വണ്ണപ്പുറം: മോഷ്ടാക്കളെ പിടി കൂടാത്ത പോലീസിനെ വിമർശിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോർഡിന് പിന്നാലെ പ്രശംസയുമായി ബോർഡ് പ്രത്യക്ഷപ്പെട്ടത് നാട്ടുകാർക്കിടയിൽ ചർച്ചയായി. വണ്ണപ്പുറം മേഖലയിൽ മോഷണം പെരുകിയ സാഹചര്യത്തിൽ യൂത്ത് ലീഗ് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റിയാണ് പോലീസിനെ വിമർശിച്ച് ഫ്ളക്സ് സ്ഥാപിച്ചത്. എന്നാൽ ഇന്നലെ രാവിലെ വണ്ണപ്പുറം ടൗണിൽ പ്രത്യക്ഷപ്പെട്ട അഭിനന്ദന ബോർഡ് ആരാണ് സ്ഥാപിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലാതെ വന്നതോടെയാണ് ഇതു ചർച്ചയായത്. കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മോഷണപരന്പരയാണ് അരേങ്ങേറിയത്. നിരവധി കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ചൊവ്വാഴ്ച രാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് യുവാക്കളെ അന്പലപ്പടി ബസ് സ്റ്റാൻഡിൽനിന്നു പോലീസ് പിടികൂടി. ഇതിനു പിന്നാലെയാണ് വണ്ണപ്പുറം ടൗണിൽ പോലീസിനെ അഭിനന്ദിച്ച് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
Read MoreDay: August 14, 2025
അള്‍ട്ടിമേറ്റില്‍ ഡുപ്ലാന്റിസ് ‘സ്റ്റാര്‍ അത്ലറ്റ് ’
സൂറിച്ച്: അടുത്ത വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന പ്രഥമ ലോക അത്ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പിലെ സ്റ്റാര്‍ അത്ലറ്റായി സ്വീഡിഷ് പോള്‍വോള്‍ട്ടര്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസിനെ പ്രഖ്യാപിച്ചു. വേള്‍ഡ് അത്ലറ്റിക്സാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുക. 16 ട്രാക്ക്, 10 ഫീല്‍ഡ് എന്നിങ്ങനെ 26 വ്യക്തിഗത ഇനങ്ങളും 4×100 മിക്സഡ് റിലേ ഉള്‍പ്പെടെ രണ്ട് റിലേ പോരാട്ടങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറും. വേള്‍ഡ് അത്ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അംബാസഡര്‍ റോളും ഡുപ്ലാന്റിസിനാണ്. 2026 സെപ്റ്റംബറില്‍ ബുഡാപെസ്റ്റില്‍ അരങ്ങേറാനിരിക്കുന്ന പ്രഥമ വേള്‍ഡ് അത്ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 10 മില്യണ്‍ ഡോളര്‍ (87.45 കോടി രൂപ) സമ്മാനത്തുകയായി വിതരണം ചെയ്യും. 1.5 ലക്ഷം ഡോളറാണ് (1.31 കോടി രൂപ) ഓരോ ഇനത്തിലെയും സ്വര്‍ണ മെഡല്‍ ജേതാവിനുള്ള സമ്മാനത്തുക. ബുഡാപെസ്റ്റില്‍ ചൊവ്വാഴ്ച നടന്ന ഗ്യൂലയ് ഇസ്ത്വാന് മെമ്മോറിയല്‍ ഹംഗേറിയന്‍ അത്ലറ്റിക്സ് ഗ്രാന്‍ഡ്പ്രീയില്‍ പുരുഷ പോള്‍വോള്‍ട്ടില്‍ പുതിയ ലോക റിക്കാര്‍ഡോടെ (6.29…
Read Moreകോണ്‍ക്രീറ്റ് മിക്സര്‍ വാഹനത്തിന്റെ 15 ലക്ഷം രൂപ വരുന്ന എൻജിനും 2 ലക്ഷം രൂപയും തട്ടിയയാൾ അറസ്റ്റിൽ
പാലാ: വാഹന ഉടമയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. തമിഴ്നാട് ശിവഗംഗ ജില്ലയിൽ തിരുപ്പത്തൂര്‍ സൗന്ദരരാജനെ (38)യാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പുലിയന്നൂര്‍ സ്വദേശിയായ ജോമോന്റെ ഉടമസ്ഥതയിലുള്ള കോണ്‍ക്രീറ്റ് മിക്സര്‍ വാഹനം നന്നാക്കാമെന്നു പറഞ്ഞ് രണ്ടര ലക്ഷത്തിലധികം രൂപയും 15 ലക്ഷം രൂപയോളം വിലവരുന്ന വാഹനത്തിന്റെ എന്‍ജിനും കൈവശപ്പെടുത്തിയ കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ജോമോന്റെ കോണ്‍ക്രീറ്റ് മിക്സര്‍ വാഹനം കേടായതിനെത്തുടര്‍ന്ന് ജോമോന് സുഹൃത്തുവഴി പരിചയപ്പെട്ട സൗന്ദരരാജനെ വാഹനം നന്നാക്കുന്നതിനായി ഏല്‍പ്പിക്കുകയും ഇയാള്‍ സ്ഥലത്തെത്തി വാഹനത്തിന്റെ എന്‍ജിനും അനുബന്ധ സാധനങ്ങളും അഴിച്ചുവയ്ക്കുകയും പ്രതിയുടെ ആവശ്യപ്രകാരം അഴിച്ചുവച്ച 15 ലക്ഷം രൂപ വിലവരുന്ന എന്ജിന് കൊറിയര്‍ മുഖാന്തരം സേലത്തിന് അയച്ചു കൊടുക്കുകയും ചെയ്യുകയായിരുന്നു. സ്പെയര്‍പാര്‍ട്സ് വാങ്ങുന്നതിനും പണിക്കൂലിയും കൊറിയര്‍ ചാര്‍ജും മറ്റുമായി കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിലായി പലപ്പോഴായി പ്രതിക്ക് പണം അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍…
Read Moreരോഹിത് ഇന്ത്യയുടെ 89-ാം ജിഎം
ചെന്നൈ: ഇന്ത്യയുടെ 89-ാം ഗ്രാന്‍ഡ്മാസ്റ്ററായി ചെന്നൈ സ്വദേശിയായ എസ്. രോഹിത് കൃഷ്ണ. കസാക്കിസ്ഥാനില്‍ നടന്ന അല്‍മാട്ടി മാസ്റ്റേഴ്സ് ഖൊനേവ് കപ്പ് ചെസ് ജയിച്ചാണ് 19കാരനായ രോഹിത് കൃഷ്ണ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കിയത്. 2022 മുതല്‍ ഇന്റര്‍നാഷണല്‍ മാസ്റ്ററായിരുന്നു രോഹിത്. വിശ്വനാഥന് ആനന്ദാണ് (1988) ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തിയ ആദ്യ ഇന്ത്യക്കാരന്. ഫിഡെ വനിതാ ലോകകപ്പ് ജേതാവായ ദിവ്യ ദേശ്മുഖാണ് ഇന്ത്യയുടെ 88-ാം ജിഎം. ഇന്ത്യക്ക് 89 ഗ്രാന്‍ഡ്മാസ്റ്റേഴ്സ് ഉള്ളതില്‍ നാലുപേര്‍ വനിതകളാണ്.
Read Moreഅമേരിക്കയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു
കോട്ടയം: അമേരിക്കയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. തോട്ടയ്ക്കാട് പന്തപ്പാട്ട് വര്‍ഗീസിന്റെ മകന് ആല്‍വിനാ (27)ണ് മരിച്ചത്. റോക്ക്ലാന്‍ഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റില്‍ ആല്‍വിന്റെ കാര്‍ അപകടത്തില്‍പെടുകയായിരുന്നു. ന്യൂ ജേഴ്സി ഓറഞ്ച്ബര്‍ഗിലെ ക്രസ്ട്രോണ്‍ ഇലക്ട്രോണിക്സില് സിസ്റ്റം മാനേജരായിരുന്നു. നാളെ രാവിലെ ഒമ്പതിന് വെസ്ലി ഹില്‍സ് ഹോളി ഫാമിലി സീറോ മലബാര്‍ ചര്‍ച്ചില്‍ സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കാരവും നടക്കും.മാതാവ്: എലിസബത്ത് വര്‍ഗീസ്. സഹോദരങ്ങള്‍: ജോവിന്, മെറിന്. സഹോദരീ ഭര്‍ത്താവ് : ജോബിന് ജോസഫ്.
Read Moreഖാലിദ് 2027 വരെ തുടരും
മുംബൈ: ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട ഖാലിദ് ജമീലിന്റെ കരാര്‍ കാലാവധി സംബന്ധിച്ച വിവരം എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) പുറത്തുവിട്ടു. 2027വരെ നീളുന്ന രണ്ടു വര്‍ഷ കരാറിലാണ് ഖാലിദ് ജമീല്‍ ഒപ്പുവച്ചിരിക്കുന്നത്. ഒരു വര്‍ഷംകൂടി കരാര്‍ നീട്ടാനുള്ള അവസരവുമുണ്ട്. ഐഎസ്എല്‍ ക്ലബ്ബായ ജംഷഡ്പുര്‍ എഫ്സിയുടെ മുഖ്യപരിശീലകനായിരിക്കേയാണ് ജമീലിനെ ഇന്ത്യയുടെ മാനേജരായി തെരഞ്ഞെടുത്തത്. ജംഷഡ്പുര്‍ എഫ്സിയില്‍നിന്നു രാജിവച്ച്, ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ പരിശീലകനായി ജമീല്‍ പ്രവര്‍ത്തിക്കുമെന്നും എഐഎഫ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. 15ന് ബംഗളൂരുവിലെ ദ്രാവിഡ്-പദുക്കോണ്‍ സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് എക്സലന്സില്വച്ച് ജമീലിന്റെ ശിക്ഷണത്തിനു കീഴില്‍ ടീമിന്റെ ആദ്യ ട്രെയ്നിംഗ് ക്യാമ്പ് നടക്കും. സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് (സിഎഎഫ്എ) നേഷന്‍സ് കപ്പാണ് ജമീലിന്റെ കീഴില്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരവേദി. ഗ്രൂപ്പ് ബിയില്‍ ഓഗസ്റ്റ് 29നു തജിക്കിസ്ഥാനെയും സെപ്റ്റംബര്‍ ഒന്നിന് ഇറാനെയും…
Read Moreകുവൈറ്റ് വിഷമദ്യ ദുരന്തം: മരണ സംഖ്യ 13 ലേക്ക് ഉയർന്നു; 21 പേർക്ക് കഴ്ച്ച നഷ്ടപ്പെട്ടു; ചികിത്സയിൽ 40 ഇന്ത്യക്കാർ ഉണ്ടെന്ന് ഇന്ത്യൻ എംബസി; നിരവധി പേർ തീവ്രപരിചരണ വിഭാഗത്തിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം പതിമൂന്നായി ഉയർന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികൾ കഴിഞ്ഞ ശനിയാഴ്ച മുതലാണ് വിഷമദ്യം കഴിച്ച് അവശരായ നിലയിൽ ആളുകളെ പ്രവേശിപ്പിക്കുന്നത് ശ്രദ്ധിക്കപ്പെടുന്നത്. 63 കേസുകൾ ഇതേ വരെയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 51 പേരെ അടിയന്തര ഡയാലിസിസിനു വിധേയരാക്കി. 21 പേർക്ക് പൂർണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെടുകയുണ്ടായി. ദുരന്ത സാഹചര്യത്തിൽ പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പും തമ്മിൽ ഏകോപനം ശക്തമാക്കിയിട്ടുണ്ട്. മരിച്ചവരൊക്കെ ഏഷ്യൻ പൗരന്മാരാണെന്നും അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിലുള്ളവരാണെന്നും മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികളിലായി 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ നിർമാണത്തൊഴിലാളികളാണ് ദുരന്തത്തിനിരയായതെന്നും അതിൽ മലയാളികളുമുണ്ടെന്നുമാണ് സൂചന.
Read Moreകേരളത്തിലെ ക്രൈസ്തവരും മുസ്ലിംകളും ഹിന്ദുക്കളും യഥാർഥ ഇന്ത്യയുടെ പ്രതിഫലനമാണ്, വിജയനും എംടിയും എഴുത്തിലേക്ക് നയിക്കാൻ പ്രചോദനം: തരൂർ
ന്യൂഡൽഹി: മലയാളത്തിലെ ഇതിഹാസ സാഹിത്യകാരന്മാരായ ഒ.വി. വിജയനും എം.ടി. വാസുദേവൻ നായരുമായുള്ള പിതാവിന്റെ അടുപ്പം എഴുത്തിന്റെ വഴികളിലേക്കു തന്നെ ആകർഷിച്ചെന്ന് ഡോ. ശശി തരൂർ. ഡൽഹി കൊണാട്ട് പ്ലേസിലെ ഓക്സ്ഫെഡ് ബുക്ക്സ്റ്റോറിൽ നടന്ന സൗത്ത് സൈഡ് സ്റ്റോറി ഫെസ്റ്റിവലിനു മുന്നോടിയായുള്ള ബുക്ക്മാർക്ക്ഡിന്റെ ചർച്ചാപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ക്രൈസ്തവരും മുസ്ലിംകളും ഹിന്ദുക്കളുമെല്ലാം യഥാർഥ ഇന്ത്യയുടെ പ്രതിഫലനമാണ്. രണ്ടായിരം വർഷം പഴക്കമുള്ളതാണു കേരളത്തിലെ ക്രൈസ്തവർ. ഗൾഫ് മേഖലകളിൽനിന്നു നൂറ്റാണ്ടുകൾക്കുമുന്പേ കച്ചവടത്തിനെത്തിയവരുടെ പിൻതലമുറയാണ് കേരളത്തിലെ മുസ്ലിംകൾ. ഹൈന്ദവർക്കും മഹത്തായൊരു പാരന്പര്യമുണ്ട്. മതവ്യത്യാസമില്ലാതെ പൊതുവായൊരു സംസ്കാരമാണു മലയാളികൾക്കെന്നും തരൂർ പറഞ്ഞു. പുതിയ പുസ്തകമായ ‘ഔർ ലിവിംഗ് കോണ്‍സ്റ്റിറ്റ്യൂഷൻ’ അടക്കമുള്ളവയെക്കുറിച്ച് റെഡ് എഫ്എം ആർജെ സ്വാതിയുമായി തരൂർ നടത്തിയ സംഭാഷണത്തിൽ നിരവധി യുവസാഹിത്യപ്രേമികൾ പങ്കെടുത്തു.
Read Moreആശങ്കപ്പെടേണ്ട കാര്യമേയില്ല… പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ എല്ലാവർക്കും ഉപയോഗിക്കാം; തദ്ദേശസ്ഥാപനങ്ങള്‍ക്കു ബോര്‍ഡ് വയ്ക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: ദേശീയപാതയിലെ പെട്രോള്‍ പമ്പുകളില്‍ എല്ലാവരെയും, മറ്റു പമ്പുകളില്‍ ആവശ്യപ്പെടുന്നവരെയും ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നു ഹൈക്കോടതി. പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുഉപയോഗത്തിന് തുറന്നുനല്‍കണമെന്ന് അധികൃതര്‍ക്കു നിര്‍ബന്ധിക്കാനാകില്ലെന്ന മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ജസ്റ്റീസ് സി.എസ്. ഡയസിന്റെ ഉത്തരവ്. ദേശീയപാതയിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങളുടെ ഉപയോഗത്തിനായി 24 മണിക്കൂറും തുറന്നുകൊടുക്കണം. ശൗചാലയസൗകര്യം ഉണ്ടെന്ന ബോര്‍ഡും വയ്ക്കണം. മറ്റു മേഖലയിലെ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപഭോക്താക്കള്‍ക്കും വാഹനത്തിലെ യാത്രക്കാര്‍ക്കും ഉപയോഗിക്കാനായി നല്‍കണം. പൊതുജനങ്ങളില്‍ ആരെങ്കിലും ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടാല്‍ സുരക്ഷാഭീഷണിയുണ്ടെങ്കില്‍ മാത്രമേ നിഷേധിക്കാവൂ. എന്നാല്‍, പെട്രോള്‍പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുശൗചാലയങ്ങളാണെന്നു ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപനങ്ങള്‍ക്കു ബോര്‍ഡ് വയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമര്‍പ്പിച്ച ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പമ്പുകളിലേതു സ്വകാര്യ ശൗചാലയങ്ങളാണെന്നും പൊതുശൗചാലയങ്ങളായി മാറ്റുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമുള്ള…
Read Moreയുഎസ് തലസ്ഥാനത്ത് പട്ടാളമിറങ്ങി
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ട്രംപിന്റെ ഉത്തരവു പ്രകാരം അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ സൈനികവിഭാഗമായ നാഷണൽ ഗാർഡ്സ് രംഗത്തിറങ്ങി. കുറ്റകൃത്യങ്ങൾ വർധിച്ച നഗരത്തിൽ സുരക്ഷാ ഉറപ്പാക്കാനെന്ന പേരിലാണു ട്രംപിന്റെ നടപടി. വാഷിംഗ്ടൺ ഡിസിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും ടൂറിസ്റ്റ് സൈറ്റുകളിലും നാഷണൽ ഗാർഡ്സ് അംഗങ്ങളും അവരുടെ കവചിത വാഹനങ്ങളും ദൃശ്യമായി. 800 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് അറിയിപ്പ്. ഇതിനു പുറമേ എഫ്ബിഐ അടക്കമുള്ള ഫെഡറൽ ഏജൻസികളിലെ 500 ഉദ്യോഗസ്ഥരും നഗരത്തിൽ ഇറങ്ങിയിട്ടുണ്ട്. കൊലപാതകം, മയക്കുമരുന്ന് ഇടപാടുകൾ മുതലായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 23 പെരെ ഫെഡറൽ ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തുവെന്ന് വൈറ്റ്ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് അറിയിച്ചു. തലസ്ഥാനത്തെ എല്ലാ ക്രിമിനലുകളെയും ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്യുമെന്നും വക്താവ് കൂട്ടിച്ചേർത്തു. അതേസമയം, സൈനികവിന്യാസം തങ്ങളുടെ അധികാരത്തിൽ കൈകടത്തലാണെന്ന് ഡെമോക്രാറ്റിക് പാർട്ടി മേയർ മുറിയൽ ബൗസർ ആരോപിച്ചു. എന്നാൽ, പ്രതിപക്ഷ…
Read More