പാലക്കാട്: സമൂഹ മാധ്യമങ്ങൾ വഴി സിപിഎം നേതാവ് ഡോ. പി സരിന്റെ എഡിറ്റ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ പരിഹാസ പോസ്റ്റുമായി ഭാര്യ ഡോ. സൗമ്യ സരിൻ. ഒരു യുവ നേതാവ് തന്നോട് മോശമായി പെരുമാറി എന്ന് ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജിനൊപ്പം സരിൻ നിൽക്കുന്ന എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ഇതൊക്കെ വൃത്തിക്കും മെനയ്ക്കും ചെയ്യാൻ കഴിവുള്ള ആരും അവിടെ ഇല്ലേ എന്ന് സൗമ്യ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഈ ഫോട്ടോ എന്റെ പോസ്റ്റുകൾക്ക് താഴെ തലങ്ങും വിലങ്ങും പോസ്റ്റുന്നവരോടാണ് കേട്ടോ… അയ്യേ… അയ്യയ്യേ… എന്തുവാടെ? എന്ന പണ്ണി വെച്ചിരിക്കെ???! ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത…
Read MoreDay: August 24, 2025
ആരോഗ്യപച്ചയെ ലോകത്തിനു വെളിപ്പെടുത്തിയ കുട്ടിമാത്തൻകാണി അന്തരിച്ചു
കോട്ടൂർ: ചാത്താൻ കിളങ്ക് എന്ന് ആദിവാസികൾ വിളിക്കുന്ന അപൂർവ ഔഷധസസ്യമായ ആരോഗ്യപച്ചയെ ലോകത്തിന് കാട്ടിക്കൊടുത്ത കോട്ടൂർ ചോനംപാറ ഉന്നതിയിൽ കുട്ടിമാത്തൻകാണി (68) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കേ ഇന്നലെയാണ് അന്ത്യം സംഭവച്ചിത്. പശ്ചിമഘട്ട മലഞ്ചെരുവുകളിൽമാത്രം വളരുന്ന ആരോഗ്യപ്പച്ചയുടെ ഔഷധഗുണം പുറംലോകം അറിഞ്ഞിത് അഗസ്ത്യമലയിലെ കാണിസമുദായത്തിൽപ്പെട്ട കുട്ടിമാത്തൻ കാണി വഴിയാണ്. അഗസ്ത്യമലയുടെ താഴ്വാരത്തുള്ള കാണിക്കാർ എന്ന ആദിവാസി സമൂഹത്തിന്റെ സഹായത്തോടെയാണ് 1987ൽ ആരോഗ്യപ്പച്ചയെന്ന (ട്രൈക്കോപ്പസ് സൈലാനിക്കസ് ട്രാവൻകൂറിക്കസ്) അത്ഭുത സസ്യത്തിന്റെ ഔഷധഗുണം ഗവേഷകർ കണ്ടെത്തിയത്. അതിന് നേതൃത്വം നൽകിയതാകട്ടെ കോട്ടൂർ ചോനാംപാറ വനമേഖലയിലെ കുട്ടിമാത്തൻകാണിയും. മിറാക്കിൾ ഹെർബ് (അത്ഭുതസസ്യം) എന്ന പേരിൽ ടൈം മാഗസിന്റെ കവർ പേജിൽ പോലും നിറഞ്ഞുനിന്നിരുന്നു കുട്ടിമാത്തൻകാണി. കുട്ടിമാത്തൻ കാണിക്കാരുടെ നാവായിരുന്നു. വനം വകുപ്പിന്റെ കാട്ടുനിയമങ്ങളോട് അദ്ദേഹത്തിന് എന്നും എതിർപ്പായിരുന്നു. പൊതു വിഷയങ്ങൾ കൃത്യമായി പഠിച്ച് ചടുല താളത്തിൽ അവതരിപ്പിക്കാൻ അമാനുഷിക ഓർമ ശക്തിയും…
Read Moreകടലോളം കയറ്റുമതി: രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി 62408.45 കോടിയിൽ
കൊച്ചി: കഴിഞ്ഞ സാമ്പത്തികവർഷം 62,408.45 കോടി രൂപ (7.45 ബില്യൺ യുഎസ് ഡോളർ) യുടെ സമുദ്രോത്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തു. ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിലൂടെ മാത്രം രാജ്യം ഇന്ത്യ 43,334.25 കോടി രൂപ (5,177.01 മില്യൺ യുഎസ് ഡോളർ) നേടിയെന്നും സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെ (എംപിഇഡിഎ) കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കയും ചൈനയുമാണ് ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിദേശ വിപണി. മൊത്തം കയറ്റുമതിയിൽ അളവിലും മൂല്യത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്നതും ശീതീകരിച്ച ചെമ്മീനാണ്. ഈ കാലയളവിൽ 7,41,529 മെട്രിക് ടൺ ശീതീകരിച്ച ചെമ്മീൻ കയറ്റുമതി ചെയ്തു. അളവിന്റെ കാര്യത്തിൽ 43.67 ശതമാനവും ഡോളർ വരുമാനത്തിൽ 69.46 ശതമാനവും ചെമ്മീൻ കയറ്റുമതിയിലൂടെയാണു ലഭിച്ചത്. 2024-25 കാലയളവിൽ ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ രൂപയുടെ മൂല്യത്തിൽ 8.30 ശതമാനവും യുഎസ് ഡോളറിന്റെ മൂല്യത്തിൽ 6.06 ശതമാനവും വർധനയുണ്ടായി. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത്…
Read More‘രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നയാൾ, ഡൽഹിയിലെ പഠനകാലത്ത് ധാരാളം പരാതികള്‍ ഉയര്‍ന്നിരുന്നു’; ആനി രാജ
ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ ഡല്‍ഹിയില്‍ പഠിച്ചിരുന്ന കാലത്തും പെണ്‍കുട്ടികളെ ശല്യം ചെയ്തെന്ന ആരോപണവുമായി ദേശീയ മഹിളാ ഫെഡറേഷന് നേതാവ് ആനി രാജ. ഡല്‍ഹിയിലെ പഠനകാലത്ത് രാഹുലിനെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ക്ക് സമാനമായ രീതിയില്‍ പല പെണ്‍കുട്ടികളെയും അന്ന് ഇയാള്‍ സമീപിച്ചിരുന്നു. കോളജുകളിലെയും സര്‍വകലാശാലകളിലെയും ആക്ടിവിസ്റ്റുകളായ പെണ്‍കുട്ടികളെ സമീപിക്കാന്‍ ശ്രമിച്ചു. എംഎല്‍എ സ്ഥാനത്തുതുടരാന്‍ രാഹുലിന് ധാര്‍മികമായി അര്‍ഹതയില്ല. കോണ്‍ഗ്രസ് രാഹുലിന്റെ രാജി ആവശ്യപ്പെടണം. ഇത്തരം ആളുകള്‍ക്കെതിരേ ഏതുപാര്‍ട്ടിയാണെങ്കിലും മുഖംനോക്കാതെ നടപടി എടുക്കണമെന്നും ആനി രാജ പറഞ്ഞു.
Read Moreമെസി വരും; സത്യം… അര്‍ജന്റൈന്‍ ദേശീയ ഫുട്ബോള്‍ ടീം നവംബറില്‍ കേരളത്തില്‍ എത്തും
ബുവാനോസ് ആരീസ്: കാത്തിരിപ്പുകള്‍ക്കും കളിയാക്കലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് അര്‍ജന്റൈന്‍ നീലാകാശത്തുനിന്നൊരറിയിപ്പ് ഇറങ്ങി; ലിയോണല്‍ സ്കലോനിയുടെ ശിക്ഷണത്തിലുള്ള അര്‍ജന്റൈന്‍ ഫുട്ബോള്‍ ടീം നവംബറില്‍ കേരളത്തില്‍ കളിക്കും. എതിരാളി ആരാണെന്ന് നിശ്ചയിച്ചിട്ടില്ല. പക്ഷേ, നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റൈന്‍ ടീം കേരളത്തില്‍ രാജ്യാന്തര സൗഹൃദ മത്സരത്തിന് എത്തും. ഇക്കാര്യം അറിയിച്ചത് അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ). മെസിക്കായുള്ള കാത്തിരിപ്പ് ഒക്ടോബറില്‍ കേരളത്തില്‍ എത്താമെന്ന വാക്ക് പാലിക്കാന്‍ അര്‍ജന്റൈന്‍ ടീമിനു സാധിക്കില്ലെന്നും അടുത്ത വര്‍ഷത്തേക്കു മാറ്റിവയ്ക്കാന്‍ സ്പോണ്‍സര്‍ക്കു താത്പര്യമില്ലെന്നും കേരള കായികമന്ത്രി വി. അബ്ദുറഹിമാന് ഈ മാസം ആദ്യം അറിയിച്ചതോടെ ഇതിഹാസ താരം ലയണല്‍ മെസിക്കായുള്ള മലയാളക്കരയുടെ കാത്തിരിപ്പ് വിമര്‍ശനങ്ങള്‍ക്കും രാഷ് ട്രീയ യുദ്ധത്തിലേക്കും വഴിമാറിയിരുന്നു. മെസിയുടെ പേരില്‍ സര്‍ക്കാര്‍ പണം ചെലവഴിച്ചെന്നതുള്പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍, എല്ലാത്തിനുമുള്ള ഉത്തരമായി എഎഫ്എയുടെ ഔദ്യോഗിക സ്ഥിരീകണമെത്തിയതോടെ മലയാളി ഫുട്ബോള്‍ പ്രേമികള്‍ വീണ്ടും…
Read Moreലാലീഗ: എഫ്സി ബാഴ്സലോണയ്ക്ക് മിന്നും ജയം
മാഡ്രിഡ്: ലാലീഗയിൽ എഫ്സി ബാഴ്സലോണയ്ക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ലെവാന്റെയ്ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്. ബാഴ്സയ്ക്ക് വേണ്ടി പെഡ്രിയും ഫെറാൻ ടോറസും ഗോളുകൾ നേടി. ലെവാന്റെ താരം ഉനയ് എൽജെസബായുടെ സെൽഫ് ഗോളും ബാഴ്സയുടെ ഗോൾപട്ടികയിലുണ്ട്. ഇവാൻ റൊമേറോയും ഹോസെ ലൂയിസ് മോറാലെസും ആണ് ലെവാന്റെയ്ക്കായി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ ബാഴ്സലോണയ്ക്ക് ആറ് പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
Read Moreചെറുപ്പക്കാരുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്കാന് പഞ്ചായത്തിന്റെ പദ്ധതി… ‘പയ്യാവൂർ മാംഗല്യം’: വരന്മാർ റെഡി, ഇനി വേണ്ടത് വധുക്കളെ;
ഗ്രാമപഞ്ചായത്തിന്റെ കർമപദ്ധതിയായ പയ്യാവൂർ മാംഗല്യത്തിന് സ്ത്രീകളുടെ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി നീട്ടി. സിംഗിൾ വിമൻ വെൽഫെയർ അസോസിയേഷൻ വഴിയാണ് അപേക്ഷകൾ സ്വീകരിച്ചത്. മറ്റ് പല സംഘടനകളിലൂടെയും അപേക്ഷകൾ എത്തിയിട്ടുണ്ട്. എന്നാൽ, പുരുഷൻമാരുടെ അപേക്ഷകൾ 3,000 കഴിഞ്ഞു. സ്ത്രീകളുടെ അപേക്ഷകൾ 200ൽ താഴെ മാത്രമായ സാഹചര്യത്തിലാണ് സ്ത്രീകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടിയത്. ചെറുപ്പക്കാരുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്കാന് പഞ്ചായത്തിന്റെ പദ്ധതിയാണിത്. പയ്യാവൂര്‍ പഞ്ചായത്താണ് ജാതിമതഭേദമന്യേ സ്ത്രീ-പുരുഷന്മാര്ക്ക് വിവാഹിതരാകാനുള്ള അവസരമൊരുക്കുന്നത്. “പയ്യാവൂര്‍ മാംഗല്യം’ എന്ന പേരിലുള്ള പദ്ധതി നൂറുദിന പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. പക്ഷെ കല്യാണം ആകാത്തവരെ കെട്ടിക്കാന്‍ പഞ്ചായത്ത് ഇറങ്ങി തിരിച്ചപ്പോൾ 200 സ്ത്രീകളെ വിവാഹം കഴിക്കാനെത്തിയത് 3,000 പുരുഷന്മാരുടെ അപേക്ഷകളാണ്. പയ്യാവൂർ പഞ്ചായത്തിന് പുറത്ത് നിന്നാണ് അപേക്ഷകൾ ഏറെയും. പുരുഷൻമാർ അപേക്ഷിച്ചിട്ടുണ്ടെങ്കിലും മടി കാരണമാകാം സ്ത്രീകൾ അപേക്ഷിച്ചു കാണുന്നില്ല. വിദേശത്തുനിന്ന് പോലും ജാതി-മത…
Read Moreനിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; രണ്ട് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രി 11 ന് കുറ്റ്യാടി – മരുതോങ്കര റോഡില്‍വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നിലഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. റോഡരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിൽ ഇടിച്ചശേഷമാണ് കാർ കടയിലേക്ക് ഇടിച്ചുകയറിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ പോലീസ് സ്റ്റേഷനിൽ ഹാജരായി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Read More