൽ കമ്മിറ്റിയംഗം മിഥുൻ അറസ്റ്റിൽ; കേസിന്റെ ഭാഗമായി ഫോൺ പിടിച്ചെടുത്ത് പോലീസ്
അമ്പലപ്പുഴ: മുൻമന്ത്രി ജി. സുധാകരനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനും സിപിഎം അമ്പലപ്പുഴ തെക്ക് ലോക്കൽ കമ്മിറ്റി അംഗവുമായ മിഥുനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിനുശേഷം പിന്നീട് ജാമ്യം നൽകി വിട്ടയച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി ഫോൺ കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച ആലപ്പുഴയിൽ പ്രൗഡ് കേരള എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ സമുഹ നടത്തത്തെ അഭിനന്ദിച്ച് ജി. സുധാകരൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും ലഹരിക്കെതിരെയുള്ള പോരാട്ടം ഏറ്റെടുക്കണമെന്നാണ് അദ്ദേഹം അഭ്യർഥിച്ചത്. ഇതിന് താഴെയാണ് മിഥുൻ ജി. സുധാകരനെ ആക്ഷേപിച്ച് കമന്റിട്ടത്. തുടർന്ന് ജി. സുധാകരൻ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെത്തി സിഐക്കു പരാതി നൽകിയതിനെത്തുടർന്നാണ് നടപടി.
Read Moreപരിശീലനത്തിൽ വീഴ്ചവരുത്തി 1,700 പൈലറ്റുമാർ; ഇൻഡിഗോയ്ക്ക് നോട്ടീസ്
ന്യൂഡൽഹി: സിമുലേറ്റർ പരിശീലനത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി റിപ്പോർട്ട്. 1,700 പൈലറ്റുമാരുടെ സിമുലേറ്റർ പരിശീലനത്തിൽ വീഴ്ച വരുത്തിയതെന്നും ഇതോടെയാണ് ഡിജിസിഎ നോട്ടിസ് നൽകിയതെന്നും പിടിഐ റിപ്പോർട്ട് ചെയ്തു. ഡിജിസിഎ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചതായി ഇൻഡിഗോ വൃത്തങ്ങളും സ്ഥിരീകരിച്ചു. നോട്ടിസ് പരിശോധിക്കുകയാണെന്നും സമയപരിധിക്കുള്ളിൽ മറുപടി നൽകുമെന്നും അധികൃതർ അറിയിച്ചു. ക്യാപ്റ്റൻമാരും ഫസ്റ്റ് ഓഫിസർമാരും ഉൾപ്പെടെയുള്ള 1,700 പൈലറ്റുമാർക്ക് ഇൻഡിഗോ കാറ്റഗറി സി അഥവാ നിർണായക എയർഫീൽഡ് പരിശീലനം നടത്തിയത്. എന്നാൽ ഉയർന്ന അപകടസാധ്യതയുള്ള വിമാനത്താവളങ്ങൾക്ക് ഈ സിമുലേറ്റർ പരിശീലനം അനുയോജ്യമല്ലെന്നാണ് ഡിജിസിഎ നോട്ടിസിൽ പറയുന്നത്. കോഴിക്കോട്, ലേ, കാഠ്മണ്ഡു തുടങ്ങിയ വിമാനത്താവളങ്ങളാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോഴിക്കോട് വിമാനത്താവളം പോലുള്ള ടേബിൾടോപ്പ് റൺവേയുള്ള വിമാനത്താവളങ്ങളിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും സാഹചര്യങ്ങളും കാരണം…
Read Moreവിഷമദ്യം കഴിച്ച് കുവൈറ്റില്‍ 10 പ്രവാസികള്‍ക്ക് ദാരു ണാന്ത്യം; മലയാളികൾ ഉൾപ്പെട്ടതായി സൂചന
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു. ഗുരുതരാവസ്ഥയിൽ നിരവധി പേർ ചികിത്സയിൽ. അഹമ്മദി ഗവർണറേറ്റിലാണ് കൂടുതൽ പേർക്ക് വിഷബാധയുണ്ടായിരിക്കുന്നത്. വ്യാജ മദ്യത്തില്‍ നിന്നാണ് ഇവർക്ക് വിഷബാധയുണ്ടായതെന്നാണ് നിഗമനം. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. മലയാളികള്‍ ഉള്‍പ്പെട്ടതായാണ് വിവരം. അബ്ദുല്ല നാലുപുരയിൽ
Read Moreഎംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍; പ്രതികളില്‍ നിന്ന് 10.54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
കൊച്ചി: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ ആളൂര്‍ ഉമ്മിക്കുഴി വീട്ടില്‍ ആല്വിന് റിബി (21), ആലപ്പുഴ എസ്എല്‍ പുരം മഠത്തിങ്കല്‍ എം.ബി. അതുല്‍ (20) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എസി കെ.എ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 10.54 ഗ്രാം എംഡിഎംഎ കണ്ടെത്തി. കളമശേരി ഹിദായത്ത് നഗറിലെ വിമുക്തി സ്കൂളിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇരുവരും പിടിയിലായത്. പ്രതികളെ കളമശേരി പോലീസിന് കൈമാറി.
Read Moreജെയ്നമ്മയുടെ കൊലപാതകം: ചേർത്തലയിൽ നിന്നും ഏറ്റുമാനൂരിലേക്ക് ഫ്രിഡ്ജ് വാങ്ങിയതെന്തിന്; ഉത്തരം പറയാതെ സെബാസ്റ്റ്യൻ
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയെ കൊല ചെയ്ത കേസില്‍ ചേര്‍ത്തല സ്വദേശി സി.എം. സെബാസ്റ്റ്യന്റെ ജുഡീഷല്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ടു ഘട്ടങ്ങളിലായി 14 ദിവസം പോലീസ് ടീം ചോദ്യം ചെയ്തിട്ടും കൃത്യതയുള്ള മറുപടി നല്കാന് പ്രതി തയാറായിട്ടില്ല. ജെയ്നമ്മയ്ക്കു പുറമെ സെബാസ്റ്റ്യനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന മൂന്നു സ്ത്രീകളുടെ തിരോധാനത്തിലും ഉത്തരങ്ങള്‍ ഇയാളില്‍നിന്ന് ലഭിച്ചിട്ടില്ല. ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍നിന്ന് ലഭിച്ച കത്തിക്കരിഞ്ഞ ശരീരഭാഗങ്ങളുടെ ഡിഎന്‍എ ഫലം ലഭിക്കാതെ അന്വേഷണം അടുത്തഘട്ടം മന്നോട്ടുപോകില്ല. ശരീരഭാഗം ജെയ്നമ്മയുടേതല്ലെങ്കില് കാണാതായ ബിന്ദു, ഐഷ, സിന്ധു എന്നിവരില്‍ ഒരാളുടേതാവാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ജെയ്നമ്മയുടെ മൃതദേഹം എവിടെ മറവുചെയ്തു എന്നത് കണ്ടെത്തണം. ഡീസല്‍ ഒഴിച്ച് ശരീരം കത്തിച്ചതിനാലാണ് അസ്ഥികളുടെ ഡിഎന്‍എ ഫലം വൈകുന്നത്. കസ്റ്റഡിയില്‍ ക്രൈംബ്രാഞ്ച് വ്യക്തമായ തെളിവുകളോടെ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രതി മൗനം പാലിക്കുകയോ ഉറക്കം നടിക്കുകയോ ചെയ്യുകയാണ്. പ്രമേഹരോഗിയാണെന്നും ക്ഷീണമുണ്ടെന്നുമാണ് വിശദീകരണം.…
Read Moreഇനിയും പഠിക്കാത്ത മലയാളികൾ … ട്രേഡിംഗിലൂടെ വയോധികന്റെ 14.43 ലക്ഷം രൂപ തട്ടിയെടുത്തു; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: ട്രേഡിംഗിലൂടെ ലാഭം വാഗ്ദാനം ചെയ്ത് വയോധികന്റെ 14.43 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിയായ 65 കാരനാണ് തട്ടിപ്പിന് ഇരയായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ ട്രേഡിംഗിലൂടെ ലാഭം വാഗ്ദാനം ചെയ്ത് 14.43 ലക്ഷം രൂപയാണ് പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തത്. അജ്ഞാതനായ ഇയാളെ പ്രതിചേര്‍ത്ത് ചേരാനെല്ലൂര്‍ പോലീസാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ഇക്കഴിഞ്ഞ് മാര്‍ച്ചിലാണ് തട്ടിപ്പിന്റെ തുടക്കം. പരാതിക്കാരന്റെ ഫേസ്ബുക്ക് സുഹൃത്തായശേഷം പ്രതി ട്രേഡിംഗിലൂടെ ലാഭവും മറ്റും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് മുഖേനയും ഗൂഗിള്‍ പേ വഴിയും ഫേസ്ബുക്ക് സുഹൃത്ത് കൈമാറിയ വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. ആദ്യ നിക്ഷേപത്തിന് ചെറിയ ലാഭം നല്കി. വിശ്വാസം ഇരട്ടിച്ചതോടെ 14.43 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് ലാഭമോ നിക്ഷേപമോ തിരികെ ലഭിക്കാതായതോടെ പരാതിക്കാരന് പോലീസിനെ…
Read Moreനാമനിര്‍ദേശ പത്രിക തള്ളിയതിനെതിരേ സാന്ദ്ര തോമസ് നല്കിയ ഹര്‍ജിയില്‍ വിധി ഇന്ന്
കൊച്ചി: സിനിമ നിര്‍മാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പിലേക്ക് നല്കിയ നാമനിര്‍ദേശ പത്രിക തള്ളിയതിന് എതിരെ നിര്‍മാതാവ് സാന്ദ്ര തോമസ് നല്കിയ ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടാകും. എറണാകുളം ജില്ലാ സബ് കോടതിയാണ് വിധി പറയുക. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര തോമസ് പത്രിക നല്‍കിയത്. സാന്ദ്രയുടെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിക്ക് മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. 14 അംഗ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് 26 പേരാണ് മത്സരിക്കുന്നത്. ഇതില്‍ സാന്ദ്ര തോമസ്, ഷീല കുര്യന്, ഷെര്‍ഗ സന്ദീപ് എന്നീ മൂന്ന് സ്ത്രീകളുണ്ട്. പ്രസിഡന്റ് അടക്കമുള്ള പ്രധാന പോസ്റ്റുകളിലേക്ക് മത്സരിക്കാന്‍ മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വേണം എന്ന നിയമം ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ പത്രിക തള്ളിയത്. എന്നാല്‍ തന്റെ പേരില്‍ ഒമ്പത് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട് എന്നാണ് സാന്ദ്രയുടെ വാദം. നാളെയാണ് കെഎഫ്പിഎ വോട്ടെടുപ്പ്.
Read Moreകോതമംഗലത്തെ ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ: ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കൊച്ചി: കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. പ്രതി പാനായിക്കുളം സ്വദേശി റമീസിന്റെ മാതാപിതാക്കളെ കോതമംഗലം പോലീസ് ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പെണ്‍കുട്ടി റമീസിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേര്‍ന്ന് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി. പെണ്‍കുട്ടി ഇയാളുടെ വീട്ടിലെത്തിയ സമയത്ത് മാതാപിതാക്കളും മറ്റു ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു. വിദ്യാര്‍ഥിനി ആത്മഹത്യ കുറിപ്പ് അയച്ചു നല്‍കിയത് റമീസിന്റെ ഉമ്മയ്ക്കായിരുന്നു. റമീസിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങുംറമീസ് തര്‍ക്കമുണ്ടാക്കിയതിന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങളും കൂട്ടത്തിലുണ്ട്. റിമാന്‍ഡിലുള്ള റമീസിനെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്…
Read More