കൊച്ചി: ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടത്തിന് സംസ്ഥാന ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ അംഗീകാരം ലഭിച്ചതോടെ ഐടി നഗരമായ കൊച്ചിയില്‍ വരാന്‍ പോകുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി പാര്‍ക്കാണ്. ഒരു ആധുനിക നഗരത്തിനുള്ള ഏല്ലാ വിധ സൗകര്യങ്ങളുമായി 300 ഏക്കറിലാണ് ഐടി നഗരം പടത്തുയര്ത്തുക. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ഇനി മുന്നിലുള്ളത്. ലാന്‍ഡ് പൂളിംഗ് വഴി ആവശ്യമായ സ്ഥലം കണ്ടെത്താന്‍ ജിസിഡിഎയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള ഇന്‍ഫോപാര്‍ക്കിന് കിഴക്ക് ഭാഗത്തായി 300 ഏക്കര്‍ സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഐടി ടവറുകള്‍ക്ക് പുറമേ, റെസിഡന്‍ഷ്യല്‍, കോമേഴ്സ്യല്‍ സോണുകള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, കണ്വെന്ഷന് സെന്റര്‍, ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി, അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം, മ്യൂസിയം, മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സമുച്ചയങ്ങള്‍, സാംസ്കാരിക ഇടം, അര്‍ബന്‍ ഫാമിംഗ് സോണ്‍, സ്വീവേജ് ട്രീറ്റ്മെന്റ്് പ്ലാന്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടാകും.…
Read MoreDay: September 18, 2025
സംവിധായകനെ വിശ്വസിക്കുന്ന നടനാണു മോഹൻലാൽ: ജീത്തു ജോസഫ്
മോഹൻലാലിനെ കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ‘ലാലേട്ടൻ അഭിനയിക്കുന്നതു കണ്ടിട്ടേയില്ല. അദ്ദേഹം പെരുമാറുക മാത്രമാണ്, അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഞാന്‍ ആക്ഷന്‍ പറയുമ്പോള്‍ അദ്ദേഹം സ്വാഭാവികമായി തന്നെ പെരുമാറുകയാണ് ചെയ്യുക. കട്ട് പറയുമ്പോള്‍ അതുപോലെ തന്നെ തിരികെ വരും. ആദ്യമായി അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ആദ്യത്തെ മൂന്ന് ദിവസം ഞാന്‍ വളരെ നിരാശനായിരുന്നു. മുമ്പ് പല നടന്മാരുടെ കൂടെയും വര്‍ക്ക് ചെയ്തിട്ടുണ്ട്. അവര്‍ അഭിനയിക്കുന്നത് എങ്ങനെയാണെന്നു കണ്ടിട്ടുണ്ട്. ലാലേട്ടനെ കണ്ടപ്പോള്‍ ഞാന്‍ കുറച്ചു നിരാശയിലായി.എന്റെ ഭാര്യ വന്ന് അദ്ദേഹത്തിന് ഈ പ്രൊജക്ടില്‍ അഭിനയിക്കാന്‍ താത്പര്യമില്ലേ എന്നു ചോദിച്ചു. എനിക്കും അതു തന്നെ തോന്നി.പക്ഷേ, എഡിറ്റ് കണ്ടപ്പോഴാണ് അദ്ഭുതപ്പെട്ടത്. എന്തോ ഒരു മാജിക് സംഭവിച്ചതു പോലെയായിരുന്നു. നമ്മള് ഓര്‍ഡറിലല്ലല്ലോ ഷൂട്ട് ചെയ്യുക. പക്ഷേ, അദ്ദേഹം കഥാപാത്രത്തിന്റെ തുടര്‍ച്ചയൊക്കെ കൃത്യമായി പാലിച്ചിരുന്നു. അദ്ദേഹത്തിന് ഒന്നും…
Read Moreബേസിൽ ജോസഫ് നിർമാതാവാകുന്നു
നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ പുറത്ത്. ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു. എസിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമിക്കുന്നത്. മാസ് ബങ്ക് അടിക്കാൻ പറ്റിയ മാസ് പിള്ളേർ വേണം എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ പുറത്തുവിട്ടിരിക്കുന്നത്. 18 മുതൽ 26 വയസ് വരെ പ്രായമുള്ള യുവതീയുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർ അവരുടെ ഫോട്ടോസ്, ഒരു മിനിറ്റിൽ കവിയാത്ത പെർഫോമൻസ് വീഡിയോ എന്നിവ ഒക്ടോബർ പത്തിനുള്ളിൽ basilananthu production01 @gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കാൻ ആണ് കാസ്റ്റിംഗ് കോളിൽ നിർദേശിച്ചിരിക്കുന്നത്. കോളജ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. രണ്ടു ദിവസം മുമ്പ് തന്റെ പ്രൊഡക്ഷൻ ഹൗസിന്റെ ലോഗോ ലോഞ്ച് ചെയ്യവെയാണ് ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബേസിൽ വെളിപ്പെടുത്തിയത്. താൻ നിർമിക്കുന്ന…
Read Moreഎ.കെ. ആന്റണിയുടെ വാര്‍ത്താസമ്മേളനം; കോൺഗ്രസിൽ ഭിന്നാഭിപ്രായം; വാർത്താസമ്മേളനം പാർട്ടിക്കു നേട്ടമായെന്ന് ഒരു വിഭാഗം, ക്ഷീണമെന്നു മറുവിഭാഗം
തിരുവനന്തപുരം: എ.കെ. ആന്റണിയുടെ വാര്‍ത്താസമ്മേളനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം. വാര്‍ത്താസമ്മേളനം നേട്ടമായെന്ന് ഒരു വിഭാഗവും പാര്‍ട്ടിക്ക് ക്ഷീണമായെന്ന് മറ്റൊരു വിഭാഗം നേതാക്കളും അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തെത്തിയതാണ് പുതിയ വിവാദം. ശിവഗിരിയിലെ പോലീസ് നടപടി, മുത്തങ്ങയിലെ വെടിവയ്പ്പ്, മാറാട് കലാപം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആന്റണി വാര്‍ത്താസമ്മേളനം നടത്തുകയും പല നടപടികളിലും വിഷമവും വേദനയും ഉണ്ടാക്കിയെന്നും മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് നടപടികളിലേക്ക് പോയതെന്നും വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പോലീസ് നടപടികളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് ആന്റണി വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി പറഞ്ഞത്.തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആന്റണിക്ക് അനുകൂല നിലപാടുമായി രംഗത്തെത്തി. പോലീസ് വെടിവയ്പ്പുകളെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ പല വെടിവയ്പ്പുകളും ചര്‍ച്ച ചെയ്യേണ്ടി വരും. ചെറിയതുറ വെടിവയ്പ്പ് എങ്ങനെ സംഭവിച്ചുവെന്നു മറുപടി പറയേണ്ടി വരുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേസമയം മുത്തങ്ങയിലെ വെടിവയ്പ്പിന്…
Read Moreനടി ദിഷാ പഠാനിയുടെ വസതിക്കുനേരേ വെടിവയ്പ്; പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ലക്നൗ: ബോളിവുഡ് നടി ദിഷാ പഠാനിയുടെ വസതിക്കുനേരേ വെടിയുതിർത്ത സംഭവത്തില്‍ പിടിയിലായ രണ്ടുപേർ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് വെടിവയ്പുണ്ടായത്. കൊല്ലപ്പെട്ട രണ്ടുപേരും കുപ്രസിദ്ധ കുറ്റവാളി സംഘത്തില്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. റോഹ്തക്കില്‍ നിന്നുളള രവീന്ദ്ര, സോണിപത് സ്വദേശി അരുണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ലോറന്‍സ് ബിഷ്ണോയ് ഗ്രൂപ്പുമായി ബന്ധമുളള ഗോള്‍ഡി ബ്രാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. അഞ്ചുദിവസം മുന്‍പാണ് ദിഷയുടെ ഉത്തര്‍പ്രദേശിലെ ബറേലിയിലെ വീടിനുനേരേ ആക്രമണമുണ്ടായത്. നടിയുടെ സഹോദരി നടത്തിയ വിവാദ പ്രസ്താവനയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. സെപ്റ്റംബര്‍ 12ന് പുലര്‍ച്ചയാണ് ബറേലിയിലെ സിവില്‍ ലൈന്‍സ് പ്രദേശത്തുളള ദിഷയുടെ വസതിയില്‍ വെടിവയ്പ്പുണ്ടായത്. നടിയുടെ പിതാവ് റിട്ട. പോലീസ് സൂപ്രണ്ട് ജഗദീഷ് സിംഗ് പഠാനി, മാതാവ്, സഹോദരി ഖുഷ്ബു പഠാനി എന്നിവർ താമസിക്കുന്ന വീട്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണം നടന്നതിന് പിന്നാലെ ഗോള്‍ഡി ബ്രാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്…
Read Moreറോയൽ വ്യൂവിന്റെ അപകടം: കഥ പൊളിഞ്ഞു, ഡ്രൈവർക്കു സസ്പെൻഷൻ
ചാത്തന്നൂർ: കെ എസ് ആർടി സി യുടെ അഭിമാനമായ ഇരു നില കണ്ണാടി രഥം (ഡബിൾ ഡക്കർ ബസ് )അപകടത്തിൽപെട്ടപ്പോൾ കള്ളക്കഥ ചമച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ കം കണ്ടക്ടർക്ക് സസ്പെൻഷൻ. മൂന്നാർ ഡിപ്പോയിലെ മുഹമ്മദ്.കെ.പിയാണ് ശിക്ഷാ നടപടിക്ക് വിധേയനായത്. മൂന്നാറിലെ വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചിലവിൽ കാഴ്ചകൾ കണ്ട് ആസ്വദിക്കാനാണ് റോയൽ വ്യൂ എന്ന ഡബിൾ ഡക്കർ കെഎസ്ആർടിസി സർവീസ് ആരംഭിച്ചത്. കഴിഞ്ഞ 12 -ന് 2.45 ന് ആനയിറങ്കലിൽ നിന്ന് മൂന്നാറിലേക്ക് വരുമ്പോൾ റോയൽ വ്യൂ നിയന്ത്രണം വിട്ട് റോഡിന്റെ ഇടതുവശത്തുള്ള വിശ്രമ കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. ഇടതു വശത്തെ ടയറും ഓടയിലായി. ബസിന്റെ ഇടതുവശത്തും ബംപറിനും കേടുപാടുകളുണ്ടായി. എതിർ ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്തുവന്നപ്പോൾ വെട്ടിച്ചുമാറ്റിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് മൊഴിയായി മുഹമ്മദ് നല്‍കിയത്. സിഎംഡി യുടെ സ്ക്വാഡിലെ ഇൻസ്പെക്ടർ…
Read Moreആറളത്ത് ആനയുടെ ആക്രമണത്തിൽനിന്ന് വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ആനയുടെ ആക്രമണത്തിൽനിന്ന് വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്ലോക്ക് ഒന്‍പതിൽ ഇന്ന് രാവിലെ ഏഴരയോടെയാണു സംഭവം. ബ്ലോക്ക് ഒമ്പതിലെ താമസക്കാരനായ സി.കെ.ആദിത്താണ് (17) ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്. ആദിത്തിനുനേരെ ആന ചിഹ്നം വിളിച്ച് ഓടിയടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട ആദിത്ത് സമീപത്തെ ബാബു ജാനകിയുടെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. കാക്കയങ്ങാടുള്ള ഐടിഐ വിദ്യാർഥിയാണ് ആദിത്ത്. രാവിലെ കോളജിലേക്ക് പോകുന്ന വഴിയാണ് ആനയുടെ മുൻപിൽപ്പെട്ടത്. ആനയുടെ ചിഹ്നം വിളി കേട്ടയുടനെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുവെന്ന് ആദിത്ത് പറഞ്ഞു. ജോലിക്ക് പോകുന്നവരും വിദ്യാർഥികളും വയസായവരും ഉൾപ്പെടെ നിരവധിപേർ ഇതുവഴി ദിവസവും യാത്ര ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം ജീവൻ അപകടത്തിലാകുന്ന വിധത്തിൽ ആനകൾ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ആന പോയി എന്ന് ഉറപ്പിച്ച ശേഷം മറ്റൊരു വഴിയിലൂടെയാണ് ആദിത്ത് കോളജിലേക്ക് പോയത്.
Read Moreവേമ്പനാട്ട് കായലില്‍ പരിസ്ഥിതി സര്‍വേ 26ന്
കോട്ടയം: അന്തര്‍ദേശീയ പ്രാധാന്യമുള്ള നീര്‍ത്തടമായ വേമ്പനാട് കായലില്‍ 26ന് വാര്‍ഷിക മത്സ്യ കണക്കെടുപ്പ് നടത്തും. മത്സ്യ ഇനങ്ങള്‍, മത്സ്യ ലഭ്യത എന്നിവ സംബന്ധിച്ച് പരിസ്ഥിതി സംഘടനകളായ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റ്, കമ്യൂണിറ്റി എന്വയണ്മെന്റല് റിസര്‍ച്ച് എന്നിവ സംസ്ഥാന തണ്ണീര്‍ത്തട അഥോറിറ്റിയുടെ സഹായത്തോടെയാണു കണക്കെടുക്കുന്നത്. ഗവേഷകരുടെയും വിദ്യാര്‍ഥികളുടെയും മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേ. 26ന് വൈകുന്നേരം തണ്ണീര്‍മുക്കം കെടിഡിസിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടും കണ്ടെത്തലുകളും അവതരിപ്പിക്കും. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്യും. വേമ്പനാട്ട് കായലില്‍ മത്സ്യ ഇനങ്ങള്‍ വര്‍ധിച്ചതായാണു കഴിഞ്ഞ സര്‍വേ വ്യക്തമാക്കുന്നത്. 2023ല്‍ 41 ഇനം മത്സ്യങ്ങളെ കണ്ടെത്തിയ സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 85 ഇനങ്ങളെ കണ്ടെത്തി. ഇവയില്‍ 71 ഇനം…
Read Moreരാജ്യത്തിന്റെ മുക്കിലും മൂലയിലും അതിവേഗത്തിൽ ഇനി സേവനങ്ങൾ; ബിഎസ്എൻഎൽ സേവനങ്ങൾ ഇനി തപാൽ ഓഫീസുകളിലും
പരവൂർ (കൊല്ലം): ബിഎസ്എൻഎൽ സേവനങ്ങൾ രാജ്യത്തെ എല്ലാ തപാൽ ഓഫീസുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതു സംബന്ധിച്ച് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അധികൃതരും ഇന്ത്യാ പോസ്റ്റ് ( ഡിഒപി ) അധികൃതരും തമ്മിൽ കഴിഞ്ഞ ദിവസം ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇന്ത്യയിൽ ഉടനീളം മൊബൈൽ കണക്ടിവിറ്റി വർധിപ്പിക്കാൻ ബിഎസ്എൻഎല്ലിനെ ഈ കരാർ സഹായിക്കും എന്നാണ് പ്രതീക്ഷ. ധാരണ പ്രകാരം രാജ്യത്ത് ഉടനീളമുള്ള 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളിലൂടെ ബിഎസ്എൻഎല്ലിന്റെ സിം കാർഡുകളും മൊബൈൽ റീച്ചാർജ് സേവനങ്ങളും ലഭ്യമാകും. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും തപാൽ വകുപ്പിന്റെ സാന്നിധ്യം ശക്തമായിട്ടുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തി വരുമാന വർധന അടക്കം പുതിയ കരാറിലൂടെ സാധ്യമാകുമെന്നാണ് ബിഎസ്എൻഎല്ലിന്റെ വിലയിരുത്തൽ. തപാൽ വകുപ്പിനും വരുമാന വർധന ഇതുവഴി ലഭിക്കും. ഇപ്പോഴത്തെ സഹകരണത്തിലൂടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ബിഎസ്എൻഎൽ സേവനങ്ങൾ ഉപഭോക്താക്കൾക്ക് വളരെ വേഗം ലഭിക്കും.…
Read Moreവളരാൻ അനുവദിക്കരുതെന്ന രഹസ്യസന്ദേശം; ചമ്പക്കുളം എസി റോഡിൽ കഞ്ചാവുചെടി കണ്ടെത്തി എക്സൈസ്
ചമ്പക്കുളം: എസി റോഡിൽ കഞ്ചാവ് ചെടി കണ്ടെത്തി. പണ്ടാരക്കുളം മേൽപ്പാതയുടെ ഒൻപതാം നമ്പർ തൂണിനു സമീപത്തുനിന്ന് 50 സെന്റീമീറ്റർ ഉയരത്തിൽ വളർന്ന കഞ്ചാവുചെടി കണ്ടെത്തി. കുട്ടനാട് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥർക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ആർ. അജിരാജ്, എം.ആർ. സുരേഷ്, പ്രിവന്റീവ് ഓഫിസർ പി.ടി. ഷാജി, സിവിൽ എക്സൈസ് ഓഫിസർ എസ്. അരുൺ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവുചെടി കണ്ടെത്തിയത്.
Read More