മലയാളനാട് കസവു ചേല ചുറ്റുന്ന കാലമാണ് ഓണനാളുകള്‍. ചന്ദനക്കുറിയണിഞ്ഞ് കസവുസാരിയുടുത്ത് മുടിയില്‍ മുല്ലപ്പൂ ചൂടിയ മലയാളിമങ്കമാര്‍ ഓണക്കാലത്തെ സുന്ദര കാഴ്ചകളില്‍ ഒന്നാണ്. കസവിന്റെ ചേലിനു മാറ്റുകൂട്ടുന്ന കേരളത്തനിമയുള്ള ആകര്‍ഷകമായ ആഭരണങ്ങള്‍ കൂടി അണിഞ്ഞാലെ ആ അഴക് പൂര്‍ണമാകൂ. ഓണക്കാല ആഭരണങ്ങളില്‍ ഇന്നും ട്രെന്‍ഡി ഐറ്റം ട്രഡീഷണല്‍ ആഭരണങ്ങള്‍ തന്നെയാണ്. പണ്ടൊക്കെ മുത്തശിയുടെയോ അമ്മയുടെയോ ആഭരണപ്പെട്ടിയില്‍ നിന്ന് ഓണനാളില്‍ അണിയാന്‍ എന്തെങ്കിലുമൊന്ന് സിലക്ട് ചെയ്യുമായിരുന്നു മലയാളി മങ്കമാര്‍. സ്വര്‍ണവിലയിലെ കുതിച്ചു ചാട്ടം മൂലം പുതിയ ആഭരണങ്ങളൊന്നും ഓണക്കാലത്തേക്കായി വാങ്ങാന്‍ ന്യൂജെന്‍ തയാറല്ല. മുമ്പ് വാങ്ങിവച്ചിട്ടുള്ള ട്രഡീഷണല്‍ ആഭരണങ്ങള്‍ ഉണ്ടെങ്കില്‍ ഒ.കെ. അല്ലാത്തവര്‍ക്കായി വണ്‍ഗ്രാം ഗോള്‍ഡില്‍ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളാണ് വിപണിയിലുള്ളത്. ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവരും കുറവല്ല. സ്കൂളുകളിലും കോളജുകളിലും ഓഫീസുകളിലുമൊക്കെ ഓണാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ആഭരണങ്ങളിലെല്ലാം ഒരു ട്രഡീഷണല്‍ ടച്ച് വേണമെന്നത് ന്യൂജെന്‍ ഗാല്‍സിന് നിര്‍ബന്ധമാണ്. ഇതൊക്കെയണിഞ്ഞ് എത്തിയാല്‍…
Read MoreDay: August 29, 2025
മണര്‍കാട് എട്ടുനോമ്പ് തിരുനാള്‍: ഒരുക്കങ്ങൾ പൂര്‍ത്തിയായി
മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. മണര്‍കാട് പള്ളിയില്‍ വൃതശുദ്ധിയോടെ എട്ടുനോമ്പു ആചരിച്ച് പെരുന്നാളില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തുക. ഏകദേശം 60 ലക്ഷം വിശ്വാസികള്‍ പെരുന്നാള്‍ ദിനങ്ങളില്‍ ഇവിടേക്ക് എത്തിചേരുമെന്ന് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് പെരുന്നാളിനായി ഒരുക്കിയിരിക്കുന്നത്. പള്ളിയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം പെരുന്നാളിനോടനുബന്ധിച്ച് പള്ളി പരിസരത്ത് പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, റവന്യു, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കായി വിവിധ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിയുടെ വടക്ക് വശത്തെ മൈതാനത്ത് താത്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും.പെരുന്നാള്‍ ദിനങ്ങളില്‍ പ്രത്യേക സുരക്ഷയ്ക്കായി പള്ളിയിലും പരിസരങ്ങളിലും നിലവിലുള്ള സിസിടിവി കാമറകള്‍ക്ക് പുറമേ കുടുതല്‍ കാമറകള്‍ സ്ഥാപിച്ചു പോലീസ്…
Read Moreപോഷകസന്പന്നം ഓണസദ്യ
സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്പ്പിക്കാന് കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നു തന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരം മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ചോറ് ചെമ്പാവരി ചോറില്‍ ‘ബി’ വിറ്റാമിനുകളും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ അവശ്യ അമിനോ ആസിഡുകളും ഗാമാ – അമിനോ ബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതു തടയുന്നു. ചെമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. പരിപ്പ്, പപ്പടം, നെയ്യ് ഏതു സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യാധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണത്. ആരോഗ്യകരമായ, യുവത്വം തുളുമ്പുന്ന ചര്‍മം പ്രദാനം ചെയ്യുന്നു.നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്.…
Read Moreഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം
സനാ: ഹൂതി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. യെമൻ തലസ്ഥാനമായ സനായിലെ സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. തെക്കൻ സനായിലെ പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിനു സമീപം ആക്രമണമുണ്ടായത്. സനായിൽ ഹൂതി വിമതരുടെ സാറ്റ്ലൈറ്റ് ചാനലിൽ പരമോന്നത നേതാവ് അബ്ദുൾ മാലിക് അൽ ഹൂതിയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യുന്ന സമയത്തായിരുന്നു ആക്രമണം.
Read Moreഐടി ജീവനക്കാരനെ മര്‍ദിച്ച സംഭവം; നടി ലക്ഷ്മി മേനോനൊപ്പം ക്വട്ടേഷൻ സംഘാംഗവും
കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനൊപ്പം ഉണ്ടായിരുന്ന യുവാക്കളിലെ ക്വട്ടേഷന്‍ സംഘാംഗത്തെ കേ്ന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ അറസ്റ്റിലായ വടക്കന്‍ പറവൂര്‍ സ്വദേശി മിഥുന് ക്വട്ടേഷന്‍ സംഘാംഗവും ക്രിമിനല്‍ കേസ് പ്രതിയുമാണെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് സംഭവത്തില്‍ ദുരൂഹത സൃഷ്ടിക്കുന്നത്. 2023 നവംബറില്‍ പോലീസ് ചമഞ്ഞ് സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വര്‍ണം കവര്‍ന്ന സംഘത്തില്‍ മിഥുനും ഉള്‍പ്പെട്ടിരുന്നു. സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് മിഥുന് ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഈ കേസില്‍ മിഥുന് ജാമ്യത്തിലാണ്. ആലുവ സ്വദേശിയായ സ്വര്‍ണവ്യാപാരിയുടെ സുഹൃത്ത് നല്കിയ ക്വട്ടേഷന്‍ അനുസരിച്ചായിരുന്നു മിഥുന്റെയും മറ്റും പ്രവര്‍ത്തനം. തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വില്പന നടത്താനുള്ള സ്വര്‍ണവുമായി റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്നതിനിടെ ഒരുസംഘം കാറിലെത്തി വ്യാപാരിയെ തടഞ്ഞ് മര്‍ദിച്ചവശനാക്കുകയും…
Read Moreആദ്യ ഭാര്യ മരിച്ചപ്പോൾ ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിച്ചു: ഇപ്പോൾ രണ്ടാമത്തെ സഹോദരിയെയും വിവാഹം കഴിക്കണം; ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്
ഭാര്യയുടെ മരണശേഷം ഭർത്താവ് ഭാര്യാ സഹോദരിയെ വിവാഹം ചെയ്തു. എന്നാൽ ഇപ്പോഴിതാ വീണ്ടും അവരുടെ ഇളയ സഹോദരിയെക്കൂടി വിവാഹം ചെയ്യണമെന്ന് യുവാവ്. മൊബൈൽ ടവിനു മുകളിൽ കയറിനിന്നു ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കി. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. രാജ് സക്സേന എന്നയാളാണ് ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. 2021 ലായിരുന്നു ഇയാളുടെ ആദ്യ വിവാഹം. എന്നാൽ, ഒരു വർഷത്തിനുശേഷം അസുഖം ബാധിച്ച് ഭാര്യ മരണപ്പെട്ടതിനെത്തുടർന്ന് അവരുടെ സഹോദരിയെ വിവാഹം കഴിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ ഇയാൾ അവരുടെ രണ്ടാമത്തെ സഹോദരിയുമായി പ്രണയത്തിലാവുകയും അവളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ രണ്ടാം ഭാര്യയും സഹോദരിയും വിവാഹത്തെ എതിർത്തു. അതോടെ അയാൾ വൈദ്യുതി ടവറിൽ കയറി ഭാര്യാ സഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസെത്തി ഏഴ് മണിക്കൂർ നേരത്തെ അനുനയത്തിന് ശേഷമാണ് യുവാവിനെ താഴെയിറക്കിയത്. ഭാര്യയും അവരുടെ…
Read Moreഉപാധിരഹിത പട്ടയത്തിലേക്ക് ഇനിയും കടമ്പകൾ
ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടങ്ങൾ മന്ത്രിസഭ അംഗീകരിച്ചതോടെ മലയോരജനതയ്ക്കു പ്രതീക്ഷയേറി. എന്നാൽ, കർഷകർക്കു വേണ്ടത് ഉപാധിരഹിത പട്ടയമാണെന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകരുത്. ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന 2024 ജൂൺ ഏഴു വരെ ഇത്തരം ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗങ്ങൾ ക്രമീകരിക്കുന്നതിന് ഈ ഭേദഗതി സഹായകമാകും. അതോടൊപ്പം പതിച്ചുനല്‍കിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നല്‍കാനും ഇനി സാധിക്കും. ഇടതുമുന്നണിയുടെ ഒരു തെരഞ്ഞെടുപ്പുവാഗ്ദാനം പാലിച്ച സന്തോഷമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിൽ കണ്ടത്. പട്ടയം ലഭിച്ച ഭൂമി ജീവനോപാധിക്കായി സ്വതന്ത്രമായി ഉപയോഗിക്കാനാകണമെന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, പട്ടയഭൂമി സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവകാശം അതിന്റെ ഉടമകള്‍ക്കു കിട്ടണമെങ്കിൽ ഇനിയും കടമ്പകളുണ്ട്. പുതിയ ചട്ടങ്ങൾ നിലവിൽ വന്നത് ഒട്ടേറെ നിയമപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുണ്ടെങ്കിലും പതിവുഭൂമിയിൽ ഇനിയും നിർമാണപ്രവർത്തനങ്ങൾ നടത്തണമെങ്കിൽ…
Read Moreഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; നിരവധിപ്പേർ കുടുങ്ങി
രുദ്രപ്രയാഗ്: ഇന്നലെ രാത്രി ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, ചമോലി ജില്ലകളിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. നിരവധിപ്പേർക്കു പരിക്കേറ്റു. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മേഘവിസ്ഫോടനത്തിനു ശേഷമുള്ള അവശിഷ്ടങ്ങൾ ഒഴുകിയെത്തിയെന്നും വിവിധ പ്രദേശങ്ങൾ ഒറ്റപ്പെട്ടെന്നും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എക്സിൽ കുറിച്ചു. രുദ്രപ്രയാഗ് ജില്ലയിൽ, അളകനന്ദ, മന്ദാകിനി നദികളുടെ സംഗമസ്ഥാനത്തുള്ള ജലനിരപ്പ് തുടർച്ചയായി ഉയരുകയാണ്. കേദാർനാഥ് താഴ്വരയിലെ ലാവാര ഗ്രാമത്തിൽ, മോട്ടോർ റോഡിലെ പാലം ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയി. ചെനഗഡിലും സ്ഥിതി ഗുരുതരമായി. കഴിഞ്ഞയാഴ്ച ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ വൻനാശം സംഭവിച്ചിരുന്നു. തരാളി മാർക്കറ്റ് ഏരിയയും തരാളി തഹസിൽ സമുച്ചയവും അവശിഷ്ടങ്ങളാൽ മൂടിയിരുന്നു. സീസണിൽ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്തതും തുടർച്ചയായതുമായ മഴയും മേഘസ്ഫോടനങ്ങളും പെട്ടെന്നുള്ള വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും അനുഭവപ്പെടുന്നുണ്ട്. കനത്ത മഴയും…
Read Moreട്രെൻഡിംഗ് ആയി സുധിപുരാണം ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ
സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരേയുള്ള ആക്ഷേപഹാസ്യ ചിത്രം സുധിപുരാണം ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ റിലീസായി. അഭിഷേക് ശ്രീകുമാർ, വരദ, സൈലൻ, ഷീല സൈലൻ, അനിൽ വേട്ടമുക്ക്, അനിത എസ്.എസ്, സ്റ്റീഫൻ, വസന്തകുമാരി, ബാബു ശാന്തിവിള, രമേശ് ആറ്റുകാൽ, അഡ്വ. ജോയ് തോമസ്, രാജൻ ഉമ്മനൂർ, ബിജി ജോയ്, ബേബി ശിവന്ധിക, ബേബി ശിവാത്മിക, അക്ഷയ്, വിബിൽ രാജ്, സിദ്ധിഖ് കുഴൽമണ്ണം എന്നിവർ കഥാപാത്രങ്ങളാകുന്നു. ബാനർ, നിർമാണം- എഫ്ജിഎഫ്എം, രചന, എഡിറ്റിംഗ്, സംവിധാനം- എസ്. എസ് .ജിഷ്ണുദേവ്, ഛായാഗ്രഹണം- ദിപിൻ എ.വി, ഗാനരചന- സുരേഷ് വീട്ടിയറം, സംഗീതം- ശ്രീനാഥ് എസ്. വിജയ്, ആലാപനം- അശോക് കുമാർ ടി.കെ, അജീഷ് നോയൽ, പിആർഒ- അജയ് തുണ്ടത്തിൽ.
Read Moreഹൈദരാബാദ്- കൊല്ലം സ്പെഷൽ ട്രെയിൻ ഡിസംബർ വരെ നീട്ടി; സമയക്രമത്തിലും സ്റ്റോപ്പുകളുടെ എണ്ണത്തിലും മാറ്റമില്ല
കൊല്ലം: ഹൈദരാബാദ്-കൊല്ലം റൂട്ടിൽ സർവീസ് നടത്തിയിരുന്ന പ്രതിവാര എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് ഡിസംബർ വരെ ദീർഘിപ്പിച്ച് റെയിൽവേ ബോർഡ് ഉത്തരവായി.ഇതനുസരിച്ച് 07194 കൊല്ലം-ഹൈദരാബാദ് സ്പെഷൽ (തിങ്കൾ) ഡിസംബർ ഒന്നു വരെ സർവീസ് നടത്തും. ഒക്ടോബർ 18 വരെ സർവീസ് നടത്താനാണ് തീരുമാനിച്ചിരുന്നത്. തിരികെയുള്ള 07193 ഹൈദരാബാദ് – കൊല്ലം സ്പെഷൽ (ശനി) സർവീസ് നവംബർ 29 വരെയും നീട്ടിയിട്ടുണ്ട്. ഈ വണ്ടി ഒക്ടോബർ 23 വരെ ഓടുമെന്നാണ് നേരത്തേ റെയിൽവേ പ്രഖ്യാപിച്ചിരുന്നത്.07230 ഹൈദരാബാദ്- കന്യാകുമാരി എക്സ്പ്രസ് സ്പെഷലും ( ബുധൻ) നവംബർ 26 വരെ നീട്ടിയിട്ടുണ്ട്. ഒക്ടോബർ 15 വരെയാണ് ഈ ട്രെയിൻ സർവീസ് നടത്താൻ തീരുമാനിച്ചിരുന്നത്. തിരികെയുള്ള 07229 കന്യാകുമാരി- ഹൈദരാബാദ് സ്പെഷലും (വെള്ളി)നവംബർ 28 വരെ സർവീസ് നടത്തും. നേരത്തേ ഇത് ഒക്ടോബർ 17 വരെ സർവീസ് നടത്തുന്നതിനാണ് നിശ്ചയിച്ചിരുന്നത്. 24 കോച്ചുകളുള്ള…
Read More