കൊല്ലം: വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു. യുവാവ് അറസ്റ്റിൽ. മീയണ്ണൂർ സ്വദേശി അനൂജാണ് പിടിയിലായത്. പുലർച്ചെ ക്ഷേത്ര ദർശനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിയ 65കാരിയെ പ്രതി പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവ ശേഷം അവിടെ നിന്നും പ്രതി ഓടി രക്ഷപ്പെട്ടു. കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിൽവച്ചായിരുന്നു സംഭവം. ഒളിവിൽ പോയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
Read MoreDay: August 17, 2025
കറുത്തപൊന്നിൻ അഴക്… കുമരകം പാടവരമ്പിലും വിളയും കുരുമുളക് നൂറുമേനി
കുമരകം: മലയോരങ്ങളില്‍ മാത്രമല്ല കുട്ടനാടന്‍ പാടവരമ്പുകളിലും കുരുമുളക് നൂറുമേനി വിളവു തരും. കുട്ടനാട്ടില്‍ സംയോജിത കൃഷി വിജയകരമായി ആദ്യംതന്നെ നടപ്പിലാക്കിയ മന്ദിരത്തില്‍ ജോയി ഇട്ടൂപ്പ് പാടവരമ്പത്ത് കിലോ കണക്കിന് കറുത്ത പൊന്നാണ് വിളയിക്കുന്നത്. കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവിയായിരുന്ന ഡോ. കെ.ജി.പദ്മകുമാറിന്റെ ആശയമായിരുന്നു ഒരു നെല്ലും ഒരു മീനും. അതായത് കുട്ടനാടിന് അനുയോജ്യമായ സംയോജിത കൃഷി. 1985-ല്‍ പദ്മകുമാര്‍ ആവിഷ്കരിച്ച ഈ പദ്ധതി ഏറെയിടങ്ങളിലും കര്‍ഷകര്‍ ഏറ്റെടുത്തില്ല. 1993-ല്‍ തന്റെ 20 ഏക്കര്‍ കായല്‍ പടശേഖരത്തില്‍ ജോയി ഇട്ടൂപ്പ് നൂതന സമ്മിശ്ര കാര്‍ഷിക പദ്ധതിക്ക് തുടക്കമിട്ടു. പുഞ്ച കൃഷിക്ക് വിത്തെറിയുന്നതിനൊപ്പം പാടത്തിന്റെ ഒരു കോണില്‍ നിര്‍മിച്ച രണ്ടേക്കര്‍ വിസ്തൃതിയുള്ള നഴ്സറിയില്‍ മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കും. പുറം ബണ്ടില്‍ പശു, ആട്, പന്നി, കോഴി, താറാവ് തുടങ്ങിയവയെ വളര്‍ത്തും. ഇവയുടെ കാഷ്ഠം നഴ്സറി കുളത്തില്‍ നിക്ഷേപിക്കുമ്പോള്‍ രാസപ്രവര്‍ത്തനത്തിലൂടെ ചെറുസസ്യങ്ങള്‍…
Read Moreസ്വരാജ്യത്ത് തിരിച്ചെത്തി ശുഭാംശു ശുക്ല; നായകന് രാജ്യത്തിന്റെ സ്വീകരണം
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല രാജ്യത്ത് തിരിച്ചെത്തി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും ചേർന്ന് സ്വീകരിച്ചു. തിങ്കളാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് ജന്മനാടായ ലക്നോവിലേക്കു പോകുന്ന ശുഭാംശു ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി 22, 23 തീയതികളിൽ വീണ്ടും ഡൽഹിയിലെത്തും. ഇന്ത്യയിലേക്കുള്ള വിമാനത്തിലിരുന്ന് ശുഭാംശു തന്നെയാണ് മടക്കയാത്രയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തിരികെയെത്തുമ്പോൾ സമ്മിശ്ര വികാരമാണുണ്ടാകുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഒരു വർഷം മുഴുവൻ ദൗത്യത്തിൽ എന്റെ സുഹൃത്തുക്കളും കുടുംബവും പോലെയായിരുന്ന ഒരു കൂട്ടം മികച്ച ആളുകളെ വിട്ടുപോരുന്നതിൽ എനിക്ക് സങ്കടമുണ്ട്. അതേസമയം, ദൗത്യത്തിനു ശേഷം ആദ്യമായി എന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും…
Read Moreജലനിരപ്പ് 80 ശതമാനത്തിനു മുകളിൽ: ഡാമുകൾ തുറന്നു; പന്പാ തീരത്ത് ജാഗ്രതാ നിർദേശം
പത്തനംതിട്ട: കിഴക്കൻ മേഖലയിൽ രണ്ടു ദിവസമായി തുടരുന്നതും ജലവൈദ്യുത പദ്ധതിയുടെ സംഭരണികൾ തുറന്നതും കാരണം പന്പാ നദിയിൽ ജലനിരപ്പ് ഉയർന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി – ആനത്തോട് സംഭരണിയുടെ രണ്ട് ഷട്ടറുകൾ ഇന്നലെ ഉച്ചകഴിഞ്ഞ് തുറന്നു. 30 സെന്റി മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. കക്കി – ആനത്തോട് സംഭരണിയിൽ 80.69 ശതമാനം മാത്രമേ ജലനിരപ്പ് ഉയർന്നിട്ടുള്ളെങ്കിലും മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്. 2018, 2019 പ്രളയകാലയളവിനു ശേഷം ജലനിരപ്പ് 80 ശതമാനത്തിനു മുകളിലേക്കെത്തുന്ന സാഹചര്യത്തിൽ ഷട്ടറുകൾ തുറന്നു ക്രമീകരിക്കുന്ന രീതിയാണ് നിലവിലുള്ളത്. 2018ൽ സംഭരണി പൂർണമായി നിറയുന്നതുവരെ കാത്തിരുന്നതും അധിക മഴയും പ്രളയക്കെടുതിയിൽ മുക്കിയതോടെയാണ് ഡാം സുരക്ഷ അഥോറിറ്റിയുടെ മുന്നറിയിപ്പ് മാനുവൽ പുതുക്കിയത്. നദിയിൽ ഇറങ്ങരുത്കക്കി സംഭരണിയുടെ ഷട്ടറുകൾ തുറക്കുന്പോൾ പുറത്തേക്കു വരുന്ന ജലം രണ്ടു മണിക്കൂറിന് ശേഷം പമ്പാ ത്രിവേണിയിലും ആറു…
Read Moreസാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ടു: ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ പീഡിപ്പിക്കാന്‍ നോക്കി; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ പീഡിപ്പിക്കാന്‍ നോക്കി. യുവാവ് അറസ്റ്റിൽ. ഓട്ടോറിക്ഷ ഡ്രൈവറായ കുന്നത്തുകാല്‍കുഴി വിളയില്‍ സുജിത്ത് ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ ഇയാൾ സാമൂഹ്യമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. കഴിഞ്ഞ നാലുമാസമായി ഇയാള്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയിരുന്നതായി വിവരം ലഭിച്ചതായി പോലീസ് സൂചിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെങ്ങാനൂര്‍ മേഖലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് അറസ്റ്റിലായ സുജിത്.
Read Moreചായയിൽ പതിവാവി രുചിയിലും മണത്തിലും വ്യത്യാസം; സംശയം തോന്നിയ ടാപ്പിംഗ് തൊഴിലാളി പോലീസിൽ അറിയിച്ചു; അന്വേഷണത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ്; യുവാവ് അറസ്റ്റിൽ
മലപ്പുറം: ടാപ്പിംഗ് തൊഴിലാളിയെ കട്ടൻ ചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച സംഭവം യുവാവ് അറസ്റ്റിൽ. കളപ്പാട്ടുകുന്ന് തോങ്ങോട്വീട്ടിൽ അജയ് (24) ആണ് അറസ്റ്റിലായത്. കാരാട് വടക്കുംപാടം ചെണ്ണയിൽ വീട്ടിൽ സുന്ദരനാണ് പരാതി നൽകിയത്. സുന്ദരൻ ടാപ്പിംഗ് തൊഴിലാളിയാണ്. എന്നും പുലർച്ചെ ജോലിക്കു പോകുമ്പോൾ ഫ്ലാസ്കിൽ കട്ടൻചായ കൊണ്ടുപോകുക പതിവായിരുന്നു. കഴിഞ്ഞ 10ന് ജോലി കഴിഞ്ഞ് ചായ കുടിക്കാനെടുത്തപ്പോൾ ചായയ്ക്ക് രുചി വ്യത്യാസം തോന്നി. അതു കുടിക്കാതെ കളഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ സുതാര്യമായ പ്ലാസ്റ്റിക് കുപ്പിയിലാണു കട്ടൻചായ കൊണ്ടുപോയത്. 14നും ചായകുടിച്ചപ്പോൾ ചായയ്ക്ക് രുചിവ്യത്യാസം തോന്നി. പരിശോധിച്ചപ്പോൾ നിറത്തിലും വ്യത്യാസം കണ്ടു. തുടർന്നു പോലീസിൽ പരാതി നൽകുകയായിരുന്നു. സിഐ എൻ. ദീപകുമാർ, എസ്ഐ എം.ആർ. സജി, സിപിഒ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ അജയ്യും സുന്ദരനും തമ്മിൽ നേരത്തേ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതോടെ അജയിനെ…
Read Moreതാഴ്ചയിലേക്കു മറിഞ്ഞ കാറിൽ കുടുങ്ങിയ വീട്ടമ്മയ്ക്ക് ബൈക്ക് യാത്രികർ രക്ഷകരായി: വീട്ടമ്മ കാറിൽ കുടുങ്ങിക്കിടന്നത് ഒന്നരമണിക്കൂറിലേറെ
പിറവം: റോഡരികിലെ താഴ്ചയിലേക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ കാറിൽ കുടുങ്ങിപ്പോയ വീട്ടമ്മയ്ക്ക് ബൈക്ക് യാത്രികർ രക്ഷകരായി.രാമമംഗലത്തിനടുത്ത് ഊരമന പാത്തിക്കൽ കാലിയങ്ങാട്ടിൽ ലിസി ചാക്കോ(70)യെയാണ് ഇതുവഴി ബൈക്കിൽ സഞ്ചരിച്ച വാട്ടർ അഥോറിറ്റി കരാറുകാരനും ജീവനക്കാരനും ചേർന്ന് രക്ഷപ്പെടുത്തിയത്. മറിഞ്ഞ കാറിൽ സാരമായി പരിക്കേറ്റ് ഒന്നര മണിക്കൂറിലേറെ കുടുങ്ങിപ്പോയ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ഊരമന അമ്പലംപടി -പാത്തിക്കൽ -ആഞ്ഞിലിച്ചുവട് റോഡിലായിരുന്നു അപകടം. കുടിവെള്ള വിതരണ പൈപ്പിന്റെ ചോർച്ച പരിശോധിക്കാനായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു കരാറുകാരനായ പിറവം പാഴൂർ സ്വദേശി കെ.ആർ. അശോക്കുമാറും, ജീവനക്കാരനായ രാജേഷ്കുമാറും. ഈ സമയത്താണ് റോഡിനു താഴെ കാടിനുള്ളിൽ കാറ് കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വീട്ടമ്മ ഡ്രൈവിംഗ് സീറ്റിൽ കുടുങ്ങിക്കിടക്കുന്നതു കണ്ടത്. തുടർന്ന് സമീപത്തെ പാത്തിക്കൽ ജംഗ്ഷനിലെത്തി നാട്ടുകാരെ അറിയിച്ചു. എല്ലാവരും ചേർന്ന് വീട്ടമ്മയെ പുറത്തെടുക്കുകയുമായിരുന്നു. ഊരമന ഗലീല പള്ളിയിൽ പെരുന്നാളിനു പോയി…
Read Moreജിഎസ്ടി കുറയും; വിലയും
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളിലെ 28, 12 ശതമാനം സ്ലാബുകൾ ഇല്ലാതാക്കി അഞ്ച്, 18 ശതമാനം വീതം രണ്ടു സ്ലാബുകളാക്കി മാറ്റുന്നു. ഒക്ടോബർ 20ന് ദീപാവലി സമ്മാനമായാണ് അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരമായി ഇളവു നടപ്പാക്കുകയെന്നു ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അടുത്ത രണ്ടു മാസങ്ങളിലായി സംസ്ഥാന ധനമന്ത്രിമാരുടെ ജിഎസ്ടി കൗണ്‍സിൽ പല തവണ യോഗം ചേർന്നാകും നിരക്ക് ഏകീകരണ തീരുമാനങ്ങളെടുക്കുക. നിലവിൽ 28 ശതമാനമുള്ളവയിൽ 90 ശതമാനം ഉത്പന്നങ്ങളും 18 ശതമാനത്തിലേക്കും 18 ശതമാനമുള്ളവയിലെ 99 ശതമാനം ഉത്പന്നങ്ങളും 12 ശതമാനത്തിലേക്കും താഴ്ത്തുമെന്നു കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. പരിഷ്കാരങ്ങൾ സാധാരണക്കാരുടെ മേലുള്ള നികുതിഭാരം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏഴിനങ്ങൾക്കു മാത്രം ഉയർന്ന 40 ശതമാനം ജിഎസ്ടി ഈടാക്കാൻ നിർദേശമുണ്ട്. 0.25 മുതൽ മൂന്നു ശതമാനം വരെ നേരത്തേ…
Read More