കാഠ്മണ്ഡു: കലാപം ആരംഭിച്ചതിനുശേഷം നേപ്പാളിലെ ജയിലുകളിൽനിന്ന് 15,000 ലധികം തടവുകാർ കടന്നുകളഞ്ഞതായി റിപ്പോർട്ട്. മധേശ് പ്രവിശ്യയിലെ രാമേഛാപ് ജില്ലാ ജയിലിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു തടവുകാർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ജയിലുകളിലെ ഏറ്റുമുട്ടലുകളിൽ മരിച്ച തടവുകാരുടെ എണ്ണം എട്ടായി. പ്രക്ഷോഭകാരികൾ ജയിലുകൾ ആക്രമിച്ച് തീയിടുകയും ഗേറ്റുകൾ തകർക്കുകയും ചെയ്തതോടെയാണ് തടവുകൾ കൂട്ടത്തോടെ കടന്നുകളഞ്ഞത്. രേഖകളില്ലാതെ നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച 60 പേരെ സൈന്യം പിടികൂടി. ഇതിൽ മിക്കവരും തടവുകാരാണെന്നാണു വിവരം. 60,000 ഉദ്യോഗസ്ഥർ അതിർത്തിയിൽ സുരക്ഷയ്ക്കുണ്ട്. അതേസമയം നേപ്പാളിൽ കുടുങ്ങിക്കിടന്നിരുന്ന വിനോദസഞ്ചാരികൾ ഇന്ത്യയിലേക്കു മടങ്ങിത്തുടങ്ങി.
Read MoreDay: September 12, 2025
പോലീസിനെതിരേ വാർത്ത നല്കുന്ന മാധ്യമങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം: സർക്കാർ നിലപാട് സ്വീകരിക്കാത്തതിൽ സേനയിൽ അതൃപ്തി
കണ്ണൂർ: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പോലീസ് സേനയെ അടച്ചാക്ഷേപിക്കുന്ന മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരേ അതൃപ്തി പ്രകടിപ്പിച്ച് പോലീസ് അസോസിയേഷനുകൾ. ഇടതു-വലതു ചേരിയിലുള്ള പോലീസ് സംഘടനകൾ തങ്ങളുടെ വാട്സാപ് ഗ്രൂപ്പുകളിലാണ് അതൃപ്തി പ്രകടിപ്പിക്കുന്ന ചർച്ചകൾ നടത്തുന്നത്. പോലീസിനെ അടച്ചാക്ഷേപിക്കുന്പോൾ സർക്കാർ നിലപാട് വ്യക്തമാക്കാത്തതും പോലീസ് ഗ്രൂപ്പുകളിൽ ചർച്ചയാകുന്നുണ്ട്. പോലീസിനെതിരേയുള്ള പരാതികളെ കേരള പോലീസിന്റെ മികവുകൾ നിരത്തിയാണ് പ്രതിരോധിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ പോലീസിനെതിരേ പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് മുന്നിൽ വരുന്ന പരാതികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് പോലീസ് അസോസിയേഷൻ പറയുന്നുണ്ട്. 2014 ൽ 671 പരാതികൾ വന്നിട്ടുണ്ടെങ്കിലും 2024 ൽ 94 പരാതികൾ മാത്രമാണ് വന്നിട്ടുള്ളത്. ഒരു വർഷം ആറുലക്ഷം എഫ്ഐആർ ഇടുന്നതിനൊപ്പം 30 ലക്ഷം പരാതികൾ പരിഹരിക്കുന്ന കേരള പോലീസ് ഇന്ത്യയിലെ മികച്ച പോലീസ് സേനയാണെന്നും അസോസിയേഷന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ പോലീസ് സംവിധാനത്തെ താറടിച്ച് കാണിക്കാനാണ് ഒറ്റപ്പെട്ട…
Read Moreബംഗ്ല കടുവകൾ
അബുദാബി: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ബംഗ്ലാദേശിന് ജയം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് ഹോങ്കോംഗിനെ കീഴടക്കി. സ്കോർ: ഹോങ്കോംഗ് 20 ഓവറിൽ 143/7. ബംഗ്ലാദേശ് 17.4 ഓവറിൽ 144/3. 144 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിൽ എത്തിയ ബംഗ്ലാദേശിന് സ്കോർ 24ൽ നിൽക്കുന്പോൾ ഓപ്പണർ പർവേസ് ഹുസൈന്റെ (14 പന്തിൽ 19) വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റർ ലിറ്റണ്‍ ദാസിന്റെ (39 പന്തിൽ 59) ഇന്നിംഗ്സാണ് ബംഗ്ലാദേശിനെ ജയത്തിലേക്ക് അടുപ്പിച്ചത്. തൗഹിദ് ഹൃദോയ് 36 പന്തിൽ 35 റണ്‍സുമായി പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഹോങ്കോംഗ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുത്തു. 4.4 ഓവറിൽ 30 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടശേഷമാണ് ഹോങ്കോംഗ് 147 വരെ എത്തിയത്. നിസാകത് ഖാൻ (40 പന്തിൽ 42),…
Read Moreബ്ലാസ്റ്റേഴ്സിന്റെ സാങ്ച്വറി: സ്വന്തമായി ഇനി പരിശീലന മൈതാനം
കൊച്ചി: പുതിയ സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇനി സ്വന്തമായി പരിശീലന മൈതാനം. തൃപ്പൂണിത്തുറ – പേട്ട ബൈപ്പാസില്‍ ഒരുങ്ങിയിട്ടുള്ള മൈതാനം അടുത്തയാഴ്ച പരിശീലനങ്ങള്‍ക്കായി തുറക്കും. ഫിഫ നിലവാരത്തിലാണു പരിശീലന മൈതാനമായ ‘ദ സാങ്ച്വറി’ ഒരുക്കിയിരിക്കുന്നത്. ഇതോടെ ദീര്‍ഘകാലമായി ടീം പരിശീലനം നടത്തിയിരുന്ന എറണാകുളം പനമ്പിള്ളിനഗറിലെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ മൈതാനം പൂര്‍ണമായി ഉപേക്ഷിക്കും. തൃപ്പൂണിത്തുറ മിനി ബൈപ്പാസിനോടു ചേര്‍ന്നുള്ള ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിന്റെ സ്ഥലം 15 വര്‍ഷത്തേക്കാണു ബ്ലാസ്റ്റേഴ്സ് പാട്ടത്തിനെടുത്തിരിക്കുന്നത്. മൈതാനത്തെ ചെളിമണ്ണ് പൂര്‍ണമായി നീക്കി, സോക്കര്‍ ഫീല്‍ഡിന്റെ സ്റ്റാന്‍ഡേര്‍ഡ് അളവുകളായ 105 മീറ്റര്‍ നീളത്തിലും 68 മീറ്റര്‍ വീതിയിലും ബെര്‍മൂഡ ഗ്രാസ് പിച്ചാണ് ഒരുക്കിയിരിക്കുന്നത്. മൈതാനം പരിപാലിക്കുന്നതിനായി ഇന്‍ഗ്രേറ്റഡ് സ്പ്രിംഗ്ളർ സംവിധാനമുണ്ട്. വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയ്നേജും ഒരുക്കിയിട്ടുണ്ട്. ഒന്നരവര്‍ഷത്തോളമെടുത്താണ് ഗ്രൗണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. അവസാനവട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. പരിശീലനത്തിന് തുറന്നുനല്‍കുന്ന ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സിന്റെ അക്കാഡമി താരങ്ങളാകും…
Read Moreഈ തോടുകളെ ആരു രക്ഷിക്കും? നാടിന്റെ ഞരന്പായ തോടുകൾ ഒഴുക്കുനിലച്ചും പായൽ തിങ്ങിയും തീരുന്നു
ചമ്പക്കുളം: വെള്ളമൊഴുക്കിനുള്ള നാടിന്റെ ഞരന്പുകളും ഗതാഗത മാർഗങ്ങളുമായിരുന്ന നാട്ടുതോടുകൾ നാശത്തിന്റെ വക്കിൽ. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇവ ഏറെ സജീവമായിരുന്നു. വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാനും ഇവയ്ക്കു കഴിഞ്ഞിരുന്നു. എന്നാൽ, ജലഗതാഗതം നിലച്ചതോടെ ഉപയോഗശൂന്യമായ നാട്ടുതോടുകൾ മിക്കവയും ഇന്നു നാശത്തിന്റെ വക്കിലാണ്. ഇവയെ പരിരക്ഷിക്കാനോ സംരക്ഷിക്കാനോ അധികാരികൾ മനസു വയ്ക്കാതായതോടെ ഇവ ദുരിതം വിതയ്ക്കുകയും നശിക്കുകയുമാണ്. നീരൊഴുക്കു നിലച്ചും പായൽ തിങ്ങിയും നാട്ടുകാർക്ക് ദുരിതം സമ്മാനിക്കുന്ന മാലിന്യവാഹികളായി ഇവ മാറിക്കഴിഞ്ഞു. അവയുടെ ആഴം കൂട്ടാനോ സംരക്ഷിക്കാനോ ഇനിയും അധികാരികൾ വേണ്ടത്ര താത്പര്യമെടുക്കുന്നില്ല. രാജഭരണകാലത്ത് രാജാവിനു കാര്യവിചാരിപ്പിന് ജലവാഹനങ്ങളിൽ എത്താൻ ഇന്നു റോഡുകൾ നിർമിക്കുന്നതു പോലെയായിരുന്നു 18ഉം 19ഉം നൂറ്റാണ്ടുകളിൽ തോടുകൾ നിർമിച്ചിരുന്നത്. പമ്പ, മണിമല, അച്ചൻകോവിൽ തുടങ്ങിയ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പല പ്രധാന തോടുകളും നാട്ടുരാജാക്കൻമാരുടെ കാലത്തു നിർമിച്ചവയായിരുന്നു. ഒരേസമയം രണ്ടും മൂന്നും വലിയ യാത്രാബോട്ടുകൾ സഞ്ചരിച്ചിരുന്ന…
Read Moreലേഡീസ് ഒണ്‍ലി…ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഒഫീഷല്‍സ് പട്ടികയില്‍ പുരുഷന്മാര്ക്കു സ്ഥാനമില്ല
മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രത്തില്‍ ആദ്യമായി ഒഫീഷല്‍സ് പട്ടികയില്‍ പുരുഷന്മാര്ക്കു സ്ഥാനമില്ല. 2025 ഐസിസി വനിതാ ഏകദിന ലോകകപ്പിനുള്ള ഒഫീഷല്‍സ്/അമ്പയര്‍ സംഘമാണ് ലേഡീസ് ഒണ്‍ലി ആക്കിയിരിക്കുന്നത്. ഏകദിന വനിതാ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2025 വനിതാ ലോകകപ്പ് ഈ മാസം 30 മുതലാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഗോഹട്ടിയിലാണ് ഉദ്ഘാടന മത്സരം. 2022 കോമണ്‍വെല്‍ത്ത് ഗെയിംസ്, 2023, 2024 ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് എന്നിവയ്ക്കുശേഷം പൂര്‍ണമായി വനിതാ ഒഫീഷല്‍സ് അണിനിരക്കുന്ന നാലാമത് അന്താരാഷ്ട്ര കായിക മത്സരമാണ് 2025 വനിതാ ഏകദിന ലോകകപ്പ്. 18 അംഗ സംഘം 18 അംഗ വനിതാ സംഘമായിരിക്കും 2025 ലോകകപ്പ് നിയന്ത്രിക്കുക. 14 അമ്പയര്‍മാരും നാല് മാച്ച് റഫറിമാരും ഉള്‍പ്പെടുന്നതാണ് ഈ സംഘം. മുന്‍നിര വനിതാ അമ്പയര്‍മാരായ ക്ലെയര്‍ പൊളോസാക്, ജാക്വലിന്…
Read Moreഒരു വെടിയും ശബ്ദവും മാത്രം…
ദുബായ്: ലോക ചാമ്പ്യന്മാരായ ഇന്ത്യ, ഏഷ്യ കപ്പില്‍ ടീമുകളെ തകര്‍ത്ത് തരിപ്പണമാക്കുമെന്നാണ് യുഎഇ കോച്ച് ലാല്‍ചന്ദ് രാജ്പുത്തിന്റെ വാക്കുകള്‍. 13.1 ഓവറില്‍ യുഎഇയെ 57 റണ്‍സില്‍ എറിഞ്ഞിട്ടശേഷം 4.3 ഓവറില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ഒരു വെടിയും ശബ്ദവും മാത്രമേ കേട്ടുള്ളൂ എന്ന ജഗതിശ്രീകുമാറിന്റെ ഡയലോഗിനു സമാനമാണ് ലാല്‍ചന്ദിന്റെ ഈ തുറന്നുപറച്ചില്‍. ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യക്കെതിരേ ഒമ്പത് വിക്കറ്റ് തോല്‍വി വഴങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു ലാല്‍ചന്ദ് രാജ്പുത്. 2007ല്‍ നടന്ന പ്രഥമ ഐസിസി ട്വന്റി-20 ലോകകപ്പില്‍ എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ചാമ്പ്യന്മാരായപ്പോള് ടീമിന്റെ മാനേജരായിരുന്നു ലാല്‍ചന്ദ്. 2007-08 ഓസ്ട്രേലിയന്‍ പര്യടനംവരെ ഇന്ത്യയുടെ കോച്ചായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കോച്ചായ ചരിത്രവും ലാല്ചന്ദിനുണ്ട്. ഇന്ത്യയുടെ റേഞ്ച് “പേസര്‍ അര്‍ഷദീപ് സിംഗിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ ടീം ഇന്ത്യയുടെ പ്രതിഭാബാഹുല്യം മനസിലാക്കാവുന്നതേയുള്ളൂ. ഇന്ത്യക്കെതിരേ…
Read Moreയൂറിയ കിട്ടാനില്ല; പകരം മൂന്നിരട്ടി വിലയ്ക്ക് മിശ്രിതവളം; നെൽകർഷകർ കടുത്ത പ്രതിസന്ധിയിൽ
കടുത്തുരുത്തി: യൂറിയ കിട്ടാനില്ല. നെല്‍കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. അപ്പര്‍ കുട്ടനാടന്‍ മേഖലയിൽ അടക്കം നെൽകർഷകർ വലയുകയാണ്. നെല്‍കര്‍ഷകര്‍ പ്രധാനമായും ഉപയോഗിക്കുന്ന വളങ്ങളിലൊന്നാണ് യൂറിയ. മാസങ്ങളായി യൂറിയ കിട്ടാനില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. തങ്ങൾക്കു കിട്ടുന്നില്ലെങ്കിലും വൻകിട കന്പനികൾ അത് ആവശ്യം പോലെ വാങ്ങിയെടുക്കുന്നുണ്ടെന്ന് കർഷകർ ആരോപിക്കുന്നു. യൂറിയ കിട്ടാത്തതുമൂലം മിശ്രിത വളങ്ങളാണ് കര്‍ഷകര്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നത്. ഇതിനു മൂന്നിരിട്ടിയോളം വില നല്‍കണം. എന്നാൽ, യൂറിയ ഉപയോഗിക്കുന്നതിന്റെ പ്രയോജനം കിട്ടുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. കൃഷിച്ചെലവ് കുതിക്കുംനടീല് കഴിഞ്ഞ് ഒരു മാസത്തിനകവും കതിര് വരുന്നതിനു മുമ്പായിട്ടും നല്‍കേണ്ട വളങ്ങളില്‍ പ്രധാനമാണ് യൂറിയ. യഥാസമയത്തുള്ള വളപ്രയോഗമാണ് നെല്‍കൃഷിക്കു പ്രധാനം. 50 കിലോ യൂറിയക്ക് ശരാശരി 300 രൂപ വരെയാണ് വില. അതേസമയം, മിശ്രിത വളത്തിന് 1500 രൂപയോളം ചെലവ് വരും. ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ ഏതാണ്ട് 20,000 ത്തോളം രൂപ…
Read Moreസിപിഐ സംസ്ഥാന സമ്മേളനം; ബിനോയി വിശ്വം തുടർന്നേക്കും; കൗൺസിൽ അധിപത്യം ഉറപ്പിക്കാൻ അണിയറനീക്കം തുടങ്ങി
ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനം മുന്നേറുമ്പോൾ ബിനോയ് വിശ്വം സെക്രട്ടറി സ്ഥാനത്തു തുടരാനാണ് എല്ലാ സാധ്യതയും. നിലവിൽ സെക്രട്ടറി സ്ഥാനം ഉന്നമിട്ടുകൊണ്ടുള്ള നീക്കം പാർട്ടിയിൽ ഇല്ല. എന്നാൽ, പാർട്ടിയുടെ നിയന്ത്രണം കൈയാളാനുള്ള അണിയറ നീക്കം ശക്തമാണു താനും. സംസ്ഥാന കൗൺസിലിൽ ആധിപത്യം ഉറപ്പിക്കാനാണ് ഈ കരുനീക്കങ്ങൾ. കൗൺസിലിൽ ഭൂരിപക്ഷം നേടിയാൽ പിന്നീടു നടക്കുന്ന നിർവാഹക സമിതിയുടെയും അസി.സെക്രട്ടറിമാരുടെയും തെരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കും. പാർട്ടിയുടെ നിയന്ത്രണം ചൊൽപ്പടിയിലാകും. താൻ ഐക്യത്തിന്റെ പതാകാവാഹകനാകുമെന്ന സൂചന ബിനോയ് പാർട്ടിക്കു നൽകിക്കഴിഞ്ഞു. ബിനോയിക്കൊപ്പം നിൽക്കുന്ന ദേശീയ നിർവാഹകസമിതി അംഗം പി. സന്തോഷ് കുമാർ, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, സംസ്ഥാന അസി. സെക്രട്ടറി പി.പി.സുനീർ എന്നിവർ കാനം പക്ഷത്തിനു വേണ്ടിയും ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ്ബാബു, അസി.സെക്രട്ടറി ഇ. ചന്ദ്രശേഖരൻ, കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ തുടങ്ങിയവർ അപ്പുറത്തുംനിന്നു…
Read Moreവനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ കാട്ടിൽ പ്രസവിച്ചു; ആംബുലൻസുമായി ഡോക്ടറും സംഘവും കാട്ടിൽ; കുട്ടി പൂർണ്ണ ആരോഗ്യവാനായിരിക്കുന്നെന്ന് ഡോക്ടർമാർ
വണ്ടിപ്പെരിയാർ: വനവിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിൽപോയ ആദിവാസി സ്ത്രീ പ്രസവിച്ചു. വള്ളക്കടവ് റേഞ്ചിന്റെ കീഴിൽ കാട്ടിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട ബിന്ദു ( 24 ) ആണ് പെൺകുഞ്ഞിനു ജൻമം നൽകിയത്. കൂടെയുണ്ടായിരുന്ന ഭർത്താവ് സുരേഷ്, ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചതനുസരിച്ച് കുമളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ആംബുലൻസുമായി വള്ളക്കടവിലെ കാട്ടിലെത്തി. കുട്ടിയെയും മാതാവിനെയും ആശുപത്രിയിൽ എത്തിക്കുന്നതിനായി ശ്രമിച്ചങ്കിലും ബിന്ദു അവരോടൊപ്പം പോകാൻ തയാറായില്ല. ഇതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ കുട്ടിയെ ആംബുലൻസിൽ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിക്കു വേണ്ട ചികിത്സ ഇവർ ഉറപ്പാക്കി. കുഞ്ഞിന് രണ്ടര കിലോഗ്രാം തൂക്കമുണ്ട്. കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷബാന ബീഗം, കുമളി ഹെൽത്ത് ഇൻസ്പെക്ടർ ബി. മാടസ്വാമി, ആരോഗ്യ വകുപ്പ് ജീവനക്കാരായ ആര്യാമോഹൻ, ആംബുലൻസ് ഡ്രൈവർ നൈസാമുദ്ദീൻ, വനം വകുപ്പ് ജീവനക്കാരിയായ സുബിഷ, അങ്കണവാടി വർക്കർ…
Read More