Read More
Day: August 29, 2025
ഉപയോക്താക്കള്‍ കുറഞ്ഞു; സ്വര്‍ണത്തിന് ഇഎംഎ സ്കീം വേണമെന്ന ആവശ്യം ശക്തം
കൊച്ചി: സ്വര്‍ണവില വര്‍ധന മൂലം ഉപഭോക്താക്കളുടെ എണ്ണം കുത്തനെ ഇടിയുന്നതില്‍ സ്വര്‍ണ വ്യാപാര മേഖലയില്‍ ആശങ്ക. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വര്‍ണ ശേഖരം ഇന്ത്യ നിലനിര്‍ത്തുമ്പോള്‍ ഗാര്‍ഹിക സ്വര്‍ണ ശേഖരം 25,000 മുതല്‍ 30,000 ടണ്‍ വരെയാണ്. ഇന്ത്യയുടെ വാര്‍ഷിക സ്വര്‍ണ ഉപഭോഗത്തിന്റെ ഏകദേശം 28 ശതമാനവും കേരളമാണ് വഹിക്കുന്നത്. എന്നാല്‍, അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണത്തിന്റെ വിലക്കയറ്റവും ലഭ്യതക്കുറവും മൂലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ വിലയില്‍ ഒരു പവന് 35,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 75, 240 രൂപയാണ് ഇന്നലത്തെ വിപണി വില. കേരളത്തില്‍ വിവാഹ സീസണ് ആരംഭിച്ചതോടെ സാധാരണക്കാര്‍ക്ക് ഇത് ഇരുട്ടടിയായി. ഈ സാഹചര്യത്തില്‍ സാധാരണഇടത്തരം ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുകയെന്നത് വലിയ കടമ്പയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാര്‍ഷിക സ്വര്‍ണ ഇറക്കുമതിയുടെ അളവ് ഏകദേശം…
Read Moreഅഖില്‍ സി. വര്‍ഗീസിന്റെ അറസ്റ്റ് ; തട്ടിയെടുത്ത കോടികൾ ഒളിപ്പിച്ചതെവിടെ…? ഒളിവിലും സഹായമെത്തി; പിടികൂടുമ്പോൾ കൈയിലുണ്ടായിരുന്നത് 2000 രൂപമാത്രം
കോട്ടയം: നഗരസഭയില്‍ 2.4 കോടി രൂപ തട്ടിയെടുത്ത അഖില്‍ സി. വര്‍ഗീസ് പിടിയിലായതോടെ പുറത്തറിയേണ്ടതു തട്ടിയെടുത്ത വന്‍ തുക എങ്ങനെ ചെലവഴിച്ചുവെന്ന വിവരം. തട്ടിയെടുത്ത പണം ഉപയോഗിച്ചു രണ്ട് ആഡംബര ബൈക്കുകളും കാറും കൊല്ലത്ത് സ്ഥലവും വാങ്ങിയതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍ വെറും 2000ല്‍പ്പരം രൂപ മാത്രമാണുണ്ടായിരുന്നത്. മുമ്പു കൊല്ലത്ത് ജോലി ചെയ്യുമ്പോഴും ഇയാള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിപ്പ് തുടർക്കഥജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം അഖില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആശ്രിത നിയമനത്തിലാണ് ഇയാള്‍ക്കു കൊല്ലം കോര്‍പറേഷനില്‍ ജോലി ലഭിക്കുന്നത്. അഖിലിനു 18 വയസ് മാത്രം പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചപ്പോള്‍ ആശ്രിത നിയമനത്തിന്റെ ഭാഗമായിട്ടാണ് കോര്‍പറേഷനില്‍ ജോലി ലഭിക്കുന്നത്. ഇവിടെ അക്കൗണ്ട് വിഭാഗത്തില്‍ ജോലി ലഭിക്കുമ്പോള്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതോടെ നടപടിയെടുക്കുന്നതിന്റെ ഭാഗമായിട്ട് ഈരാറ്റുപേട്ട നഗരസഭയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഈരാറ്റുപേട്ടയിലും പരാതിയുണ്ടായതോടെയാണ്…
Read Moreഅശ്ലീല വീഡിയോ തെളിവായി എത്തിയാല്‍ കോടതി കണ്ടു ബോധ്യപ്പെടേണ്ടതുണ്ട്; സാക്ഷികളുടെ വിവരണങ്ങളെ മാത്രം ആശ്രയിക്കുന്നത് ഒരു കുറ്റം നിലനില്ക്കാന് പര്യാപ്തമല്ലെന്ന് കോടതി
കൊച്ചി: അശ്ലീല വീഡിയോ കേസിലെ തെളിവായി എത്തിയാല്‍ കോടതി അതുകണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ഹൈക്കോടതി. അശ്ലീല വീഡിയോ കാസറ്റ് വിറ്റ കേസില്‍ വിചാരണക്കോടതി വിധിച്ച തടവും പിഴയും റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റീസ് കൗസർ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം കൂരോപ്പട സ്വദേശി ഹരികുമാറിന്റെ ശിക്ഷയാണു റദ്ദാക്കിയത്. 1997ല്‍ ഒമേഗ വീഡിയോസ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് റെയ്ഡ് ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ പത്തു കാസറ്റുകള്‍ പോലീസ് പിടിച്ചെടുത്തു. അശ്ലീല വസ്തുക്കളുടെ വില്പനയും വിതരണവും കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 292(2)(എ), (സി), (ഡി) എന്നിവ പ്രകാരമാണു ഹര്‍ജിക്കാരനെതിരേ കേസെടുത്തത്. കാസറ്റുകള്‍ കണ്ട പോലീസ് ഉദ്യോഗസ്ഥരുടെയും ഒരു തഹസില്‍ദാരുടെയും വാക്കാലുള്ള സാക്ഷ്യത്തെ മാത്രമാണു വിചാരണക്കോടതി ആശ്രയിച്ചതെന്നും കാസറ്റുകള്‍ പരിശോധിച്ചിട്ടില്ലെന്നും ഹര്ജിക്കാരന് വാദിച്ചു. വീഡിയോ കാസറ്റ് പോലുള്ള പ്രാഥമിക തെളിവുകള്‍ ഹാജരാക്കുമ്പോള്‍ അത് അശ്ലീലമാണോയെന്നു തീരുമാനിക്കാന്‍ കോടതി അതിന്റെ ഉള്ളടക്കം കാണുകയും വിലയിരുത്തുകയും…
Read Moreഅശ്ലീല വീഡിയോ തെളിവായി എത്തിയാല്‍ കോടതി കണ്ടു ബോധ്യപ്പെടേണ്ടതുണ്ട്: ഹൈക്കോടതി

Read Moreഒന്നിച്ചിരുന്നു മദ്യപിച്ചു, പിന്നീട് പണത്തെച്ചൊല്ലി തർക്കം; രാത്രിയിൽ സൗഹൃദം നടിച്ച് വീട്ടിൽ നിന്ന് വിളിച്ചിറക്കി സുഹൃത്തിനെ കുത്തിക്കൊന്നു; മൂന്ന് പേർ അറസ്റ്റിൽ
കളമശേരി: ഒരുമിച്ചിരുന്നു മദ്യപിച്ചതിന്റെ പണം ചോദിച്ചുണ്ടായ തര്‍ക്കത്തെത്തുടർന്ന് കളമശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. ഞാറയ്ക്കല്‍ കിഴക്കേപ്പാടത്ത് നികത്തിത്തറ വിനോദ് കുമാറിന്റെ മകന് വിവേക് (25) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ എറണാകുളം വട്ടേക്കുന്നം സ്വദേശി സനോജ് (39), തൃശൂര്‍ തലപ്പിള്ളി സ്വദേശി പ്രസാദ് (28), കളമശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശി ജോയല്‍ ബെന്നി (24) എന്നിവരെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. കളമശേരി ഗ്ലാസ് ഫാക്ടറി കോളനിയില്‍ ബുധനാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. കൊലപാതകത്തെത്തുടർന്ന് രക്ഷപ്പെട്ട സനോജിനെയും പ്രസാദിനെയും വൈറ്റില ജംഗ്ഷനില്‍നിന്നും ജോയല്‍ ബെന്നിയെ കളമശേരി ഗ്ലാസ് ഫാക്ടറി കോളനി പരിസരത്തുനിന്നുമാണ് പോലീസ് പിടികൂടിയത്. വിവേകിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു. കൊല്ലപ്പെട്ട വിവേകും പ്രതികളും ഒരുമിച്ചിരുന്നു മദ്യപിച്ചതിന്റെ പണത്തെച്ചൊല്ലിയുള്ള തര്‍ക്കവും മർദനവുമാണു കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഒന്നാംപ്രതിയായ സനോജ് മദ്യപിച്ചതിന്റെ പണം ആവശ്യപ്പെട്ടത്…
Read More