ക്രമിനലല്ലെ നാട്ടിൽ കണ്ടു പോകരുത്! കോ​ട്ട​യം ജില്ലയിൽ രണ്ടു വർഷത്തിനിടെ കാപ്പ ചുമത്തിയത് 26 പേർക്ക്

കോ​ട്ട​യം: ജി​ല്ല​യി​ൽ നി​ന്നും ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ​ത് 26 ക്രി​മി​ന​ലു​ക​ളെ.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭീ​തി പ​ട​ർ​ത്തി നി​ര​ന്ത​രം സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന കു​റ്റ​വാ​ളി​ക​ളെ​യാ​ണ് കാ​പ്പാ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ​ത്.

ജെ​യി​സ് മോ​ൻ ( അ​ലോ​ട്ടി), വി​നീ​ത് സ​ഞ്ജ​യ​ൻ, അ​ച്ചു സ​ന്തോ​ഷ്, ലു​തീ​ഷ് (പു​ൽ​ച്ചാ​ടി), ബി​ജു കു​ര്യാ​ക്കോ​സ്, വി​ഷ്ണു പ്ര​ശാ​ന്ത്, മോ​നു​രാ​ജ് പ്രേം, ​രാ​ജേ​ഷ് (ക​വ​ല രാ​ജേ​ഷ്), ബി​ബി​ൻ ബാ​ബു, സ​ജേ​ഷ് (കു​ഞ്ഞാ​വ), സ​ബീ​ർ (അ​ദ്വാ​നി), ശ്രീ​കാ​ന്ത് (കാ​ന്ത്), മോ​നു​രാ​ജ് പ്രേം, ​പ്ര​ദീ​പ് (പാ​ണ്ട​ൻ പ്ര​ദീ​പ്), കെ​ൻ​സ് സാ​ബു, ജോ​മോ​ൻ ജോ​സ് എ​ന്നി​വ​രെ​യാ​ണ് ആ​റു മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് ജി​ല്ല​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യി​ട്ടു​ള്ള​ത്.

ഗു​ണ്ടാ പ്ര​വ​ർ​ത്ത​നം, നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു വ​സ്തു​ക്ക​ൾ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ, മ​ണ്ണ്, മ​ണ​ൽ മാ​ഫി​യാ​ക്കാ​ർ തു​ട​ങ്ങി​യ സ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു​വ​രു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്കെ​തി​രെ കാ​പ്പാ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് കോ​ട്ട​യം, എ​റ​ണാ​കു​ളം റൂ​റ​ൽ, ആ​ല​പ്പു​ഴ, ഇ​ടു​ക്കി എ​ന്നീ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി നീ​ര​ജ് കു​മാ​ർ ഗു​പ്ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment