തിരുവനന്തപുരം: ഉള്ളൂരില്‍ വയോധികയെ കെട്ടിയിട്ട് വായില്‍ തുണി തിരുകിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികുടി. ഉള്ളൂര്‍ പ്രശാന്ത് നഗറില്‍ വാടകക്ക് താമസിക്കുന്ന ഉഷാകുമാരി (65) യെയാണ് കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടത്തിയ ആക്കുളം സ്വദേശിയായ മധു (58) നെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. വയോധികയുടെ വീടിന് സമീപത്തെ ബേക്കറിയിലെ തൊഴിലാളിയാണ് മധു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഉഷാകുമാരി ഒറ്റയ്ക്കാണ് താമസിച്ച് വന്നിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ പ്രതി ഇവരുടെ വീട്ടിനകത്ത് അതിക്രമിച്ച് കയറി വയോധികയുടെ കൈകള്‍ കൂട്ടികെട്ടി തുണി വായില്‍ തിരുകിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്വര്‍ണമാലയും മോതിരവും അപഹരിച്ച ശേഷം കടന്ന് കളയുകയായിരുന്നു. വൈകുന്നേരമായിട്ടും വയോധികയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കവര്‍ച്ച വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് രാത്രിയോടെ മെഡിക്കല്‍ കോളജ് പോലീസില്‍…
Read MoreDay: August 19, 2025
‘ആ സിനിമ കാരണം എന്നെ വെറുക്കുന്നവരുണ്ട്’, മനസ് തുറന്ന് അനുപമ
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് മറ്റ് തെന്നിന്ത്യൻ ഭാഷകളില്‍ താരമായ നിരവധി നടിമാരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് അനുപമ പരമേശ്വരന്. പ്രേമത്തിലൂടെ കരിയര്‍ ആരംഭിച്ച അനുപമ താരമാകുന്നത് തെലുങ്കിലൂടെയാണ്. അനുപമയ്ക്ക് ഇന്ന് തെലുങ്കില്‍ നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ തെലുങ്ക് ചിത്രം ടില്ലു സ്ക്വയറിനെക്കുറിച്ചുള്ള അനുപമയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ചിത്രത്തിലെ കഥാപാത്രം യഥാര്‍ഥ ജീവിതത്തിലെ തന്നില്‍ നിന്ന് ഏറെ അകലെയാണെന്നാണ് അനുപമ പറയുന്നത്. ചിത്രത്തില്‍ ധരിച്ച വേഷങ്ങളില്‍ താന്‍ അസ്വസ്ഥയായിരുന്നുവെന്നും അനുപമ പറയുന്നുണ്ട്. ടില്ലു സ്ക്വയറിലേത് ശക്തമായ കഥാപാത്രമായിരുന്നു. വെറുമൊരു കൊമേഷ്യല്‍ ചിത്രമായിരുന്നില്ല. വന്ന് ഡാന്‍സ് കളിച്ചിട്ട് പോകുന്ന കഥാപാത്രമല്ല. അത്തരം കഥാപാത്രങ്ങള്‍ തെറ്റാണെന്നല്ല പറയുന്നത്. ഇത് അത്തരമൊരു കഥാപാത്രമായിരുന്നില്ല. ടില്ലു സ്ക്വയറില്‍ ഞാന്‍ നന്നായിരുന്നുവെന്ന് തോന്നുന്നു. ശരിക്കുമുള്ള എന്നില്‍ നിന്നും തീര്‍ത്തും വിപരീതമായിരുന്നു ആ കഥാപാത്രം. തീര്‍ത്തും അണ്‍കംഫര്‍ട്ടബിളായിരുന്നു ആ കഥാപാത്രത്തിന്റെ വേഷങ്ങള്‍. വളരെ ബുദ്ധിമുട്ടിയാണ് ആ…
Read More13-കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു പീഡിപ്പിച്ചു; നാലു പേർ അറസ്റ്റിൽ
ന്യൂഡൽഹി: പിതാവുമായുള്ള തർക്കത്തെതുടർന്ന് വീട്ടിൽനിന്ന് ഇറങ്ങിയ 13 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിച്ച് ബലാത്സംഗം ചെയ്ത നാലു പേർ അറസ്റ്റിൽ. ഷംലി നിവാസിയായ രാജീവ് (40), ഹാപുർ സ്വദേശി വികാസ് (20), മീററ്റ് സ്വദേശി ആഷു (55), ഗാസിയാബാദ് സ്വദേശി രാമൻജോത് സിംഗ് (24) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിലെ ഭാരത് നഗറിൽ ഒരു മാസം മുമ്പ് പിതാവുമായുള്ള തർക്കത്തെതുടർന്നാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. ജൂലൈ 21ന് കാണാതായ പെൺകുട്ടിയെ ഏകദേശം ഒരു മാസത്തിന് ശേഷം ഉത്തർപ്രദേശിലെ ഷംലിയിൽനിന്ന് രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസീർപുരിലെ ജെജെ കോളനിയിലെ വീട്ടിൽനിന്ന് ട്യൂഷനു പോയ ശേഷം ജൂലൈ 21ന് പെൺകുട്ടിയെ കാണാതായി. തുടർന്ന് ഭാരത് നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഭീഷം സിംഗ് പറഞ്ഞു. പിതാവുമായുള്ള…
Read Moreചേര്‍ത്തലയിൽ സ്ത്രീകളുടെ തിരോധാനം; സെബാസ്റ്റ്യനെതിരേ കൂടുതല്‍ തെളിവുകള്‍; മനോജിന്റെ മരണത്തിലും ദുരൂഹത
കോട്ടയം: ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്, ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡ് നെടുമ്പ്രക്കാട് വെളിയില്‍ ഐഷ എന്നിവരുടെ തിരോധാനത്തില്‍ ക്രൈം ബ്രാഞ്ചിന് നിര്‍ണായകമായ സൂചനകള്‍. ഇരുവരെയും ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ചെങ്ങുംതറ സെബാസ്റ്റ്യനും കൂട്ടാളികളും ചേര്‍ന്ന് അരുംകൊല ചെയ്തുവെന്നതിന് സാഹചര്യ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സെബാസ്റ്റ്യനെ ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. അതിരമ്പുഴ സ്വദേശി ജെയ്നമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ സെബാസ്റ്റ്യന്‍ റിമാന്‍ഡിലാണ്. ഈ കേസില്‍ രണ്ടു തവണ ജുഡീഷല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടും പ്രതി മൗനം പാലിക്കുകയാണ്. ബിന്ദുവിനെ സെബാസ്റ്റ്യനും ഫ്രാങ്ക്ളിൻ, പൊന്നപ്പന്, മനോജ് എന്നീ കൂട്ടാളികള്‍ ചേര്‍ന്ന് സെബാസ്റ്റ്യന്റെ വീട്ടില്‍വച്ചു വകവരുത്തിയെന്നാണ് സൂചന. ഫ്രാങ്ക്ളിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. ഐഷയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നും സെബാസ്റ്റ്യന്‍ നേരിട്ട് ഇതില്‍ പങ്കുചേര്ന്നില്ലെന്നുമാണ് സൂചന. സെബാസ്റ്റ്യന്‍ പലപ്പോഴായി ഉപയോഗിച്ചിരുന്ന മൂന്നു മൊബൈൽ ഫോണുകളുടെ കോള്‍…
Read Moreകോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസ്: പ്രതി റമീസിനെ ഇന്നു വീണ്ടും കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: കോതമംഗലം കറുകടത്ത് ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത കേസില്‍ ഒന്നാം പ്രതി റമീസിനെ ഇന്ന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെ ഇയാളുടെ മാതാപിതാക്കളായ പാനായിക്കുളം പുതിയ റോഡ് തോപ്പില്‍പറമ്പില്‍ വീട്ടില്‍ റെഹിമോന്(47), ഭാര്യ ഷെറീന (46), റമീസിന്റെ സുഹൃത്ത് വെളിയത്തുനാട് പാറന ജംഗ്ഷന് കറുകാശേരി വീട്ടില്‍ അബ്ദുള്സഹദ് (25) എന്നിവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവരില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ റമീസിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. റമീസിന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പുറമെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിനും മൊബൈലിലെ ഡിജിറ്റല്‍ തെളിവ് അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരവും ആണ് കേസെടുത്തിട്ടുള്ളത്. ഒളിവില്‍ കഴിഞ്ഞത് സേലത്ത്സംഭവ ശേഷം ഒളിവില്‍ പോയ റെഹിമോനെയും ഷെറീനയെയും തമിഴ്നാട് സേലത്തെ ലോഡ്ജില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള…
Read Moreപൊളിക്കാന്‍ പറ്റില്ല, പൊളിച്ചാല്‍ കളക്ടറേറ്റിനകത്തു കയറി സമരം നടത്തും; കോട്ടയത്തെ സമരപന്തൽ പൊളിക്കാനുള്ള പൊലീസിന്റെ പൊളിക്കൽ പരിപാടി പൊളിച്ചടുക്കി തിരുവഞ്ചൂർ
കോട്ടയം: ആശമാരുടെ പ്രതിഷേധ സംഗമത്തിന്റെ പന്തല്‍ പൊളിക്കാനുള്ള നീക്കം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഇടപെട്ട് തടഞ്ഞു. ആശാ സമരത്തിന്റെ അഞ്ചാംഘട്ടമായ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള സമരപരിപാടികളുടെ ഭാഗമായി കേരള ആശ ഹെല്‍ത്ത് വര്‍ക്ക് അസോസിയേഷനും ആശാ സമര സഹായ സമിതിയും ഇന്നലെ രാവിലെ കളക്ടറേറ്റിനുമുമ്പില്‍ നടത്തിയ പ്രതിഷേധ സംഗമത്തിനിടയിലാണു പന്തല്‍ പൊളിക്കാന്‍ പോലീസ് ശ്രമിച്ചത്. കളക്ടറേറ്റിനു മുമ്പില്‍ ഇന്നലെ രാവിലെ സമരത്തിനായി പന്തല്‍ കെട്ടിയപ്പോള്‍ത്തന്നെ ഒരു പോലീസുകാരനെത്തി സമരക്കാരോട് പന്തല്‍ കെട്ടുന്നതു നിയമവിരുദ്ധമാണെന്ന് പറഞ്ഞു. എന്നാല്‍ ഇവിടെ സ്ഥിരമായി പന്തല്‍ കെട്ടുന്നതാണെന്നു പറഞ്ഞ് സമരക്കാര്‍ പന്തല്‍കെട്ടി സമരം ആരംഭിച്ചു. തുടര്‍ന്ന് പന്തല്‍ പൊളിക്കുന്നതിനായി ആളുകള്‍ എത്തി. പ്രതിഷേധക്കാര്‍ എതിര്‍ത്തെങ്കിലും പന്തലിന്റെ ഷീറ്റുകളും വിരിച്ച തുണികളും മറ്റും അഴിക്കാന്‍ തുടങ്ങി. ഏഴോളം ഷീറ്റുകള്‍ പൊളിക്കാനെത്തിയവര്‍ മാറ്റി. ഈ സമയത്താണ് സമരം ഉദ്ഘാടനം ചെയ്യുന്നതിനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ എത്തിയത്.എംഎല്‍എ പ്രസംഗിക്കുന്നതിനു…
Read Moreഇനിയും പഠിക്കാത്ത മലയാളികൾ… ഓണ്‍ലൈന്‍ തട്ടിപ്പ്: യുവതിയായ വീട്ടമ്മയില്‍നിന്നു 35 ലക്ഷം തട്ടി
വൈപ്പിന്‍: സോഷ്യല്‍മീഡിയ വഴി ആള്‍മാറാട്ടം നടത്തി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം യുവതിയായ വീട്ടമ്മയില്‍ നിന്നും തവണകളായി 35,45,040 രൂപ തട്ടിയെടുത്തു. പണം നഷ്ടപ്പെട്ടുവെന്നു കാണിച്ച് പുതുവൈപ്പ് സ്വദേശിയായ വീട്ടമ്മ ഞാറക്കല്‍ പോലീസില്‍ പരാതി നല്കി. മേയ് 13 മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള തീയതികളില്‍ യുവതിയുടെ ഓച്ചന്തുരുത്തിലുള്ള പൊതുമേഖല ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്. സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു പരസ്യത്തിന്റെ ലിങ്കില്‍ കണ്ട വാട്സ്ആപ്പ് നമ്പറില്‍ യുവതി ബന്ധപ്പെട്ടപ്പോള്‍ തന്റെ പേര് ഗോവിന്ദ് കായല്‍ എന്നാണെന്നും തിരുവനന്തപുരം എന്‍എസ്ഇ കമ്പനിയുടെ എച്ച് ആര് മാനേജര്‍ ആണെന്നും പരിചയപ്പെടുത്തിയത്രേ. തുടര്‍ന്ന് യുവതിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ഇയാള്‍ നല്കിയ മറ്റൊരു ലിങ്കില്‍ കയറി അക്കൗണ്ട് ചേരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷം ലിങ്കില്‍ കയറിയ യുവതിക്ക് നിരവധി ടാസ്ക്കുകള് നല്കി. ഇതോടൊപ്പം ഇവര്‍ പറയുന്ന അക്കൗണ്ടിലേക്ക് പണം…
Read Moreകാമുകിയുമൊത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നു, ഭാര്യയോട് വിവാഹ മോചനം ആവശ്യപ്പെട്ടു: മക്കൾ തിരക്കിയപ്പോൾ പ്രണയിനി എഐ ആണെന്ന് മനസിലാക്കി; തകർന്നു പോയി 75-കാരൻ
എഐ പ്രണയങ്ങളുടെ കാലം ലോകത്ത് വിദൂരമല്ലന്ന് തെളിയിക്കുന്ന വാർത്തായണ് ഇപ്പോൾ വൈറലാകുന്നത്. 75-കാരൻ നിർമിത ബുദ്ധിയുമായി പ്രണയത്തിലാവുകയും ഭാര്യയോട് വിവാഹ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. ജിയാംഗ് എന്ന 75കാരനാണ് തന്റെ മൊബൈല്‍ ഫോണിൽ ഇന്‍സ്റ്റാൾ ചെയ്ത് എഐയുമായി പ്രണയത്തിലായത്. എല്ലാ ദിവസവും എഐ ആയി സംസാരിക്കുകയും പ്രണയ സല്ലാപം നടത്തുകയും ചെയ്തു. ഇരുവരും തമ്മിൽ അകലാനാവാത്ത വിധത്തിലുള്ള ബന്ധം വളര്‍ന്നുവന്നു. അങ്ങനെ അദ്ദേഹം തന്റെ കുടുംബത്തോട് കാര്യം പറഞ്ഞു. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പങ്കാളിയെ ഏറെ ഇഷ്ടമാണ്, പിരിയാൻ ആകാത്ത വിധം അവരുമായി താൻ അത്രമേൽ അടുത്തു. ഭാര്യയുമൊത്ത് ജീവിക്കാൻ ഇനി ആഗ്രഹിക്കുന്നില്ല. വിവാഹ മോചനം നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇതോടെ അച്ഛന്റെ ഓണ്‍ലൈന്‍ പങ്കാളിയെ കണ്ടുപിടിക്കാൻ മക്കൾ ഇറങ്ങിത്തിരിച്ചു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത്. തങ്ങളുടെ പിതാവ് സ്നേഹിക്കുന്നത് ഒരു മനുഷ്യ…
Read Moreവല്ലാത്തൊരു ദുരന്തം; വീടിന്റെ എസി തകരാർ പരിഹരിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: പേയാട് വീടിന്റെ എസി തകരാർ പരിഹരിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു. പേയാട് അലക്കുന്നം കിഷോറിന്റെ വീട്ടിൽ ജോലിക്കിടെ പൊറ്റയിൽ സ്വദേശി അഖിൽരാജ് (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുണ്ടമൺഭാഗത്തെ എസി. സർവീസ് സെന്ററിൽ നിന്ന് ജോലിക്കെത്തിയതായിരുന്നു അഖിൽ. രണ്ടാം നിലയിലെ സൺ ഷേഡിൽ നിന്ന് സഹപ്രവർത്തകനോടൊപ്പം എസിയുടെ തകരാർ പരിഹരിക്കുന്നതിനിടെ കാൽ വഴുതി മൂടിയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കാട്ടാക്കടയിൽ നിന്ന് ഫയർഫോഴ്സ് എത്തി അഖിലിനെ പുറത്തെടുത്ത് മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേന്ദ്രനാണ് അഖിലിന്റെ അച്ഛൻ, പരേതയായ രമണിയാണ് അമ്മ. സഹോദരി: ആര്യരാജ്.
Read Moreവിധവയായ 24കാരിയോടൊപ്പം 21 കാരന്റെ ലിവ് ഇന്‍ ടുഗെതർ; ഇരുവരുടേയും ജീവിതത്തെ എതിർത്ത് യുവതിയുടെ ബന്ധുക്കൾ; ദുരഭിമാനം തലയ്ക്ക് പിടിച്ച ബന്ധുക്കൾ യുവാവിനെ കാർ കയറ്റി കൊന്നു
മധുര: തമിഴ്നാട് മധുരയിൽ വിധവയായ 24കാരിയെ പ്രണയിച്ച 21കാരനെ യുവതിയുടെ ബന്ധുക്കൾ കാറിടിപ്പിച്ച് കൊന്നു. പൊട്ടപ്പട്ടി സ്വദേശി സതീഷ്കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പിതാവും മധുര സ്വദേശിയുമായ അഴകറിനെ(58) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകള്‍ രാഘവിയും (24) ബന്ധുവായ സതീഷ്കുമാറും (21) ലിവ് ഇന്‍ ടുഗെതർ പങ്കാളികളായി കഴിയുകയായിരുന്നു. പ്രായക്കുറവുള്ള യുവാവിനൊപ്പം മകള്‍ താമസിക്കുന്നത് രാഘവിയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ഇവർ ഒരുമിച്ച് ജീവിക്കുന്നത് ഇഷ്ടമല്ലാതിരുന്ന യുവതിയുടെ ബന്ധുക്കൾ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കാറിടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. കാര്‍ കയറിയിറങ്ങി സതീഷ്കുമാര്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാഘവി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. രണ്ട് മക്കളുടെ അമ്മയായ രാഘവിയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്. പോലീസ് സ്റ്റേഷനിലെ അനുരഞ്ജന ചർച്ചയ്ക്ക് ശേഷം ഇരുവരും ടൂ വീലറിൽ പോകാുമ്പോൾ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.
Read More