കോഴിക്കോട്: നിയന്ത്രണം വിട്ട കാര് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേര്ക്ക് പരിക്ക്. ശനിയാഴ്ച രാത്രി 11 ന് കുറ്റ്യാടി – മരുതോങ്കര റോഡില്വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ ഒരാളുടെ നിലഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. റോഡരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിൽ ഇടിച്ചശേഷമാണ് കാർ കടയിലേക്ക് ഇടിച്ചുകയറിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കാറിൽ ഉണ്ടായിരുന്നവർ പോലീസ് സ്റ്റേഷനിൽ ഹാജരായി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
നിയന്ത്രണം വിട്ട കാര് കടയിലേക്ക് ഇടിച്ചുകയറി; രണ്ട് പേര്ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
