ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണിന്റെ ഉദ്ഘാടന ദിനത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ്. ലോസ് ബ്ലാങ്കോസ് (ദ വൈറ്റ്സ്) എന്നറിയപ്പെടുന്ന റയല്‍ മാഡ്രിഡ് ഹോം മത്സരത്തില്‍ 2-1ന് ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയെ തോല്‍പ്പിച്ചു. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ 200 ജയം സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടം റയല്‍ സ്വന്തമാക്കി. ഒരു ഗോളിനു പിന്നിലാകുകയും അവസാന 18 മിനിറ്റ് 10 പേരായി ചുരുങ്ങുകയും ചെയ്തെങ്കിലും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ഹോം മത്സരത്തില്‍ മുട്ടുമടക്കിയില്ല. സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ (28’, 81’) ഇരട്ട പെനാല്‍റ്റി ഗോളാണ് റയല്‍ മാഡ്രിഡിനു ജയം സമ്മാനിച്ചത്. 22-ാം മിനിറ്റില്‍ തിമോത്തി വേഗിന്റെ ഗോളിലൂടെ മാഴ്സെ ലീഡ് നേടി. 1990ന്റെ തുടക്കത്തില്‍ യൂറോപ്യന്‍ പോരാട്ടം പരിഷ്കരിച്ചശേഷം 200 ജയം സ്വന്തമാക്കുന്ന ആദ്യ ടീമാണ്…
Read MoreDay: September 18, 2025
കുട്ടനാടൻ പാടശേഖരങ്ങളുടെ മുകളിൽ അനധികൃത ഡ്രോണുകൾ; പരാതി നൽകിയിട്ടും നടപടിയില്ല
അന്പലപ്പുഴ: രാജ്യസുരക്ഷയെ ബാധിക്കുന്ന അനധികൃത ഡ്രോണുകൾ കുട്ടനാടൻ പാടശേഖരങ്ങളുടെ മുകളിൽ. പരാതി നൽകിയിട്ടും നടപടിയില്ല. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പുറക്കാട് കൃഷിഭവന്റെ പരിധിയില്‍ കൊച്ചുപുത്തന്കരി പാടശേഖരത്തില്‍ വിത്ത് വിതയ്ക്കുന്നതിനിടെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി അമ്പലപ്പുഴ പോലീസിന് കൈമാറിയെങ്കിലും രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് നടപടി എടുക്കാതെ ഡ്രോൺ വിട്ടുകൊടുത്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. രാജ്യസുരക്ഷയുടെ ഭാഗമായി വിദേശനിർമിത ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നത് 2022ൽ കേന്ദ്രസർക്കാർ നിരോധിച്ചതാണ്. എന്നാൽ, ചൈനയിൽനിന്നു സ്പെയറുകൾ ഇറക്കുമതി ചെയ്ത് ബംഗളൂരുവിൽ അസംബ്ലി ചെയ്ത നാല് ഡ്രോണുകൾ കോട്ടയം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരമുള്ള ഡ്രോണുകൾക്ക് മാത്രമാണ് ഇവിടെ പ്രവർത്തിപ്പിക്കാൻ അനുമതിയുള്ളത്. ഇത് പ്രവർത്തിപ്പിക്കുന്ന ഓപ്പറേറ്റർമാർക്ക് ഡ്രോൺ പൈലറ്റ് ട്രെയിനിംഗ് സർട്ടിക്കിക്കറ്റ് നിർബന്ധമാണ്. നെറ്റ് ഉപയോഗിച്ചാണ് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നത്. ഇതിലെ യൂനിക്ക് ഐഡന്റിഫിക്കേഷൻ നമ്പരുകൾ ഉപയോഗിച്ച് ഡ്രോണുകളുടെ ഉടമസ്ഥാവകാശം കണ്ടെത്താൻ കഴിയും. എന്നാൽ,…
Read Moreസൂപ്പര്‍ ഫാസ്റ്റ് സ്മൃതി
മൊഹാലി: ഇന്ത്യന്‍ വനിതാ സൂപ്പര്‍ താരം സ്മൃതി മന്ദാനയുടെ മിന്നും സെഞ്ചുറി. ഓസ്ട്രേലിയ വനിതകള്‍ക്ക് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ 77 പന്തില്‍ സ്മൃതി സെഞ്ചുറി തികച്ചു. ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ അതിവേഗ സെഞ്ചുറിയില്‍ രണ്ടാം സ്ഥാനത്താണ് ഈ ഇന്നിംഗ്സ്. ഈ വര്‍ഷം അയര്‍ലന്‍ഡിന് എതിരേ 70 പന്തില്‍ സെഞ്ചുറി നേടിയ സ്മൃതിയുടെ പേരിലാണ് റിക്കാര്‍ഡ്. മത്സരത്തില്‍ 91 പന്തില്‍ സ്മൃതി 117 റണ്‍സ് നേടി. ഇന്ത്യന്‍ ഇന്നിംഗ്സ് 49.5 ഓവറില്‍ 292ല്‍ അവസാനിച്ചു. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ 40.5 ഓവറില്‍ 190ന് പുറത്ത്. ഇന്ത്യക്ക് 102 റണ്‍സ് ജയം. ഇതോടെ മൂന്നു മത്സര പരമ്പര 1-1 സമനിലയില്‍ എത്തി. സ്മൃതി മന്ദാനയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. റിക്കാര്‍ഡ് പലത് സ്മൃതിയുടെ 12-ാം ഏകദിന സെഞ്ചുറിയാണ്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന സ്വന്തം റിക്കാര്‍ഡും…
Read Moreഒരു ലോഡ് തെരുവുനായ്ക്കളെ റോഡിൽ തള്ളി; ചുനക്കരയിൽ ജനം ആശങ്കയിൽ; ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
ചാരുംമൂട്: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ ചുനക്കര ചാരുംമൂട് മേഖലയിൽ അജ്ഞാതസംഘം ഒരു ലോഡ് തെരുവുനായ്ക്കളെ ലോറിയിൽ എത്തിച്ചു തള്ളിയതായി പരാതി. തെരുവു നായ്ക്കളെ കൂട്ടത്തോടെ വാഹനത്തിൽ കൊണ്ടുവന്നു തള്ളുന്നതായി മുമ്പും പരാതി ഉയർന്നിരുന്നു. പൊതുവേ തെരുവുനായ്ക്കളുടെ എണ്ണം ഏറിയ പ്രദേശത്താണ് വീണ്ടും കൊണ്ടുവന്നു തള്ളിയിരിക്കുന്നത്. ഏറെ തിരക്കേറിയ കൊല്ലം- തേനി ദേശീയപാതയിലും ചുനക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമാണ് കഴിഞ്ഞദിവസം തെരുവുനായ്ക്കളെ കൂട്ടത്തോടെ കണ്ടെത്തിയത്. തെരുവുനായ്ക്കൾ കൂട്ടത്തോടെ സഞ്ചരിക്കുന്നത് ഇരുചക്ര യാത്രികർക്കും കാൽനട യാത്രികർക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. വിദ്യാർഥികളും ഭീതിയിൽതെരുവുനായ്ക്കളെ തള്ളിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഡിൽ വൻ തോതിൽ തെരുവുനായ്ക്കൾ നിറഞ്ഞതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കു പുറത്തിറങ്ങി സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. വീടുകളിൽ കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കൾ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊല്ലുന്നതും പതിവാണ്. തെരുവുനായ്ക്കൾ കൂട്ടത്തോടെ ഇറങ്ങിയതോടെ പ്രഭാത സവാരി പോലും…
Read Moreസമ്മര്‍ദതന്ത്രം..! യുഎഇ x പാക് മത്സരം ഒരു മണിക്കൂറിലധികം വൈകി
ദുബായ്: ഇന്ത്യ x പാക്കിസ്ഥാന് വൈരത്തിന്റെ അലയൊലി 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഷെഡ്യൂളിനെത്തന്നെ ബാധിച്ചു. ഇന്ത്യക്തെതിരേ 14നു നടന്ന മത്സരത്തില്‍ ടോസിന്റെ സമയത്തും മത്സരം കഴിഞ്ഞും ടീം ക്യാപ്റ്റന്മാരും കളിക്കാരും ഹസ്തദാനം നല്‍കാത്തതിന്റെ ബാക്കിപത്രമായി ഇന്നലെ യുഎഇക്ക് എതിരായ മത്സരത്തിനായി ടീം ഹോട്ടല്വിടാതെ പാക് ടീമിന്റെ സമ്മര്‍ദതന്ത്രം. ഇന്ത്യ x പാക് മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) ആവശ്യം ഐസിസി നിരാകരിച്ചതിനു പിന്നാലെയാണ് ഇന്നലെ മത്സരത്തിനായി ഇറങ്ങാതെ പാക് ടീം ഹോട്ടലില്‍ തങ്ങിയത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി എട്ടിന് ആരംഭിക്കേണ്ടിയിരുന്ന യുഎഇക്ക് എതിരായ മത്സരത്തിനായി 8.30നാണ് പാക് ടീം എത്തിയത്. അതീവ സമ്മര്‍ദമുണ്ടായെങ്കിലും പാക്കിസ്ഥാന് x യുഎഇ മത്സരത്തിലും ആന്‍ഡി പൈക്രോഫ്റ്റ് മാച്ച് റഫറിയായി തുടരും. ആന്‍ഡി പൈക്രോഫ്റ്റാണ് പാക് ക്യാപ്റ്റന്‍ സല്മാന്…
Read Moreഗോൾഡ് കമ്പനിയിൽ പണം നിക്ഷേപിക്കൂ, കൈനിറയെ ലാഭം നേടാം; ദീപേഷിന്റെ വാഗ്ദാനത്തിൽ കോട്ടയംകാരൻ വീണു; പോക്കറ്റിൽ നിന്ന് നഷ്ടമായത് ഒന്നേകാൽക്കോടി
കോട്ടയം: ഗോള്‍ഡ് മൈനിംഗ് കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കളത്തിപ്പടി സ്വദേശിയില്‍നിന്ന് ഒന്നേകാല്‍ കോടി രൂപ തട്ടിയെടുത്ത ഉത്തർപ്രദേശ് സ്വദേശി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ദീപേഷാ(25)ണ് അറസ്റ്റിലായത്. 2024 ലാണു കേസിനാസ്പദമായ സംഭവം. ദീപേഷിന്റെ ഫോണ്‍ നമ്പരില്‍നിന്നും വാട്സ് ആപ്പ് കോള്‍ വിളിച്ച് ന്യു മൗണ്ട് ഗോള്‍ഡ് കാപ്പിറ്റല്‍ ഗോള്‍ഡ് മൈനിംഗ് കമ്പനിയെക്കുറിച്ചു വിശദീകരിച്ചും ഈ കമ്പനിയില്‍ പണം ഇന്‍വെസ്റ്റ് ചെയ്താല്‍ ഷെയര്‍ മാര്‍ക്കറ്റിലെപ്പോലെ റിസ്കില്ലാതെ സ്ഥിരമായി വലിയ തുക കിട്ടുമെന്നു പറഞ്ഞുവിശ്വസിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയത്. തുടര്‍ന്ന് ഇടപാടുകാരന് മലയാളി ആണെന്നറിഞ്ഞ് മലയാളത്തില്‍ ഇതേ കാര്യങ്ങളെപ്പറ്റി ഫോണില്‍ സംസാരിച്ചു. ഫോണിലൂടെ നല്കിയ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യിച്ച് അതിലൂടെ പല തവണകളായി പല അക്കൗണ്ടുകളിലേക്ക് പണം വാങ്ങുകയായിരുന്നു. വിശ്വാസ്യതയ്ക്കായി ലാഭവിഹിതവുംവിശ്വാസ്യതയ്ക്കായി ചെറിയ തുകകള്‍ ലാഭവിഹിതം എന്ന പേരില്‍ തിരികെ നല്‍കുകയും ചെയ്തിരുന്നു.…
Read Moreവേണം, സ്വര്‍ണം: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ഇന്നു ഫൈനല്‍
ടോക്കിയോ: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നിലനിര്‍ത്താനായി നിലവിലെ ചാമ്പ്യനും ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പര്‍ താരവുമായ നീരജ് ചോപ്ര ഇന്നു ഫീല്‍ഡില്‍ ഇറങ്ങും. തുടര്‍ച്ചയായ രണ്ടാം ലോക ചാമ്പ്യന്ഷിലും സ്വര്‍ണം നേടുക എന്ന ലക്ഷ്യമാണ് നീരജ് ചോപ്രയ്ക്കുള്ളത്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.53 മുതലാണ് പുരുഷ വിഭാഗം ജാവലിന്‍ത്രോ ഫൈനല്‍ പോരാട്ടം. 2023 ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 88.17 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഇന്ത്യക്കായി ചരിത്ര സ്വര്‍ണം സ്വന്തമാക്കിയത്. ആദ്യ ഏറില്‍ യോഗ്യതഇന്നലെ നടന്ന യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ ഫൈനല്‍ ടിക്കറ്റെടുത്താണ് നീരജിന്റെ വരവ്. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയില്‍ മത്സരിച്ച നീരജ് ചോപ്ര, ആദ്യ ഏറില്‍ 84.85 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചു. ഫൈനലിലേക്കുള്ള യോഗ്യതാ മാര്‍ത്ത് 84.50 മീറ്റര്‍ ആയിരുന്നു. പാരീസ് ഒളിമ്പിക്സില്‍ നീരജിനെ പിന്തള്ളി സ്വര്‍ണം…
Read Moreഗാസ സിറ്റിയിൽനിന്ന് പലായനം തുടരുന്നു
ഗാസ സിറ്റി: ഇസ്രേലി സേന കരയാക്രമണം ആരംഭിച്ചതോടെ ഗാസ സിറ്റിയിൽനിന്നുള്ള ഒഴിഞ്ഞുപോക്ക് വർധിച്ചു. പതിനായിരക്കണക്കിനു പേരാണ് കൈയിൽ കിട്ടിയതെല്ലാമെടുത്ത് തെക്കൻ ഗാസയിലെ അൽ മവാസിയിലേക്കു നീങ്ങുന്നത്. ഇസ്രേലി സേന നഗരത്തെ ലക്ഷ്യമിട്ട് വൻ തോതിൽ ബോംബിംഗ് നടത്തുന്നുണ്ട്. രണ്ടു ദിവസത്തിനിടെ 150 ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചുവെന്നാണ് ഇന്നലെ സേന അറിയിച്ചത്. കുട്ടികളുടെ ആശുപത്രിക്കു നേരേയും ആക്രമണമുണ്ടായെന്ന് ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. മൂവായിരത്തോളം വരുന്ന ഹമാസ് ഭീകരരെ ഉന്മൂലനം ചെയ്യാൻവേണ്ടിയാണു ഗാസ സിറ്റിയിലെ ലക്ഷക്കണക്കിനു നിവാസികളെ ഇസ്രേലി സേന ഒഴിപ്പിക്കുന്നത്. അതേസമയം പലസ്തീനികൾക്കായി പ്രത്യേകം തിരിച്ചിരിക്കുന്ന അൽ മവാസിയിൽ ആവശ്യത്തിനു സൗകര്യങ്ങളില്ലെന്നാണു റിപ്പോർട്ട്. ലക്ഷങ്ങളെ നിർബന്ധിതമായി ഒഴിപ്പിക്കുന്നതിനെ യുഎൻ ഏജൻസികൾ അടക്കമുള്ള സംഘടനകൾ വിമർശിക്കുന്നു.
Read Moreഎന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’… സഹായം തേടിയ വയോധികയെ പരിഹസിച്ച് സുരേഷ് ഗോപി; ‘ഞങ്ങളുടെ മന്ത്രിയല്ലേ നിങ്ങൾ?”എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി ലജ്ജാകരം
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദത്തിൽ. ഇരിങ്ങാലക്കുടയിൽ നടന്ന പരിപാടിക്കിടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടുന്നതുമായി ബന്ധപ്പെട്ട് ഒരു വയോധിക ചോദിച്ച ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയത്. കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായിക്കുമോ എന്നായിരുന്നു വയോധികയുടെ ചോദ്യം. അതിന് മുഖ്യമന്ത്രിയെ സമീപിക്കാനായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ മറുപടി. മുഖ്യമന്ത്രിയെ തേടി തനിക്ക് പോകാൻ കഴിയില്ലെന്ന് വയോധിക പറഞ്ഞതോടെ ‘എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ പ്രതികരിച്ചു. തുടർന്ന്, ‘ഞങ്ങളുടെ മന്ത്രിയല്ലേ നിങ്ങൾ?” എന്ന് വയോധിക ചോദിച്ചപ്പോൾ, ‘അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ഇഡി പിടിച്ചെടുത്ത പണം സ്വീകരിക്കാൻ പറയൂ, എന്നിട്ട് നിങ്ങൾക്ക് വീതിച്ച് തരാൻ പറയൂ’ എന്നും അദ്ദേഹം പറഞ്ഞു. ഈ…
Read Moreവേണ്ടത് മാപ്പല്ല, ഭൂമി…മുത്തങ്ങയിലെ പോലീസിന്റെ നടപടി തെറ്റായിപ്പോയെന്ന് ആന്റണി പറഞ്ഞതിൽ സന്തോഷം; അന്ന് നേരിട്ടത് കൊടിയ മർദനമെന്ന് സി.കെ.ജാനു
കൽപ്പറ്റ: മുത്തങ്ങ വെടിവെപ്പ് സംഭവത്തില്‍ എ.കെ.ആന്റണിക്ക് മറുപടിയുമായി സി.കെ.ജാനു. വൈകിയ വേളയിലാണെങ്കിലും പോലീസ് നടപടി തെറ്റായിപ്പോയെന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. മാപ്പ് പറയുന്നതിനേക്കാള്‍ വേണ്ടത് ആളുകള്‍ക്ക് ഭൂമി നൽകുകയെന്നതാണ്. മുത്തങ്ങയിലെ പോലീസ് നടപടിയിൽ എ.കെ.ആന്റണി കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് ജാനു രംഗത്തെത്തിയത്. വെടിവെപ്പ് ഒഴിവാക്കാൻ സർക്കാരിന് കഴിയുമായിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്രൂരമായ പീഡനത്തിന് വിധേയമായി. അറസ്റ്റ് വരിക്കാൻ എല്ലാവരും തയാറായിരുന്നു. എന്നാൽ അത് ചെയ്യാതെ വെടിവെപ്പിലേക്ക് സർക്കാർ പോവുകയായിരുന്നു.അന്നത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങൾക്ക് എതിരായിരുന്നു. യുഡിഎഫ് ഗവൺമെന്റ് മാത്രമല്ല അന്നത്തെ പ്രതിപക്ഷ പാർട്ടികളും ആദിവാസികൾക്കെതിരായിരുന്നുവെന്ന് സി.കെ.ജാനു പറഞ്ഞു.
Read More