തിരുവനന്തപുരം: വിവാദങ്ങളെത്തുടര്‍ന്ന് ഏറെ നാളായി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനിന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കുട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തി. രാവിലെ 9.20 ഓടെയാണ് അദ്ദേഹം സഭയിലെത്തിയത്. ഒരു സുഹൃത്തിന്റെ ഇന്നോവ കാറില്‍ നാല് പേര്‍ക്കൊപ്പമാണ് രാഹുല്‍ സഭയിലെത്തിയത്. രാഹുല്‍ എത്തുമൊ എന്ന സസ്പെന്‍സ് നിലനില്‍ക്കെയാണ് ഔദ്യോഗിക വാഹനം ഒഴിവാക്കി രാഹുല്‍ നിയമസഭയിലെത്തിയത്. വിവാദങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് സഭ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഭരണപക്ഷത്തിനെതിരേ ഉയര്‍ത്തുന്ന പോരാട്ടങ്ങളുടെ മുനയൊടിക്കാന്‍ രാഹുലിന്റെ സാന്നിധ്യം ഭരണപക്ഷം ആയുധമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രാഹുല്‍ സഭയിലെത്തുന്നത് വിലക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. സഭയിലെത്തിയ രാഹുല്‍ പ്രത്യേക ബ്ലോക്കിലാണ് ഇരുന്നത്. കഴിഞ്ഞ 20 ദിവസത്തിലധികമായി രാഹുല്‍ പൊതുപരിപാടികള്‍ ഒഴിവാക്കി വീട്ടിലാണ് ചെലവഴിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ എതിര്‍പ്പ്…
Read MoreDay: September 15, 2025
ജാർഖണ്ഡിൽ ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് ഉൾപ്പെടെ മൂന്നുപേരെ വധിച്ചു
റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ ഇന്നു രാവിലെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ, തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മവോയിസ്റ്റ് നേതാവ് ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ഗോർഹാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പന്തിത്രി വനത്തിൽ രാവിലെ ആറോടെ നിരോധിത സിപിഐ (മാവോയിസ്റ്റ്) നേതാവായ സഹദേവ് സോറന്റെ സംഘവും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന സഹദേവ് സോറന്റെയും മറ്റ് രണ്ട് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ തിരച്ചിലിനിടെ കണ്ടെടുത്തതായും ഉദ്യോഗസ്ഥൻ അറിയിച്ചു. മേഖലയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreരാജ്യത്തെ ഏറ്റവും വലിയ സൈബർ കോണ്‍ഫറന്‍സ്: ‘കൊക്കൂണ്‍ 2025’ കോണ്‍ഫറന്‍സ് അടുത്ത മാസം 10 മുതല്‍ കൊച്ചിയില്‍; രജിസ്ട്രേഷൻ ആരംഭിച്ചു
കൊച്ചി: സൈബര്‍ സുരക്ഷയുടെ പുതിയ കണ്ടുപിടിത്തങ്ങളും സാധ്യതകളും ചര്‍ച്ച ചെയ്യുന്ന “കൊക്കൂണ്‍ 2025′ കോണ്‍ഫറന്‍സ് ഒക്ടോബര്‍ 10നും 11നും കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. കോണ്‍ഫറന്‍സിനു മുന്നോടിയായി ഏഴു മുതല്‍ ഒമ്പതു വരെ സൈബര്‍ സുരക്ഷാരംഗത്തെ വിദഗ്ധര്‍ നടത്തുന്ന പരിശീലനപരിപാടികള്‍ നടക്കും. ലോകത്തു സൈബര്‍ തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യവും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ കടന്നുകയറ്റം കാരണം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യപ്പെടും. അതോടൊപ്പം കുട്ടികള്‍ക്കുനേരേയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുവേണ്ടി കര്‍മപദ്ധതി നടപ്പാക്കും. ഇതിനായി ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും സൈബര്‍ യൂണിറ്റിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തൃശൂര്‍ പോലീസ് അക്കാഡമിയില്‍ പത്തു ദിവസത്തെ പരിശീലനം നല്‍കും. കുട്ടികള്‍ക്കുനേരേയുള്ള ലൈംഗിക അതിക്രമണങ്ങളും ഇന്റര്‍നെറ്റിലും ഡാര്‍ക്ക് വെബിലൂടെയുമുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയുന്നതിനുവേണ്ടിയുള്ള ടൂള്‍ കോണ്‍ഫറന്‍സില്‍ പുറത്തിറക്കും. സൈബര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സൈബര്‍ സുരക്ഷ അനിവാര്യമായ…
Read Moreവിവാഹിതനും പിതാവുമാണെന്ന കാര്യം മറച്ചുവച്ച് ചങ്ങാത്തം കൂടി; സഹപാഠിക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ലോ കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍
കൊച്ചി: സഹപാഠിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം ഗവ. ലോ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി അറസ്റ്റില്‍. കോതമംഗലം അടിവാട് മംഗലത്തുപറമ്പില്‍ എം.എ. അശോക് മുഹമ്മദിനെയാണ് (28) എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ലോ കോളജില്‍ വിദ്യാര്‍ഥിയായി ചേര്‍ന്ന ഇയാള്‍ വിവാഹിതനും പിതാവുമാണെന്ന കാര്യം മറച്ചുവച്ചാണ് സഹപാഠിയുമായി അടുപ്പത്തിലായത്. ജൂലായ് എട്ടിന് എറണാകുളം രവിപുരത്തെ സഹോദരിയുടെ വീട്ടിലും ഓഗസ്റ്റ്13ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തെ ലോഡ്ജില്‍ വച്ചുമായിരുന്നു പീഡനം. ഇയാള്‍ വിവാഹിതനാണെന്ന വിവരം പുറത്തായതോടെയാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. അറസ്റ്റിലായ ഇയാളെ ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പ്രതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയുണ്ടായി. ഇന്ന് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read Moreബാങ്ക് അക്കൗണ്ട് വാടകയ്ക്ക് ഉണ്ടോ…മ്യൂൾ അക്കൗണ്ട് തട്ടിപ്പ് പലരീതിയിൽ: വീണ്ടും മുന്നറിയിപ്പുമായി പോലീസ്; കെണിയിൽ വീഴുന്നതിൽ ഭൂരിഭാഗവും വിദ്യാർഥികൾ
കൊല്ലം: ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂൾ അക്കൗണ്ട് തട്ടിപ്പ് ) തട്ടിപ്പ് സംസ്ഥാനത്ത് പല തരം തന്ത്രങ്ങളുമായി സജീവം. ഇതിനെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി കേരള പോലീസ് വീണ്ടും രംഗത്തെത്തി. അക്കൗണ്ട് വാടകയ്ക്ക് നൽകുകയാണെങ്കിൽ ട്രേഡിംഗ് നടത്തി വലിയ തുക സമ്പാദിക്കാമെന്ന വാഗ്ദാനങ്ങൾ നൽകിയും, മറ്റുള്ളവരുടെ അക്കൗണ്ടും ഫോൺ നമ്പറുകളും കൈവശപ്പെടുത്തിയുമാണ് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘം സംസ്ഥാനത്ത് സജീവമായിട്ടുള്ളത്. തട്ടിപ്പുസംഘം മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ. സാമൂഹിക മാധ്യമങ്ങളിൽ പാർട്ട് ടൈം അല്ലെങ്കിൽ ഓൺലൈൻ ജോലികൾ തെരയുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതിൽ ഭൂരിഭാഗവും. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകും എന്ന വാഗ്ദാനം നൽകിയാണ് ഇവർ പലരെയും കെണിയിൽ വീഴ്ത്തുന്നത്. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം…
Read Moreതല്ലുമാല…യുവതിയെ കടന്നുപിടിച്ചു; ചോദ്യം ചെയ്യാനെത്തിയ ഭർത്താവിനെയും അടിച്ചു; അറസ്റ്റിലായ യുവാവ് പോലീസുകാരെയും കൈയേറ്റം ചെയ്തു
കൊല്ലം: വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിച്ച കേസിൽ പിടിയിലായ സർക്കാർ ഉദ്യോഗസ്ഥൻ കൈവിലങ്ങു കൊണ്ട് പോലീസുകാരെ ഇടിച്ച് പരിക്കേൽപ്പിച്ചു. കൊല്ലത്തെ ജൂനിയർ കോ ഓപറേറ്റീവ് ഇൻസ്പക്ടർ ആയ ചവറ തെക്കുംഭാഗം മുട്ടത്ത് തെക്കതിൽ സന്തോഷ് തങ്കച്ചൻ (38) ആണ് സംഭവത്തിൽ കുണ്ടറയിൽ അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 1.30നു ഇളമ്പള്ളൂരിലെ ഓഡിറ്റോറിയത്തിലാണ് സംഭവം. സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം പുറത്തേക്കിറങ്ങിയ യുവതിയെ മദ്യ ലഹരിയിലായിരുന്ന സന്തോഷ് കടന്നു പിടിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവിനെ ഇയാൾ അസഭ്യം പറഞ്ഞു. സംഭവം കണ്ടു നിന്നവർ ഇയാളെ തടഞ്ഞു നിർത്തി പോലീസിനു കൈമാറി. കസ്റ്റഡിയിൽ എടുത്ത ശേഷം വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സന്തോഷ് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. അസഭ്യവർഷം നടത്തി ആക്രമണ സ്വഭാവം കാണിച്ച പ്രതി ജീപ്പിൽ നിന്ന് പലതവണ ചാടാൻ ശ്രമിച്ചു. പരാക്രമം കാണിച്ച…
Read More‘140 കോടി ജനമുണ്ടായിട്ടും ഒരു മണി അമേരിക്കൻ ധാന്യംപോലും വാങ്ങുന്നില്ല’ : ഇന്ത്യക്കെതിരേ യുഎസ് വാണിജ്യ സെക്രട്ടറി ലുട്നിക്
ന്യൂയോർക്ക്: 140 കോടി ജനങ്ങളുണ്ടെന്നു പൊങ്ങച്ചം പറയുന്ന ഇന്ത്യ അമേരിക്കയിൽനിന്ന് ഒരു മണി ധാന്യംപോലും വാങ്ങുന്നില്ലെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക്. ഇന്ത്യ തീരുവ കുറച്ചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇന്ത്യ, കാനഡ, ബ്രസീൽ രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ലുട്നിക്. “വ്യാപാരബന്ധം ഏകപക്ഷീയമാണ്. അവർ ഞങ്ങൾക്ക് ഉത്പന്നങ്ങൾ വിറ്റ് നേട്ടമുണ്ടാക്കുന്നു. അവരുടെ സന്പദ്വ്യവസ്ഥയിൽനിന്ന് ഞങ്ങളെ അകറ്റിനിർത്തുന്നു. 140 കോടി ജനങ്ങളുണ്ടെന്ന് പൊങ്ങച്ചം പറയുന്ന ഇന്ത്യ ഞങ്ങളുടെ ഒരു മണി ധാന്യംപോലും വാങ്ങുന്നില്ല. എല്ലാത്തിനും ഇന്ത്യ തീരുവ ചുമത്തുന്നു’’-ലുട്നിക് കുറ്റപ്പെടുത്തി. ഇന്ത്യക്കു മേൽ 50 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. ആദ്യം 25 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടം, റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 25 ശതമാനം തീരുവകൂടി ചുമത്തുകയായിരുന്നു.
Read Moreസബിത ഭണ്ഡാരി നേപ്പാളിന്റെ ആദ്യ വനിതാ അറ്റോർണി ജനറൽ
കാഠ്മണ്ഡു: മുതിർന്ന അഭിഭാഷക സബിത ഭണ്ഡാരിയെ നേപ്പാളിന്റെ ആദ്യ വനിതാ അറ്റോർണി ജനറലായി പ്രസിഡന്റ് രാംചന്ദ്ര പൗദേൽ നിയമിച്ചു. പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ ഇൻഫർമേഷൻ കമ്മീഷനിൽ സബിത ഭണ്ഡാരി ഇൻഫർമേഷൻ കമ്മീഷണറായിരുന്നു. രാജിവച്ച രമേഷ് ബാദലിനു പകരമാണ് സബിതയുടെ നിയമനം. നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി സുശീല കർക്കി ഇന്നലെ ചുമതലയേറ്റു.
Read Moreജന്മദിനത്തിൽ മാർപാപ്പയ്ക്ക് ആശംസാപ്രവാഹം
വത്തിക്കാൻ സിറ്റി: എഴുപതാം ജന്മവാർഷിക ദിനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ലോകമെങ്ങുംനിന്ന് ആശംസകൾ. ലോകനേതാക്കൾ, വിവിധ രാജ്യങ്ങളിലെ ബിഷപ്സ് കോൺഫറൻസുകൾ, ഇതര സഭാ മേലധ്യക്ഷന്മാർ, വിവിധ മേഖലകളിലുള്ള നേതാക്കൾ, വിശ്വാസികൾ എന്നിവരാണ് ആശംസകളറിയിച്ചു സന്ദേശമയച്ചത്. ഇറ്റലിയിലെ എല്ലാ ജനങ്ങൾക്കുംവേണ്ടിയും സ്വന്തം പേരിലും മാർപാപ്പയ്ക്ക് ആത്മാർഥമായ ആശംസകളും ആത്മീയവും വ്യക്തിപരവുമായ ക്ഷേമവും നേരുന്നതായി ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാത്തറെല്ല സന്ദേശത്തിൽ പറഞ്ഞു. ലോകസമാധാനത്തിനായി മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി കുട്ടികളും മാർപാപ്പയ്ക്ക് ആശംസാ കത്തയച്ചു.റോമിലെ ഉണ്ണീശോ പീഡിയാട്രിക് ആശുപത്രിയിലെ രോഗികളായ കുട്ടികൾ ആശംസാസന്ദേശങ്ങളുമായി തങ്ങൾ ചെയ്ത പെയിന്റിംഗുകൾ മാർപാപ്പയ്ക്ക് അയച്ചുകൊടുത്തു. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിലെ ഷിക്കാഗോയിലും ഏറെക്കാലം മിഷനറിയും ബിഷപ്പുമായിരുന്ന പെറുവിലും ജന്മദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപപ്രാർഥനയിൽ പങ്കെടുക്കാനെത്തിയ തീർഥാടകർ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു. 70 എന്നെഴുതിയ…
Read Moreഏഷ്യകപ്പ് ക്രിക്കറ്റ്: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 128 റൺസ് വിജയലക്ഷ്യം
ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് 128 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 127 റൺസ് എടുത്തത്. പാക്കിസ്ഥാൻ ബാറ്റിംഗ് നിരയിൽ ഷാഹിബ്സദാ ഫർഹാനും ഷാഹിൻഷാ അഫ്രീഡിക്കും മാത്രമാണ് തിളങ്ങാനായത്. ഫർഹാൻ 40 റൺസും അഫ്രീഡി 33 റൺസും എടുത്തു. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും ഹാർദിക്ക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Read More