ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​യു​ടെ വാ​ക്കു​കേ​ട്ട് കേ​സെ​ടു​ക്കാ​ന്‍ പ​റ്റി​ല്ല ! ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റി​നെ അ​പ​മാ​നി​ച്ചെ​ന്ന് പ​രാ​തി…

പ​രാ​തി ന​ല്‍​കാ​ന്‍ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ള്‍ സി​ഐ അ​പ​മാ​നി​ച്ചെ​ന്നു കാ​ട്ടി സി​ഐ​യ്‌​ക്കെ​തി​രേ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ ദീ​പ റാ​ണി.

കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സി​ഐ ജി​ജീ​ഷി​നെ​തി​രെ​യാ​ണ് ദീ​പ റാ​ണി പ​രാ​തി ന​ല്‍​കി​യ​ത്. ദീ​പ റാ​ണി​യെ ലൈം​ഗി​ക തൊ​ഴി​ലാ​ളി​യെ​ന്ന് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

പ​രി​ച​യ​മി​ല്ലാ​ത്ത ന​മ്പ​റി​ല്‍ നി​ന്ന് ഫോ​ണി​ലേ​ക്ക് വി​ളി​ച്ച് അ​സ​ഭ്യം പ​റ​ഞ്ഞ​തു സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കു​ന്ന​തി​നാ​ണ് ദീ​പ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ​ത്.

‘വി​ശ​ദാം​ശ​ങ്ങ​ള്‍ പ​റ​യു​ന്ന​തി​നി​ടെ താ​ന്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ആ​ണോ​യെ​ന്ന് സി​ഐ ചോ​ദി​ച്ചു. അ​തേ​യെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ഫോ​ണി​ല്‍ വി​ളി​ച്ച​ത് ക​സ്റ്റ​മ​ര്‍ ആ​യി​രി​ക്കു​മെ​ന്നും സെ​ക്സ് വ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് കേ​സെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും’, സി​ഐ പ​റ​ഞ്ഞ​താ​യി ദീ​പ പ​റ​ഞ്ഞു. സം​ഭ​വ​ങ്ങ​ള്‍ ദീ​പ വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി​യ​തും സി​ഐ ചോ​ദ്യം ചെ​യ്തു.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ട​ക്കാ​വ് പോ​ലീ​സ് രം​ഗ​ത്തെ​ത്തി. ടൗ​ണി​ലെ ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ള്‍ പ​തി​വാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​യു​മാ​യി സ​മീ​പി​ക്കാ​റു​ണ്ട്.

എ​ല്ലാ​വ​രോ​ടും ന​ല്ല രീ​തി​യി​ലാ​ണ് പെ​രു​മാ​റി​യി​ട്ടു​ള്ള​തെ​ന്നും ദീ​പ റാ​ണി​യോ​ട് ചി​ല കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​പ്പോ​ള്‍ പ്ര​കോ​പ​ന​പ​ര​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നെ​ന്നും ന​ട​ക്കാ​വ് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment