പരവൂർ (കൊല്ലം): റെയില്‍വേ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഇന്ത്യന്‍ റെയില്‍വേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയില്‍വേ ബോര്‍ഡ് ചെയര്മാന് സതീഷ് കുമാര്‍, എസ്ബിഐ. ചെയര്മാന് സി.എസ്. സെട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം ധാരണാപത്രം ഒപ്പുവച്ചത്. എസ്ബിഐയില്‍ ശമ്പള അക്കൗണ്ടുകളുള്ള റെയില്‍വേ ജീവനക്കാര്‍ക്ക് അപകടമരണം സംഭവിച്ചാല്‍ ഇനിമുതല്‍ ഒരു കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. റൂപേ ഡെബിറ്റ് കാര്‍ഡുള്ള ജീവനക്കാര്‍ക്ക് വിമാനാപകടങ്ങളില്‍ മരണമുണ്ടായാല്‍ 1.60 കോടി രൂപയുടെയും, സ്ഥിരമായ മൊത്തം വൈകല്യത്തിന് ഒരു കോടി രൂപയുടെയും, സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെയുമുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും. ഇതുകൂടാതെ, എസ്ബിഐയില്‍ ശമ്പള അക്കൗണ്ടുകളുള്ള എല്ലാ ജീവനക്കാര്‍ക്കും ഇനി പത്തു ലക്ഷം രൂപയുടെ സ്വാഭാവിക മരണ ഇന്‍ഷ്വറന്‍സ് ലഭിക്കും. ഇതിന്…
Read MoreDay: September 3, 2025
തമിഴ്നാട്ടിൽ കൊപ്ര പൂഴ്ത്തിവച്ചില്ലെങ്കിൽ ഓണത്തിന് വെളിച്ചെണ്ണ വില കുറയും; സപ്ലൈകോയിൽ സ്പെഷൽ ഓഫർ
കണ്ണൂർ: തമിഴ്നാട്ടിൽ കൊപ്രയും വെളിച്ചെണ്ണയും പൂഴ്ത്തിവച്ചില്ലെങ്കിൽ വെളിച്ചെണ്ണ വില ഓണം കഴിഞ്ഞാലും കൂടില്ല. 460 രൂപയിലേക്ക് ഉയർന്ന വെളിച്ചെണ്ണയ്ക്ക് കഴിഞ്ഞ ദിവസത്തെ ചില്ലറ വില 390 രൂപയാണ്. സബ്സിഡിയിൽ സപ്ലൈകോ വഴി വെളിച്ചെണ്ണ വിതരണം തുടങ്ങുകയും പൊതു വിപണിയിലെ ആവശ്യം കുറയുകയും ചെയ്തതോടെ വിലയിടിവ് മുന്നിൽക്കണ്ട തമിഴ്നാട്ടിലെ കാങ്കയത്തെ മില്ലുടമകൾ പൂഴ്ത്തിവച്ച കൊപ്ര പുറത്തിറക്കുകയായിരുന്നു. അതിനാൽ ഓണത്തിനു വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപയ്ക്കു മുകളിലേക്കെത്തിയില്ല. സപ്ലൈകോയിൽ വിലകുറച്ച് വെളിച്ചെണ്ണ വില്പന തുടങ്ങിയതോടെ പൊതുവിപണിയിലെ കച്ചവടം കുത്തനേയിടിഞ്ഞു. മാത്രമല്ല, ഉപഭോക്താക്കൾ മറ്റ് പാചക എണ്ണകളിലേക്കു തിരിയുകയും ചെയ്തു. ഇതോടെ വെളിച്ചെണ്ണ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായി. വെളിച്ചെണ്ണയ്ക്കും നാളികേരത്തിനും വിലകൂട്ടുന്ന മൂന്ന് ഉത്സവങ്ങളാണ് ഇനി വരാനുള്ളത്. ഇതിൽ ആദ്യത്തേത് ബിഹാറിലെ ചട് പൂജയാണ്. വടക്കേ ഇന്ത്യക്കാർ ദീപാവലിക്കായും തേങ്ങയും കൊപ്രയും കൂടുതൽ വാങ്ങും. പലഹാര നിർമാണത്തിനായാണ് രണ്ട്…
Read Moreമുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ പോരാട്ടം മുറുകുന്നു; കർണാടക കോൺഗ്രസിൽ ഭിന്നത; മുൻ മന്ത്രി ബിജെപിയിലേക്ക്?
ബംഗളൂരു: കർണാടക കോൺഗ്രസിലെ വിഭാഗീയത രൂക്ഷമായി. സിദ്ധരാമയ്യ-ഡി.കെ. ശിവകുമാർ വിഭാഗം നേതാക്കൾ തമ്മിലുള്ള പോരടി തുടരുകയാണ്. സംസ്ഥാനത്തെ മുൻ മന്ത്രി കെ.എൻ. രാജണ്ണ പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ തയാറാണെന്ന് കോൺഗ്രസ് എംഎൽഎ എച്ച്.സി. ബാലകൃഷ്ണയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരോപണ-പ്രത്യാരോപണങ്ങൾക്കു വഴിവച്ചത്. രാഹുൽ ഗാന്ധിയുടെ “വോട്ട് മോഷണം’ ആരോപണങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളെത്തുടർന്ന് സംസ്ഥാനസഹകരണ മന്ത്രിയായിരുന്ന രാജണ്ണയെ കഴിഞ്ഞമാസം സ്ഥാനത്തുനിന്നു നീക്കിയിരുന്നു. വ്യാജ വോട്ടർമാരെ വൻതോതിൽ അവതരിപ്പിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി കൈകോർക്കുന്നുവെന്ന കോൺഗ്രസ് ആരോപണത്തിന് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയാണ് രാജി ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞിരുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരേ മുൻ മന്ത്രിയുടെ മകനും നിയമസഭാ കൗൺസിൽ അംഗവുമായ രാജേന്ദ്ര രാജണ്ണ ഇന്നലെ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്തയാളായി കണക്കാക്കപ്പെടുന്ന തന്റെ പിതാവിനെതിരേ ശിവകുമാർ ഗൂഢാലോചന നടത്തിയെന്ന് രാജേന്ദ്ര ആരോപിച്ചു. തന്റെ പിതാവിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനു പിന്നിൽ…
Read Moreമലയാളികൾ വീണുകൊണ്ടേയിരിക്കുന്നു; 2 കോടി നിക്ഷേപിച്ചപ്പോൾ നാലുകോടിയുടെ ലാഭം; ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പിൽ കൊച്ചി സ്വദേശിക്ക് നഷ്ടമായത് 24.7 കോടി
കൊച്ചി: കൊച്ചി സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടമയ്ക്ക് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പിലൂടെ 24.76 കോടി രൂപ നഷ്ടമായെന്ന് പരാതി. സംഭവത്തില്‍ കൊച്ചി സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എളംകുളം സ്വദേശി ഇ. നിമേഷ് എന്നയാളുടെ പണമാണ് നഷ്ടപ്പെട്ടത്. 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങളായിട്ടായിരുന്നു തട്ടിപ്പ്. രാജ്യത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത ഏറ്റവും വലിയ ട്രേഡിംഗ് തട്ടിപ്പുകളിലൊന്നാണിത്. ഓഹരി വിപണിയില്‍ സജീവമായി ഇടപെടുന്ന വ്യവസായിയെയാണ് സൈബര്‍ തട്ടിപ്പ് സംഘം വലിയ ലാഭം വാഗ്ദാനം ചെയ്ത് കുടുക്കിയത്. ടെലഗ്രാം വഴി ബന്ധപ്പെട്ട പ്രതികള്‍ വിപണി മൂല്യമുള്ള കമ്പനികളുടെ ഓഹരി ചെറിയ തുകയ്ക്ക് വാങ്ങിനല്‍കാമെന്നും വന്‍തുക ലാഭമായി ലഭിക്കുമെന്നും പറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ രണ്ടുകോടി നിക്ഷിപിച്ചപ്പോള് നാലു കോടിയോളം രൂപ ലാഭമായി ലഭിച്ചതായും സംഘം വിശ്വസിപ്പച്ചു. ഇതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ നിര്‍ദേശ പ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചു…
Read Moreയുദ്ധം തകര്‍ത്ത നാട്ടിലേക്ക് യുദ്ധത്തിനെതിരായ ചിത്രങ്ങളുമായി ദമ്പതികള്‍
കോഴിക്കോട്: ലോകത്തെ യുദ്ധങ്ങള്‍ക്കെതിരായ ചിത്രങ്ങളുമായി ചിത്രകാര ദമ്പതികള്‍ ജപ്പാനിലെ ഹിരോഷിമയിലേക്ക്.പ്രമുഖ ചിത്രകാരന് ഫ്രാന്‍സിസ് കോടങ്കണ്ടത്തും ചിത്രകാരിയായ ഭാര്യ ഷേര്‍ളി ജോസഫ് ചാലിശേരിയുമാണ് ഖാദിത്തുണിയില്‍ വരച്ച ചിത്രങ്ങളമായി അന്താരാഷ്ട്ര ചിത്രപ്രദര്‍ശനത്തിനു ഹിരോഷിമയില്‍ എത്തുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക ആണവബോംബ് വിക്ഷേപിച്ചതിന്റെ ദുരന്തഫലം പേറുന്ന നാട്ടിലേക്കാണ് യുദ്ധത്തിനെതിരായ സന്ദേശവുമായി ഇവരുടെ യാത്ര. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ പത്തു ചിത്രകാരന്‍ന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഈ മാസം ആറുമുതല്‍ പതിനൊന്നുവരെ ഹിരോഷിമയിലും 12 മുതല്‍ 16 വരെ തെക്കന്‍ കൊറിയയിലെ സോളിലും ചിത്രപ്രദര്‍ശനം നടക്കും. ഹിരോഷിമ പീസ് മ്യൂസിയവും സോള്‍ ഹ്യൂമന്‍ ആര്‍ട്ട് ഗാലറിയുമാണ് വേദികള്‍. വേള്‍ഡ് വിത്തൗട്ട് വാര് എന്ന ആഗോള സംഘടനയും ജാപ്പനീസ് ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഓര്ഗൈനേസഷനുമാണ് സംഘാടകര്‍. ‘ചോരയും ചാരവും’എന്ന വിഷയത്തെ അധികരിച്ച് ചുവപ്പും ചാര നിറവും മാത്രം ഉപയോഗിച്ച് തൂവെള്ള ഖാദിയിലാണ് ചിത്രങ്ങള്‍ രൂപകല്പന…
Read Moreമലയാളികളുടെ ഓണത്തിന് തുമ്പപ്പൂ ചോറും കറിയും വിളമ്പാൻ മറുനാടൻ തൂശനില തയാർ
കോട്ടയം: ഓണസദ്യ അടുക്കളയില്‍ തയാറാക്കിയാലും വിളമ്പാന്‍ തൂശനിലയില്ലാത്തവര് നഗരങ്ങളിലും വാടകവീടുകളിലും ഫ്ലാറ്റുകളിലും ഏറെപ്പേരാണ്. ഉത്രാടത്തിനും പൊന്നോണത്തിനും തൂശനില വാങ്ങാന്‍ മാത്രം മാര്‍ക്കറ്റില്‍ എത്തുന്നവരുണ്ട്. അടയുണ്ടാക്കാനും ഇലയ്ക്ക് ആവശ്യക്കാര്‍ ഏറെപ്പേരാണ്. ഉപ്പേരി, ശര്‍ക്കരവരട്ടി, അച്ചാര്‍, കാളന്, മധുക്കറി, തോരന്‍, അവിയല്‍, ഓലന്‍, പരിപ്പ്, സാമ്പൂര്‍, പുളിശേരി, പഴം, പായസം എന്നിങ്ങനെ നീളുന്നതാണ് ഓണസദ്യ. ഓണസദ്യ രുചികളുടെ വൈവിധ്യമാണെന്നിരിക്കെ തൂശനിലയില്‍ ഉപ്പു മുതല്‍ വിളമ്പിയാല്‍ വിഭവങ്ങളുടെ രുചിയും ഗുണവും ഒന്നു വേറെതന്നെ. വാഴയിലകളില്‍ ഞാലിപ്പൂവന് ഇലയാണ് ഏറ്റവും കേമം. ഇത്തവണയും സദ്യവട്ടത്തിലെ വിഭവങ്ങള്‍ക്കൊപ്പം ഓണത്തിന് ഇലയും അതിര്‍ത്തി കടന്നുവരികയാണ്. കോയമ്പത്തൂര്‍, തൂത്തുക്കുടി, തഞ്ചാവൂര്‍, തെങ്കാശി, കമ്പം, തേനി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്നാണു വാഴയില എത്തുന്നത്. ഇന്നലെയും രണ്ടു ലോഡ് വാഴയില കോട്ടയം മാര്‍ക്കറ്റിലെത്തി. വാഴയിലയ്ക്കുമുണ്ട് മൊത്തവ്യാപാരികളും ചില്ലറവ്യാപാരികളും. പാലക്കാട്, മണ്ണാര്‍ക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്ന് പരിമിതമായി മാത്രം നാടന്‍ വാഴയില എത്തുന്നുണ്ട്. ഇവിടങ്ങളില്‍…
Read Moreആ കേസ് സ്വപ്നം മാത്രം; കടകംപള്ളിക്കെതിരേയുള്ള പരാതിയിൽ അന്വേഷണമുണ്ടാകില്ല; പരാതിക്കാരി നേരിട്ടു പരാതിയോ മൊഴിയോ നൽകിയാൽ മാത്രം കേസെന്ന് പോലീസ്
തിരുവനന്തപുരം: സ്ത്രീപീഡന ആരോപണവുമായി ബന്ധപ്പെട്ടു മുൻമന്ത്രിയും സിപിഎം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണമുണ്ടായേക്കില്ല. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം. മുനീറാണു കടകംപള്ളിക്കെതിരേ പരാതി നൽകിയത്. പരാതിക്കാരി നേരിട്ടു പരാതിയോ മൊഴിയോ നൽകിയാൽ മാത്രം കേസെടുത്ത് അന്വേഷണം നടത്തിയാൽ മതിയെന്നാണു പോലീസ് നിലപാട്. ഇല്ലെങ്കിൽ ഇതു സംബന്ധിച്ച തെളിവുകൾ പരാതിക്കാരൻ നേരിട്ടു ഹാജരാക്കിയാൽ മാത്രമേ കേസെടുക്കാനാകൂ. ഇത്തരം നിയമോപദേശമാണു പോലീസ് മേധാവിക്കു ലഭിച്ചതെന്നാണു സൂചന. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ മുൻ ഉദ്യോഗസ്ഥയും പിന്നീട് മുഖ്യമന്ത്രിയുടെ ഐടി വകുപ്പിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കിവന്നിരുന്ന ആളുമായ ഇര പ്രമുഖ മാധ്യമങ്ങൾ വഴി കടകംപള്ളി സുരേന്ദ്രനെതിരേ ഉന്നയിച്ച ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എം. മുനീർ ഡിജിപിക്കു പരാതി നൽകിയത്. ഇരകളുടെ…
Read More11 വർഷം നീണ്ട കാരാഗൃഹം… ഒരു പോള കണ്ണടയ്ക്കാൻ പോലും കഴിയാത്ത തീവ്രവേദനയുടെ നാളുകൾ; വിദ്യാർഥിനിയുടേത് കള്ളപ്പരാതി; അധ്യാപകനെ വെറുതേ വിട്ട് കോടതി
തൊടുപുഴ: ചെയ്യാത്ത തെറ്റിന്റെ പേരിൽ ആരോപണങ്ങളുടെ നെരിപ്പോടേറ്റ് മൂന്നാർ ഗവ.കോളജ് ഇക്കണോമിക്സ് വിഭാഗം തലവനായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥൻ ഉരുകിയുരുകി കഴിഞ്ഞത് നീണ്ട 11 വർഷങ്ങൾ. പരീക്ഷാ ഹാളിൽ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാർഥിനികൾ നൽകിയ കേസിനെതിരേ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ അപ്പീലിലാണ് ജഡ്ജി ലൈജുമോൾ ഷെരീഫ് അധ്യാപകനെ കുറ്റവിമുക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതാണെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. കേസിന്റെ തുടക്കം 2014 ഓഗസ്റ്റ് 27നും സെപ്റ്റംബർ അഞ്ചിനും ഇടയിൽ മൂന്നാർ ഗവ. കോളജിൽ നടന്ന ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ചു വിദ്യാർഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ പ്രഫ. ആനന്ദ് വിശ്വനാഥൻ പിടികൂടിയിരുന്നു. സംഭവം സർവകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്യാൻ ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തിയെങ്കിലും നിർദേശം പാലിക്കപ്പെട്ടില്ല. എസ്എഫ്ഐ ഭാരവാഹികളായതിനാലാണ് റിപ്പോർട്ട് ചെയ്യാതിരുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെ കോപ്പിയടി…
Read Moreറീൽസിൽ കണ്ടപ്പോൾ അതീവ സുന്ദരി; ഇൻസ്റ്റഗ്രാം ചാറ്റ് പ്രണയത്തിലേക്ക്; ഫിൽട്ടറില്ലാതെ നേരിൽ കണ്ടപ്പോൾ യുവതി അമ്പത്തിരണ്ടുകാരി; കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന് കാമുകൻ
ന്യൂഡൽഹി: വിവാഹാഭ്യര്‍ഥന നടത്തിയ 52കാരിയായ കാമുകിയെ 26കാരന് കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. ഫറൂഖാബാദ് സ്വദേശിയായ നാലു മക്കളുടെ അമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അരുണ്‍ രാജ്പുത് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയില്‍ നിന്ന് ഒന്നരലക്ഷത്തോളം രൂപയും അരുണ്‍ വാങ്ങിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ടതും വിവാഹാഭ്യര്‍ഥന നടത്തിയതുമാണ് കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്നത്. കര്പരി ഗ്രാമത്തില്‍ ഓഗസ്റ്റ് 11നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. ഒന്നര വര്‍ഷം മുന്‍പാണ് അരുണും സ്ത്രീയും തമ്മില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായത്. പ്രായം കുറച്ച് കാണിക്കാന്‍ സ്ത്രീ ഫില്‍റ്ററുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് യുവാവ് പറയുന്നത്. പതിവായി ഇവര്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. ഒടുവില്‍ നേരിട്ട് കണ്ടപ്പോഴാണ് യുവതി അല്ലെന്നും 52 വയസുകാരിയാണെന്നും നാലുമക്കളുടെ അമ്മയാണെന്നും അരുണ്‍ തിരിച്ചറിഞ്ഞത്. ഇതോടെ പ്രണയബന്ധം അവസാനിപ്പിക്കാന്‍…
Read Moreഹൈവേ കൊള്ളയുടെ പാലിയേക്കര സങ്കേതം
അവർ തോക്കും കത്തിയുമായി കുതിരപ്പുറത്തു പാഞ്ഞെത്തുന്നില്ല. പക്ഷേ, ഹൈവേ കൊള്ളക്കാരുടെ സങ്കേതത്തിലെന്നപോലെ പാലിയേക്കരയിൽ യാത്രക്കാരെ തടഞ്ഞുവച്ചിരിക്കുകയാണ്. സർക്കാർ രക്ഷിക്കാനെത്തുന്നില്ല. പക്ഷേ, കരാർ കന്പനിയായ ജിഐപിഎല്ലിനെ സഹായിക്കുന്നുമുണ്ട്. സർക്കാരിന്റെ ഭാഗമായ ദേശീയപാതാ അഥോറിറ്റി പിരിവിന്റെ കാലാവധി കന്പനിക്കു നീട്ടിക്കൊടുത്തു. തകർന്ന റോഡുകളും അഴിയാത്ത ഗതാഗതക്കുരുക്കും അസഹ്യമായപ്പോൾ ഹൈക്കോടതി ടോൾ പിരിവ് താത്കാലികമായി നിർത്തിവച്ചെങ്കിലും അതൊഴിവാക്കാൻ അഥോറിറ്റി സുപ്രീംകോടതിയിലെത്തി. കോടതിയുടെ വിമർശനമേറ്റെങ്കിലും ഇപ്പോഴിതാ സെപ്റ്റംബർ ഒന്നുമുതൽ ടോൾ നിരക്ക് വർധിപ്പിക്കാൻ ഉത്തരവുമായി. ഇതേ ദേശീയപാതാ അഥോറിറ്റി കോടികളെറിഞ്ഞ് പ്രിയപ്പെട്ട കരാറുകാരെക്കൊണ്ട് പണിയിച്ച പാതകളാണ് അടുത്തയിടെ പാതാളത്തിലേക്കു പോയത്. കരാറുകാരെയും ടോൾ പിരിവുകാരെയുമൊക്കെ നിയന്ത്രിക്കാനാവാത്ത എന്തു ബന്ധമാണ് ഇവരുമായി സർക്കാരിനുള്ളത്? 2011 ഫെബ്രുവരി മുതൽ 2024 ഡിസംബർ 31 വരെ 1,506.28 കോടി രൂപ പാലിയേക്കരയിൽ പിരിച്ചെന്നാണ് ദേശീയപാതാ അഥോറിറ്റിയുടെ കണക്ക്. ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താൽ അത് 1,700 കോടിയോളമാകും. നിർമാണച്ചെലവ്…
Read More