മമ്മൂട്: പ്രശസ്തമായ പാക്കിൽ വാണിഭത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു കൊട്ടത്തങ്ക ചങ്ങനാശേരി മാമൂട് മാന്നില ഭാഗത്ത് മുക്കട വീട്ടിൽ തങ്കപ്പന്റെ ഭാര്യയാണ് തങ്കമ്മ. കിഴക്കൻ മേഖലകളിൽനിന്നു കാട്ടുവള്ളികൾ വെട്ടി ബസിൽ കയറ്റി നാട്ടിൽ കൊണ്ടുവന്നു കുട്ടയും മുറവും നെയ്തിരുന്ന ഒരു തലമുറ തന്നെ മാന്നിലയിൽ ഉണ്ടായിരുന്നു ആ തലമുറയിലെ അവശേഷിക്കുന്ന ഏക കണ്ണിയായിരുന്നു തങ്കമ്മ. പാക്കിൽ വാണിഭത്തിന് കുറെ നാളായി പാക്കനാരുടെ പ്രതിനിധിയായി തങ്കമ്മയെ ആദരിച്ചു കൊണ്ടാണ് വാണിഭം ആരംഭിച്ചിരുന്നത്. തങ്കമ്മയുടെ കരവിരുതിൽ മെടയുന്ന കൊട്ടയ്ക്കും മുറത്തിനും പായക്കുമായി ആൾക്കാർ കാത്തു നിൽക്കുമായിരുന്നു. കുറഞ്ഞ വിലയിൽ മെച്ചമായ സാധനങ്ങൾ കൊടുക്കുമ്പോഴും തങ്കമ്മ ഈടാക്കിയിരുന്നത് തുച്ഛമായ ലാഭം മാത്രമായിരുന്നു. ഭർത്താവിന്റെ മരണശേഷം ചായക്കട നിർത്തി പരമ്പരാഗതമായി പൂർവികർ വഴി കൈമാറിയ തൊഴിലേക്ക് തങ്കമ്മ മാറി. മൂന്നുമക്കളുടെ വിവാഹ ശേഷം ഒറ്റക്ക് വീട്ടിൽ താമസിക്കുമ്പോഴും പായയും മുറവും കൊട്ടയും നെയ്ത് തങ്കമ്മ…
Read MoreDay: August 20, 2025
കെണിയൊരുക്കി മലയോര റോഡുകൾ; ആറു മാസം 552 അപകടം, 61 മരണം; അപകടങ്ങളിലേറെയും അമിത വേഗതമൂലം
തൊടുപുഴ: ജില്ലയിലെ മലയോര പാതകളിൽ റോഡപകടങ്ങൾ പെരുകുന്നു. ഇന്നലെയുണ്ടായ വാഹനാപകടത്തിലും ഒരു ജീവൻ പൊലിഞ്ഞു. ഞായറാഴ്ച കുമളിയിലും പീരുമേട്ടിലും വാഹനാപകടങ്ങളുണ്ടായി. ജില്ലയിൽ ഈ വർഷം ജനുവരി ഒന്നു മുതൽ ജൂണ്‍ 30 വരെ ജില്ലയിൽ ചെറുതും വലുതുമായ 552 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത്രയും നാളത്തെ അപകടങ്ങളിൽ പൊലിഞ്ഞത് 61 ജീവനുകൾ.ഇന്നലെ കുട്ടിക്കാനം-കട്ടപ്പന മലയോര ഹൈവേയിൽ കരുന്തരുവി ആറാം മൈലിനു സമീപമുണ്ടായ അപകടത്തിൽ കോഴിമല കോടാലിപ്പാറ കാട്ടുമറ്റത്തിൽ സന്തോഷാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കു സാരമായി പരിക്കേറ്റു. കെഎസ്ആർടിസി ബസിനു പിന്നിൽ കാർ ഇടിച്ചു കയറിയാണ് അപകടം. ബസിലിടിച്ചു നിയന്ത്രണം വിട്ട കാർ തിട്ടയിലിടിച്ചാണ് നിന്നത്. അടുത്ത നാളിലാണ് ഈ മലയോര ഹൈവേയുടെ നിർമാണം പൂർത്തിയാക്കിയത്. മാസം 10 മരണംഒരു മാസം ശരാശരി കുറഞ്ഞത് 10 പേർ ജില്ലയിൽ വാഹനാപകടങ്ങളിൽ മരിക്കുന്നുവെന്നാണു കണക്കുകൾ. ആറു മാസത്തിനിടെ വാഹനാപകടങ്ങളിൽ 793…
Read Moreകാർ ഉടൻ ആംബുലൻസായി; ആ ജീവൻ വിട്ടുകൊടുക്കാതെ അനീഷും വിനയനും; ആശുപത്രിയിലേക്കു കാർ പറപ്പിച്ച അജ്ഞാത യുവാവിനു നന്ദി
കോട്ടയം: കാറിനുള്ളില്‍ ശാരീരിക അവശതകളാല്‍ തളർന്നു വീണു കുടുങ്ങിപ്പോയയാൾക്ക് രക്ഷകരായി മൂന്നംഗ സംഘം. ഇന്നലെ ഉച്ചകഴിഞ്ഞ് 1.45ന് നാഗമ്പടത്തായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ സിപിഒ അനീഷ് സിറിയക്കും ബിഎംഎസ് ജില്ലാ പ്രസിഡന്റ് എസ്. വിനയനും മറ്റൊരു യുവാവും നാഗമ്പടം ഭാഗത്തുകൂടി വരുന്നതിനിടെയാണ് റോഡരികില്‍ ഒരു കാര്‍ അസ്വാഭാവിക നിലയില്‍ കണ്ടത്. എന്ജിന് ഓഫ് ചെയ്യാതെ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നോക്കിയപ്പോൾ ഡ്രൈവിംഗ് സീറ്റിലിരുന്ന വ്യക്തി വായിൽനിന്നു നുരയും പതയും വന്നു തളര്‍ന്നു അവശനിലയിലായതായി കണ്ടു. പറന്നെത്തിയ യുവാവ്മുൻ നഴ്സ് കൂടിയായ സിപിഒ അനീഷ് ഡ്രൈവിംഗ് സീറ്റ് ചരിച്ചിട്ട് ഇദ്ദേഹത്തിനു സിപിആര്‍ നല്കാന് തുടങ്ങി. ഇതിനിടെ വിനയന് 108 ആംബുലന്‍സ് വിളിച്ചു. ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് ഓടിയെത്താന്‍ വൈകുമെന്നു കണ്ടതോടെ വിനയനും അനീഷും ചേര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ആളെ കാറിന്റെ പിന്‍സീറ്റിലേക്കു കിടത്തി ആശുപത്രിയിലേക്കു മാറ്റാനായി ശ്രമിച്ചു. ഈ…
Read Moreസെബാസ്റ്റ്യന്റെ ലക്ഷ്യം സ്വത്തും സ്വർണവും; കൂടുതല്‍ സ്ത്രീകളെ ലക്ഷ്യമിട്ടതായി വിവരം; ബിന്ദു കേസിലും കസ്റ്റഡി ചോദിക്കാൻ പോലീസ്
ചേർത്തല: മൂന്നു സ്ത്രീകളുടെ തിരോധാനക്കേസില്‍ സംശയനിഴലിലുള്ള സെബാസ്റ്റ്യന്‍ കൂടുതല്‍ സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. സ്വത്തും സ്വര്‍ണവും ലക്ഷ്യമിട്ടാണ് ഇയാള്‍ സ്ത്രീകളെ വശീകരിക്കാന്‍ ശ്രമിച്ചിരുന്നത്. കുത്തിയതോട് സ്വദേശിനിയായ നാല്പതുകാരിയെ ഇയാള്‍ ലക്ഷ്യമിട്ടിരുന്നതായി സെബാസ്റ്റ്യന്റെ ഫോണ്‍വിളി രേഖകള്‍ പരിശോധിച്ച കോട്ടയം ക്രൈംബ്രാഞ്ച് കണ്ടെത്തി. ഭര്‍ത്താവ് മരിച്ച ഇവര്‍ തനിച്ചാണു താമസിച്ചിരുന്നത്. 2021ല്‍ ധ്യാനകേന്ദ്രത്തില്‍വച്ചു പരിചയപ്പെട്ട ഇവരെ പശുക്കച്ചവടത്തിനായി സെബാസ്റ്റ്യന്‍ സമീപിച്ചിരുന്നു. തുടര്‍ന്ന് അവരെ വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം കോട്ടയം ക്രൈംബ്രാഞ്ച് ഈ സ്ത്രീയില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ബിന്ദു കേസിലും കസ്റ്റഡി ചോദിക്കും കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ(52) കാണാതായ കേസിലും സി.എം. സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വാങ്ങാന്‍ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റ് ആലോചിക്കുന്നു. മറ്റൊരു കേസില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി ആവശ്യമുണ്ട്. ഇതിനായി കേസില്‍…
Read Moreസമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കേരളം; ഐ ഫോണ്‍ തുറക്കാൻ സംവിധാനമില്ലാതെ ഫോറൻസിക് ലബോറട്ടറി; അനീഷ്യ കേസിലെ ഫോണിന്റെ പാസ് വേഡ് അഴിക്കാൻ സർക്കാരിന് ചിലവ് 19004 രൂപ
തിരുവനന്തപുരം: ഐ ഫോണ്‍ പാസ്വേഡ് അഴിക്കാനുള്ള സംവിധാനം സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിൽ ഇല്ലാത്തതിനെ തുടർന്ന് കൊല്ലത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സ്തംഭനത്തിലേക്ക്. സഹപ്രർത്തകരുടെ മാനസിക പീഡനത്തെ തുടർന്നാണ് അനീഷ്യ ആത്മഹത്യ ചെയ്തതെന്ന പരാതിയിലെ അന്വേഷണമാണ് മുടന്തുന്നത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബാഞ്ചും അന്വേഷിച്ച കേസിൽ നിർണായക തെളിവായ ഐഫോണ്‍ തുറക്കാൻ സംസ്ഥാന ഫോറൻസിക് ലബോറട്ടറിക്ക് സംവിധാനമില്ലാത്തതിനെ തുടർന്ന് ഫോണ്‍ ഗുജറാത്തിലെ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിലേക്ക് അയയ്ക്കാൻ സർക്കാർ ഉത്തരവിറക്കി. ഫോണ്‍ ഗുജറാത്തിലേക്ക് അയയ്ക്കുന്നതിന് 19,004 രൂപയും അനുവദിച്ചു. ഏതാണ്ട് ഒന്നര വർഷം മുൻപ് 2024 ജനുവരി 21-നാണ് പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ കാലതാമസമുണ്ടാകുന്നുവെന്ന് ആരോപിച്ചു അനീഷ്യയുടെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Read Moreഒടുന്നതിനിടെ രണ്ടര വയസുകാരൻ വീണത് 40 താഴ്ചയുള്ള കിണറ്റിലേക്ക്; പിന്നാലെ ചാടി കുട്ടിയെ ഉയർത്തി പൈപ്പിൽ തുങ്ങിക്കിടന്ന് പിതാവ്; ഞെട്ടിക്കുന്ന സംഭവം കടുത്തുരുത്തിയിൽ
കടുത്തുരുത്തി: കിണറ്റില്‍ വീണ രണ്ടരവയസുകാരിയെ രക്ഷിക്കാൻ പിതാവ് 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടി. കുഞ്ഞിനെയും പിതാവിനെയും കരകയറ്റാൻ സിനിമ സഹസംവിധായകനും തൊഴിലാളിയും പിന്നാലെ ഇറങ്ങി. മാഞ്ഞൂര്‍ തൂമ്പില്‍പറമ്പില്‍ സിറിലിന്റെ മകള്‍ ലെനറ്റ് സിറിൽ (രണ്ടര) ആണ് ചെറിയ ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടിയ 40 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണത്. ഉടന്‍തന്നെ പിതാവ് സിറിൽ കുഞ്ഞിനെ രക്ഷിക്കാനായി കിണറ്റിലേക്കു ചാടി. കുഞ്ഞിനെ വെള്ളത്തിൽ ഉയർത്തിപ്പിടിച്ചു നിന്നെങ്കിലും കരയ്ക്കു കയറാൻ സിറിലിനു കഴിഞ്ഞില്ല. ഇതോടെ ഇരുവരെയും രക്ഷിക്കാനായി സിനിമ സഹസംവിധായകനായ ഇരവിമംഗലം നീലംപടത്തിൽ തോമസ്കുട്ടി രാജുവും മറ്റൊരു തൊഴിലാളി വി.എം. മാത്യുവും കിണറ്റിലേക്ക് ഇറങ്ങി. ഇവരും കിണറ്റിൽ കുടുങ്ങിയതോടെ കടുത്തുരുത്തി ഫയർഫോഴ്സ് എത്തിയാണ് എല്ലാവരെയും പുറത്തെടുത്തത്. ഇന്നലെ വൈകുന്നേരം 3.45 ഓടെ കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിക്കു സമീപമായിരുന്നു സംഭവം. ഖത്തറില്‍ നഴ്സായ സിറിൽ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.…
Read Moreചികിത്സയ്ക്കെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച് ആയുർവേദ ഡോക്ടർ; അതിക്രമം നടത്തിയത് ആശുപത്രിയിൽവച്ച് തന്നെ; പഠനം പൂർത്തിയാക്കാത്ത ശ്രാവൺ വ്യജനോ?
കോഴിക്കോട്: നാദാപുരത്ത് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. മാഹി സ്വദേശി കല്ലാട്ട് ശ്രാവണ്‍(25) ആണ് പിടിയിലായത്. അറസ്റ്റിന് പിന്നാലെ ഇയാളെ ആശുപത്രിയില്‍ നിന്ന് സസ്പെൻഡ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. ശ്രാവണ്‍ വൈദ്യപഠനം പൂര്‍ത്തിയാക്കിയിരുന്നില്ലെന്നും, ആശുപത്രിയില്‍ തെറാപ്പിസ്റ്റായാണ് ജോലി ചെയ്തിരുന്നതെന്നും വ്യക്തമാക്കിയ അധികൃതര്‍ ഇയാള്‍ സ്ഥിരം ജീവനക്കാരന് ആയിരുന്നില്ലെന്നും സൂചിപ്പിച്ചു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് അമ്മയോടൊപ്പം ചികിത്സക്കായെത്തിയ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. നാദാപുരം-തലശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ വച്ചാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഇതുസംബന്ധിച്ച് നാദാപുരം പൊലീസില്‍ മൊഴി നല്‍കിയത്. നാദാപുരം ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
Read Moreസഹികെട്ടാൽ പിന്നെ എന്തുംചെയ്യും; മദ്യപിച്ചെത്തി നിരന്തരം ഭാര്യയെ ഉപദ്രവിക്കുന്ന ഭർത്താവ്; ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ച് കൊലപ്പെടുത്തി ഭാര്യ
ചെന്നൈ: ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. തമിഴ്നാട് കൊളത്തൂരിനടുത്തുള്ള ലക്ഷ്മിപുരം സ്വദേശി കാദർ ബാഷ (42) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ നിലവർ നിഷ (48) ആണ് അറസ്റ്റിലായത്. കാദർ ബാഷ മദ്യപിച്ച് വീട്ടിലെത്തി നിഷയുമായി വഴക്കുണ്ടാക്കാറുണ്ട്. കഴിഞ്ഞ ഒമ്പതിനും വീട്ടിൽ വഴക്കുണ്ടായി. തുടർന്ന് കാദർ ബാഷ ഭാര്യയെ ആക്രമിച്ചു. പിറ്റേന്നു പുലർച്ചെ എണ്ണ ചൂടാക്കി ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ മേൽ ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Read More